ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
07. ഉന്നത വർഗ്ഗം - കീഴ് വർഗ്ഗം
ഇന്ന് കുറേ ചിതറിക്കിടക്കുന്ന ചിന്തകൾ എഴുതാം. എന്നുവിചാരിക്കുന്നു.
ഇതിൽ ആദ്യത്തേത് ഉന്നത വർഗ്ഗം എന്ന സാമൂഹിക സങ്കൽപ്പമാണ്. പെട്ടെന്ന് നോക്കിയാൽ ഈ ഒരു സങ്കൽപ്പം എല്ലാ സാമൂഹികാന്ത്രീക്ഷത്തിലും ഉണ്ട്. ഇങ്ഗ്ളണ്ടിലും ഇത് കാണുന്നുണ്ട്. എന്നാൽ ഇങ്ഗ്ളണ്ടിലെ ഉന്നത വർഗ്ഗവും സാധാരണ വർഗ്ഗവും തമ്മിൽ ബന്ധപ്പെടുമ്പോൾ, വാക്കുകളിൽ കാര്യമായ ഫ്യൂഡൽ ചുവ വരുന്നില്ല.
ഇവിടെ പ്രിതപാദിച്ചത്, ഇങ്ഗ്ളണ്ടിലെ രാജകുടുംബക്കാരും പ്രഭുകുടുംബക്കാരും സാധാരണ ജനവുമായി ബന്ധപ്പെടുന്ന കാര്യമാണ്. എന്നിരുന്നാലും, ഈ ആവശ്യത്തിനായി ഇങ്ഗ്ളിഷ് ഭാഷയിൽ പ്രത്യേകമായുള്ള വാക്കുകളും വാക്യപ്രയോഗങ്ങളും സൃഷ്ടിച്ചുവച്ചിട്ടുണ്ട്. ഇതു തന്നെ ഇങ്ഗ്ളിഷ് ഭാഷയിൽ ഫ്യൂഡൽ ഭാഷാ സ്വഭാവം ഉണ്ട് എന്നതിന് തെളിവായി പലരും എന്നോട് പറയാൻ ശ്രമിച്ചിരുന്നു. ആ കാര്യം പിന്നീട് നോക്കാം.
രാജാവിനോടും റാണിയോടും രാജകുടുംബക്കാരോടും അതേ പോലെതന്നെ പ്രഭുവിനോടും മറ്റ് പ്രഭുകുടുംബക്കാരോടും ഉപയോഗിക്കാൻ ചില പ്രത്യേകവാക്കുകൾ ഉണ്ട്. ഇവ അവരോട് മാത്രം ഉപയോഗിക്കേണ്ടുന്നവയാണ്. എന്നാൽ ഇവയൊന്നും തന്നെ ഇങ്ഗ്ളിഷിലെ സാധാരണ വാക്കുകൾ ആയ You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.
ഇതിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കാൻ ഉദ്ദേശിച്ചത്.
അതിന്‍റെ കാരണം ഈ വിധമാണ്. കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂഖണ്ഡയൂറോപ്പിലെ ഒരു രാജാവ് ഇങ്ഗ്ളണ്ടിനെ ആക്രമിക്കുകയും, ഇങ്ഗ്ളണ്ടിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് എത്രനാൾ തുടർന്നുവെന്ന് അറിയില്ല. എന്നാൽ ഇതോടുകൂടി ഇങ്ഗ്ളണ്ടിൽ ഒരു ഭൂഖണ്ഡ യൂറോപ്യൻ ഉന്നത വർഗ്ഗ ആധിപത്യം നിലനിന്നുപോന്നു. ഈ അധിപന്മാർ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർ ആയിമാറി എന്നത് വാസ്തവം ആവാം എങ്കിലും, ഈ ഒരു നൈസർഗ്ഗികമായി ഇങ്ഗ്ളിഷുകാർ അല്ലാത്ത ആളുകളുടെ അസ്തിത്വം ഇങ്ഗ്ളണ്ടിന്‍റെ ഉന്നതങ്ങളിൽ നിലനിന്നു.
പോരാത്തതിന്, ബൃട്ടന്‍റെ ഉള്ളിൽ ഇങ്ഗ്ളണ്ടിനോടൊപ്പം Ireland, Scotland, Wales എന്നീ മൂന്ന് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളും ഒട്ടിനിന്നു.
ഈ കാര്യങ്ങൾ അത്രയും ഇങ്ഗ്ളിഷ് ഭാഷയുടെ പരിശുദ്ധിയിലും ശുദ്ധതയിലും ഒരു പാളിച്ചയായി നിലനിന്നു പോന്നു.
ആ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ ആവില്ല.
ഇവിടെ പറഞ്ഞുവന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ യഥാർത്ഥത്തിൽ ഒരു ഉന്നത ജനത എന്ന ആശയം ഇല്ലാ എന്നുള്ളതാണ്. പകരം ഉള്ളത് തൊഴിൽ സ്ഥാനങ്ങൾ, കുടുംബ സ്ഥാനങ്ങൾ മാത്രമാണ്. ഇവ You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.
ഇങ്ഗ്ളിഷിൽ Sir, Madam (Ma'am), Mr., Mrs., Miss. എന്നീ വാക്കുകൾ ഉണ്ട്. ഇവയുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അതിലേക്കും പോകുന്നില്ല.
ഈ വാക്കുകൾ സാധരണ ഗതിയിൽ ഒരു വ്യക്തി തന്നെക്കാൾ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയെ സംബോധന ചെയ്യുമ്പോൾ, സംബോധനയുടെ ആരംഭത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആണ്. എന്നാൽ ഇവയും You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.
എങ്ങിനെയാണ് ഒരു പ്രസ്ഥാനത്തിൽ അനുസരണം നടപ്പിൽ വരുത്തുക എന്ന ഒരു ചോദ്യം പലരും ആലോചിച്ചിട്ടുള്ള കാര്യംതന്നെയാണ്. ഈ വിധം ചിന്തിച്ചവരിൽ മിക്കവരും ഫ്യൂഡൽ ഭാഷക്കാരാണ്. അതേ പോലെതന്നെ ഫ്യൂഡൽ ഭാഷക്കാരുമായി ഒത്തൊരുമായോടുകൂടി പ്രവർത്തിച്ച ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളും ഫ്യൂഡൽ ഭാഷക്കാരുടെ രീതികളിൽ പലതും അവലംഭിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് English East India Company. ഇതിലെ ഉദ്യോഗസ്ഥർക്ക് ആദ്യകാലങ്ങളിൽ മലബാറിയോ മലയാളമോ അറിയില്ലായിരുന്നു. എന്നാൽ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അവരിൽ ചിലർക്ക് ഈ വിധ ഭാഷകൾ കൈകാര്യം ചെയ്യാൻ ആവും എന്ന നിലവാരത്തിൽ അവർ എത്തിച്ചേർന്നു. ഇത് ഒരു വൻ മുന്നേറ്റമായാണ് കമ്പനി മനസ്സിലാക്കിയത്.
എന്നാൽ വാസ്തവത്തിൽ ഇതോടെ സംഭവിച്ചത്, കമ്പനിയുടെ നിലവരത്തകർച്ചയാണ്. കമ്പനിയുടെ മ്യുലങ്ങളും നയങ്ങളും കുഴിയിലേക്ക് മൂക്കുംകുത്തി വീഴാനാണ് ഇത് സാഹചര്യം ഒരുക്കിയത്.
ഇവരുടെ മലബാറിലെ പ്രാദേശിക ഉദ്യോഗസ്ഥരാണ് കമ്പിനിയുടെ പലവിധ സാംസ്ക്കാരിക നിലവരങ്ങളും രൂപകൽപ്പന ചെയ്തത്. അവരിൽ പലരും അവരുടെ പ്രാദേശിക സാമൂഹിക വിധേയത്വങ്ങൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് നൽകാൻ ശ്രമിച്ചിരിക്കാം. അതിനേക്കാളേറെ അവർ ചെയ്തിരിക്കുക, നാട്ടിലെ മറ്റ് സാധരാണക്കാർക്ക് ഈ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അവരുടെ പാരമ്പര്യ അധിപന്മാരുടേ അതേ നിലവാരത്തിൽ ഭാഷാ പരമായി നിർവ്വചിച്ചുകൊടുക്കുകായാവും. അങ്ങിനെയല്ലാതെ ചെയ്യാനുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം നാട്ടുകാർക്ക് ഇല്ലായിരുന്നുതന്നെ.
ഈ രീതിയിൽ ആണ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഇങ്ഗ്ളിഷുകാർ സാബ്, മേംസാബ് നിലവാരങ്ങളിൽ എത്തപ്പെട്ടത്.
ഇക്കാര്യത്തിന്‍റെ പൂർണ്ണമായ രൂപം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിക്കാണില്ലായെങ്കിലും, അവരും സാവധാനത്തിൽ പ്രാദേശിക ഭാഷയിലേ വൻ ഉയരങ്ങളിലേക്ക് പൊന്തിനിന്നിരിക്കാം.
എന്നാൽ, ഇന്ന് കാര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന് ഇങ്ഗ്ളിഷ് ഭാഷ അറിയാത്ത ആളുകൾ അല്ല ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികൾക്കുള്ളിലേയും തൊഴിൽ സംസ്ക്കാരം നിശ്ചയിരിക്കുയോ നിർമ്മിക്കുകയോ ചെയ്യുന്നത്. പകരം വൻ മ്യൂല്യമേറിയ ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പ്രാദേശിക വ്യക്തികൾ തന്നെയാണ് ഈ വിധ കമ്പനികളിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ പവർത്തിക്കുന്ന പല ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികളിൽ Sir, Madam (Ma'am), മാത്രമല്ല Mr., Mrs., Miss. തുടങ്ങിയ വാക്കുകൾ പോലും തൊഴിൽ മേഖലയിൽ ആശയവിനിമയത്തിൽ ഉപയോഗിക്കുന്നില്ല.
ഇന്ത്യയിൽ ഒരു വൻ ശാഖ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയിൽ ആ കമ്പനിയുടെ CEO അടക്കം, എല്ലാരും വെറും പേരാണ് തമ്മിൽ സംബോധനയിൽ ഉപയോഗിക്കുന്നത്. എന്നാൽ ഈ കമ്പനയിൽ ആളുകളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടുകൂടിയാണ്. ഇങ്ഗ്ളിഷ് ഭാഷയിൽ വൻ നിലവാരമുള്ളവരേയും, ആ ഭാഷാ സംസ്ക്കാരത്തിനോട് ഒട്ടിനിൽക്കുന്നവരേയും ആണ് ഈ കമ്പനിയിൽ എടുക്കുന്നത്.
IAS, IPS, (UPSC), PSC പരീക്ഷകളിലൂടെ പാസാകാൻ കെൽപ്പുള്ളവരെ ഈ വിധ കമ്പനികളിൽ നിയമിച്ചാൽ, ഈ വിധ കമ്പനികൾക്ക് ഇന്ത്യൻ സർക്കാർ വുകപ്പുകളിലെ സംസ്ക്കാരമാണ് വന്നുചേരുക.
ഇവിടെ പറയാനുള്ള മറ്റൊരു ദൃഷ്ടാന്തം, ക്വീൻ വിക്ടോറിഅഃയുടെ (Queen Victoriaയുടെ) കാര്യമാണ്. ഇവർ ഇങ്ഗ്ളണ്ടിന്‍റെ റാണിയായിരുന്നു. എന്നാൽ, English East India Companyയിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ ഇങ്ഗ്ളണ്ടിലെ രാജകുടുംബം തട്ടിയെടുത്തപ്പോൾ, വെറും റാണി എന്ന പദവി പ്രശ്നമായി. ഒരു വെറും റാണിയുടെ സംരക്ഷണത്തിൽ നിൽക്കാൻ ദക്ഷിണേഷ്യയിലെ മഹാരാജാക്കൾ തയ്യാറാവില്ല എന്നത് തീർച്ചയായിരുന്നു. അവരുടെ നിലവാരം പ്രാദേശികരായ മറ്റുള്ളവരുടെ മുന്നിൽ ഇടിഞ്ഞുപോകും.
Queen Victoriaയുടെ ദക്ഷിണേഷ്യയിലെ സ്ഥാനം ഒരു ചക്രവർത്തിനിയുടേതാവാണം എന്ന് ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യിൽ) നിന്നും ആരോ ശുപർശചെയ്തു കൊടുത്തിരിക്കാം. അങ്ങിനെയാവാം Emperess of India എന്ന സ്ഥാനം പ്രഖ്യാപിക്കപ്പെട്ടത്.
ഇനിയങ്ങോട്ട് ഇങ്ഗ്ളിഷുകാർ ലോകത്തെമ്പാടും പലവിധ പ്രസ്ഥാനങ്ങൾ ആരംഭിക്കുകയും അവയിലേക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ളവരെ ആദ്യം നിയമിക്കുകുയും വളരെ ശ്രദ്ധയോടുകൂടി ആളുകെ പിന്നീടങ്ങോട്ട് ആ വിധ പ്രസ്ഥാനങ്ങളിൽ ചേർക്കുകയും ചെയ്താൽ വൻ മേന്മയുള്ള പ്രസ്ഥാനങ്ങൾ ലോകമെമ്പാടും പടർന്നുപിടിക്കും.
ഈ വിധ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന ചെറിയ തൊഴിലുകാർക്കും വലിയ തൊഴിലുകാർക്കും, അന്യാദൃശ്യമായി മാനസിക ഔന്നിത്യം ലഭിക്കും. കാരണം, ആ വിധ കമ്പനികളിൽ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നതുപോലുള്ള ഉന്നത വർഗ്ഗവും തരംതാഴ്ന്ന വർഗ്ഗവും ഭാഷാ വാക്കുകളിൽ ഉണ്ടാവില്ലതന്നെ.
ഇങ്ങിനെ അവർ ചെയ്തെടുക്കണമെങ്കിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ സംസ്ക്കാരങ്ങളെ അവർ 100 ശതമാനം നിരാകരിക്കേണം.