top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

25. ഉദ്യോഗസ്ഥരുടെ അധികാരം

തിരുവിതാംകൂർ രാജ്യത്തിലെ കാര്യം തുടരുകയാണ്. Rev. Samuel Mateer തന്‍റെ Native Life in Travancore എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ആണ് ഉദ്ദരിച്ചുകൊണ്ടിരിക്കുന്നത്:


QUOTE:

The heads of the respective castes also paid an annual sum for their dignity. END


ആശയം :  ഓരോ ജാതിക്കാരുടേയും തലവന്മാർ അവരുടെ നേതൃത്വ സ്ഥാനം നിലനിർത്താനായി വാർഷികമായി ഒരു സംഖ്യ രാജകുടുംബത്തിന് നൽകും. END


എന്നുവച്ചാൽ, ഓരോ കീഴ്ജനത്തിനേയും താഴ്ത്തിപ്പിടിച്ചു നിർത്തുന്നതിൽ അവരുടെ തന്നെ ഇടിയുള്ള നേതാവ് ഉന്നതർക്ക് വൻ പിന്തുണ നൽകും എന്നർത്ഥം. ഈ വ്യക്തി വാർഷികമായി നൽകേണ്ടുന്ന സംഖ്യ നൽകുന്നതിൽ പരാജയപ്പെട്ടാൽ, ആ സ്ഥാനം മറ്റൊരാൾക്ക് ലഭിക്കും. പിന്നങ്ങോട്ട് അയാളായിരിക്കും മറ്റുള്ളവരെ നീ, എടാ, എടീ വാക്കുകളിൽ അമർത്തിപ്പിടിക്കുക.


ഇതെല്ലാം ഇങ്ഗ്ളിഷിൽ ഇല്ലാത്ത പ്രതിഭാസങ്ങൾ ആണ്.


Bribes and pecuniary gratifications were everywhere expected, and nowhere forbidden.


ആശയം : കൈക്കൂലിയും പണം നൽകിക്കൊണ്ടുള്ള സംതൃപ്ത്തിപ്പെടുത്തലും എല്ലാ ഔദ്യോഗിക വേദികളിലും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇവ യാതോരിടത്തും നിരോധിക്കപ്പെട്ടിരുന്നുമില്ല. 


The ruling power and subordinate officials were ever ready to snatch from the people as much as possible. When a cruel ruler was on the throne, the country suffered much; when a benevolent one, it gained little


അധികാരം ഉള്ള ഉദ്യോഗസ്ഥരും അവരുടെ കീഴുദ്യോഗസ്ഥരും പൊതുജനങ്ങളിൽ നിന്നും ആവുന്നതെല്ലാം തട്ടിയെടുക്കും. സിംഹാസനത്തിൽ ഒരു ക്രൂരനായ ഭരണാധിപനാണ് ഉള്ളത് എങ്കിൽ എല്ലാരും നരകിക്കും. എന്നാൽ കരുണയുള്ള ആൾ സിംഹാനത്തിൽ കയറിയാൽ, ജനങ്ങൾക്ക് പ്രത്യേകമായുള്ള യാതോരു ഗുണവും ലഭിക്കില്ല.


“These demands,” wrote Sir Madava Row, “were of the most uncertain character, involved a good deal of oppression and vexation, and interfered with the freedom which industry of all kinds is entitled to.”


Sir Madava Row തിരുവിതാംകൂർ രാജ്യത്തിന്‍റെ ദിവാനായി 1857 മുതൽ 1872 വരെ പ്രവർത്തിച്ച വ്യക്തിയാണ്. ഈ വ്യക്തിയുടെ വാക്കുകൾ ആണ് മുകളിൽ നൽകിയിട്ടുള്ളത്.


ആശയം:  ഉദ്യോഗസ്ഥർ അധികാരത്തോടെ ചോദിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും ഒരു അവ്യക്തത നിറഞ്ഞ രീതിയിൽ ആയിരിക്കും. ഇവയിൽ അടിച്ചമർത്തൽ ഭാവവും ഉപദ്രവും നിറഞ്ഞുനിൽക്കും. ഏതൊരു വ്യവസായത്തിനും പ്രവർത്തിക്കാൻ ആവശ്യമായ സ്വതന്ത്ര്യത്തിൽ ഇവ കൈകടത്തും.   END


The small nominal sums that were in some cases allowed for work did not reach the labourer’s hands, the underlings keeping what they could for themselves, or to bribe their superiors to continue them in employment, while the people dared not complain, lest countercharges be brought against the complainant, and himself condemned as a malefactor, imprisoned, or perhaps, tortured to death.


സർക്കാർ തൊഴിലിനായി പിടികൂടപ്പെട്ട തൊഴിലുകാർക്ക് നൽകാൻ വളരെ നിസ്സാരമായ ഒരു സംഖ്യ സർക്കാർ നൽകും. എന്നാൽ ഇവ ആ തൊഴിലുകാർക്ക് ലഭിക്കില്ല. തൊഴിലാളികളെ മേൽനോട്ടം നടത്തുന്ന കീഴുദ്യോഗസ്ഥർ അവർക്ക് ആവുന്നത്ര കൈവശപ്പെടുത്തും. പോരാത്തതിന്, ഈ സംഖ്യയിൽ ഒരു പങ്ക് അവരുടെ മേലുദ്യോഗസ്ഥർക്കും അവർ പങ്കിടും. എന്നാലേ ആ മേൽനോട്ട സ്ഥാനം അവർക്ക് തുടരാൻ ആവുള്ളു.


അതേ സമയം തൊഴിൽ ചെയ്യുന്നവർ പരാതിപ്പെടാനും ധൈര്യപ്പെടില്ല. കാരണം, അവർ പരാതിപ്പെട്ടാൽ, അവർക്ക് നേരെ മറ്റ് ആരോപണങ്ങൾ വരികയും, അവർ കുറ്റക്കാരാണ് എന്ന് വിധി കൽപ്പിച്ച് അവരെ ജയിലിൽ ഇടുകയോ, അതുമല്ലായെങ്കിൽ അവരെ കായികമായി പീഡിപ്പിച്ച് കൊല്ലുകയോ ചെയ്യും.


but the public benefit is the farthest thing from the thoughts of the peons, gumasthas, and other assistants, and even some of the Tahsildars. General corruption, incapacity, and dense ignorance of their duty, cruelty and bribery, as far as they dare to indulge in these, still prevail. Only personal interests and private profit are considered by many.


പൊതുജനത്തിന് ഗുണം വരുണം എന്ന ചിന്ത ശിപായിമാരുടേയും ഗുമസ്തരുടേയും മറ്റ് സർക്കാർ കീഴ് ഉദ്യോഗസ്ഥരുടേയും, പോരാത്തതിന് ചില താസിൽദാർമാരുടേയും മനസ്സിൽ തീരെ ഇല്ലാത്ത ഒരു കാര്യമാണ്.


പൊതുവായുള്ള അഴിമതിയും, കഴിവില്ലായ്മയും, അവരുടെ തൊഴിൽ ഉത്തരവാദിത്വത്തെക്കുറിച്ച് യാതോരു വിവരവമില്ലായിമയും ഇവരിൽ നിറഞ്ഞുനിൽക്കും.


ആവുന്നിടത്തോളം ക്രൂരതയും കൈക്കൂലി വാങ്ങിക്കലും ആണ് ഇവരിൽ നിൽനിക്കുന്നത്. മിക്ക ഉദ്യോഗസ്ഥരം വ്യക്തിപരമായ താൽപ്പര്യങ്ങളേയും സ്വകാര്യ ലാഭത്തേയും മാത്രം ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുക.


Unconscionable delays occur in attending to business, so that suitors are tired out and it becomes not worth their while to continue.

One great resort of some officials is to leave letters unanswered, so that people get tired out on smaller matters.

In attendance on the public offices and courts, witnesses have been compelled frequently to trudge over roads and kept waiting for days, sometimes hungry, faint and sick, while their private affairs go to ruin.


സർക്കാർ നടപടിക്രമങ്ങളിൽ അത്യധികമായ കാലതാമസം വരുത്തുക എന്നതിലൂടെ സർക്കാർ സേവനത്തിനായി അപേക്ഷിക്കുന്നവരെ മനംമടുപ്പിച്ചു വിടും.


ഇതിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം, അപേക്ഷാ കത്തുകൾക്ക് മറുപടി നൽകാതിരിക്കൽ ആണ്.


സർക്കാർ ഓഫിസുകളിലും കോടതിയിലും സാക്ഷികൾ ആയി വരുന്നവർ അനേകം ദൂരം നടന്നാണ് വരിക. അവരെ ദിവസങ്ങളോളം അവിടങ്ങളിൽ പിടിച്ചുനിർത്തും.

പലരും വിശപ്പിനും അസുഖത്തിനും അടിമപ്പെടും.

പലരും തലചുറ്റി വീഴും.

അവരുടെ സ്വകാര്യ കാര്യങ്ങൾ അതോടെ നശിച്ചുപോകും.


Tax receipts are written in a most indefinite manner, without specifying the particular property for which the tax is paid : the people believe this is done to keep the payer in the power of the Sirkar clerks.


നികുതി രശീതകൾ യാതോരു വിശദാംശങ്ങളും രേഖപ്പെടുത്താതെയാണ് നൽകുക.  ഏത് സ്വത്തിനാണ് നികുതി അടച്ചത് എന്നത് വ്യക്തമാകില്ല. ജനങ്ങൾ മനസ്സിലാക്കുന്നത്, അവർ ഇതോടുകൂടി സർക്കാർ ഗുമസ്തരുടെ കൈകളിൽ പെട്ടുകിടക്കും എന്നതാണ്.


Common sense would surely require some definition, name, or number of the particular property referred to in such receipts.


ശരീതിയിൽ സ്വത്തിന്‍റെ നിർവ്വചനം, പേര് അല്ലെങ്കിൽ നമ്പർ അങ്ങിനെ എന്തെങ്കിൽ ഉണ്ടാവണം എന്നത് സാമാന്യ ബുദ്ധിയിലൂടെ മനസ്സിലാക്കാൻ പറ്റുന്നകാര്യമാണ്. എന്നാൽ സർക്കാർ ഗുമസ്തൻ ഇവ രേഖപ്പെടുത്തില്ല.


Receipts are also given to persons who cannot read, for sums less than those actually paid.


വായിക്കാൻ അറിയാത്ത ആളുകൾക്ക് രശീതി നൽകുമ്പോൾ, അവർ അടച്ച സംഖ്യയേക്കാളും കുറഞ്ഞ ഒരു സംഖ്യയാണ് രേഖപ്പെടുത്തുക.


But the Provertikaran, tax collector, and clerks ask four or six times the proper rate, or profess to measure the land, and say it is much greater in extent than it really is. The Pillai will say, “give me a rupee, and I will make the tax light for you.”


ന്യായമായും നൽകേണ്ടുന്ന നികുതി-സംഖ്യയുടെ നാലുമുതൽ ആറു ഇരട്ടി സംഖ്യയാണ് Provertikaranനും, നികുതി പിരിവുകാരനും സർക്കാർ ഗുമസ്തനും ആവശ്യപ്പെടുക.

അതുമല്ലായെങ്കിൽ സ്ഥലം അളുന്നുവെന്നും അതിന് രേഖയിൽ ഉള്ളതിനേക്കാൾ കൂടുതൽ വസ്തീർണ്ണം ഉണ്ട് എന്നും പറയും.


എന്നിട്ട് പിള്ള (സർക്കാർ ഗുമസ്തൻ) പറയും 'നീ എനിക്ക് ഒരു രൂപ താ. ഞാൻ നികുതി കുറയ്ക്കാം.'


The village Provertikaran and others come and take nearly all the produce, and thus dishearten these poor people from rice cultivation.

They say they would give a tenth or two tenths willingly; but at present they cannot tell what the rules are, or how to calculate the government dues, and whether what they pay goes to the government or to the servants.

“The Government,”said an official who understands the matter, “do not get an eighth of what is collected by the tax-gatherers for Malavaram.”


ഗ്രാമത്തിലെ Provertikaranനും മറ്റ് ഉദ്യോഗസ്ഥരും വന്ന് നെൽകൃഷിയിൽ നിന്നും കിട്ടുന്നതെല്ലാം എടുത്തുകൊണ്ടു പോകും.  അങ്ങിനെ ഈ പാവപ്പെട്ടർക്ക് കൃഷി ചെയ്യാനുള്ള താൽപ്പര്യം തന്നെ ഇല്ലാതാക്കും. 


പത്തിലൊന്നോ പത്തിൽരണ്ടോ യാതോരും വിരോധവുമില്ലാതെ തരാം എന്ന് കൃഷിക്കാർ പറയും.

എന്നാൽ അവർക്ക് നിയമത്തിൽ എന്താണ് പറയുന്നത് എന്നത് അറിയില്ല.

അതുമല്ലായെങ്കിൽ, സർക്കാറിന് നൽകേണ്ടത് എത്രയാണ് എന്ന് കണക്കുകൂട്ടനുള്ള വിവരവും ഉണ്ടാവില്ല.

മാത്രവുമല്ല, അവർ നൽകുന്ന നികുതി സർക്കാരിനാണോ അതോ ഈ കീഴ് ഉദ്യോഗസ്ഥക്കാണോ ലഭിക്കുന്നത് എന്നതും മനസ്സിലാക്കാൻ യാതോരു മാർഗ്ഗവും ഉണ്ടാവില്ല.


ഈ വിധ കാര്യങ്ങൾ അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, നികുതി പിരിവുകാർ പിടിച്ചെടുക്കുന്ന സമ്പത്തിന്‍റെ എട്ടിൽ ഒന്നുപോലും സർക്കാർ ഖജനാവിൽ എത്തില്ല.


END.


വായനക്കാരൻ മനസ്സിലാക്കേണ്ടത്, സർക്കാർ ഉദ്യോഗസ്ഥൻ സാറും, പൊതുജന വ്യക്തി നീയും ആണ് എന്നതാണ്. ഭാഷാ പരമായുള്ള ഈ വൻ വാക്ക് സൗന്ദര്യം ആസ്വദിക്കുമ്പോൾ, ഉദ്യോഗസ്ഥരോട് യാതൊന്നും കയറിചോദിക്കാൻ പറ്റില്ലായെന്ന് ഓർക്കുക.  ചോദിച്ചാൽ അത് തനി ധിക്കാരം തന്നെയാകും. അതാണ് മലയാളത്തിന്‍റെ മാസ്മരിക സൗന്ദര്യം!

bottom of page