ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
22. ബൃട്ടിഷ്-മലബാറുകാരെ കേരളീയർ ആക്കിയതിനെക്കുറിച്ച്
ബൃട്ടിഷ്-മലബാറിനെ തിരുവിതാംകൂർ പ്രദേശവുമായി ബന്ധിപ്പിച്ച്, തിരുവിതാകൂർ ഭാഷയും സംസ്ക്കാരവും മലബാറിലേക്ക് പടർത്താനായി മലബാറിലെ ചില വിഡ്ഢികളോ വിധ്വംസക പ്രവർത്തകരോ പ്രയത്നിച്ചിട്ടുണ്ടാവാം. എന്നാൽ അവർ പലപ്പോഴും ഭാഷാ പരമായുള്ള സാമ്യതയും പൊതുവായുള്ള ഹൈന്ദവ പാരമ്പര്യങ്ങളും മറ്റുമായിരിക്കാം ഈ ബന്ധിപ്പിക്കലിനായി ചൂണ്ടിക്കാണിച്ചിരിക്കുക.
പോരാത്തതിന്, കേരളം എന്ന ഒരു വാക്കും തിരിവിതാംകൂറിൽ നിന്നും കുടിയേറിവന്നവർ പറയാറുണ്ടായിരുന്നു. എന്നാൽ ഈ വാക്ക് ഉപയോഗിച്ച്, മലബാറിനേയും തിരുവിതാംകൂറിനേയും ചരിത്രത്തിലൂടെ ഒന്നിപ്പിക്കുന്നതിൽ പല പ്രശ്നങ്ങളും കണ്ടേക്കാം.
ഒന്നാമത്, മലബാറിനെ മലയാളനാട് എന്ന രീതിയിൽ പണ്ട് കാലങ്ങളിൽ പരാമർശിക്കപ്പെട്ടിരുന്നു എന്നു കാണുന്നു. എന്നാൽ പണ്ടുകാലങ്ങളിൽ തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് പ്രദേശം ആയിരുന്നു.
തിരുവിതാംകൂറിലെ ചില രാജാക്കൾ യഹൂദർക്കും സുറിയാനി കൃസ്തായിനികൾക്കും ചെമ്പിൻ തകിടിൽ ഉടമ്പടി എഴുതിനൽകിയത് തമിഴിലാണ്. ഈ എഴുത്തിൽ മലയാള വാക്കുകൾ അങ്ങും ഇങ്ങും കാണുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എങ്കിലും, അവ മലബാറിലെ ഭാഷയുടെ സ്വാധീനം മാത്രമായിരിക്കാം.
കേരളം എന്ന വാക്കുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ആ പേരിന്‍റെ ഉത്ഭവവും വ്യപ്തിയുമാണ്.
ചേര രാജാക്കന്മരുടെ വംശ പേരായ ചേര എന്ന വാക്കിൽ നിന്നുമാണ് കേരളം എന്ന പദം വന്നത് എന്ന് അവകാശപ്പെടുന്നുണ്ട് എന്നു തോന്നുന്നു.
മലയാളി ബ്രാഹ്മണർ നാളീകേരം അല്ലെങ്കിൽ നാരീകേലം എന്ന വാക്ക് തേങ്ങക്കായി ഉപയോഗിച്ചിരുന്നു പോലും. ആ വാക്കിൽ നിന്നുമാണ് കേരള എന്ന വന്നത് പോലും.
QUOTE: probably of the word narikelam or nalikeram END OF QUOTE
തമിഴ് പ്രദേശമായ തിരുവിതാംകൂർ മലയാളി ബ്രാഹ്മണരുടെ പ്രദേശം ആവില്ലതന്നെ. ഇവിടെ മലയാളം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് മലബാറിലെ പ്രദേശിക ഭാഷയാണ്. അല്ലാതെ ഇന്നുള്ള മലയാളത്തെ അല്ല.
കേരം എന്ന വാക്കിന്‍റെ അർത്ഥം തെങ്ങാണ് എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ സംസാരഭാഷയിൽ എവിടേയും ഈ വിധമായി തെങ്ങിനെ പരാമർശിക്കുന്നതായി കണ്ടിട്ടില്ല.
ആരെങ്കിലും പറയുമോ 'ഞാൻ കേരത്തിൽ കയറാൻ പോകുകയാണ്' എന്ന്?
കേരള എന്ന വാക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റ് ചില പ്രശ്നങ്ങളും ഉണ്ട്.
QUOTE: It is noteworthy that in the Keralolpatti or origin of Keralam, the pseudohistory of Malabar current among natives, the Brahmans are said to have displaced the Nagas or snakes END OF QUOTE
ആശയം: മലബാറിലെക്ക് കുടിയേറിവന്ന ബ്രാഹ്മണർ, മലബാറിൽ നിറഞ്ഞു നിന്നിരുന്ന നാഗങ്ങളെ അഥവാ പാമ്പുകളെ ഒഴിവാക്കിച്ചു പോലും. END
അത് ഏതു വിധത്തിലാണ് ചെയ്തത് എന്ന് രേഖപ്പെടുത്തിക്കാണുന്നില്ല.
QUOTE:
It sets forth that the first Brahmans who arrived from various places did not remain in Keralam owing to their dread of the myriads of serpents infesting the country END OF QUOTE
ആശയം: ആദ്യം കുടിയേറി വന്ന ബ്രാഹ്മണർ മലബാറിലെ, എണ്ണിയാൽ തീരാത്ത സർപ്പങ്ങളെ പേടിച്ച്, അധിക കാലം ഇവിടെ നിന്നില്ല പോലും. END
ചേര എന്ന വാക്കിൽ നിന്നുമാണ് കേര എന്ന വാക്ക് വന്നത് പോലും. ചേര എന്നാൽ ചേര രാജാക്കൾ ആണ് പോലും. കേര എന്ന വാക്ക് കാനറാ പ്രദേശത്ത് തേങ്ങയെന്നാണ് അർത്ഥം പോലും.
ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്. ചേര എന്ന വാക്ക് Rat snake എന്ന പേരിൽ അറിയപ്പെടുന്ന ഒരു പാമ്പാണ്. അത് മലബാറിൽ പണ്ടു കാലങ്ങളിൽ അനവധിയുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.
QUOTE: This fact has an important bearing on the question as to when the Brahmans really did settle in Malabar, for Kerala is now by scholars recognised to be a dialectic (Canarese) form of the ancient name of the whole country, viz., Chera or Cheram or Keram, a name which probably still survives in Cheranad, the western portion of the Ernad taluk,
ആശയം: ചേര, ചേരം, അല്ലെങ്കിൽ കേരം എന്ന വാക്ക് കാനറാ പ്രദേശത്തിൽ തേങ്ങ എന്ന കാര്യമാണ് പോലും. END
അല്ലാതെ ചേര, കേര എന്നല്ലാം വക്കുകൾ പാമ്പിന്‍റെ പരിൽ നിന്നും വളർന്നുവരാൻ ഉള്ള സാധ്യത എവിടേയും സൂചിപ്പിച്ചോ പരാമർശിച്ചോ കാണുന്നില്ല. പകരം, വീര ശൂര പരാക്രമികളാണ് ചേര രാജാക്കളുടെ പേരിൽ നിന്നുമാണ് ഈ പേര് വന്നത് പോലും.
ദക്ഷിണ മലബറിലെ ചേരനാട് എന്ന പ്രദേശത്തേയും ഈ രാജാക്കളുടെ പാരമ്പര്യവുമായാണ് ബന്ധിപ്പിക്കാനാണ് ചരിത്രകാരന്മാർ ഇഷ്ടപ്പെട്ടുകാണുന്നത്.
QUOTE: and possibly also in Cheruman (plural — Cherumakkal1) the agresticslave caste END OF QUOTE
ആശയം: പോരാത്തതിന്, ചെറുമൻ എന്ന അടിമത്തത്തിൽ അമർത്തി വയ്ക്കപ്പെട്ടിരുന്ന വംശീയരുടെ പേരും ഈ ചേര രാജ്യവുമായി ബന്ധം കാണാം. END.
പറഞ്ഞുവന്നത്, ചേര എന്ന വാക്ക് കാനറാ പ്രദേശത്ത് കേര എന്നാണ് പറയുക പോലും. ആ വാക്കിന്‍റെ അവിടുള്ള അർത്ഥം തേങ്ങ എന്നാണ് പോലും.
ഞാൻ വെറുതേയൊന്ന് കേര എന്ന വാക്കിന്‍റെ കന്നഡയിലുള്ള അർത്ഥം ഒന്ന് അന്വേഷിച്ചു നോക്കി.
ഈ വാക്കിനെ വളരെ വിധഗ്ദായി Google Translate ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നു കാണുന്നു.
ಕೇರೆ എന്ന കന്നഡ വാക്കിന്‍റെ ഉച്ചാരണം, കേരേ എന്നാണ്. അർത്ഥം ചേരപ്പാമ്പ്.
ഈ വാക്കിൽ നിന്നുമാണ് കേരള എന്ന പദം ഉദിച്ചത് എന്ന് പറഞ്ഞാണ് പണ്ട് മുതൽ മലബാറിനെ തിരുവിതാംകൂറിന്‍റെ ഭാഗമാക്കിക്കാണിക്കാൻ ശ്രമിച്ചത്.
എന്നാൽ, മലബാറി ഭാഷയിൽ ചേര എന്ന വാക്ക് ചേരപ്പാമ്പിനെയാണ് സൂചിപ്പിക്കുക. അല്ലാതെ തേങ്ങയെ അല്ല. ഈ വാക്ക്, കന്നഡയിലെ കേര എന്ന തേങ്ങയുടെ പേരിൽ നിന്നുമാണ് വന്നത് പോലും.
എന്നാൽ കേരേ എന്ന കന്നഡ വാക്കിന്‍റെ അർത്ഥം ചേരപ്പമ്പാണ് എന്ന കാര്യം ആരും പറയാൻ സന്ധദ്ധതകാണിക്കുന്നില്ല.
ನಾರಿಕೇಳ അഥവാ നാരീകേല എന്ന വാക്ക് തേങ്ങയാണ്. നാരീകേലയിൽ നിന്നുമാണ് ചേര എന്ന വാക്ക് വന്നത് എന്നു പറയാനാണ് കൂടുതൽ സുഖം. അല്ലാതെ ചേര എന്നത് പാമ്പാണ് എന്ന് പറഞ്ഞാൽ, കാര്യങ്ങൾ ആക അബദ്ധമാകും.
രണ്ട് ആനകൾ ആണ് ഇന്ന് Emblem of Kerala. പദ്മനാബസ്വാമീ ക്ഷേത്രത്തിലെ ശംഖിന് കാവൽ നിൽക്കുകയാണ് ഈ ആനകൾ.
ഈ ചിന്നത്തിലും മലബാറിന് പ്രസക്തിയില്ലതന്നെ.
ആനക്ക് യഥാർത്ഥത്തിൽ കേരളത്തിൽ കാര്യമായ സംരക്ഷണം ഇല്ലതന്നെ.
മയക്ക് വെടിവച്ച്, നടുവിടീക്കപ്പെടുകയോ അമ്പലപ്പറമ്പുകളിൽ തളക്കപ്പെടുകയോ, അതുമല്ലെങ്കിൽ മലയോരങ്ങളിൽ കുങ്കി ആനകൾ ആക്കപ്പെട്ട് അടിമപ്പണിചെയ്യുകയോ ആണ് കേരളത്തിന്‍റെ ദേശീയ ചിന്നത്തിലെ ഈ ജീവനുള്ള അടയാളങ്ങൾ.
ആനകളെ ഇനി Emblem of Keralaത്തിൽ നിന്നും മാറ്റേണ്ടിവരുമോ എന്ന് അറിയില്ല.
എന്നാൽ ബൃട്ടിഷ്-മലബാറുകാരെ കേരളിയർ ആക്കിയത് കുറച്ച് കടന്ന കൈ ആയി പോയി എന്നു തോന്നുന്നു.
എഴുത്ത് കാര്യമായി വഴിതെറ്റിപ്പോയി. പറയാൻ വന്നത്, മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്തതിലെ പാകപ്പിഴയെക്കുറിച്ചാണ്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.