ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
21. തിരുവിതാംകൂറിലെ ഉദ്യഗസ്ഥ - പോലീസ് പൈതൃകം
തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അടിമുടി അഴിമതിയായിരുന്നു. ഇതിന് മുഖ്യമായ കാരണം, അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ നിയമന രീതിതന്നെയായിരുന്നു.
രാജാവിനോടോ രാജകുടുംബക്കാരോടോ ഉന്നത ഉദ്യോഗസ്ഥരോടോ വൻ വിധേയത്വം കാണിക്കുന്നവർക്ക് അവരുടെ കുടുംബ പരമായ പശ്ചാത്തലം കണിക്കിലെടുത്ത്, ഒരു ഉദ്യോഗസ്ഥാനം നൽകും. ഉന്നതരുമായി വ്യക്തി ബന്ധം നേരിട്ടോ അല്ലാതേയോ വേണം.
കുറ്റ്യാടിയിലെ ഭൂജന്മികുടുംബം അവർക്ക് കീഴിൽ മേൽനോട്ടക്കാരേയും മറ്റ് തൊഴിലുകാരേയും നിയമിക്കുന്നതു പോലെയാണ് ഇത് എന്ന് വേണമെങ്കിൽ മനസ്സിലാക്കാം.
ഈ വിധ ഉദ്യോഗസ്ഥർക്ക് രാജകുടുംബം മാസവരുമാനമായി നൽകുന്നത് വളരെ തുച്ഛമായ ഒരു സംഖ്യയായിരുന്നു. എന്നാൽ, ഈ ഒരു കാര്യം ഈ ഉദ്യോഗസ്ഥരിൽ യാതോരുവിധ മനോവീര്യക്കുറവും വരുത്തില്ല.
അവർ ശമ്പളം കൂട്ടണം എന്ന പേരിൽ സമരം ചെയ്ത ചരിത്രവും ഉണ്ടാവില്ല.
കാരണം, അവർക്ക് ഉദ്യോഗ സ്ഥാനം ലഭിച്ചാൽ, അവർ നേരെ കുതിരകേറുന്നത് ഉദ്യോഗസ്ഥരല്ലാത്ത ജനത്തിന്‍റെ പെരടിക്കാണ്. ഈ ഉദ്യോഗസ്ഥർക്ക് സാധാരണക്കാരിൽ നിന്നും പിടിച്ചെടുക്കാനുള്ള പലവിധ നികുതികളും നിലവിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ കാര്യങ്ങൾക്ക് കൃത്യത വരില്ല.
ഉദ്യോഗസ്ഥനായാൽ, വാക്കുകളിൽ ഔന്നിത്യം സാധാരണ വ്യക്തിയിൽ നിന്നും പിടിച്ചെടുക്കാൻ ആവും. ഉന്നതവാക്കുകൾ കാണിക്കയായും നേർച്ചദ്രവ്യമായും നൽകിയേ പറ്റും. ഇവ നൽകില്ലായെങ്കിൽ വേദനിപ്പിച്ചുതന്നെ ഇവ പിടിച്ചെടുക്കും.
ഈ കാര്യം ചരിത്ര പുസ്തകങ്ങളിൽ കണ്ടേക്കില്ല. എന്നിരുന്നാല്ലും വളരെ ശ്രദ്ധയോടുകൂടി നോക്കിയാൽ, ഈ കാര്യത്തിന്‍റെ വളരെ സൂക്ഷ്മമായ രേഖപ്പെടുത്തലുകൾ കാണാനായേക്കാം.
Col Munro രേഖപ്പെടുത്തിയ കാര്യം നോക്കുക :
The influence of names is considerable, and the discontinuance of the title of karigars will be attended with advantage.
ആശയം: (സ്ഥാന) പേരുകളുടെ സ്വാധീനം വളരെ അധികം ആണ്. karigars എന്ന ഉദ്യോഗസ്ഥ സ്ഥാനപ്പേര് വിരമിപ്പിക്കുന്നത്, വളരെ അധികം ഉപകാരപ്രദവും ആയിരിക്കും END
ഇദ്ദേഹം ഏതാനും വർഷം തിരുവിതാംകൂർ ദിവാനായി ഉത്തവാദിത്വം ഏറ്റെടുത്തപ്പോൾ കണ്ടത്, അടിമുടി അഴിമതി നിറഞ്ഞ ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം തന്നെയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ അഴിമതി നിർത്തലാക്കാൻ ആവില്ല. കാരണം, ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന വ്യക്തികൾ രാജാവിനോടും രാജകുടുംബത്തോടും കൂറുകാണിക്കുന്നവരാണ്.
ഇവരാണ്, രാജകുടുംബത്തെ പൊക്കിനിർത്തുന്നതും നിലനിർത്തുന്നവരും. ഇവരാണ് രാജ്യത്തിന്‍റെ നെടുംതൂണുകൾ.
ഇവരെ പിടിച്ച് ശിക്ഷിച്ചാൽ, രാജകുടുംബം നിലംപരിശാകും.
ഇന്നത്തെ ഇന്ത്യയിലെ കാര്യവും ഇതുതന്നെയാണ്. ആ കാര്യം പിന്നീട് നോക്കാം.
Native Life in Travancoreൽ നിന്നുമുള്ള ഉദ്ദരണികൾ ആണ് ഈ എഴുത്തിൽ ഇവിടെ ഇനി ചേർക്കാൻ പോകുന്നത്.
QUOTE: Posts with a small salary are gladly accepted because the holders are sure of bettering themselves by bribes; how otherwise could these men live? END OF QUOTE
ആശയം: നിസ്സാര മാസ ശമ്പളമുള്ള ഉദ്യോഗ-സ്ഥാനങ്ങൾ വളരെ താൽപ്പര്യത്തോടുകുടിയാണ് വ്യക്തികൾ സ്വീകരിക്കുക. കാരണം, അവർക്ക് പർണ്ണ ബോധ്യമുണ്ട് അവർക്ക് കൈക്കൂലിയും മറ്റ് അഴിമതികളിലൂടേയും വൻകിട സ്വാർത്ഥ ലാഭം കൈവരിക്കാൻ ആവും എന്നത്.
തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥരെ ഏതു വാക്കിനാലാണ് സാധാരണ ജനം സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്തിരുന്നത് എന്ന കാര്യം എവിടെയെങ്കിലും രേഖപ്പെടുത്തിവച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ വളരെ പ്രാധാന്യമുള്ള ഒരു വിവരം തന്നെയായിരിക്കും ഇത്.
മാത്രവുമല്ല, ഉദ്യോഗസ്ഥർ സാധാരണക്കാരിൽ പെട്ട വ്യത്യസ്ത നിലവാരക്കാരെ ഏതെല്ലാം വ്യത്യസ്ത വാക്കുകളിൽ ആണ് സംബോധനയും പരാമർശ്ശിക്കലും ചെയ്തിരുന്നത് എന്ന കാര്യവും വളരെ പ്രധാനപ്പെട്ട ഒരു വിവരം ആണ്. ഇക്കാര്യം ഇല്ലാത്ത ചരിത്ര എഴുത്തുകൾ വറും തരിശ് ചരിത്രങ്ങൾ ആണ്. യാതോരു ഉപകാരവുമുള്ള വിവരം അല്ല ആവിധ ചരിത്രങ്ങൾ നൽകുക.
ഇതൊന്നുമില്ലാതെ തിരുവിതാംകൂർ രാജ്യത്തിനെ ബൃട്ടിഷ്-മലബാറിനോട് താരത്മ്യെം ചെയ്താൽ വിഡ്ഢി വിവരമാണ് പുറത്ത് വരിക.
ഉദാഹരണത്തിന്, ഇന്ത്യയേയും ഇങ്ഗ്ളണ്ടിനേയും താരതമ്യം ചെയ്താൽ, എന്താണ് വരും നൂറ്റാണ്ടുകളിൽ ആളുകൾ മനസ്സിലാക്കുക?
ഇങ്ഗ്ളണ്ടിൽ രാജ ഭരണം ആണ്. ഇന്ത്യ ജനാധിപത്യ രാജ്യവും ഒരു republicക്കും ആണ്.
ഇങ്ഗ്ളണ്ടിൽ പ്രഭുവംശങ്ങൾ ഉണ്ട്. ഇന്ത്യയിൽ അവ തകർന്ന അവസ്ഥയിലാണ്.
ഇങ്ഗണ്ടിൽ ഭൂപരിക്ഷണ നിയമം ഇല്ല. ഇന്ത്യയിൽ അത് ഉണ്ട്.
ഇങ്ഗ്ളണ്ടിൽ പലവിധ സാമൂഹിക സ്ഥാനങ്ങളും നിലവിൽ ഉണ്ട്. ഇന്ത്യയിൽ സാമൂഹിക സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ ഭരണ ഘടന നിരോധിച്ചിട്ടുണ്ട്.
ഈ രീതയിൽ അനേകം വ്യത്യസങ്ങൾ കണ്ടുപിടിക്കാനാവുന്നതാണ്.
കിട്ടുന്ന വിവരം ഇന്ത്യയാണ് ഭൂമിയിലെ സ്വർഗ്ഗം. ഇങ്ഗ്ളണ്ട് അതല്ല എന്ന്.
എന്നാൽ ഈ വിധത്തിലല്ല ചരിത്രത്തേയും സമൂഹത്തേയും മനസ്സിലാക്കേണ്ടത്.
ഇങ്ഗ്ളണ്ടിൽ ഉള്ള സാമൂഹിക സ്ഥാനങ്ങൾ You, He, She, They, We വാക്കുകളിൽ ആന്ദോളനം സൃഷ്ടിക്കില്ല എന്ന ഐതിഹാസികമായ വിവരം മനസ്സിലാക്കേണ്ടതുണ്ട്.
ദക്ഷിണേഷ്യൻ ഭാഷകളിൽ ഓരോ ചെറിയ സാമൂഹികവും തൊഴിൽപരവും ആയ സ്ഥാനവും സ്ഥാനമില്ലായ്മയും നൂറുകണക്കിന് വാക്കുകളിൽ പ്രതിധ്വനിക്കും.
Samuel Mateer ഒരു വിഡ്ഢി ഉപദേശം നൽകുന്നുണ്ട്:
QUOTE: Next to the general corruption of morals in a heathen land, these public servants of the subordinate grades are driven to such misconduct by the miserable pay which they receive.
They are notoriously ill-paid, and common justice to them, as well as to those who are at their mercy, demands a great and speedy reform in the scale of salaries.
Until they are fairly paid it is impossible to expect fair service of them; though, of course, proper pay will not of itself make men honest or attentive.
ആശയം : ഈ ഉദ്യോഗസ്ഥർക്ക് ഉന്നത നിലവാരത്തിലുള്ള ശമ്പളം നൽകിയാലേ അവർ കളങ്കഹീനമായ സേവനം. നൽകുള്ളു. END
എന്നാൽ അവസാന വാചകത്തിലെ ആശയവും ശ്രദ്ധിക്കുക:
ആശയം: മതിയായ ശമ്പളം മാത്രം ആളുകളെ നീതിമാന്മാരും ശ്രദ്ധയുള്ളവരും ആക്കില്ല. END.
QUOTE:
Courtesy to the poor is almost unknown among the lower officials. In nothing will they oblige, except duly paid for it. The Cutcherries cannot yet be freely approached. END
ആശയം: പാവപ്പെട്ടവരോട് മര്യാദയോടുകൂടിയ പെരുമാറ്റം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരിൽ കേട്ടറിവുപോലുമില്ല. അവർ പറയുന്ന കൈക്കൂലി കൃത്യമായി കിട്ടാതെ അവർ യാതൊന്നും ചെയ്തുകൊടുക്കില്ല. കച്ചേരികളിലേക്ക് (സർക്കാർ ഓഫിസുകളിലേക്ക്) തടസ്സം കൂടതെ കയറിച്ചെല്ലാൻ സാധാരണക്കാർക്ക് പറ്റില്ല. END.
ബൃട്ടിഷ്-മലബാറിൽ ആളുകൾക്ക് സർക്കാർ ശിപായിമാരേയോ ഗുമസ്തരേയോ പോയി വണങ്ങേണ്ടുന്ന അവസ്ഥയില്ലാതായിരുന്നു വെന്ന് മനസ്സിലാക്കേണം.
QUOTE: The Sudras in these parts, being connected with the police clerks, can get anything they like done against these poor people, who are easily cheated and oppressed.” END
ഇവിടെ ശൂദ്രർ എന്ന് ഉദ്ദേശിച്ചത്, നായർമാരെയാണ്.
ആശയം: ശൂദ്രർമാർക്ക് പോലീസ് ഗുമസ്തരുമായി കുടുബ ബന്ധവും മറ്റ് ബന്ധവും ഉള്ളതിനാൽ, അവർക്ക് ഈ പാവപ്പെട്ടവർക്ക് (കീഴ്ജാതിക്കാർക്ക്) എതിരായി എന്തും ചെയ്തെടുക്കാൻ ആവും. END
QUOTE: One witness says, ‘ I deposed none of those things — what further they might have written at the Police Cutcherry I am not able to say, since my statement was not read over to me. I simply affix my mark in the paper presented to me, as I was desired to do.’ — END
ആശയം: ഒരു സാക്ഷി പറഞ്ഞു : ഈ കാര്യങ്ങൾ യാതൊന്നും ഞാൻ സത്യവാങ്മൂലം നൽകിയിട്ടില്ല. പോലീസ് കച്ചേരിയിൽ അവർ പിന്നീടങ്ങോട്ട് എന്താണ് എഴുതിച്ചേർത്തത് എന്ന് എനിക്ക് പറയാൻ ആവില്ല. കാരണം, ഞാൻ നൽകിയ സാക്ഷിമൊഴി അവർ എന്നെ വായിച്ചു കേൾപ്പിച്ചില്ല. എനിക്ക് തന്നെ പെയ്പ്പറിൽ എന്നോട് എന്‍റെ അടയാളം (ഒപ്പ്) ചേർക്കാൻ അവർ നൽകിയ നിർദ്ദേശം പാലിക്കുക മാത്രമാണ് ഞാൻ ചെയ്ത്. END
തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ സവിശേഷതകൾ ഇനിയും പലതും എഴുതിച്ചേർക്കാനുണ്ട്.
ഇവിടെ വായനക്കാരൻ മനസ്സിൽ ചേർക്കേണ്ടത്, ഈ വിധ പലതും ഇന്നും തിരുവിതാംകൂർ ഉദ്യോഗസ്ഥ-പോലീസ് പ്രസ്ഥാനത്തിൽ നിലവിൽ ഉണ്ട് എന്നതാണ്. ഇതൊന്നും പുതുതായി മുളച്ചുവന്ന പെരുമാറ്റങ്ങൾ അല്ലതന്നെ.
എന്നാൽ മലബാറിൽ ഈ വിധ യാതോരു നിയന്ത്രണവുമില്ലാത്ത ഉദ്യോഗസ്ഥ-പോലീസ് പെരുമാറ്റം വന്നുതുടങ്ങിയത് ഏതാണ്ട് 1980കളുടെ അവസാന വർഷങ്ങളിൽ ആയിരിക്കാം.