top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

30. മറവിയിലേക്ക് നീക്കപ്പെട്ട വംശീയ ചരിത്രം

ഇങ്ഗ്ളിഷ് കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിലെ ജനങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയില്ല എന്നതാണ് വാസ്തവം. ഇവിടെ കാണുന്ന മനുഷ്യരൂപമുള്ളവരെല്ലാം മനുഷ്യരാണ് എന്ന രീതിയിൽ തന്നെയാണ് അവർ മനസ്സിലാക്കിയത്.


നാഗരികതയുടേയും പ്രാകൃതതയുടേയും ഇടയിൽ പല ഉയരങ്ങളിലും താഴ്ചകളിലും ജീവിക്കുന്നവരാണ് ഈ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ജനം എന്ന ജീവജാലങ്ങൾ എന്നാണ് അവർ മനസ്സിലാക്കിയരുന്നത്.


എന്നാൽ ദക്ഷിണ്യയിൽ ആ വിധമായുള്ള ഒരു ചിന്താഗതി നിലനിന്നിരുന്നില്ലാ എന്നാണ് തോന്നുന്നത്. സാമൂഹികമായ താഴ്ചയിൽ പെട്ടുജീവിക്കുന്നവർ പൂർണ്ണ മനുഷ്യർ അല്ലായെന്ന ചിന്തതന്നെ നിലനിന്നിരുന്നുവെന്നാണ് കാണുന്നത്.


അതേ പോലെതന്നെ സാമൂഹികമായി ഉന്നതങ്ങളിൽ ജീവിക്കുന്നവർക്ക് ഏതെല്ലാമോ വിധത്തിൽ ദിവ്യത്വം ഉണ്ട് എന്നും ആളുകൾ അറിഞ്ഞിരുന്നു.


തിരുവിതാംകൂറിലെ കീഴ്ജനത്തിനെ ഔന്നിത്യത്തിലേക്ക് പിടിച്ചുയർത്തിയത് യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ മറ്റ് ജനവിഭാഗങ്ങളിൽ വൻ അരക്ഷിതത്വം തന്നെയായിരിക്കാം വളർത്തിയിരിക്കുക.


താഴെ പെട്ടുകിടക്കുന്നവരെ ഉന്നതങ്ങളിലേക്ക് നീക്കിയാൽ, വൻ പ്രശ്നം തന്നെയാണ്. മുൻ കാലങ്ങളിൽ വാക്കുകളിൽ വൻ വിധേയത്വവും ശരീരഭാഷയിൽ വൻ ഭവ്യതയും നൽകിയിരുന്നവർ പെട്ടെന്ന് തന്നെ മര്യാദകുറഞ്ഞവാക്കുകൾ ഉപയോഗിച്ചു തുടങ്ങുകയും യാതോരു പരിഗണനയും നൽകാതെ ഞെട്ടിച്ചു സംസാരിക്കാനും അരോചകമായ ശരീരഭാഷകാണിക്കാനും ഉത്തേജനം ലഭിച്ചതായി കാണിക്കും.


London Missionary Societyയിലെ മിഷനറിമാർ കീഴ്ജനത്തിനെ തുറന്നുവിട്ടത് തിരുവിതാംകൂർ രാജ്യത്തിലാണ്. അത് തിരുവിതാംകൂറിലെ മറ്റ് ജനക്കൂട്ടങ്ങളിൽ വൻ പേടി വളർത്തിയിരിക്കാം.  അതിന്‍റെ ആഴം മിഷിനറിമാർക്ക് മനസ്സിലായേക്കില്ല. മാത്രവുമല്ല, അവർക്ക് അത് ബാധകവും അല്ല. കാരണം, ഭാഷാ പരമായും തൊക്കിൻ നിറത്തിനാലും അവർ പ്രാദേശിക സമൂഹത്തിന് മുകളിൽ നനവുതട്ടാതെയാണ് ജീവിക്കുക.


എന്നാൽ, ഈ തുറന്നുവിടപ്പെട്ട കീഴ്ജനം കൂട്ടമായി ഇങ്ഗ്ളണ്ടിലേക്ക് കടന്ന് അവിടുള്ള സമൂഹത്തിൽ കലരാൻ തുടങ്ങിയാൽ, അവിടുള്ള സാധാരണക്കാർ ജീവനുംകൊണ്ട് ഓടിക്കളയും.  ഈ ഒരു സാധ്യതയുടെ അപകടം അന്ന് മിഷിനറി പ്രവർത്തകർ ചിന്തിച്ചിരിക്കില്ല. കാരണം, അന്ന് ഈ വിധമായുള്ള ഒരു കാര്യം ഏതാണ്ട് അസാധ്യമായ ഒരു കാര്യമായാണ് തോന്നുക.


എന്നാൽ ഇന്ന് ഈ ഒരു പ്രശ്നം ഇങ്ഗ്ളണ്ട് നേരിടുന്നുണ്ട്. എന്നാൽ, കീഴ്ജനം എന്ന പ്രത്യേക ലേബ്ൾ ഉള്ളർ അല്ല ഇന്നവിടെ പ്രശ്നം ഉണ്ടാക്കുന്നത്. ദക്ഷിണേഷ്യക്കാർ ഒരു പ്രദേശത്ത് കൂട്ടമായി ജീവിക്കാൻ തുടങ്ങിയാൽ, അവിടുള്ള പ്രദേശ വാസികൾ ആ സ്ഥലം വിട്ടുപോകും.  ഈ പ്രതിഭാസത്തിന് White flight എന്നാണ് പറയപ്പടുന്നത്.


ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക യന്ത്ര സംവിധാനം എന്താണ് എന്ന് ആർക്കും കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാ എന്നാണ് തോന്നുന്നത്.


തിരുവിതാംകൂറിലെ ഉന്നത സാമൂഹിക നിലവാരങ്ങളിൽ ഉള്ള വ്യക്തികൾ എല്ലാം തന്നെ ക്രൂരന്മാർ ആയിരുന്നുവെന്നും തോന്നുന്നില്ല. പലർക്കും അടിമത്തവും ജാതിവ്യവസ്ഥയും മറ്റും ഒരു സാമൂഹിക വ്യാധിയായി തന്നെ തോന്നിയിരുന്നു. എന്നാൽ, താഴെയുള്ള ആളെ ഏതുവിധത്തിലാണ് സാമൂഹിക സമത്വത്തിലേക്ക് വളർത്തേണ്ടത് എന്നതിനെക്കുറിച്ച് ആർക്കും യാതോരു ഊഹവും ഇല്ലായിരുന്നു.


കിഴിലുള്ളവർക്ക് അനാവശ്യ സ്വാതന്ത്ര്യം നൽകിയാൽ, വാക്കുകളിൽ തന്നെ അവർ പരിധിവിട്ട് പെരുമാറും. ഇത് നിയന്ത്രിക്കാൻ ആയില്ലായെങ്കിൽ സർവ്വ വേലിക്കേട്ടുകളും തകർന്നുപോകും.


ഈ ഒരു കാര്യത്തിന്‍റെ സാരാംശം ഇങ്ഗ്ളിഷ് വ്യക്തികൾക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റില്ലായിരുന്നു.


London Missionary Society മിഷിനറിമാർ കീഴ്ജനത്തിന് സംരക്ഷണം നൽകാൻ നോക്കുമ്പോൾ, അവർക്ക് വളരെ അധികം വിഷമം സൃഷ്ടിച്ചത്, തിരുവിതാംകൂർ രാജ്യത്തിൽ English East India Company നിയോഗിച്ച Resident ആയിരുന്ന General Cullen തന്നെയായിരുന്നു. ഈ വ്യക്തിക്ക് മിഷിനറിമാരോടും കൃസ്തീയ മതപ്രവർത്തനത്തോടും കടുത്ത എതിർപ്പായിരുന്നു.


ഇദ്ദേഹം രാജകുടുംബക്കാരോടും സാമൂഹിക ഉന്നതരോടും വളരെ അടുത്ത് ഇടപഴകുന്ന വ്യക്തിയായിരുന്നു എന്നാണ് തോന്നുന്നത്.


ഇദ്ദേഹത്തെക്കുറിച്ച്, മിഷിനറിയായ Revd. Abbs എഴുതിയത് ഈ വിധമാണ്:


QUOTE:

We soon discovered that the agent of our Christian land, although a Scotchman attached as he said to the Church of England and her services, was much opposed to missionary effort, and more fearful than were the Brahmins respecting the effects of evangelical religion............... END OF QUOTE


ആശയം:

ഞങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കി, നമ്മുടെ കൃസ്ത്യൻ നാടിന്‍റെ പ്രതിനിധിയായ ഈ വ്യക്തി, ഒരു സ്കോട്ടിഷ് വ്യക്തിയാണ് എങ്കിൽകൂടി Church of Englandനോടും, അതിന്‍റെ പ്രവർത്തനത്തോടും മമതയുള്ള ആളാണ് എന്ന് അവകാശപ്പെടുന്ന ആളാണ്, എന്ന്.


എന്നാൽ, വാസ്തവം നേരെ വിപരീതമാണ്. ഈ ആൾക്ക്, നമ്മുടെ പ്രവർത്തനത്തോട് ഇവിടുള്ള ബ്രാഹ്മണർക്ക് ഉള്ള പേടിയേക്കാൾ പേടിയാണ്. ഈ ആൾ നമ്മുടെ പ്രവർത്തനത്തിന് എതിരാണ്. END


എന്നാൽ, Travancore State Manualലിൽ വി. നാഗം അയ്യ ഈ വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായമാണ് നൽകുന്നത്.


QUOTE:

General Cullen had completely identified himself with the interests of the people and the State END OF QUOTE.


ആശയം:

General Cullen അദ്ദേഹത്തിന്‍റെ എല്ലാവിധ വ്യക്തിപരമായ താൽപ്പര്യങ്ങളേയും ഈ രാജ്യത്തോടും, ഈ രാജ്യത്തിലെ ജനങ്ങളോടും പൂർണ്ണമായി ഇഴുകിച്ചേർത്തിരുന്നു. END


ഇന്നത്തെ ഇന്ത്യയുടെ കാര്യം പറഞ്ഞതുപോലെയാണ് കാര്യങ്ങൾ.


ഇന്ത്യയിലെ ഉന്നതരായ ഏതാണ്ട് 10 ശതമാനം ആളുകളുടെ സാമൂഹിക ബന്ധങ്ങളോട് ഇണങ്ങിച്ചേർന്ന് അവരുടെ താൽപ്പര്യങ്ങൾക്ക് സംരക്ഷണം നൽകുന്ന ഒരു വിദേശീയനെ ഈ രാജ്യത്തോടു വൻ സ്നേഹം ഉള്ള ആളായി ലോകം കാണും. എന്നാൽ, സാമൂഹികമായി അടിത്തട്ടിൽ നിൽക്കുന്ന 90 ശതമാനം ആളുകളുടെ കാര്യം ഈ ആളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവില്ല.


ഇനി തിരിവിതാംകൂറിലെ യാഥാർത്ഥ്യങ്ങളിലേക്ക് പോകാം.


QUOTE:

but cases of complaint rarely succeeded in those days, as the subordinate magistracy were so deeply prejudiced and naturally partial to their own intimates and caste connections. END OF QUOTE


ആശയം:

പരാതികൾ നൽകിയാൽ യാതോരു പ്രയോജനവും ഉണ്ടാവില്ല. കാരണം, കീഴ് കോടതികൾ സാധാരണക്കാരോടും കീഴ്ജനങ്ങളോടും മുൻവിധിയോടുകൂടിയ വിരോധത്തിൽ തന്നെയാണ് പെരുമാറുക.


പോരാത്തതിന്, ന്യായാധിപന്മാരും മറ്റ് കോടതി ജീവനക്കാരും അവരുടെ സ്വന്തക്കാരോടും ജാതീയമായ ബന്ധങ്ങളോടും ചായ്വോടു കൂടിത്തന്നെയാണ് പ്രവർത്തിക്കുക. END


QUOTE: 

Even the Syrian Christians were sometimes most cruel in their treatment of their slaves. END OF QUOTE


ആശയം:

സുറിയാനി കൃസ്ത്യാനികളും അവരുടെ അടിമകളോട് വളരെ ക്രൂരമായാണ് പെരുമാറുക. END


ഇവിടെ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നയാണ് ഇത്.


സുറിയാനി കൃസ്ത്യാനികൾക്ക് തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥ സ്ഥാനം വഹിക്കാൻ പറ്റില്ലായിരുന്നു. Col Munro ഏതാനും വർഷം, തിരുവിതാംകൂർ ദിവാനായി പ്രവർത്തിച്ചപ്പോൾ മാത്രമാണ്, സുറിയാനി കൃസ്ത്യാനികൾക്ക് സർക്കാരിൽ ഉന്നത സ്ഥാനം വരെ ലഭിച്ചത്.


സർക്കാരിൽ ഉന്നത സ്ഥാനം ഇവർക്ക് Col Munro നൽകിയത്, ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് പലവിഷമതകളിലേക്കും കാര്യങ്ങളെ നീക്കിയിരുന്നു. കാരണം, ഇവർക്ക് ക്ഷേത്രങ്ങളിൽ കയറാൻ പറ്റില്ല.  അതേ സമയം തിരുവിതാംകൂർ രാജ്യത്തിൽ ക്ഷേത്രം എന്നത് സർക്കാർ പ്രവർത്തനത്തിൽ ഒരു വൻ കാര്യം തന്നെയായിരുന്നു.


സർക്കാർ ഉദ്യോഗം ലഭിച്ചിരുന്നില്ലായെങ്കിലും, സുറിയാനി കൃസ്ത്യാനികൾക്ക് സാമൂഹികമായി മറ്റ് വേലിക്കെട്ടുകൾ ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്.  അതിനാൽ തന്നെ ഇവർക്ക് കൃഷി ഭൂമിയും അടിമകളും ഉണ്ടായിരുന്നു വെന്നും തോന്നുന്നു.


London Missionary Societyയുടെ പ്രവർത്തനത്തെ വൻ വിരോധത്തോടുകൂടി വീക്ഷിച്ചിരുന്നവരിൽ ഒരു കൂട്ടർ തിരുവിതാംകൂർ രാജ്യത്തിലെ സുറിയാനി കൃസ്ത്യാനികൾ ആയിരിക്കാം.


അവരുടെ അടിമയെ പിടിച്ച് സാമൂഹികമായി വളർത്തുകയെന്നത്, വീട്ടിലെ വേലക്കാരനെ പിടിച്ച് വീട്ടുകാരനാക്കുന്നതുപോലുള്ള ഒരു പരിപാടിയായി അവർക്ക് അനുഭവപ്പെട്ടിരിക്കാം.


അതേ സമയം, കീഴ്ജന കൃസ്ത്യാനികൾ ആയവരിൽ പലനിലവാരത്തിലുള്ള വ്യത്യസ്ത വംശീയതയിലുള്ള കീഴ്ജനങ്ങൾ ഉണ്ടായിരുന്നു. പുലയരും, പറിയരും, മാത്രമല്ല, കീഴ്ജനങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഈഴവരും ഈ കൂട്ടരിൽ പെടും.


ഇതും ആദ്യ കാലങ്ങളിൽ വൻ സാമൂഹിക പ്രശ്നങ്ങളിലേക്ക് കീഴ്ജന കൃസ്ത്യാനിറ്റിയെ നയിച്ചിരിക്കാം. ഈഴവ-കൃസ്ത്യാനികൾ തങ്ങളുടെ പള്ളികളിൽ പുലയ, പറിയ കൃസ്ത്യാനികളെ കയറ്റില്ല എന്ന് ശഠിച്ച അനുഭവും ഉണ്ടായിരുന്നു.


പോരാത്തതിന്, നായർ, സുറിയാനി, ബ്രാഹ്മണ സ്ത്രീകൾ പലവിധ സാമൂഹിക വിലക്കുകളിൽ പെട്ട്, മിഷിനറിമാർ സംഘടിപ്പിച്ച കൃസ്ത്രീയ മതത്തിലേക്ക് വന്നു ചേരുകയും ചെയ്തിരുന്നു.


ഉന്നത ജാതിക്കാരിൽ ചിലർ കീഴ്ജന കൃസ്തീയ മതത്തിൽ ചേർന്നപ്പോൾ, അവരിൽ ചിലർ അവരുടെ വംശീയമായ ഔന്നിത്യം മാച്ചുകളയാൻ തയ്യാറായില്ല.


ഇവിടെ മനസ്സിലാക്കേണ്ടത്, നായർമാരിലും, അമ്പലവാസികളിലും, മാത്രമല്ല ബ്രാഹ്മണരിലും പല സാമൂഹിക നിലവാരങ്ങളിൽ ഉള്ളർ ഉണ്ടായിരുന്നുവെന്നതാണ്. അവരിൽ തന്നെ ചിലരെങ്കിലും ദരിദ്രർ ആയിരുന്നിരിക്കും.


ഉന്നത ജാതിക്കാർക്ക് അന്ന് കുടുംമി എന്ന ഒരു മുടിക്കെട്ട് രീതിയുണ്ടായിരുന്നു. ഇത് ചിലപ്പോഴെങ്കിലും കീഴ്ജന കൃസ്തീയരിൽ പ്രശ്നം സൃഷ്ടിച്ചിരിക്കാം.


നീ, വെറും പേര്, അവൻ, അവൾ വാക്കുകളിലൂടെ സമത്വം സ്ഥാപിക്കാൻ നോക്കുന്നിടത്ത്, അതിന് വിപരീതമായ ഒരു സാമൂഹിക കോഡിങ്ങാണ് ഈ കുടുംമിയിലൂടെ കൃസ്തീയ വേദികളിൽ സാന്നിദ്ധ്യം നേടുക.


ഈ വിധ വ്യത്യസ്തമായ ജനവിഭാഗങ്ങളും വംശീയരും ഒരേ നിലവാരത്തിലുള്ളതും, തങ്ങളെപ്പോലുള്ളതുമായ മനുഷ്യർ ആണ് എന്ന് London Missionary Society മിഷിനറിമാർ കരുതിയിരിക്കാം. എന്നാൽ, ഈ വിധമായുള്ള ഒരു തോന്നൽ, ഈ വ്യത്യസ്ത കീഴ്ജനക്കൂട്ടങ്ങൾക്ക് ഇല്ലായിരുന്നു.


പതിറ്റാണ്ടുകൾ തന്നെവേണ്ടിവന്നിരിക്കാം, കീഴ്ജന കൃസ്ത്യാനികൾക്ക് അവരിലെ തന്നെയുള്ള വംശീയ വ്യത്യസങ്ങളെ സ്വയം മറക്കുവാനും മറ്റുള്ളവർ മറന്നുവെന്ന് ഉറപ്പുവരുത്തുവാനും.


ഇന്ന് ഈ കീഴ്ജന കൃസ്തീയ ചരിത്രം തന്നെ എവിടേയും കാണാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്.


തങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്നോ, 2000 വർഷങ്ങൾക്ക് മുൻപ് മലബാർ തീരത്ത് St. Thomas പടുത്തുയർത്തിയ കൃസ്തീയ മതത്തിൽപ്പെട്ടവരാണ് തങ്ങൾ എന്നോ പറയാനാണ് ഏവർക്കും താൽപ്പര്യം.


ഇങ്ഗ്ളിഷ് ഭരണകാലത്തിന് മുൻപ് ഇവിടെ ഒരു അടിമ വ്യവസ്ഥയുണ്ടായിരുന്നുവെന്ന് പറയാൻ തന്നെ പലർക്കും താൽപ്പര്യം ഇല്ല.


അടിമത്തമോ? എന്ത് അടിമത്തം? അടിമത്തം യൂഎസ്സിലും യൂറോപ്പിലും അല്ലേ ഉണ്ടായിരുന്നത്?


പൈതൃകത്തിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ പറഞ്ഞാൽ, വാക്ക് കോഡുകളിൽ വീഴ്ച വരും എന്നാണ് പേടി. അതാണ് വാസ്തവം.


എന്നാൽ, അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നിർത്താതെ പറയുന്നു, ഞങ്ങൾ അടിമകൾ ആക്കപ്പെട്ടവരുടെ സന്തതികൾ ആണ് എന്ന്. അവർക്ക് യാതോരു ഉളുപ്പുമില്ലല്ലോ എന്ന് തോന്നിപ്പോകാം, മലയാളത്തിൽ ഈ അവകാശവാദത്തെ വീക്ഷിച്ചാൽ.

bottom of page