ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
27. നാട് നാറുന്നത് നിയമ ചട്ടങ്ങളിലൂടെ കണ്ടെത്താൻ ആവും
തിരുവിതാംകൂറിൽ 1880കളിൽ ഏതാണ്ട് 24,00000 (24 ലക്ഷം) ആളുകൾ ഉണ്ടായിരുന്നുവെന്നാണ് കാണുന്നത്.
ഇതിൽ ബ്രാഹ്മണരും ക്ഷത്രിയർ എന്ന് അവകാശപ്പെടുന്നവരും കൂടി 39887 പേരുണ്ടാവും. (ബ്രാഹ്മണർ - 38434. ക്ഷത്രിയർ - 2453)
അമ്പലവാസികളും മറ്റും ഏതാനും പതിനായിരങ്ങൾ.
മലയാള ശൂദ്രർ അഥവാ നായർമാർ 4,40932 (4 ലക്ഷം, 40നായിരം +)
ഇവർക്ക് കീഴിൽവുരന്നവരാണ് കീഴ്ജാതിക്കാർ. എന്നുവച്ചാൽ, ഏതാണ്ട് 19 ലക്ഷത്തോളം പേർ കീഴ്ജാതിക്കാരാണ്.
ഇതിൽ ഈഴവർ 3,83,017 പേരാണ് ഉണ്ടായിരുന്നത് പോലും.
ഏറ്റവും കീഴിൽ വരുന്ന പറിയർ 63,688 പേരും, പുലയർ 4,88,916 പേരും.
മൊത്തം ജനസംഖ്യയുടെ 79 ശതമാനം കീഴ് ജാതിക്കാരായിരിക്കാം.
മൊത്തം ജനസംഖ്യുടെ 23 ശതമാനം വരും പുലയരും പറിയരും.
സർക്കാർ സേവനത്തിലെ കീഴ് ഉദ്യോഗസ്ഥരും പോലീസ് ശിപായിമാരും ചെറിയ എണ്ണം പേർ മാത്രമായിരിക്കാം ഉണ്ടായിരുന്നത്.
തിരുവിതാംകൂർ രാജ്യത്തിലെ സമൂഹത്തെ വൻ കട്ടിയുള്ള ഉച്ചനീചത്വത്തിൽ നിലനിർത്തുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയായിരുന്നിരിക്കും. ഈ ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ട എല്ലാരേയും, വിരട്ടിയും ഭീഷണിപ്പെടുത്തിയും മറ്റും നിയന്ത്രിക്കുകയും അവരിൽ നിന്നും പലവിധ വരുമാനങ്ങൾ ഈടാക്കുകയും ചെയ്തിരിക്കാം.
ഈ വിധം ഉദ്യോഗസ്ഥർ പെരുമാറുന്നത് ഒരു തെറ്റാണ് എന്ന യാതോരു വിധ രാജകൽപനയോ നിയമ ചട്ടമോ പണ്ടുകാലങ്ങളിൽ ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
മാത്രവുമല്ല, ഉദ്യോഗസ്ഥരിൽപെട്ട ഒരാൾക്ക് നേരെ ആരെങ്കിലും പരാതി നൽകിയാൽ, അത് എല്ലാ ഉദ്യോഗസ്ഥർക്കും നേരെയുള്ള ഒരു പരാതിയായി ഉദ്യോഗസ്ഥർ കാണും. അവർ സംഘടിതമായി ആ പരാതിക്കാരനെ തമർത്തും.
ഈ കാര്യം Col Munro, മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് ഒരു റിപ്പോട്ടായി 7th March 1818ൽ നൽകിയരുന്നു.
QUOTE:
“No description can produce an adequate impression of the tyranny, corruption and abuses of the system, full of activity and energy in everything mischievous, oppressive and infamous, but slow and dilatory to effect any purpose of humanity, mercy and justice.
This body of public officers, united with each other on fixed principles of combination and mutual support, resented a complaint against one of their number, as an attack upon the whole. ... END OF QUOTE
ആശയം:
തിരുവിതാംകൂർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ നിഷ്ഠൂരവാഴ്ചയേയും, അഴിമതിയേയും അധികാര ദുരുപയോഗങ്ങളേയും പറ്റിയും, എല്ലാവിധ ദുഷ്ടകാര്യങ്ങൾക്കും ബുദ്ധിമുട്ടിക്കലുകൾക്കും അതിനിന്ദ്യമായ കാര്യങ്ങൾക്കും നൽകുന്ന ഉർജ്ജ്വസ്വലതയെക്കുറിച്ചും, മനുഷ്യത്വവും, കാരുണ്യവും നീതിയും നടപ്പിലാക്കാൻ വരുത്തുന്ന കാലതാമസത്തേയും അലസതയേയു കുറിച്ചും മതിയായ ഒരു ധാരണ നൽകാൻ യാതോരു വിവരണത്തിനും ആവില്ല.
ഈ ഉദ്യോഗസ്ഥക്കൂട്ടർ തമ്മിൽ സംഘടിതരാണ്. അവർ അങ്ങോട്ടും ഇങ്ങോട്ടും പിന്തണനൽകും. അവരിൽ ഒരാൾക്കെതിരെയുള്ള പരാതിയെ അവരെല്ലാവർക്കും എതിരായുള്ള ഒരു പരാതിയായി കാണക്കാക്കും. END
ഇവിടെ വ്യക്തമായി പറയേണ്ടുന്നത്, ഈ ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ട അധികാരമില്ലത്ത എല്ലാരെയും പിഴിയും, ഭയപ്പെടുത്തും. കർഷകർ പലവിധ രീതികളിലും ഈ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ കാര്യം ഇപ്പോൾ ഇവിടെ കൂടുതലായി പറയാൻ ഇടമില്ല.
തിരുവിതാംകൂർ രാജ്യം English East India Companyയുടെ സംരക്ഷണത്തിൽ വന്നപ്പോൾ, ആ രാജ്യത്തിൽ പലവിധ ഉന്നത മൂല്യങ്ങൾ നിറഞ്ഞ നിയമ ചട്ടങ്ങൾ നടപ്പിലാക്കാൻ രാജകുടുംബം നിരന്തരം നോക്കിത്തുടങ്ങിയിരുന്നു.
ആ വിധ നിയങ്ങളിൽ നിന്ന് തിരുവിതാംകൂർ ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങളെ മനസ്സിലാക്കാൻ പറ്റും.
ഈ വിധ നിയമ ചട്ടങ്ങൾ യാതോരു രീതിയിലും ഉദ്യോഗസ്ഥ പെരുമാറ്റത്തെ നിയന്ത്രിക്കുകയോ നല്ലതാക്കുകയോ ചെയ്തില്ല എന്ന് Col Munroയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
QUOTE:
The district officials shall not apply fetters, chains, and manacles to those ryots who are found entangled in any criminal charge. END OF QUOTE
ആശയം:
കുറ്റാരോപിതരായ സാധാരണ വ്യക്തിയുടെമേൽ യാതോരുവിധ ചങ്ങലകളും കൈകളിലും കാലുകളിലും ഇടരുത്. END
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, പോലീസ് പ്രസ്ഥാനം പിടികൂടുന്നവരെ അവർ ചങ്ങലയിൽ കുടുക്കിയിടും എന്നതുതന്നെ. എന്നാൽ, അവരെ നീ, എടാ, അവൻ, അവൾ, എന്താടാ, എന്താടീ വാക്കുകളിൽ ഇടിച്ചുതാഴ്ത്തും എന്നകാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് മനസ്സിലാകില്ല.
QUOTE:
When petitioners appear before the district cutcherry, with their complaints, their cases shall be decided reasonably so as to be concurred in by public opinion but no petitioner shall be detained to his inconvenience and put to expense for feeding himself, pending the settlement of his case;
that such cases as could be decided soon shall be settled then and there, and the parties dismissed.
But such cases as would require time to settle shall be decided within eight days,
and if any petitioner is detained before the district cutcherry beyond eight days, he shall be fed at the expense of the district officer. END OF QUOTE
ആശയം:
ഹരജിക്കാർ, അവരുടെ പരാതിയുമായി, ജില്ലാ കച്ചേരിയിൽ വന്നാൽ, അവരുടെ കേസുകൾ എത്രതും വേഗത്തിൽ തീരൂമാനിക്കപ്പെടണം. ഹരജിക്കാരനെ വിഷമിപ്പിക്കുന്ന തരത്തിൽ, അയാളെ തടഞ്ഞുനിർത്തുകയും അയാൾക്ക് സ്വന്തം ചിലവിൽ ഭക്ഷണം കഴിക്കേണ്ടിവരികയും ആവരുത്.
ഈ വിധ കേസുകൾ അപ്പോൾ തന്നെ തീരുമാനത്തിൽ എത്തിക്കേണം.
എന്നാൽ കൂടുതൽ സമയം വേണ്ടുന്ന കേസുകൾ എട്ടു ദിവസങ്ങൾക്കുള്ളിൽ തീരുമാനിക്കപ്പെടണം.
ഏതെങ്കിലും ഹരജിക്കാരനെ എട്ടു ദിവസത്തിൽ കൂടുതൽ ജില്ലാ കച്ചേരിയിൽ തടഞ്ഞുവച്ചാൽ, അയാളുടെ ഭക്ഷണ ചിലവ് ജില്ലാ ഓഫിസർ സ്വന്തം കൈയിൽ നിന്നും നൽകേണം. END
ഇവിടെ കാണുന്നത്, നിയമ ചട്ടങ്ങളിലൂടെ ഒരു ജനക്കൂട്ടത്തെ നല്ല നടപ്പിലേക്ക് എത്തിക്കാനുള്ള പെടാപ്പാടാണ്. ഇത് യാതോരു രീതിയിലും നടക്കില്ലതന്നെ.
ബസ്സിൽ കയറുന്നവർ ക്യൂ പാലിച്ചുവേണം കയറേണ്ടത് എന്ന നിയമചട്ടം പാസാക്കുകയും, അത് നടപ്പിലാക്കാൻ പോലീസിനെ സ്ഥാനികരിക്കുകയും ചെയ്യുന്ന പോലെയാണ് ഇത്. പോലീസ് നിരീക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ ആളുകൾ പഴയ പോലെ ഇടിച്ചു തന്നെ ബസ്സിൽ കയറും.
ഈ മാനസിക മത്സരം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഉണ്ട്.
ഈ ഇടിച്ചു കയറ്റം മനസ്സിൽ നിന്നും എടുത്തുമാറ്റേണമെങ്കിൽ, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ മനസ്സിൽ നിന്നും മാച്ചകളയുകയും അവയ്ക്ക് പകരം ഇങ്ഗ്ളിഷ് ഭാഷ നിറയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്.
തിരുവിതാംകൂർ രാജ്യ നിയമ ചട്ടങ്ങളിൽ എഴുതിച്ചേർത്ത മറ്റൊരു ചട്ടം ഇതാണ്.
QUOTE: When a female petitioner comes before the district cutcherry, her complaint shall be heard and settled at once and on no account shall a female be detained for a night END OF QUOTE
ആശയം:
ഒരു വനിതാ ഹരജിക്കാരി ജില്ലാ കച്ചേരിയിൽ വന്നാൽ, ആ ആളുടെ പരാതി അപ്പോൾ തന്നെ കേൾക്കുകയും, ഉടനെതന്നെ പരാതിക്ക് തീരുമാനം നൽകുകയും വേണം. യാതോരു കാരണ വശാലും, ഒരു വനിതയെ രാത്രിയിൽ തടഞ്ഞവെക്കരുത്. END
ഈ നിയമത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത്, വനിതകളെ രാത്രികാലങ്ങളിൽ തടഞ്ഞവെക്കാറുണ്ട് എന്നതാണ്. എന്നാൽ, ഈ സ്ത്രീയെ നീ, എടീ, എന്താടീ എന്നെല്ലാം വാക്കുകളിൽ ചവിട്ടിത്താഴ്ത്തും എന്ന കാര്യം മാത്രം മനസ്സിലാക്കാൻ പറ്റില്ല.
മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്, പറിയർ, പുലയർ സ്ത്രീകളെയാവില്ല, ഈ വിധ രാത്രികാലങ്ങളിൽ തടഞ്ഞുവെക്കുക. മറിച്ച് നായർ സ്ത്രീകൾക്കും അവർക്ക് തൊട്ടു താഴെയുള്ള ജാതിക്കാർക്കും ആയിരിക്കും ഈ വിധ അനുഭവം ഉണ്ടാവുക.
QUOTE: That not one of the subjects (ryots) should be oppressed, by placing him in restraint, without allowing him even to attend the calls of nature, or
making him stand within a given line in a stooping posture,
putting a stone on his back or keeping him in water or under the burning sun or confining him under starvation,
neither shall he be subjected to any sort of disgrace. END OF QUOTE
ആശയം:
പിടികൂടപ്പെട്ട വ്യക്തിയെ കാൽച്ചങ്ങലകളിൽ ബന്ധിപ്പിച്ച്, അയാൾക്ക് toileting സൗകര്യം തടസ്സപ്പെടുത്തരുത്.
അയാളുടെ മുതുകിൽ ഒരു ഭാരമുള്ള കല്ല് വച്ചുകൊണ്ട് അയാളെ കുറേ നേരം കുനിച്ചു നിർത്തരുത്.
അയാളെ വെള്ളത്തിൽ വെക്കരുത്. അയാളെ കഠിനമായ വെയിലിൽ നിർത്തരുത്.
അയാളെ ഭക്ഷണം നൽകാതെ തടവറയിൽ ഇരുത്തരുത്. അയാളെ യാതോരുവിധ മാനഹാനിക്കും വിധേയമാക്കരുത്. END
ഈ നിയമചട്ടങ്ങൾ എല്ലാംതന്നെ ഇങ്ഗ്ളിഷിൽ വായിക്കുമ്പോൾ വൻ മേന്മയുള്ള കാര്യംതന്നെയായിരിക്കും.
ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളണ്ടിൽ നിറയുകയും ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം, ഈ വിധ നിയമങ്ങൾ അവിടേയും എഴുതപ്പെട്ടാൽ, അതും ഫ്യൂഡൽ ഭാഷക്കാരുടെ വരവിലോടെ ജനം നേടിയെടുത്ത ഒരു വൻ കാര്യമായി കാണ്ടേക്കാം.
എന്നാൽ വാസ്തവം മറ്റൊന്നായിരിക്കും. ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞു തുടങ്ങിയാൽ, നിയമ ചട്ടങ്ങളിലൂടെ ജനത്തിനെ നിയന്ത്രിക്കേണ്ടുന്ന അവസ്ഥ വന്നതാണ് ഈ മാറ്റം.
നിയമ ചട്ടങ്ങളിലൂടെ സമൂഹത്തെ നന്നാക്കേണ്ടിവരുമ്പോൾ മനസ്സിലാക്കേണ്ടത്, നാടും അവിടുള്ള സാമൂഹിക ആശയവിനിമയ സമ്പ്രദായവും നാറിത്തുടങ്ങിയിരിക്കന്നുവെന്നതാണ്.
ഇന്ത്യൻ ഭരണ ഘടനപോലെയാണ് ഇത്.
ഇന്ത്യയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ നടപ്പില്ലാവില്ലായെന്ന് നോക്കുക. അവയെല്ലാം ഭരണഘടനയിൽ നടപ്പിലാക്കണം എന്നുണ്ട്.
തിരുവിതാംകൂറിലെ കീഴ്ഉദ്യോഗസ്ഥർക്ക് വൻ ഭൂജന്മികളെ വിരട്ടാൻ ആവില്ല. കാരണം, ആ ഭൂജന്മികൾക്ക് രാജകുടുംബക്കാരുമായി ബന്ധം കാണും. സ്വന്തമായ ആളും ആയുധ ബലവും കാണും.
QUOTE: The Rajah, therefore, imposed no restraint on their rapacity END OF QUOTE
ആശയം: ഉദ്യോഗസ്ഥരുടെ അത്യാർത്തിയുടെമേൽ രാജാവ് യാതോരു നിയന്ത്രണവും വച്ചില്ല. END
ഈ മുകളിൽ പറഞ്ഞ സാമൂഹികാന്തരീക്ഷം ആണ് ഇന്ന് ഇന്ത്യയിൽ സാവധാനത്തിൽ വളർന്നുവരുന്നത്. എന്നാൽ ഈ കാര്യം കേരളം പോലുള്ള ഇടങ്ങളിൽ പണക്കാരായുള്ളവർക്ക് അനുഭവപ്പെടില്ല.
തിരുവിതാംകൂറിലെ പറിയരും പുലയുരും തന്നെ അവിടുള്ള ജനസംഖ്യയുടെ 23 ശതമാനം പേർ വരും. അവർക്ക് സംഘടിച്ചുനിന്നാൽ, രാജ്യം തന്നെ പിടികൂടാൻപറ്റും.
പോരാത്തിന്, മറ്റ് കീഴ്ജാതിക്കാരും ഉണ്ട്. ഇവർക്കെല്ലാമുള്ള പൊതുവായുള്ള പോരായ്മ അവരുടെ ഭാഷ തന്നെ. .
ഈ ഭാഷ അവരിലെ വ്യക്തികളെ തമ്മിൽത്തമ്മിൽ You, He, She വാക്കുകളിലും അവയോട് ബന്ധപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് മറ്റ് വാക്കുകളിലും തരംതാഴ്ത്തി സംസാരിപ്പിക്കാനാണ് കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേ സമയം അവരെ അമർച്ച ചെയ്യുന്നവരെ അവർ You, He, She വാക്കുകളിലും അവയോട് ബന്ധപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് മറ്റ് വാക്കുകളിലും ഉന്നതരായി പ്രതിഷ്ടിക്കാനുമാണ് കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
കീഴിൽ പെട്ടവർ അവരേക്കാൾ കീഴിലുള്ളവരെ ചവിട്ടിത്താഴ്ത്താനാണ് നോക്കുക.
ഇനി തിരുവിതാംകൂരിലെ ഉദ്യോഗസ്ഥർ കീഴ് ജാതിക്കാരോട് പെരുമാറിയ രീതിനോക്കാം.
ഈ പെരുമാറ്റത്തിലെ കാഠിന്യം തിരുവിതാംകൂറിലെ മറ്റ് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല എന്നത് ആശ്ചര്യകരമായ കാര്യം ആയിതോന്നാം.
എന്നാൽ ഇതേ ഭാവം തന്നെയാണ് ഇന്നുള്ള സാധാരണക്കാരായ ഇന്ത്യാക്കാരുടെയും ഭാവവും. അവർക്ക് മറ്റ് സാധാരണക്കാരനെ സഹിക്കില്ല. അവനേയും അവളേയും അടിച്ച് തമർത്താനാണ് അവർ പോലീസ് സാറന്മോരോടും ഉദ്യോഗസ്ഥ മേഡങ്ങളോടും ആവശ്യപ്പെടുക.