ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
09. വാക്കുകളിൽ സംരക്ഷിക്കേണ്ടുന്ന വില
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ച് പറയാനിരുന്നതാണ്. എന്നാൽ പ്രാദേശിക ഭാഷാ സംസ്കകാരത്തിലെ മറ്റ് ചില ഭാവങ്ങൾകൂടി മനസ്സിൽ കയറിവന്നുപോയി. അതും കൂടി എഴുതിച്ചേർക്കാം എന്നു വിചാരിക്കുന്നു. കാരണം, ഈ വിധ കാര്യങ്ങൾ എഴുതാനുള്ള ഒരു ഇടം ഈ എഴുത്തിന്‍റെ പാതയിൽ ഇനി വരാനുള്ള അവസരം കാണുന്നില്ല.
പ്രാദേശിക ഭാഷാ സംസ്കാരത്തിൽ വ്യക്തികൾക്ക് ഒരു ഔന്നിത്യമോ അതുമല്ലെങ്കിൽ ഒരു താഴ്ന്ന നിലവാരമോ മിക്ക സാമൂഹിക ബന്ധങ്ങളിലും നിലനിൽക്കും.
തികച്ചും ഒരേ സാമൂഹിക നിലവാരക്കാർ തമ്മിൽ സംസാരിക്കുന്ന അവസരത്തിൽ മാത്രം ഈ ഉയർച്ചത്താഴ്ച ഇല്ലാതിരിക്കും. അല്ലാത്ത ഏത് സംഭാഷണത്തിലും തമ്മിൽ പെരുമാറുമ്പോഴും നോട്ടത്തിലും സ്വരത്തിലും ഈ ഒരു ഉയർച്ചത്താഴ്ച ശക്തമായി നിലനിൽക്കും. എന്നാൽ ഇക്കാര്യം ആരും പ്രത്യേകമായി ശ്രദ്ധിക്കില്ല. കാരണം, ഇത് ഒരു സാധാരണ കാര്യമാണ്.
സ്കൂളിലെ വിദ്യാർത്ഥികൾ അദ്യാപകരെ കാണുമ്പോൾ അവർ മുകളിൽ ഉള്ളവർ ആണ് എന്ന ഭാവം അവരുടെ നോട്ടത്തിലും സ്വരത്തിലും നിലനിർത്തും. അദ്യാപകർ നേരെ തിരിച്ചും ഭാവിക്കും. ഇതിൽ ആരും തന്നെ യാതോരുവിധ അസ്വാഭാവികതയും ശ്രദ്ധിക്കില്ല.
വിദ്യാർത്ഥി അവനോ അവളോ ആണ് എന്നും താൻ അദ്ദേഹം അല്ലെങ്കിൽ അവർ ആണ് എന്നും ഉള്ള ഭാവം അദ്യാപകർ നിലനിർത്തിയേ പറ്റൂ. അല്ലാതെ പെരുമാറിയാൽ അവർക്ക് അവരുടെ 'വില' പോകും.
ഇതേ പോലെതന്നെയാണ് പൊതുസമൂഹത്തിലേയും ഭാവം.
സാമൂഹത്തിലും തൊഴിൽ മേഘലയിലും കുടുംബത്തിലും മറ്റ് വേദികളിലും ഈ താൻ ഒരു നിലവാരക്കാൻ മറ്റേയാൾ മറ്റൊരു നിലവാരക്കാൻ എന്ന ഭാവം പലപ്പോഴും നിർബന്ധമാണ്.
അവൻ അല്ലെങ്കിൽ അവൾ, തന്‍റെ താഴ്ന്ന ഭാവം പ്രകടിപ്പിക്കാതെ, അദ്ദേഹമാണ് താനെന്ന് സ്വയം മനസ്സിലാക്കുന്ന വ്യക്തിയോട് പെരുമാറിയാൽ, വൻ പ്രശ്നം തന്നെയാണ്. സംഭാഷണത്തിലും മറ്റ് പെരുമാറ്റങ്ങളിലും ഒരു വൻ അധികപ്രസംഗ ഭാവംതന്നെ വന്നുചേരും. സംഭാഷണവും മറ്റ് കാര്യങ്ങളും മുന്നോട്ട് പോകില്ലതന്നെ.
താൻ വെറും അവൻ അല്ലെങ്കിൽ അവൾ ആയി പരിഗണിക്കുന്ന നിലവാരക്കാൻ / നിലവാരക്കാരി, ആ ഭാവം പ്രകടിപ്പിച്ചേക്കില്ല എന്നു തോന്നിയാൽ, പല വ്യക്തികളും ആ വിധ വ്യക്തികളെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷവും ഫ്യൂഡൽ ഭാഷാ വേദികളിൽ ഉണ്ട്.
വ്യക്തിയുടെ 'വിലയാണ്' പ്രശ്നം.
ഈ തരത്തിലുള്ള ഒരു അദൃശ്യമായതും എന്നാൽ വൻ സാന്നിദ്യമുള്ളതുമായ 'വില' എന്ന കാര്യത്തിനെ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് അറിയില്ലതന്നെ.
ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷത്തിൽ ഈ വിധമായുള്ള 'വില' ഉള്ള 'അദ്ദേഹം' അത് ഇല്ലാത്ത 'അവൻ'/ 'അവൾ' എന്ന ഒരു ഉയർച്ചത്താഴ്ച സാധാരണക്കാരിൽ യാതോരുവിധത്തിലും നിഴലിക്കില്ല. എല്ലാ വ്യക്തികളിലും തമ്മിൽത്തമ്മിൽ, അവരുടെ സാമ്പത്തിക നിലവാര വ്യത്യാസമോ പ്രായവ്യത്യാസമോ പരിഗണിക്കാതെയുള്ള ഒരു നിരന്നതും നേരെയുള്ളതുമായ നോട്ടവും സ്വരവും കാണപ്പെടും.
അങ്ങിനെയല്ലാതെയുള്ള ഒരു നോട്ടവും സ്വരവും ഇങ്ഗ്ളിഷിൽ ഒരു അസാധാരണമായ കാര്യമായി തോന്നപ്പെടാം.
ഇവിടെയാണ് ഒരു അസാധാരണത്തം നിഴലിക്കുന്ന ഒരു കാര്യം ശ്രദ്ധയിൽ വരുന്നത്.
ദക്ഷിണേഷ്യയിൽ നിന്നും സാമ്പത്തികമായി വളരെ മുന്നിലുള്ള പല വ്യക്തികളും ഇങ്ഗ്ളണ്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവർ അവിടെ എത്തിച്ചേർന്നാൽ അവിടെയുള്ള വൻ ഉദ്യോഗസ്ഥരോടൊപ്പമോ വൻ പണക്കാരോടൊപ്പമോ അല്ല ജീവിക്കുക. മറിച്ച് അവിടുള്ള സാധാരണക്കാരായ പലവിധ തൊഴിലുകാരോടും ഒപ്പമാണ് ജീവിക്കുക.
അവിടുള്ള സാധാരണ തൊഴിലുകളിൽ ആണ് അവർ പ്രവർത്തിക്കുക.
അവിടുള്ള സാധാരണ തൊഴിൽ നൈപുണ്യമുള്ളവർക്കാണ് അവിടെ സർക്കാർ തൊഴിലുകാരേക്കാൾ വരുമാനം. സർക്കാർ തൊഴിലുകാർക്ക് പ്രത്യേകമായുള്ള യാതോരുവിധ തൊഴിൽ നൈപുണ്യവും ഇല്ലാ എന്നും ഓർമ്മിക്കുക.
ഇങ്ഗ്ളിഷുകോരോടൊപ്പം ജീവിക്കുക എന്നത് ഒരു വൻ ആകർഷകത്തമുള്ളകാര്യം തന്നെയാണ്. എന്നാൽ ഈ ഇങ്ഗ്ളിഷുകാർ അവിടുള്ള സാധാരണക്കാർ മാത്രമാണ്.
ഇവിടെ ശ്രദ്ധയിൽ പെടേണ്ട കാര്യം, ദക്ഷിണേഷ്യയിലെ സാധാരണ തൊഴിലുകാരോടൊപ്പം ജീവിക്കുന്നതും, ആ വിധ തൊഴിലുകൾ ചെയ്യുന്നതും ഈ നാട്ടിലെ സാമ്പത്തികമായി മുന്നോട്ടിലുള്ളവർക്ക് ഒരു ദുഃസ്വപ്നമാണ്. എന്നാൽ ഇങ്ഗ്ളണ്ടിൽ ഈ വിധം ജീവിക്കാൻ പറ്റിയാൽ, അതു ഒരു വൻ സ്വപ്ന സായൂജ്യമായി കാണപ്പെടും.
തമ്മിൽത്തമ്മിൽ ഉയർച്ചത്താഴ്ചയോടുകൂടി വീക്ഷിക്കുന്ന സാമൂഹിക അന്തരീക്ഷവും, തമ്മിൽത്തമ്മിൽ നേരേയും പരന്നതുമായ ദൃഷ്ടിവിശേഷത്താൽ നോക്കുന്നതുമായ സാമൂഹിക അന്തരീക്ഷവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.
എന്നാൽ ഫ്യൂഡൽ ഭാഷക്കാരുടെ അധിനിവേഷം, ഇങ്ഗ്ളണ്ടിലെ സാമൂഹികാന്തരീക്ഷത്തിൽ ഒരു വിഷാംശം കലരുന്ന സംഭവം തന്നെയാണ്. ഇങ്ഗ്ളിഷുകാരുടെ ദൃഷ്ടി വിഷേത്തിൽ ഒരു വൻ ഭാരവും, മുകളിലോട്ടുള്ള വലിവും ഒരു തരം രോഗവസ്ഥപോലെ പടർന്നുകയറും.
ഇനിയും ചിലകാര്യങ്ങൾ കൂടി പറയാൻ മനസ്സിൽ ബാക്കിനിൽക്കുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.