top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

02. വിദൂരത്തുള്ള പിന്നണിയിൽ നിന്നും ചെയ്യാവുന്നത്

ഇനി പറയാൻ പോകുന്ന കാര്യം കഴിഞ്ഞ എഴുത്തിൽ എഴുതാൻ ഉദ്ദേശിച്ചതായിരുന്നു, എന്നാൽ വിട്ടുപോയി.

 

ഒരു IPS ഓഫിസർ പ്രവർത്തന മേഘലയിലും സ്വകാര്യ വേദികളിലും IPS ഓഫിസർ തന്നെയായിരിക്കും. എന്നുവച്ചാൽ, ഈ ആൾ പ്രവർത്തന വേദിയിൽ ഇരിക്കുമ്പോൾ, ഈ ആളെ പെട്ടെന്ന് ദൂരെയെവിടെയെങ്കിലും നിന്നുകൊണ്ട് ആർക്കു ഒരു പോലീസ് ശിപായി റാങ്കുകാരനാക്കാൻ ആവില്ല.

 

ഈ വിധ ഉദ്യോഗ പദവി സ്ഥാനങ്ങൾ അപ്രകാരം ഉറപ്പുള്ളവയാണ്.

 

അതേ പോലെ തന്നെ, ഒരു വീട്ടു വേലക്കാരൻ, ഏതുവേദിയിൽ നിന്നാലും വീട്ടു വേലക്കാരൻ തന്നയാണ്. ദൂരെയുള്ള ഒരു വേദിയിൽ നിന്നും ആർക്കും പെട്ടെന്ന് ഈ ആൾ IPS ഓഫിസർ  ആക്കാൻ ആവില്ല.

 

ഈ രണ്ട് കൂട്ടരുടേയും മാനസിക ഭാവങ്ങളും, അവരെ മറ്റുള്ളവർ വിലയിരുത്തുന്നതും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകളിൽ വ്യക്തമായ വാക്ക് കോഡുകളിൽ പാറക്കല്ലിൽ ഉരുക്കായുധം ഉപയോഗിച്ച് ലിഖിതപ്പെടുത്തിയത് മാതിരി ഉറപ്പുള്ളതായിരിക്കും.

 

എന്നാൽ യാതോരു സ്ഥാനമാനവും ഇല്ലാതെ സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു പാറക്കല്ലിൽ ലിഖിതപ്പെടുത്തിയതുമാതിരിയുള്ള സാമൂഹിക സ്ഥാന ഉറപ്പ് എവിടേയും കാണില്ല. ഓർക്കുക, ഫ്യൂഡൽ ഭാഷാ സാമൂഹികാന്തിരീക്ഷത്തിലെ കാര്യം ആണ് ഇവിടെ പറയുന്നത്.

 

ഈ വിധമായുള്ള വ്യക്തികൾ സമൂഹത്തിൽ വളരെ കുറവായിരിക്കും. കാരണം, ഏവരും ഏതെങ്കിലും ഉറപ്പുള്ള ഒരു സ്ഥാന നിലവാരത്തിൽ നിന്നുകൊണ്ടുതന്നെയാണ് പ്രവർത്തിക്കുക. ഇത്, ഓരോ വ്യക്തിക്കും വ്യക്തമായ ഒരു വ്യക്തിത്വം കാഴ്ചവെക്കാൻ സഹായിക്കും.

 

എന്നാൽ ചില വ്യക്തികൾ യാതോരു സാമൂഹികമോ തൊഴിൽ പരമായോ ഉള്ള സ്ഥാനങ്ങളുടെ യാതോരു വിധ പിന്തുണയും ഇല്ലാതെ ഉന്നത വ്യക്തിത്വം പ്രഖ്യാപിച്ചുകൊണ്ട് പല വേദികളിലും പ്രവർത്തിക്കും.  ഇത്, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഒരു സാധാരണ കാര്യമാണ്.

 

എന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇത് ഒരു തരം തട്ടിപ്പാണ്.  ആളുകൾ ഈ ആളുടെ സ്ഥാന ഉറപ്പില്ലായ്മ തിരിച്ചറിഞ്ഞാൽ, ഈ കാര്യം പരിഹാസ സ്വരത്തിൽ എടുത്തു പറയും. ഇവൻ ആരാന്നാ ഇവൻ്റെ വിചാരം?

 

ഇത് ഈ കാര്യത്തിൻ്റെ ഒരു വശം.

 

ഇതേ കാര്യത്തിന് മറ്റൊരു വശം കൂടിയുണ്ട്.

 

ചില വ്യക്തികൾക്ക് ഇരട്ട സാമൂഹിക സ്ഥാനങ്ങൾ പിന്നണിയിൽ ഉണ്ടായേക്കാം. ഒന്ന് വൻ ഔന്നിത്യത്തിൻ്റേയും മറ്റൊന്ന് നിലവാരത്താഴ്ചയുടേയും.   എന്നാൽ, സ്വന്തമായി വ്യക്തമായ ഒരു നിലവാരം നൽകുന്ന ഒരു സ്ഥാനം കണ്ടേക്കില്ല. എന്നിരുന്നാലും, സ്വന്തം വ്യക്തിത്വവും മറ്റും ഉപയോഗിച്ച് ഉന്നത വേദികളിൽ പ്രവർത്തിച്ച് കാര്യങ്ങൾ നടത്തിപ്പ് ചെയ്യും.

 

ഇവരുടെ പിന്നണിയിൽ നിലനിൽക്കുന്ന് ഇരട്ട സ്ഥാനങ്ങളുടെ മേൽവിലസം അപകടകരമായ ഒരു ഭൗതിക യാഥാർത്ഥ്യം ആയി നിലനിൽക്കും. ഈ ആൾ വളരെ ഗൗരവ മേറിയ ഒരു പ്രവർത്തന മേഖലയിൽ വൻ ഔന്നിത്യ ഭാവത്തേടുകൂടി പ്രവർത്തിക്കുന്ന അവസരത്തിൽ, പിന്നണിയിൽ ചില വേണ്ടപ്പെട്ടവർ ഈ ആളുടെ മേൽവിലാസം നിലവാരത്താഴ്ചയിലേക്ക് പിടിച്ചു താഴ്ത്തുന്നു. ഇത് ഏതു വിധമായാണ് ചെയ്യുന്നത് എന്നത് ഇവിടെ വിവരിക്കുന്നില്ല.

 

IPS ഓഫിസർ വൻ സാമൂഹിക കോലാഹലത്തെ തൻ്റെ തൊഴിൽ സ്ഥാന പദവിയുടെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് നേരിട്ടുകൊണ്ടിരിക്കുമ്പോൾ, പിന്നണിയിൽ നിന്നും ആ ആളെ പോലീസ് ശിപായി ആക്കിയാൽ ഉള്ള അവസ്ഥ ആലോചിക്കുക.  IPS ഓഫിസർ നിഷ്പ്രഭനായി മാറും. ചെയ്തുകൊണ്ടിരുന്ന കാര്യം അലങ്കോലപ്പെടും.

 

വൻ മേധാ ശക്തിയുള്ള വ്യക്തി പെട്ടന്ന് നിർവ്വീര്യനായ ഒരു ദുർഭലനായി നിമിഷനേരം കൊണ്ട് മറുന്ന കാഴ്ച കാണാം.  ഈ വിധമായുള്ള ഒരു സംഭവവികാസം, വ്യക്തമായ സാമൂഹിക platform നിലനിർത്താതേയോ നിലനിർത്താൻ ആവാതെയോ, ഉന്നത ആശയവിനിമായ പരിവേഷം പ്രഖ്യപിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരേയാണ് ബാധിക്കുക.

 

ഈ പറഞ്ഞത്, ഒരു ഭൗതിക യാഥാർത്ഥ്യമാണ്. എന്നുവച്ചാൽ, ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ എല്ലാത്തിനേയും കോർത്തിണക്കിവച്ചിരിക്കുന്ന ഒരു അതീന്ദ്ര്യ സോഫ്ട്വേർ വേദിയുണ്ട് എന്നതാണ് വാസ്തവം.

 

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ മറ്റുപലരുമായും പലവിധ വിധേയത്വ കണ്ണികളാലും മറ്റും ബന്ധിപ്പിക്കപ്പെട്ടാണ് കിടക്കുന്നത്. ഈ മറ്റുള്ളവർക്ക് ഒരു വ്യക്തിയെ ഊർജ്ജവാനാക്കുവാനും നിർജ്ജീവാവസ്ഥയിലാക്കുവാനും ആവും.

 

ഇവിടേനിന്നും മറ്റൊരു കാര്യത്തിലേക്ക് എഴുത്തു ചൂണ്ടിനിൽക്കുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം.

bottom of page