top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

28. കീഴ്ജനത്തിന്‍റെ പരിവേദനങ്ങൾ

ഇന്നുള്ള കേരള ഉദ്യോഗസ്ഥ പ്രസ്ഥാനത്തേയും പോലീസ് പ്രസ്ഥാനത്തേയും വളരെ കൃത്യമായി Native Life in Travancoreൽ 1880കളിൽ ചിത്രീകരിച്ചിണ്ട്. എന്നാൽ അത് തിരുവിതാംകൂർ രാജ്യത്തിലെ കാര്യമായിരുന്നുവെന്ന് മാത്രം.


ഇവിടെ മറ്റൊരു കാര്യം എഴുതിച്ചേർക്കേണ്ടതുണ്ട്.


തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നില്ല.


ബൃട്ടിഷ്-ഇന്ത്യയുടെ സംരക്ഷണത്തിൽ നിലനിന്നുപോന്ന ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ.  ഇതുമായി ബന്ധപ്പെട്ട സങ്കീർണമായ വിശദ്ധംശങ്ങൾ പിന്നീട് നോക്കാം.


തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ അഴിഞ്ഞാട്ടം ബൃട്ടിഷ്-ഇന്ത്യയിലേയും ഇങ്ഗ്ളണ്ടിലേയും പത്രങ്ങളിൽ വിമർശ്ശിക്കപ്പെട്ടിരുന്നു.  ഇതിനുള്ള വിവരങ്ങൾ തിരുവിതാംകൂർ പ്രദേശത്തിൽ ഉണ്ടായിരുന്ന മിഷനറിമാരിൽ നിന്നുമായിരിക്കാം ഈ വക പത്ര ലേഖകർക്ക് ലഭിച്ചിരിക്കുക.  എന്നാൽ, ഇങ്ഗ്ളണ്ടിൽ India അഥവാ British-India എന്നത് എന്താണ് എന്ന കൃത്യവിവരം പലർക്കും അറിവില്ലായിരുന്നു.


തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമാണ് എന്ന ചിന്തവരെ അവിടങ്ങളിൽ നിലനിന്നിരിക്കാം. ഇങ്ഗ്ളണ്ടിലെ ഇടതുപക്ഷ ചിന്താഗതിക്കാർക്ക് തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം ബൃട്ടിഷ്-ഇന്ത്യയെന്ന പ്രതിഭാസത്തെ ചളിവാരിത്തേക്കാൻ വളരെ സൗകര്യം നൽകിയിരിക്കാം.


ഇനി Native Life in Travancoreൽ നിന്നുമുള്ള ഉദ്ദരണികൾ എടുക്കാം.


QUOTE:

the jealous eye with which any attempt to raise the slaves would be viewed by the officials. END OF QUOTE


ആശയം:  അടിമകളെ ഉയർത്താനുള്ള ഏത് ഉദ്യമത്തേയും ഉദ്യോഗസ്ഥർ സ്പർദ്ധയുള്ള കണ്ണുകളാൽ വീക്ഷിക്കും END



QUOTE:

There was sufficient in the affair to excite the strong caste prejudice of the scribe who took down the evidence;


and the opportunity for spicing it with extravagant statements, in order, perhaps, to supply at least some grounds that might seem prima facie to justify the prisoner’s commitment, was not to be lost when impunity was secure and they could be subjected to imprisonment pending their trial and acquittal if not found guilty. END OF QUOTE


ആശയം: 

ആ തെളിവ് കേട്ടെഴുതുന്ന ഗുമസ്തനിൽ കഠിനമായ വിരോധഭാവത്തിലുള്ള ജാതീയമായ മുൻവിധി ഉണർത്താൻ മതിയായ കാര്യങ്ങൾ ആ വിഷയത്തിൽ ഉണ്ടായിരുന്നു.


മാത്രവുമല്ല, ആ വ്യക്തിയെ തടവിൽ പാർപ്പിച്ചതിനെ പ്രഥമദൃഷ്ടിയിൽ തന്നെ ന്യായീകരിക്കാൻ ഉതകുന്ന അതിരുകടന്ന വിവരണങ്ങൾ കൂട്ടിച്ചേർക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ ആ ഗുമസ്തൻ തയ്യാറാവില്ല.


കാരണം, ഈ വിധം എഴുതിച്ചേർത്താൽ, കോടതിയുടെ വിചാരണയിൽ ആ തടവുകാരൻ  കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ അയാൾ തടുവകാരനായി ജീവിക്കേണ്ടിവരും. END 


August 1858ൽ തിരുവിതാംകൂർ ഭരണം ഉദ്യോഗസ്ഥർക്ക് അയച്ച ഒരു പൊതു ഉത്തരവിൽ (Circularൽ) ഈ വിധം എഴുതിക്കാണുന്നുണ്ട്


QUOTE:

The Tahsildars also shall give the matter special attention; and for the future, inquiries shall be made without unnecessary delay into the truth of charges brought against the low-castes, such as Pulayans, Pariahs, and Coravans, &c.;


inquiries shall also be made to ascertain in whose employ they are; and should it be found that the charge is true and should be accepted,


or on the other hand that it is false, they shall file, investigate, and decide according to law and in obedience to this Circular Order END OF QUOTE


ആശയം: 

പുലയർ, പറിയർ, കൊറവർ തുടങ്ങിയവരിൽ പെട്ടവർക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റാരോപണങ്ങളിൽ എത്രമാത്രം സത്യം ഉണ്ട് എന്ന കാര്യം യാതോരു കാലതാമസവും ഇല്ലാതെ താസിൽദാർമാർ അന്വേഷിക്കണം.


ഈ കീഴ്ജാതിക്കാർ ആരുടെ കീഴിൽ ജീവിക്കുന്നവരാണ് എന്ന് അന്വേഷിച്ച് മനസ്സിലാക്കേണം. അവർക്ക് എതിരായുള്ള അരോപണം ശരിയാണ് എങ്കിൽ, അത് ഉടനെതന്നെ സ്വീകരിക്കണം.


എന്നാൽ ആ ആരോപണങ്ങൾ തെറ്റാണ് എന്ന് മനസ്സിലാക്കപ്പട്ടാൽ, അത് ഫൈലിൽ ചേർക്കുകയും, അതിനെക്കുറിച്ച് അന്വേഷിക്കുകയും, ഈ പൊതു ഉത്തരവിന് വിധേയമായും നിലവിലുള്ള നിയമങ്ങൾ അനുസരിച്ചും അവയെക്കുറിച്ച് തീർപ്പ് കൽപ്പിക്കേണം. END


QUOTE:

Peons receive petitions or papers from Pulayars with unconcealed abhorrence, ordering them to lay them on the ground. END


ആശയം:

പുലയർ നൽക്കുന്ന ഹരജികളും മറ്റ് കടലാസുകളും യാതോരു ഒളിച്ചുവെക്കലും ഇല്ലാത്ത അറപ്പോടുകൂടിയാണ് സർക്കാർ ശിപായിമർ സ്വീകരിക്കുക. ആ വിധ കടലാസുകൾ നിലത്ത് വെക്കാൻ അവർ പുലയരോട് ആജ്ഞാപിക്കും. END


QUOTE: 

One kindly official whom I saw there took great credit to himself for having ventured to propose that witnesses or suitors of low caste should be allowed to come up quite close to the window on the outside, and that a verandah should even be erected for their protection from sun and rain. END OF QUOTE


ആശയം:

അനുകമ്പയുള്ള ഒരു ഉദ്യോഗസ്ഥൻ സ്വയം ബഹുമതിച്ചുകൊണ്ട് താൻ ചെയ്ത കാരുണ്യപൂർണ്ണമായ കാര്യം പറയുകയുണ്ടായി.


താഴ്ന്ന ജാതിക്കാരായ സാക്ഷികൾക്കും കക്ഷികൾക്കും ജനലിന് അടുത്തുവരാനുള്ള അവകാശം നൽകണമെന്നും, അവർക്ക് വെയിലിൽ നിന്നും, മഴയിൽ നിന്നും സംരക്ഷണം ലഭിക്കാനായി ഒരു കോലായി കെട്ടണം എന്നും ഉള്ള അഭിപ്രായം അയാൾ പരിഗണനയ്ക്ക് മുന്നോട്ട് വച്ചുപോലും. END


QUOTE:

An utter want of humanity in the treatment of low-caste prisoners is not uncommon amongst the peons and local officers, embezzling the allowance for the prisoners’ food, by which some have been actually starved to death.


മനുഷ്യത്തത്തിന്‍റെ കണികപോലും ഇല്ലാത്ത രീതിയിൽ ആണ് താഴ്ന്ന ജാതിക്കാരായ തടവുകാരോട് ശിപായിമാരും മറ്റ് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരും പെരുമാറുക. 


തടവുകാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഭക്ഷണം അവർ അപഹരിക്കും.  അതിനാൽ തന്നെ പലതടവുകാരും ഭക്ഷണം ലഭിക്കാതെ മരിക്കും. 


Various other evils prevailed, in the use of long and heavy iron fetters and chains, wooden stocks and instruments of torture, the confinement of debtors and other defaulters or persons on trial, along with convicted criminals, and of men with women, and the detention of accused persons in other than the legal and suitable places of confinement.


നീണ്ടതും വളരെ ഭാരമുള്ളതുമായ ഉരുക്കിൻ ചങ്ങലകളും, മരത്തിന്‍റെ വിലങ്ങകളും പീഡിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങളും മറ്റുമായ പല ഹീനകാര്യങ്ങളും നിലനിന്നിരുന്നു...................... 


പുരുഷന്മാരേയും സ്ത്രീകളേയും ഒരേ തടവുമുറിയിൽ പാർപ്പിക്കുക, നിയമപരമായുള്ളതല്ലാത്ത ഇടങ്ങളിൽ ആരോപണ വിധേയരായവരെ തടവിൽ പാർപ്പിക്കുക, എന്നിവയും ഇതിൽ പെടും. END


QUOTE:

While public attention was thus directed to Travancore and the abuses in its administration by Newspaper articles, the London Missionaries in the State joined together and presented in July 1855 several memorials to the Madras Government on behalf of the Native Christian converts who, they said, had of late suffered heavily having entirely failed to get any redress to their grievances.


കൃസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത പ്രാദേശികർ വളരെ അധികം യാതനകൾ അനുഭവിക്കുന്നുണ്ട് എന്നും, അവരുടെ ദുരിത നിവാരണത്തിനായി യാതൊന്നും നടക്കുന്നില്ലായെന്നും പറഞ്ഞുകൊണ്ട് London Missionary Societyയിലെ മിഷിനറിമാർ മെഡ്രാസ് സർക്കാരിന് പല ഹരജികളും നൽകി.


അതേ സമയം പല പത്രങ്ങളിലും തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തെക്കുറിച്ച് ലേഖനങ്ങൾ വന്നതും, (ബൃട്ടിഷ്-ഇന്ത്യയിലേയും ഇങ്ഗ്ളണ്ടിലേയും) പൊതുജന ശ്രദ്ധയെ തിരുവിതാംകൂർ രാജ്യത്തിലെ കാര്യങ്ങളിലേക്ക് കേന്ദ്രീകരിപ്പിച്ചു. 


They also set forth in bold terms that corruption, oppression and extortion were openly practised by the Government officials with the connivance of the Resident General Cullen, and that inefficiency and maladministration were the order of the day. The police were said to be a tremendous engine for iniquity and oppression. Prisoners were confined for indefinite terms without investigation, and regulations were systematically set aside.


സർക്കാർ ഉദ്യോഗസ്ഥർ വളരെ പരസ്യമായി അഴിമതിയും, മർദ്ദനവും, പിടിച്ചുപറിക്കലും നടത്തുന്നു.


അതേ സമയം ബൃട്ടിഷ്-ഇന്ത്യയുടെ പ്രതിനിധിയായ Resident General Cullen ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്നു.  ദുർഭരണവും, പ്രാപ്തിക്കുറവും ഭരണത്തിന്‍റെ മുഖമുദ്രയാണ്.  


പോലീസ് എന്നത് അധർമ്മത്തിന്‍റേയും ക്രൂരതയുടേയും അതികഠിന യന്ത്രം തന്നെയാണ്. യാതോരുവിധ അന്വേഷണവും നടത്താതെ ആളുകളെ അനന്തമായ ദൈർഘ്യത്തിൽ തടവിൽ പാർപ്പിക്കുന്നു.


ഈ വിധ നടത്തിപ്പുകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളെ വ്യവസ്ഥിതമായ രീതിയിൽ അവഗണിക്കുന്നു.


The most barbarous treatment in prison prevailed; torture was practised and robbery was rampant. The character of high officials was disgraceful. Convicted criminals and notoriously incompetent men were appointed to high offices.


കാട്ടാളത്ത രീതിയിൽ ആണ് ജയിലറകളിൽ തടുവുകാരോട് പെരുമാറുന്നത്.


അവരെ മർദ്ദിക്കുന്നു. അവരിൽ നിന്നും കിട്ടവുന്നതെല്ലാം കക്കുന്നു. 


ഉന്നത ഉദ്യോഗസ്ഥരുടെ സ്വഭാവം ലജ്ജാവഹം ആണ്. കുറ്റവാളികളും അയോഗ്യരാണ് എന്ന് കുപ്രസിദ്ധരുമായ വ്യക്തികൾ ആണ് ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നത്.  END


ഈ മുകളിൽ പറഞ്ഞ, London Missionary Societyയടെ ഹരജികൾ മെഡ്രാസ് സർക്കാരിന് ലഭിച്ചതിന് ശേഷം സംഭവിച്ച കാര്യങ്ങൾ Travancore State Manualൽ നിന്നും ഉദ്ദരിക്കാം.  രണ്ട് ഗ്രന്ഥങ്ങളിലും സമാനമായ വിവരണങ്ങൾ ആണ് ഉള്ളത്.


QUOTE:

Matters could not be presented in a worse light, and the Madras Government immediately called upon General Cullen to fully investigate and report on the various allegations set forth in the memorials.


കാര്യങ്ങളെ ഇതിനേക്കാൾ മോശമായ രീതിയീൽ ചിത്രീകരിക്കപ്പെടാൻ ആവില്ല.  മെഡ്രാസ് സർക്കാർ ഉടനെ തന്നെ General Cullenനോട് ഒരു പൂർണ്ണമായ അന്വേഷണം നടത്താനും, ക്രീസ്തീയ മിഷിനറിമാർ നൽകിയ ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ഒരു റിപ്പോട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി.



He thereupon submitted an elaborate report disproving all of them and supporting the Dewan and his administration.


ബൃട്ടിഷ്-ഇന്ത്യൻ റസിഡൻ്റ് ആയ General Cullen വളരെ വിശദമായ ഒരു റിപ്പോട്ട് നൽകി. ഇതിൽ കൃസ്ത്യൻ മിഷനറിമാർ നൽകിയ ആരോപണങ്ങൾ എല്ലാംതന്നെ തെറ്റാണ് എന്ന് സമർപ്പിച്ചിരുന്നു. തിരുവിതാംകൂർ ദിവാനും അവിടുള്ള ഭരണത്തിനും പൂർണ്ണ പിന്തുണ നൽകുന്ന ഒരു റിപ്പോട്ടായിരുന്നു അത്.

END


ഇവിടെ മനസ്സിലാക്കാവുന്ന ഒരു കാര്യം ഈ വിധമായുള്ള പല എഴുത്തുകളും യഥാർത്ഥത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർ തന്നെയാണ് എഴുതുന്നത് എന്നതാണ്.


QUOTE:

The Government of Madras were not satisfied, and on the Missionaries again pressing their case upon them desired further explanations from the Resident.


Resident General Cullen സമർപ്പിച്ച റിപ്പോട്ടിൽ മെഡ്രാസ് സർക്കാരിന് തൃപ്തിവന്നില്ല.  അതേ സമയം, Resident General Cullenനോട് കൂടുതൽ വിശദ്ധീകരണം ആവശ്യപ്പെടണം എന്ന് കൃസ്ത്യൻ മിഷിനറിമാർ തുടർന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 


While matters stood thus, the Madras Government received numerous petitions from the native inhabitants also, corroborating the grave charges already brought against the administration.


കാര്യങ്ങൾ ഈ വിധമായി നിൽക്കുമ്പോൾ, തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശികരായ പല ആളുകളും മെഡ്രാസ് സർക്കാരിന് നേരിട്ട് ഹരജികൾ നൽകി. അവരുടെ ഹരജികളിൽ, കൃസ്ത്യൻ മിഷനറിമാർ നൽകിയ അതേ ആരോപണങ്ങളോട് യോജിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ കാണപ്പെട്ടു.


They therefore wished to investigate the charges by means of a Commission and accordingly wrote to the Government of India recommending the same.


അതോടുകൂടി, തിരുവിതാംകൂർ രാജ്യത്തിലെ ദുർഭരണത്തെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമാണ് എന്നും, അതിന് ഒരു ദേശിയ കമ്മിഷനെ നിയോഗിക്കേണം എന്നും ആവശ്യപ്പെട്ടുകൊണ്ട്, മെഡ്രാസ് സർക്കാർ Government of Indiaക്ക് എഴുതി.


END


ഇവിടെയാണ് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടത്. തിരുവിതാംകൂർ രാജ്യം ഇന്ത്യയുടെ (ബൃട്ടിഷ്-ഇന്ത്യയുടെ) ഭാഗം അല്ല. മറിച്ച് ഇന്ത്യയുടെ (ബൃട്ടിഷ്-ഇന്ത്യയുടെ) സംരക്ഷണം ലഭിക്കുന്ന ഒരു സ്വതന്ത്ര രാജ്യമാണ്.


ഇങ്ഗ്ളണ്ടിൽ നിന്നും ബൃട്ടണിൽ നിന്നും Indian Civil Serviceലെ ഉദ്യോഗസ്ഥരായി വരുന്ന വ്യക്തികൾക്ക് കാര്യങ്ങളുടെ കിടപ്പ് പലപ്പോഴും വ്യക്തമാകില്ല.


ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുന്ന മിക്ക കാര്യങ്ങളും തിരുവിതാംകൂർ രാജ്യം ചെയ്യാൻ താൽപ്പര്യപ്പെടാം. എന്നാൽ, ഇന്ത്യൻ സർക്കാരിന് അതിനുള്ള അവകാശം ഉണ്ടോ എന്നത് ഒരു നിയമ പരമായുള്ള പ്രശ്നം തന്നെയായിരുന്നു.


QUOTE:

But the Governor-General Lord Dalhousie disapproved of the proposal for an enquiry as being opposed to the tenor of the Treaty of 1805


and instructed the Government of Madras under the ninth article of the Treaty to give to the Rajah “a formal and forcible expression of the sentiments of the British Government on the abuses which appeared to prevail with suitable advice and warning”.


ആശയം:

ഇന്ത്യൻ സർക്കാരിലെ Governor-General ആയിരുന്ന Lord Dalhousie ഈ വിധമായുള്ള ഒരു ദേശീക കമ്മിഷൻ തിരുവിതാംകൂർ രാജ്യത്തിനുളളിൽ കടന്ന് അന്വേഷണം നടത്തുന്നതിന് അനുവാദം നൽകിയില്ല. 


ഇതിന് കാരണമായി കണ്ടത് തിരുവിതാംകൂർ രാജ്യം ഇന്ത്യയുമായി (ബൃട്ടിഷ്-ഇന്ത്യയുമായി) 1805ൽ ഏർപ്പെട്ട ഉടമ്പടി കരാറിന്‍റെ ഉദ്ദേശ്യത്തിനും രചനാസാരത്തിനും വിപരീതമായുള്ള ഒരു കാര്യമാണ് ഇത് എന്നതിനാലാണ്.


എന്നാൽ അതേ ഉടമ്പടിയിലെ ഒമ്പതാം വകുപ്പ് അനുവദിക്കുന്ന അവകാശത്തെ ഉപയോഗപ്പെടുത്തി, തിരുവിതാംകൂർ രാജ്യത്ത് നടമാടുന്ന അധികാര ദുരാചാരങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാരിന് ഉള്ള മനോവികാരങ്ങളെക്കുറിച്ചും, തീവ്രഭാവങ്ങളെക്കുറിച്ചും ഔപചാരികവും വളരെ ശക്തമായതുമായ ഒരു സന്ദേശം അയക്കാനും, ആ സന്ദേശത്തിൽ അനുയോജ്യമായ ഉപദേശങ്ങളും താക്കിതുകളും ഉൾപ്പെടുത്താനും ഇന്ത്യൻ സർക്കാർ, മെഡ്രാസ് സർക്കാരിന് നിർദ്ദേശം നൽകി. 

END


ഇവിടെ വായനക്കാരൻ ശ്രദ്ധിക്കേണ്ടത്, ഇത് നടന്നത് 1855ൽ ആണ്.


ഈ കാലഘട്ടത്തിൽ ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് കുതിച്ചു ചാടിയിരുന്നു. ഇത് ഇവർ ചെയ്തത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഭരണം നടപ്പിലാക്കിയ ലിഖിത രൂപത്തിലുള്ള നിയമ ചട്ടങ്ങളുടേയും പോലീസ് പ്രസ്ഥാനങ്ങളുടേയും അദൃശ്യമായ സംരക്ഷണം ഏറ്റുവാങ്ങിക്കൊണ്ടാണ്.


പ്രാദേശിക അധികാരി കുടുംബങ്ങളുടെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു. 


തിരുവിതാംകൂർ രാജ്യത്തിൽ ഇത് നടക്കില്ലതന്നെ.  എന്നാൽ അവിടെ London Missionary Society പോലുള്ള സംഘടനകളിലെ മിഷിനറിമാർ അവിടുള്ള അടിമജനങ്ങളുടെ ജീവനും വ്യക്തിത്വത്തിനും സാമൂഹിക വ്യക്തിത്വത്തിനും വേണ്ടി കഠിനമായി പ്രയത്നിച്ചിരുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്. 


വായനക്കാരന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.


ഇങ്ഗ്ളണ്ടിൽ നിന്നും London Missionary Societyയുടെ Deputation തിരുവിതാംകൂർ രാജ്യത്തിൽ ഒരിക്കുൽ ഒരു വിരുന്നിന് വന്നപ്പോൾ കണ്ടത് Quilon to Trevandrum, Pareychaley, Neyoor, and Nagercoil, തെരുവോരങ്ങളിൽ കീഴ്ജന വ്യക്തികൾ ആനന്ദ നൃത്തം ചെയ്തുകൊണ്ട് അവരെ വരവേൽക്കുന്ന കാഴ്ചയാണ്.


ഈ Deputationഷനിലെ വ്യക്തികൾക്ക് തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോകാം. എന്നാൽ, ഈ കീഴ്ജനങ്ങളെ അഴിച്ചുവിട്ടാൽ സംഭവിക്കുന്ന സാമൂഹിക അലങ്കോലപ്പെടൽ അനുഭവിച്ചറിയേണ്ടത്, ആ രാജ്യത്തിലെ മറ്റ് ജനവംശങ്ങൾ ആണ്.


എന്നുവച്ചാൽ, ഈ നാട്ടിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ കോഡിങ്ങ് ജാതീയ വരമ്പുകളെ മാച്ചുകളയുന്നതിലൂടെ മായില്ല, എന്നുതന്നെ.  നേരത്തെ വിശദ്ധീകരിച്ചിരുന്നതാണ്, കീഴ്ജനവും മേൽത്തട്ടുകാരും ഭാഷാകോഡുകളിൽ നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാഹചര്യമാണ്, സംഭാവ്യമാകുക.


ബൃട്ടിഷ്-മലബാറിലെ ദക്ഷിണ മലബാറിലും, ഇതുതന്നെയാണ് സംഭവിച്ചത്.

bottom of page