top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

23. ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന്‍റെ വേരുകൾ

തൊട്ടടുത്ത് കിടക്കുന്ന ബൃട്ടിഷ്-ഇന്ത്യയുമായി കടുത്ത അടുപ്പം വന്നപ്പോൾ, തിരുവിതാംകൂർ രാജ്യത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ സാവധാനത്തിൽ സ്ഥാപിച്ചുവന്ന ഭരണ സംവിധാനങ്ങൾ ഓരോന്നായി വന്നുചേർന്നു.


എന്നുവച്ചാൽ തിരുവിതാകൂർ രാജ്യം ഇവ പകർത്തിയെടുത്തുവെന്ന് സാരം.


ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) സർക്കാർ പ്രസിദ്ധീകരിച്ച THE IMPERIAL GAZETTEER OF INDIA VOL. XXIVൽ തിരുവിധാംകൂർ രാജ്യത്തിനെക്കുറിച്ച് ഈ വിധം കാണുന്നു:



QUOTE:


For general administrative purposes the State is divided into 31 taluks, grouped into four divisions or districts -----------


For purposes of revenue collection, the taluks are further subdivided into smaller areas called provertis, each under a paid officer styled the provertikaran.


Each division is provided over by a Dlwan Peshkar and District magistrate, equivalent to the Collector-magistrate of a British District. (correction inserted)


A tahsildar, who is usually a second-class magistrate, is in charge of each tahik.

The Peshkars form a superintending and checking agency, and are responsible for the proper and regular administration of the taluks comprising their charge.

In addition to the four Peshkar magistrates, there are two other District magistrates, one being the Commercial Agent at Alleppey and the other the Superintendent of the Cardamom Hills.


END OF QUOTE



ആശയം:


പൊതുവായുള്ള ഭരണ പ്രവർത്തനത്തിന്‍റെ സൗകര്യത്തിനായി രാജ്യത്തെ നാലു ജില്ലകളിൽ 31 താലൂക്കുകൾ ആയി തിരിച്ചു.


സർക്കാർ ധന വരവ് സംവിധാനത്തിനായി ഓരോ താലൂക്കും provertis എന്ന പേരിലുള്ള ചെറുകിട സ്ഥലങ്ങളായും തിരിച്ചു. ഈ സ്ഥലങ്ങളെ provertikaran എന്ന പേരിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് കീഴിലും ആക്കി. 


END


മുകളിൽ നൽകിയിട്ടുള്ള ഭരണ യന്ത്രത്തെ മാത്രം നോക്കിയാൽ ഇതിന് ബൃട്ടിഷ്-ഇന്ത്യൻ സംവിധാനങ്ങളുമായുള്ള വ്യത്യാസം എന്താണ് എന്ന് മനസ്സിലാകില്ല. ഇങ്ഗ്ളണ്ടിലുള്ള ഭരണം സംവിധാനം പോലേയും തോന്നാം ഇതിനെ. 


എന്നാൽ കൃത്യമായ വ്യത്യാസം, ഉദ്യോഗസ്ഥരെ പൊതുജനങ്ങളിൽ പെട്ട വ്യത്യസ്ത വ്യക്തികളുമായി ബന്ധിപ്പിക്കുന്ന ഭാഷാ വാക്ക് കണ്ണികളിൽ ആണ് നിലനിൽക്കുന്നത്.


ഈ കാര്യം പക്ഷെ ചരിത്ര പുസ്തക എഴുത്തുകാർക്ക് ഒന്നുകിൽ അറിയില്ല. അതുമല്ലായെങ്കിൽ അവയെ അവർ ബോധപൂർവ്വം അവഗണിക്കുന്നു.


Native life in Travancoreൽ നിന്നുമുള്ള വാക്യം നോക്കുക:


QUOTE:


An ill-disposed Provertikaran is the very personification of oppression, injustice, bribery, and illegality; and no official in the ranks of the public service combines in a single person so many evils as are daily found in the doings of such a man.”


END OF QUOTE


ആശയം:

മോശമായ മനോഭാവം ഉള്ള അല്ലെങ്കിൽ സഹതാപമില്ലാത്ത ഒരു provertikaran എന്നത് അടിച്ചമർത്തൽ, അനീതി, കൈക്കൂലിവാങ്ങൽ, നിയമവിരുദ്ധത എന്നിവയുടെ സാക്ഷാല്‍ മനുഷ്യരൂപം ആണ്.

സര്‍ക്കാര്‍ തൊഴിലുകാരിൽ നിത്യേനെ ഇത്രമാത്രം ദുര്‍മ്മാര്‍ഗ്ഗം നടത്തുന്ന ഒരു ഉദ്യോഗസ്ഥ സ്ഥാനം വേറെ കാണില്ല. 

END


 

QUOTE:

Some Tahsildars we have known abuse all of the poorer classes who apply to them, and keep them at a distance.


These men hate to see a decent dress on any man of humble origin, or the chest covered with a cloth; and such are openly reviled, their letters declined on various pretexts, and their business left undone.

END OF QUOTE


ആശയം:

ചില താസിൽദാർമാർ, അവർക്ക് അപേക്ഷകൾ നൽകുന്ന പാവപ്പെട്ടവരെ അധിക്ഷേപിച്ചും നിന്ദിച്ചും പെരുമാറുന്നതായി ഞങ്ങൾ അറിയുന്നുണ്ട്. ഇവർ ഈ പാവപ്പെട്ടവരെ അകലങ്ങളിൽ നിർത്തും.


താഴ്ന്ന ഗണത്തിൽ പെട്ട ഒരു വ്യക്തി മാന്യമായ വസ്ത്രം ധരിക്കുന്നതോ, അതുമല്ലായെങ്കിൽ, മാറ് ഒരു തുണികൊണ്ട് മറയ്ക്കുന്നതോ കാണുന്നതു തന്നെ ഇവർക്ക് സഹിക്കില്ല. ഇങ്ങിനെയുള്ളവരെ പരസ്യമായി തന്നെ ഇവർ ചിത്തവിളിക്കും.


പലവിധ ഒഴികഴിവ്‌ പറഞ്ഞ് അവർ നൽകുന്ന അപേക്ഷകൾ ഇവർ നിരസിക്കും. അവരുടെ കാര്യങ്ങൾ അങ്ങിനെ നടത്തപ്പെടാതെ കിടക്കും. END


QUOTE:

They terrify ignorant complainants by a loud and threatening manner, catching at every verbal error, and threatening them with punishment as false witnesses. Witnesses are forced to sign whatever has been written by the clerks, notwithstanding protests against its accuracy, or ignorance of what has been written, on threats of worse punishment if they do not consent

END OF QUOTE


ആശയം:

സർക്കാർ നടപടിക്രമങ്ങൾ അറിവില്ലാത്ത പരാതിക്കാരെ അവർ ഭീഷണിപ്പെടുത്തുന്നതായ സ്വരത്തിൽ ഒച്ചവച്ചും പേടിപ്പെടുത്തും.

ആ പാവപ്പെട്ടവരുടെ വാക്കുകളിൽ വരുന്ന ഓരോ വ്യാകരണപ്പിശകിലും കയറിപ്പിടിക്കും.

അവർ കള്ള സാക്ഷികൾ ആണ് എന്ന് പറഞ്ഞ് കഠിന ശിക്ഷ ഏൽപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.


സർക്കാർ ഗുമസ്തർ എഴുതിക്കൊടുക്കുന്ന കാര്യങ്ങളിൽ ഒപ്പുവെക്കാൻ അവരെ നിർബന്ധിക്കും. എഴുതിയ കാര്യം തെറ്റാണ് എന്ന് പറഞ്ഞാലും, എഴുതിയിരിക്കുന്നത് എന്താണ് എന്ന് അറിയില്ലാ എന്നു പറഞ്ഞാലും, അവരെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കും എന്നു പറഞ്ഞ് പേടിപ്പിക്കും.

END


QUOTE:

and the time of the people is wasted in attending day after day at the Cutcherries

END OF QUOTE


ആശയം:

കച്ചോരികളിൽ (സർക്കാർ ഓഫിസുകളിൽ) ദിവസങ്ങളോളം കയറി ഇറങ്ങി ആളുകൾക്ക് അവരുടെ സമയം പാഴാകും.

END


QUOTE:

Insatiable greed and extraordinary cunning are displayed in the taking of bribes by the underlings; and indeed there have been times when it was said that there was scarcely an official of any grade free from this vice. Bribes are even extorted by threats of implicating the parties in charges of murder and other serious crimes, if not paid.


To allow criminal complaint to be withdrawn, cloths and money are presented to the official. In criminal cases the police naick, similarly influenced, reports the charge a factitious one. An official invites people to a feast and some domestic ceremony, and gets large presents of money, ornaments, &c. END OF QUOTE


ആശയം:

താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കുന്നതിൽ മതിവരാത്ത അത്യാര്‍ത്തിയും അസാമാന്യമായ കൗശലവും കാഴ്ചവെക്കുന്നു. സർക്കാർ തൊഴിലുകാരിൽ കൈക്കൂലിവാങ്ങിക്കുക എന്ന ദുര്‍വാസന ഇല്ലാത്ത ആരും തന്നെ ഇല്ലായിരുന്ന കാലവും ഉണ്ടായിരുന്നു പോലും.


കൊലപാതക കുറ്റം മറ്റ് ഗുരുതരമായ കുറ്റാരോപുണങ്ങൾ എന്നിവയിൽ കുടുക്കും എന്നു പറഞ്ഞുവരെ ആളുകളിൽ നിന്നും കൈക്കൂലി വാങ്ങിക്കും.


എന്തെങ്കിലും കുറ്റാരോപണങ്ങളിൽ പെട്ടാൽ, അവ പിൻവലിക്കപ്പെടാനായി ഉദ്യോഗസ്ഥന് ഉടപ്പുകളും പണവും പാരിതോഷികവും നൽകും.  പോലീസ് നായ്ക്ക്മാരും ഇതേ പോലെ പാരിതോഷികം ലഭിച്ചാൽ, പോലീസ് കേസ് പിൻവലിക്കും.


ഗാർഹികമായ സല്‍ക്കാരങ്ങളിലേക്കും ചടങ്ങുകളിലേക്കും ഉദ്യോഗസ്ഥർ ആളുകളെ ക്ഷണിക്കും. ആ അവസരത്തിൽ വിരുന്നിനു വരുന്ന ആളുകളിൽ നിന്നും അവർക്ക് വളരെയധികം പണവും, ആഭരണങ്ങളും മറ്റും ലഭിക്കും.

END


QUOTE:

Sometimes a judicial servant quietly takes bribes from both sides, but honestly returns that which he received from the losing party !


The village guards extort money and property on the slightest pretexts. Their demand for cloths, money and other goods have sometimes differed but little from highway robbery.


In collecting provisions for travellers and officers on circuit, they often robbed the people of fowls, sheep, eggs, fruit, &c., or gave the merest nominal payment for the provisions.


Bribes are taken in the evening to the house of the tax assessor, begging him kindly to charge only what is right and fair and really due to the Government. 


The Pilleymar (writers and clerks) thus reap a harvest of bribes.


Some gumasthas and others regularly earn three or four times their fixed pay.


To complain of all this unfairness, bribery, and corruption, only exposes poor and illiterate men to the getting up of false charges of the most serious character.

END OF QUOTE


ആശയം:

ചിലപ്പോൾ ന്യായാധിപന്മാർ രണ്ട് ഏതിർ കക്ഷികളിൽ നിന്നും കൈക്കൂലി വാങ്ങിക്കും. എന്നാൽ വിധി ന്യായം പ്രതികൂലമായി ലഭിക്കുന്ന കക്ഷിക്ക്, ആ കക്ഷി നൽകിയ കൈക്കൂലി വളരെ സത്യസന്ധമായി തിരിച്ചു നൽകും.


ഗ്രാമീണ പാറാവുകാർ ഏറ്റവും നിസ്സാരമായ കപടന്യായം പറഞ്ഞുകൊണ്ട് (കച്ചവട സംഘങ്ങളിൽനിന്നും) പണം തട്ടിയെടുക്കും. അവർ തുണികളും മറ്റ് വാണിജ്യ വസ്ത്തുക്കളും പിടിച്ചെടുക്കുന്നത് തനി കൊള്ളയടിതന്നെയാണ് (ഹൈവേ മോഷണം).


ഉന്നതരായവരും മറ്റ് ഉദ്യോഗസ്ഥരും രാജ്യത്തിന്‍റെ പ്രന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന അവസരത്തിൽ, ഇവർ വീടുകളിൽനിന്നും കോഴി, ആട്, മുട്ട, പഴങ്ങൾ തുടങ്ങിയവ തോന്നുന്ന വില നൽകി എടുത്തുകൊണ്ടു പോകും.


നികുതി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് ആളുകൾ വൈകുന്നേരം കൈക്കൂലി കൊണ്ടക്കൊടുക്കും. ശരിയായതും ന്യായമായതും സർക്കാരിന് യഥാർത്ഥത്തിൽ നൽകേണ്ടുന്നതുമായ നികുതി മാത്രമേ ഈടാക്കാവൂ എന്ന്  കൈക്കൂലിയുമായി വന്ന വ്യക്തി കേണ് അപേക്ഷിക്കും. 


അങ്ങിനെ പിള്ളമാർ വൻ കൈക്കൂലിസ്സമ്പത്ത് കൊയ്തെടുക്കും.


ചില ഗുമസ്തരും അതുപോലുള്ളവരും അവരുടെ ശമ്പളത്തിനേക്കാൾ മൂന്നും നാലും ഇരട്ടി വരുമാനം നിത്യേനെ കരസ്ഥമാക്കും.


ഈ വിധമായുള്ള ന്യായരഹിത്തിനും, കൈക്കൂലിക്കും അഴിമതിക്കും എതിരായി ഏതെങ്കിലും പാവപ്പെട്ട വ്യക്തി പരാതി നൽകിയാൽ, ആ എഴുത്തും വായനയും അറിയാത്ത ആ വ്യക്തി കഠിനമായ കുറ്റാരോപണങ്ങളിൽ കുടുങ്ങിപ്പോകും.

END


ഇനിയും കുറേക്കൂടി എഴുതാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

bottom of page