ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
08. വിപരീത ദിശകളിൽ ഉള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ വ്യക്തികൾക്ക് പലപ്പോഴും ഒരു വ്യക്തമായ സ്ഥാനീകരണം ഉണ്ടായിരിക്കും. ഈ സ്ഥാനീകരണം, ആ ആളുടെ ശാരീരിക വ്യക്തിത്തത്തിലും മാനസിക ഭാവത്തിലും ചിന്താധാരകളിലും വാക്കുകളിലും നോട്ടത്തിലും സ്പർശനത്തിലും മറ്റും മായാനും മായ്ക്കാനും പ്രയാസമായ രീതിയിൽ (indelible) അലിഞ്ഞു ചേർന്നു നിൽക്കും.
ഓരോ വ്യക്തിയുടേയും ഈ നിലവാരത്തെ പലപ്പോഴും തൊട്ടടുത്തുനിൽക്കുന്ന മറ്റു വ്യക്തികളുടെ മസ്തിക്ഷ്ക സോഫ്ട്വേറുകൾക്ക് (Brain software) അളക്കാനും തിരിച്ചറിയാനും ആയേക്കാം. ഈ ഒരു വെളിപ്പെടുത്തലിനെ തടയാനും മറച്ചുവെക്കാനും പലപ്പോഴും പല വ്യക്തികളും വാക്കുകളിലൂടേയും വസ്ത്രധാരണ മേന്മകളിലൂടേയും മറ്റു പലതരത്തിലുള്ള സൂചനകളിലൂടേയും ശ്രമിക്കാറുണ്ട്.
ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ഒരു കാര്യത്തിനായുള്ള പ്രേരണ ഇല്ലായെങ്കിലും ഇങ്ഗ്ളിഷ് സമൂഹങ്ങൾ മിക്കയിടത്തും പൂർണ്ണമായ ഇങ്ഗ്ലിഷ് സമൂഹങ്ങൾ അല്ലായെന്ന ഒരു ന്യൂനത നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, വ്യക്തികൾ അവൻ, അയാൾ, അദ്ദേഹം എന്ന രീതിയിൽ പല തട്ടുകളായി വേർതിരിക്കപ്പെടാത്തതിനാൽ, ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള കാര്യങ്ങൾക്ക് ആനുപാതികമായി പ്രസക്തി വളരെ കുറവായിരിക്കാം, എന്നു തോന്നുന്നു.
ഈ എഴുത്തു പരമ്പരയിലെ 16.05 അദ്ധ്യായത്തിൽ (ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ സൃഷ്ടിക്കുന്ന സൂക്ഷ്മ സാമൂഹിക രംഗങ്ങൾ), ഐപിഎസ്സുകാരിയെ ശിപായി റാങ്കുകാരനായ അമ്മാവൻ പോലീസ് സ്റ്റേഷനിൽ വച്ച് നീ എന്നു സംബോധന ചെയ്യുന്ന, സാങ്കൽപ്പിക രംഗം എഴുതിയിരുന്നു.
ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, ഈ രണ്ട് വ്യക്തികളിൽ ഓരോ വ്യക്തിയും വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ ഉന്നത നിലവാരക്കാരനും / നിലവാരക്കാരിയും, മറ്റേയാൾ അതേ ഏണിപ്പടിയിൽ കീഴ് സ്ഥാനക്കരിയും / കീഴ്സ്ഥാക്കാരനും ആണ് എന്നതാണ്.
പൊതുവായി പറഞ്ഞാൽ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഈ വിധത്തിൽ തമ്മിൽത്തമ്മിൽ പൊരുത്തപ്പെടാത്ത പടികൾ ഉള്ള പല ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഉണ്ട് എന്നതാവാം വാസ്തവം.
അധികാര സ്ഥാനം, തൊഴിൽ സ്ഥാനം എന്നല്ലാമുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളോട് പലപ്പോഴും ഏറ്റുമുട്ടുന്നതും, മത്സരിക്കുന്നതുമായ ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയാണ് വയസ്സ് എന്നത്. ഇന്ന് ഈ വയസ് എന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്ക് വൻ ഊക്കും ബലവും പരിമിതമായ ചുറ്റുപാടുകളിൽ കൈവന്നിട്ടുണ്ട്.
പണ്ട് കാലങ്ങളിൽ വയസ്സ് എന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്ക് എത്രമാത്രം പ്രസക്തിയുണ്ടായിരുന്നുവെന്ന് അറിയില്ല.
സാമൂഹിക സ്ഥാനം, അധികാര സ്ഥാനം എന്നെല്ലാം രീതികളിൽ മനസ്സിലാക്കപ്പെടുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്കാണ് അന്നും വൻ മുൻതൂക്കം, മൊത്തമായി നോക്കിയാൽ.
പണ്ട് കാലങ്ങളിൽ ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെ ജാതി വ്യവസ്ഥ എന്നാണ് അറിയപ്പെട്ടിരുന്നത് എന്നു തോന്നുന്നു.
മുകൾ ജാതിക്കാരൻ (ഉന്നത സാമൂഹിക സ്ഥാനക്കാരൻ) കീഴ് ജാതിക്കാരനെ വെറും പേരും, നീ, അവൻ / അവൾ വാക്കുകൾ ഉപയോഗിച്ചാണ് നിർവ്വചിച്ചിരുന്നത്. എന്നാൽ അന്നും, ജാതീയമായി (സാമൂഹിക സ്ഥാനപരമായി) ഒരേ നിലവാരക്കാർക്കിടയിൽ വയസ്സ് ഒരു വൻ മുൻഗണന പിടിച്ചെടുക്കന്ന ഒരു കാര്യമായിരുന്നിരിക്കം. എന്നുവച്ചാൽ, ഓരോ വ്യക്തസ്ത നിലവാരക്കാർക്കുള്ളിലും ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി നിലനിന്നിരിക്കും.
തിരുവിതാംകൂറിലെ അടിമ ജാതിക്കാർക്കിടയിൽ ചേട്ടൻ, ചേട്ടായി തുടങ്ങിയ വാക്കുകൾ അന്നും നിലനിന്നിരുന്നുവെന്നു തോന്നുന്നു. എന്നുവച്ചാൽ, അന്ന് ഉന്നത സാമൂഹിക സ്ഥാനക്കാർ കന്നുകാലികളെപ്പോലെ കണ്ടിരുന്നവരിലും ഈ വിധമായുള്ള ഉച്ചനീചത്വ അവകാശവാദങ്ങൾ നിലനിന്നിരിക്കാം എന്നു തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നു വരുന്ന 'ബഹുമാനം തന്നില്ല' എന്ന കാര്യങ്ങൾ അവർക്കിടയിൽ വൻ അടിപിടിയിലേക്ക് നയിച്ചിരിക്കാം. ഈ വിധം തമ്മിൽ തല്ലിനിൽക്കുന്ന കന്നുകാലി സ്ഥാന ജനത്തിനെ സമാധാനത്തിലേക്കും മറ്റും നിയന്ത്രിച്ച് നയിച്ചത് അന്നത്തെ പ്രാദേശിക പോലീസ് പ്രസ്ഥാനമായ നായർമാരായിരുന്നിരിക്കാം.
ഇന്ന് ഈ വിധം ജനം തമ്മിൽ ഏറ്റുമുട്ടിനിൽക്കുമ്പോൾ, അവരെ വൻ ബലപ്രയോഗത്താൽ നിയന്ത്രിച്ച് സംയമനത്തിലേക്ക് നയിക്കുന്നത് ഇന്നുള്ള പോലീസുകാരാണ്.
ചില മൃഗങ്ങൾ തമ്മിൽത്തമ്മിൽ കടിപിടി നടത്തുന്നതിന് പ്രകോപനമായി വരുന്നത്, ചിലപ്പോൾ അവർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വ ഭാവങ്ങൾ തന്നെയാവാം. ഇതും ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.
ഭാഷാകോഡുകളിലൂടെ വീക്ഷിച്ചുകൊണ്ട് ഇന്ത്യൻ പോലീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും എഴുതാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. എന്നാൽ ഇന്ത്യൻ പട്ടാളത്തിലെ കാര്യം ഒന്ന് സൂചിപ്പിക്കാം.
ദക്ഷിണേഷ്യൻ ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആണ് എന്നും, അവയ്ക്കുള്ള വ്യത്യസ്തങ്ങളായ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഉണ്ടും എന്നുമുള്ള തിരിച്ചറിവോടുകൂടിത്തന്നെയാണ് ഇന്ത്യൻ പട്ടാളത്തിലെ ആശയവിനിമയ പരിശീലനം.
എന്നു വച്ചാൽ, വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഇന്ത്യൻ പട്ടാളത്തിൽ അനുവധീനമല്ല. മറിച്ച്, ഒറ്റ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി മാത്രമേ അതിനുള്ളിൽ പറ്റുള്ളു. പ്രത്യേകിച്ചും, Commissioned officers റാങ്കിന് താഴെ ഉള്ളവർക്കിടയിലും അവരോട് Commissioned officerമാർ ആശയവിനിമയം ചെയ്യുന്നതിലും.
(Commissioned officers ട്രെയ്നിങ്ങിന് ഇങ്ഗ്ളിഷാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്. മറ്റുള്ള സ്ഥാനക്കാർക്ക് ഹിന്ദിയിൽ ആണ് പരിശീലനം.)
എന്നു വച്ചാൽ, ആപ്പ് - തൂ എന്ന പടികൾ ഉള്ള ഒറ്റ ഏണിപ്പടി മാത്രമേ ഇന്ത്യൻ പട്ടാളം അംഗീകരിക്കുന്നുള്ളു. അമ്മാവനാണ്, അമ്മാവിയാണ്, അച്ഛനാണ്, അമ്മയാണ്, മൂത്ത സഹോദരനാണ് എന്നെല്ലാമുള്ള സ്ഥാനങ്ങൾ പട്ടാളത്തിൽ ചേർന്നുകഴിഞ്ഞാൽ, നിർവ്വീര്യമാക്കിവച്ചേക്കണം. ഐപിഎസ്സുകാരിയും അമ്മവനും തമ്മിൽ പോലീസ് സ്റ്റേഷനിൽ വച്ച് സംസാരിച്ച രംഗം ഇന്ത്യൻ പട്ടാളത്തിൽ ഭാവന ചെയ്യാൻ ആവില്ലതന്നെ. അമ്മാവന്‍റെ മുട്ട് വിറച്ചുപോകും.
ഇനി പറയാനുള്ളത്, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ചാണ്. ഇതും കൂടി എഴുതിക്കഴിഞ്ഞു മാത്രമേ, ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ 1830കൾ മുതൽ എരിഞ്ഞുനിന്നിരുന്ന മാപ്പിള കലാപത്തിലേക്ക് എഴുത്തിനെ തിരിച്ചെത്തിക്കാൻ ആവുള്ളു.