ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
24. കഥയറിയാതേയുള്ള ആട്ടം കാണൽ
കേരളത്തിൽ ഇന്നുള്ളതും, 1947 മുതൽ സാമൂഹിക ബോധത്തിൽ നിറഞ്ഞുനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതും ആയുള്ള പല ബുദ്ധിജിവികൾക്ക് ബൃട്ടിഷ് ഭരണത്തിന് എതിരായി പടപൊരുതിയ കാര്യങ്ങളെക്കുറിച്ചും, കേരള സംസ്ഥാനത്ത് പലവിധ പ്രവർത്തനങ്ങൾ നടത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചും മറ്റും പലതും അറിവുണ്ട് എന്നാണ് കാണുന്നത്.
ഇവയിലെ നിസ്സാരങ്ങളും വളരെ ഒറ്റപ്പെട്ടതുമായ ചെറുകിട സംഭവങ്ങളെ മാധ്യമങ്ങളിലൂടേയും പാഠപുസ്കങ്ങളിലൂടേയും ഊതിവിർപ്പിച്ചാണ് പലരും അവരുടെ പൊള്ളയായ മാനസിക ഉള്ളറകളെ നിറച്ചുവച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അതിലേക്ക് പോകുന്നതിന് മുൻപായി, പറഞ്ഞുകൊണ്ടിരുന്ന കഥ തുടരട്ടെ.
തിരുവിതാംകൂർ രാജ്യത്തിലെ കാര്യമാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
പറയുന്ന ചില കാര്യങ്ങൾ ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നു എന്നെല്ലാം ചരിത്രബോധമുള്ള വിദ്വാന്മാർ പറഞ്ഞേക്കാം. എന്നാൽ വെറും വാക്കുകളിലൂടെയുള്ള സാമ്യത കണ്ടെത്തലിൽ യാതോരു അർത്ഥവും ഉണ്ടാവില്ല.
ഇന്ത്യയിൽ വീട്ടു വേലക്കാർ ഉണ്ട്. ഇങ്ഗ്ളണ്ടിലും Domestic help, Servant, Housemaid, Governess എന്നെല്ലാം പദങ്ങളിൽ നിർവ്വചിക്കപ്പെടുന്നവർ ഉണ്ട്.
ഇന്ത്യയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. ഇങ്ഗ്ളണ്ടിലും അവർ ഉണ്ട്.
ഇന്ത്യയിൽ ഉദ്യോഗസ്ഥർ ഉണ്ട്. ഇങ്ഗ്ളണ്ടിലും ഉണ്ട്.
ഈ രീതിയിൽ ചരിത്രത്തേയും സമൂഹത്തേയും വിലയിരുത്തിയാൽ, യാതോരു വിവരവും കിട്ടില്ല. കാരണം, ഇന്ത്യയിലെ ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആണ്. ഇങ്ഗ്ളണ്ടിലെ ഭാഷ ഇങ്ഗ്ളിഷ് ആണ്.
ഈ ഒരു വ്യത്യാസത്തെക്കുറിച്ച് ബോധമില്ലാതെയുള്ള വിലയിരുത്തലുകൾ വെറും പൊള്ളയായവയാണ്.
ഇവിടെ ഇത്രയും കാര്യം പറയാൻ പ്രകോപനം നൽകിയത്, തിരുവിതാംകൂർ രാജ്യത്തിൽ നിത്യമായി നിലനിന്നിരുന് press-gang systemത്തെക്കുറിച്ച് ചിന്തിച്ചതാണ്.
ഈ ഒരു വാക്യപ്രയോഗം പറയുമ്പോൾ, ഉടനേ തന്നെ, ഇത് ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നുവെന്ന് പറയാൻ പലരും വെമ്പൽകൊള്ളും.
ഭൂഖണ്ട യൂറോപ്യൻ രാജ്യക്കാരുമായി യുദ്ധം നടക്കുന്ന അവസരത്തിൽ ചില നിരത്തുകളിൽ വച്ച് ആളുകളെ നിർബന്ധിച്ച് പട്ടാളത്തിൽ ചേർത്തുപോലും. ഈ വിധമായുള്ള ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ഇങ്ഗ്ളണ്ടിനെ വിലയിരുത്താൻ ആവില്ല.
കാരണം, രണ്ടാം ലോകമഹായുദ്ധകാലത്ത്, ഇങ്ഗ്ളണ്ടിലെ സാധാരണക്കാർ സ്വയം പ്രതിരോധ സംവിധാനങ്ങളും സൈനിക പ്രവർത്തനങ്ങളും നടത്തിയവർ ആണ്.
QUOTE:
“The subordinate officials take advantage of any exigencies to enlist forced labour for State purposes, with an indifference to the hardships they entail on the poor, approaching to utter recklessness. END
ആശയം:
സർക്കാർ ആവശ്യത്തിനായി പാവപ്പെട്ട ആളുകളെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന ഏർപ്പാടാണ് നിലനിന്നിരുന്നത്. ഇങ്ങിനെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവരെ നിർവ്വഹണം ചെയ്യുന്നത് താഴെക്കിടിയിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കും. എന്നു വച്ചാൽ ഇന്നുള്ള സർക്കാർ ശിപായി, പോലീസ് ശിപായി റങ്കുകാരോട് താരത്മ്യം ചെയ്യാവുന്ന ജിവനക്കാർ. അവർ നായർ ജാതിക്കാരും ആയിരിക്കും.
ഈ ജീവനക്കാരുടെ ദുഷ്ടമായ പെരുമാറ്റത്തെ നായർമാരുടെ ദുഷ്ടതയായി കാണാൻ എളുപ്പമാണ്.
എന്നാൽ വാസ്തവം, ഇതല്ല. സർക്കാർ ഉദ്യോഗസ്ഥരിലെ കീഴ് സ്ഥാനക്കാരുടെ സാധാരണക്കാരോടുള്ള മര്യാദ കുറഞ്ഞ പെരുമാറ്റം മാത്രമാണ് ഇത്. ഇത് അവരിൽ സൃഷ്ടിക്കുന്നത് പ്രാദേശിക ശ്രേഷ്ഠ ഭാഷയായ മലയാളം തന്നെയാണ്. അല്ലാതെ ജാതി വ്യവസ്ഥയല്ല.
മുകളിൽ നൽകിയിട്ടുള്ള ഉദ്ദരണിയിൽ പറയുന്നത്, പിടികൂടപ്പെട്ട പാവപ്പെട്ടവർ കഠിനമായ നരകയാതന അനുഭവിക്കും എന്നതാണ്.
യാതോരു സഹതാപമോ, മനുഷ്യത്വമോ ഇല്ലാതെയാണ് ഈ പിടികൂടപ്പെട്ട ആളുകളോട് സർക്കാർ ശിപയിമാർ പെരുമാറുക. അവർ ഭക്ഷണം കിട്ടുന്നുണ്ടോ എന്നും അവർക്ക് ശുചികരണത്തിനായുള്ള സമയവും സൗകര്യവും ഉണ്ടോ എന്നൊന്നും ഈ കൂട്ടർ ശ്രദ്ധിക്കില്ല. നീ, എടാ വാക്കുകളിൽ അമർത്തിവെക്കും ഈ പിടികൂടപ്പെട്ടവരെ.
എന്നാൽ ഓർക്കുക, ഈ പിടികൂടപ്പെട്ടവരും അവരെ പിടിച്ചവരും, യഥാർത്ഥത്തിൽ ഒരേ ഭാഷക്കാരും ഒരേ തരത്തിലുള്ള മാനസിക ഭീകരത്വം ഉള്ളവരും ആണ്.
ആ പാവപ്പെട്ടവർ അവരെ ദ്രോഹിക്കുന്നവരെ 'ബഹുമാനിക്കും' എന്ന പ്രതിഭാസം ഇന്നും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്.
ഇന്നും ആളുകൾ തങ്ങളെ അടിച്ച പോലീസുകാരെക്കുറിച്ച് പരാതിപ്പെടുമ്പോൾ അദ്ദേഹം, സാറ് എന്നല്ലാമുള്ള പദങ്ങൾ തന്നെയാണ് ഉപയോഗിക്കുക. അല്ലാതെ അവൻ എന്നെ അടിച്ചു എന്നോ അയാൾ എന്നെ അടിച്ചു എന്നോ പറയാൻ ധൈര്യപ്പെടില്ല.
ഇതാണ് മലയാള ഭാഷയുടെ സർപ്പസൗന്ദര്യം!
ഈ ഒരു കാര്യം ഏതാണ്ട് 2004ൽ ഇങ്ഗ്ളിഷുകാരുടെ ഒരു ചർച്ചാവേദിയായ ഓൺലൈൻ ഫോറത്തിൽ ഒരു ചർച്ചയായി വന്നിരുന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ടു നൽകിയ വിശദ്ധീകരണം അവർക്ക് മനസ്സിലാക്കാനുള്ള പ്രാപ്തി അവരുടെ ഭാഷ അവർക്ക് നൽകുന്നില്ലാ എന്നതാണ് മനസ്സിലാക്കാൻ പറ്റിയത്.
തിരുവിതാംകൂറിലെ ഈ ഭീകരാവസ്ഥയെ ബൃട്ടിഷ്-മലബാറിലെ ഔദ്യോഗിക കാര്യ നിർവ്വഹണ വേദികളിൽ നിയന്ത്രിക്കാൻ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു.
എന്നാൽ, ഏകനായ ഒരു ഇങ്ഗ്ളിഷ് / ബൃട്ടിഷ് ജില്ലാ കലക്ടർക്ക് ചെയ്യാനാവുന്നതിന് ഒരു പരിധിയുണ്ട്. കാരണം, ഭരണത്തിൽ അടിമുടി പ്രാദേശികരാണ് പ്രവർത്തിക്കുന്നത്. അവരിലെ ഭാഷാ പരമായുള്ള ദുഷ്ടതയെ തേച്ചുമാച്ചുകളയാൻ പ്രയാസം തന്നെയാണ്.
ഭരണം ഇങ്ഗ്ളിഷ് ഭാഷയിൽ ആയിരുന്നു എന്ന ഒരു മാസ്മരിക വ്യത്യാസം നിലനിന്നുപോന്നു, എന്നുമാത്രം.
തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥർക്ക് വള്ളങ്ങളിലൂടെ യാത്ര ചെയ്യേണ്ട അവസരങ്ങൾ നിത്യവും ഉണ്ടാവും.
QUOTE:
The press-gang system is employed by the Granary Superintendent of Valiatory and the Nemum Police, to secure boats, and men to man them whenever required for Sirkar purposes. Every boat and every man in this parish is seized, and black mail levied from such as wish to escape this oppression.
END
ആശയം:
സർക്കാർ ആവശ്യത്തിനായി വള്ളങ്ങളും അവയെ തുഴയാനുള്ള ആളുകളേയും വേണ്ടുന്ന അവസരങ്ങളിൽ സർക്കാർ തൊഴിലുകാർ പിടികൂടും
വലിയതുറയിലുളള (അതാണ് സ്ഥലം എന്ന് തോന്നുന്നു) സർക്കാർ പത്തായപ്പരയുടെ (Granary / Warehouse) സുപ്പറിൻ്റൻ്റും നേമം പോലീസും ആണ് ഈ വിധം ആളുകളെ പിടികൂടുക.
ആ ഇടവകയിലുള്ള എല്ലാ വള്ളങ്ങളും പുരഷന്മാരും പിടികൂടപ്പെടും. ഈ പീഡനത്തിൽ നിന്നു രക്ഷപ്പെടാൻ താൽപ്പര്യം ഉള്ളവരിൽ നിന്നും കാര്യമായ കൈക്കൂലി വാങ്ങിക്കും.
END
QUOTE:
It not unfrequently happens that the boatmen decamp; and the head villager buys off the myrmidons of the press-gang by a bribe assessed on the whole village, to escape the grudge that would otherwise inevitably follow in the shape of fines and imprisonments
END
ആശയം:
പലപ്പോഴും ആരും അറിയാതെ ചില വള്ളക്കാർ രക്ഷപ്പെടും. അങ്ങിനെ സംഭവിക്കുമ്പോൾ, ആ ഗ്രാമത്തലവൻ കൂട്ടത്തോടെ കയറിവരുന്ന സർക്കാർ കീഴ്ജീവനക്കാർക്ക് വൻ തുക കൈക്കൂലിയായി നൽകി അവരെ സമാധാനിപ്പിച്ചുവിടും. ഇത് നൽകുന്നില്ലായെങ്കിൽ, കഠിനമായ പിഴയും തടവറ ശിക്ഷയും ഉടന തന്നെ ആ ഗ്രാമത്തിലെ പുരുഷന്മാർ അനുഭവിക്കേണ്ടിവരും.
END
QUOTE:
The rowers often complain of suffering from impressment for travellers, the Beach Superintendent, one of their own class appointed by the Sirkar, taking bribes from those who are better off and strong in body, and often seizing the poor, the aged, or boys, beating those who attempt to flee to avoid the inconvenience.
END
ആശയം:
Beach Superintendent ആയി സർക്കാർ നിയമിക്കുന്നത് വള്ളക്കാരിൽ പെട്ട ഒരാളെത്തന്നെയാണ്.
ഇന്ന് ഇന്ത്യൻ ജയിലുകളിൽ ഉള്ള മേസ്തിരി എന്നോ മറ്റോ പേരിൽ അറിയപ്പെടുന്ന ജയിൽ പുള്ളിപോലുള്ള ഒരു പ്രതിഭാസക്കാരൻ ആണ് ഈ Beach Superintendentടും.
ജയിലിലെ മേസ്തിരിയും ഒരു ജയിൽ പുള്ളിതന്നെ. ഈ ആൾ ജയിൽ ജീവനക്കാരോട് വൻ വിധേയത്വം നൽകും. അതേ സമയും ഈ ആൾ മറ്റ് ജയിൽ പുള്ളികളെ വരച്ചവരയിൽ നിർത്തും. അവരെ ഒറ്റിക്കൊടുക്കും.
തിരുവിതാംകൂറിലെ Beach Superintendent ആയി നിയമിക്കപ്പെടുന്ന വള്ളക്കാരൻ മറ്റ് വള്ളക്കാരിൽ നിന്നും കൈക്കൂലി വാങ്ങിക്കും. അങ്ങിനെ കൈക്കൂലി തരാത്തവരേയും മറ്റും പിടികൂടി സർക്കാർ വേലക്ക് നൽകും. ഈ പിടികൂടലിൽ നിന്നും രക്ഷപ്പടാൻ ശ്രമിക്കുന്നവരെ കഠിനമായി മർദ്ദിക്കും.
END
ഈ വിധമായുള്ള കാര്യങ്ങൾ വായിക്കുമ്പോൾ മലയാളം അറിയുന്ന വായനക്കാരന് സ്വമേധയാ, പ്രദേശിക ഭാഷയിലെ നീ, എടാ, വെറും പേര് തുടങ്ങിയവയുടെ ആയുധക്കത്തിപോലുള്ള ഉയോഗം മനസ്സിലൂടെ കടന്നുപോകും.
എന്നാൽ ഈ കാര്യങ്ങൾ ഒരു ഇങ്ഗ്ളിഷുകാരനാണ് വായിക്കുന്നതെങ്കിൽ, കഥയറിയാതെയുള്ള ആട്ടം കാണൽ പോലയായിരിക്കും.
QUOTE:
Gratuitous service is demanded of work people and bandymen; if refused, charges are got up against them; or they are over punished on some real charge.
END
തൊഴിലാളികളിൽനിന്നും സൗജന്യ സേവനം നിർബന്ധിച്ചുവാങ്ങിക്കും. ഇതിന് അവർ വഴങ്ങുനില്ലായെങ്കിൽ, അവരെ മറ്റുവല്ല ശരിയായ കുറ്റകൃത്യത്തിന് ശിക്ഷിക്കും
END
ഈ വിധമായുള്ള വേറേയും പലകാര്യങ്ങളും എഴുതാനുണ്ട്. എന്നാൽ വായനക്കാരനിൽ ഇതൊന്നും കാര്യമായ ഒരു മാനസിക ചലനം വരുത്തും എന്നു തോന്നുന്നില്ല.
കാരണം, ഇന്ന് ഒരു വീട്ടുവേലക്കാരി പരാതി പറയുകയാണ് എന്ന് വിചാരിക്കുക.
എന്നെ വീട്ടുടമ നീ എന്നാണ് സംബോധന ചെയ്യുന്നത്. എടീ എന്ന് വിളിക്കും.
ചിലപ്പോൾ എന്‍റെ ചെവി പിടിച്ചു തിരിക്കും.
എന്നെ നിലത്താണ് ഇരുത്തുക. ഞാൻ നിലത്താണ് കിടക്കേണ്ടത്.
എനിക്ക് ഭക്ഷണം കഴിക്കാൻ തരുന്നത് വിലകുറഞ്ഞ പ്ളെയ്റ്റും പാത്രങ്ങളും ആണ്.
തിന്നാൻ തരുന്നത് ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ്. വീട്ടുകാർ നല്ല ഭക്ഷണം കഴിക്കും.
വീടിന്‍റെ മുൻവാതിലിലൂടെ ഞാൻ കയറാൻ പാടില്ല. അടുക്കള വാതിൽ ആണ് എനിക്ക് കയറാനുള്ള ഇടം.
എനിക്ക് തുച്ഛമായ വേതനം ആണ് വീട്ടുകാർ നൽകുക.
അവരുടെ പഴയ വസ്ത്രങ്ങൾ ആണ് ഞാൻ ഉടുക്കേണ്ടത്.
വീട്ടുകാർ വെസ്റ്റേൺ ടോയ്ലറ്റാണ് ഉപയോഗിക്കുക. ഞാൻ ഉപയോഗിക്കേണ്ടത്, വൃത്തിയില്ലാത്ത ഇന്ത്യൻ ടോയ്ലറ്റാണ്.
END
ഇതിലെല്ലാം എന്തിരിക്കുന്നു എന്ന് ഇന്ത്യയിലെ ഒരു സാധരണ വീട്ടുകാരൻ ചോദിച്ചേക്കാം. കാരണം, ഇതൊക്കെയാണ് ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയും സാധാരണ പെരുമാറ്റങ്ങളും.
പോരാത്തതിന്, ആ വീട്ടുവേലക്കാരിയും ഇവിടുള്ള ആൾ തന്നെയാണ്. ഇവിടുള്ള ഭാഷ സംസാരിക്കുന്ന ആൾ ആണ്. ആ ആൾക്ക് വൻ സ്ഥാനങ്ങളും സൗകര്യങ്ങളും നൽകിയാൽ അയാൾ തിരിഞ്ഞു കൊത്തും.
എന്നാൽ ഈ പറഞ്ഞ പരാതിയിൽ കാര്യമായ കഴമ്പുണ്ട് എന്നു തോന്നുക ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് മാത്രമാണ്. ആ വ്യക്തിക്ക് എന്നാൽ പലതും മനസ്സിലായിട്ടുണ്ടാവില്ല.
ആ വ്യക്തി ഇതിനെതിരായി പ്രവർത്തിക്കും എന്നല്ല ഇവിടെ പറഞ്ഞത്. പറഞ്ഞത്, ഈ വിധമായുള്ള ഒരു സാമൂഹികാവസ്ഥ ഇങ്ഗ്ളിഷ് സാമൂഹികാവസ്ഥയുടെ നേരെ വിപരീതമായുള്ള ഒന്നാണ് എന്നതാണ്. ആ ആൾ ഈ നാട്ടിൽ കാണുന്ന ആളുകളും ഇങ്ഗ്ളിഷ് വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തരാണ്.
ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ അടിമത്തം നിരോധിച്ചത്, ഇവിടുള്ള മറ്റ് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ വിപരീതമായിട്ടായിരിക്കും ബാധിച്ചിരിക്കുക. ഈ കാര്യവും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.