top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയിലിൽ

ഏതൊരു തർക്കവുമായി ബന്ധപ്പെട്ട് അധികാരികളോട് ബന്ധപ്പെടുമ്പോൾ, അധികാരികളിലെ വ്യക്തികളെ 'സാർ', 'ചേട്ടൻ', 'ചേച്ചി', 'അമ്മ', 'മാഡം'/'മേഢം' തുടങ്ങിയ വാക്കുകളാൽ സംബോധനചെയ്യുകയും, അവർക്ക് വ്യക്തമായ വിധേയത്വവും, അടിയാളത്തവും പ്രകടിപ്പിക്കുന്ന പക്ഷത്തെയാണ്, അധികാരികളിൽ പെട്ടവർക്ക് ഇഷ്ടമാകുക. ഇതിന് പകരം, 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്ന പക്ഷത്തിന്റെ കഥ കഴിഞ്ഞത് തന്നെ.


ഇങ്ങിനെ ഒരു പ്രശ്നം നീതി നിർവ്വഹണത്തിലും, നിയമം നടപ്പാക്കലിലും ഉണ്ട് എന്ന ധ്വനി പോലും, ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതാണ് പ്രശ്നം.


Anti-piracy (കടലൽകൊള്ളക്കാരെ തടയുന്ന) പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു US കമ്പനിയാണ് AdvanFort. ഇവർ ഈ മേഖലയിൽ അറിയപ്പെടുന്ന ഒരു കമ്പനിയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇവരുടെ ഒരു സായുധ കടൽ വാഹനം തമിഴ് നാട് തീരത്തിനടുത്ത് വച്ച് എന്തോ പ്രശ്നം നേരിടുകയും, കടുത്ത കൊടുങ്കാറ്റിനെ നേരിടുന്നതിനിടയിൽ തീരത്തേക്ക് വരികയും ചെയ്തു.


ഈ വാഹനം പ്രവർത്തിച്ചുകൊണ്ടിരുന്നത് "pirates' alley" (കടൽകൊള്ളക്കാരുടെ ഉപവീധി) എന്ന് അറിയപ്പെടുന്ന ചെങ്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പ്രദേശത്തിലായിരുന്നു.


വ്യക്തിത്വം കൈവിടാതെ സംസാരിക്കാനുള്ള ഇങ്ഗ്ളിഷിലുള്ള ആശയവിനിമയ മനോഗതി പരിചയമുള്ള, ഈ വാഹനത്തിലെ ബൃട്ടിഷ് പൌരന്മാർ ഇന്ത്യൻ പോലീസ് ഉദ്യോഗസ്ഥരോട് അതേ രീതിയിൽ സംസാരിച്ചാൽ കാര്യം വളരെ ഗൌരവം ആയിമാറും. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ഏത് ഉദ്യോഗസ്ഥ നിലവാരത്തെയും അവിടുള്ള പൊതുജനത്തിന് ഒരു ആവശ്യം വന്നാൽ, യാതോരു വിധേയത്വ ഭാവവും ഇല്ലാതെ തന്നെ സമീപിക്കാം എന്നുള്ളതാണ് ആ ഭാഷാ അന്തരീക്ഷത്തിന്റെ മൂല്യം.


ഇവർ യാതോരു സമ്മതവും ഇല്ലാതെ ഇന്ത്യൻ തീരത്ത് വന്നത് ആദ്യത്തെ പ്രശ്നം. രണ്ടാമത്തെ പ്രശ്നം, ഇവരുടെ വാഹനത്തിൽ ആയുധങ്ങൾ ഉണ്ട് എന്നുള്ളത്.


പണ്ട് മലബാറ് ഇങ്ഗ്ളിഷ് ഭരണ പാരമ്പര്യത്തിൽ നിന്നും വളർന്നു വന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാരുള്ള കാലത്ത്, ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടുള്ള ഒരു വസ്തുതയാണ്, ഈ ഓഫിസർമാർ എന്ത് നിയമലംഘന പ്രശ്നത്തേയും കൈകാര്യം ചെയ്യുമ്പോൾ, ആ നിയമത്തിന്റെ Spirit അഥവാ ആന്തരികോദ്ദേശം നോക്കും എന്നുള്ളത്. എന്ന് വച്ചാൽ, നിയമത്തിന്റെ വെറും വാക്യാർത്ഥത്തിന് അതീതമായി എന്ത് കാര്യത്തെയാണ് നിയമ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നത്.


എന്നാൽ ഈ എഴുത്തുകാരൻ പിന്നീട് തിരുവിതാംകൂറിൽ താമസിക്കുന്ന കാലത്ത്, ഇങ്ഗ്ളിഷുമായി കാര്യമായി ബന്ധമില്ലാത്ത 'ഓഫിസർ'മാരുടെ പ്രവർത്തന രീതി അടുത്ത് നിന്ന് വീക്ഷിക്കുവാൻ സൌകര്യപ്പെട്ടിരുന്നു. ഈ കൂട്ടർക്ക് നിയമത്തിന്റെ 'സ്പിരിറ്റ്' അഥവാ ആന്തരികോദ്ദേശം എന്നൊരു കാര്യത്തെക്കുറിച്ച് യാതോരു അറിവും ഇല്ലാ എന്നാണ് തോന്നിയത്.


മറിച്ച്, പൊതുജനത്തെ പൊതുവായി ഇക്കൂട്ടർ 'അവൻ', 'ലവൻ', 'അവൾ', 'ലവള്' എന്നല്ലാമാണ് പരാമർശിച്ച് പറയാറുള്ളത്. എന്നുവച്ചാൽ തരം താഴ്ത്തിത്തന്നെ. ഇങ്ങിനെ തരംതാഴ്ത്തപ്പെടുന്നവർ നിയമവും, വകുപ്പും, നീതിയും ന്യായവും മറ്റും നിന്ന് വാദിച്ചാൽ, അവരുടെ കഥ കഴിഞ്ഞത് തന്നെ. കാരണം, തരംതാഴ്ത്തിവെക്കപ്പെടുന്ന ആൾ ഇങ്ങിനെ പെരുമാറിയാൽ, അത് അധികപ്രസംഗം തന്നെയാണ്, ഫ്യൂഡൽ ഭാഷകളിൽ.


ഏതാണ്ട് 1990ന് തൊട്ടായി, ഒരു ഇന്ത്യൻ ദേശീയ പോലീസ് വകുപ്പിൽ 'ഓഫിസറാ'യി തൊഴിൽ ചെയ്യുന്ന, ഈ എഴുത്തുകാരന്റെ ഒരു മുൻ സഹപാഠി ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുകയുണ്ടായി. തിരുവനന്തപുരം എയ്ർപ്പാട്ടിൽ വച്ച്, വിമാനത്തിൽ വന്നിറങ്ങിയ കാസർഗോട്ടുകാരായ ഏതാനുംപേരെ സ്വർണ്ണം കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അവരുടെ ഓഫിസിൽ കൊണ്ട് പോയി. അവരിൽ യാതോരു സ്വർണ്ണവും കണ്ടെത്തിയില്ല. എന്നാൽ, അവർ ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തു.


പ്രശ്നം ഗുരുതരമായി. അവരിൽ ഒരാളുടെ കോളിറിൽ പിടിച്ച്, അയാളെ പോക്കി, എന്താടാ പൂറീമോനെ എന്ന് ആക്രോശിച്ച് കൊണ്ട് ഒരു ഉദ്യോഗസ്ഥൻ, മുഖത്ത് അടിക്കാൻ ഒരുമ്പോട്ടു. അന്നേരം, മറ്റൊരു ഉദ്യോഗസ്ഥൻ അത് തടഞ്ഞ് കൊണ്ട് പറഞ്ഞ്, മലബാറിൽ ഇങ്ങിനെയാണ് സംഭാഷണം, എന്ന്. അടി ഒഴിവായി. ഉദ്യോഗസ്ഥന് മനസ്സംയമനം തിരിച്ച് കിട്ടാൻ കുറച്ച് സമയം എടുത്തു.


ഇത് തന്നെയാണ് ബൃട്ടിഷ് നാവികർക്കും സംഭവിച്ചത്.


ജിയിലിലാക്കപ്പെട്ട അവരെ ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, അവർക്ക് തിരിച്ച് പോകാനുള്ള കടലാസുകൾ മനപ്പൂർവ്വം വൈകിപ്പിച്ച്, അധികാരിപക്ഷം സുപ്രീംകോടതിയിൽ എപ്പീൽ (Appeal) സമർപ്പിച്ചു.


ഒടുവിൽ അഞ്ച് വർഷം തടവ് ഇവർക്ക് ലഭിച്ചു.


എന്നാൽ ഭാഷാ കോഡുകളിലൂടെ നോക്കിയാൽ, ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മനോവീര്യത്തോടുകൂടി ഏതെങ്കിലും സ്ക്കൂൾ വിദ്യാർത്ഥി അയാളുടെ അദ്ധ്യാപകനോടോ, അദ്ധ്യാപികയോടോ സംസാരിച്ചാൽതന്നെ ഗുരുതരമായ പ്രശ്നമാകും.


സാറമ്മാരെ സോപ്പിട്ടും, തലചൊറിഞ്ഞും, തലകുനിച്ചും, ഇളിഭ്യച്ചിരി ചിരിച്ചും, മറ്റും വിധേയത്വം നൽകി കാര്യസാധ്യം നേടിയെടുക്കുകയെന്ന പരിശീലനം അദ്ധ്യാപനത്തിന്റെ പിടിപ്പ് കേടല്ല, മറിച്ച് ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രവർത്തന രീതിയാണ്.


ഇതുമായി ബന്ധപ്പെട്ട് പറയാനുള്ള മറ്റൊരു കാര്യം ഇന്ന് ഇന്ത്യയിലെ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ട പലർക്കും ആരെയും പിടിച്ചകത്താക്കാനുള്ള പല അധികാരങ്ങളും നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ വക നിയമങ്ങൾ കൈകാര്യം ചെയ്യുന്നവർ നിയമത്തിന്റെ സ്പിരിറ്റ് മനസ്സിലാക്കാനും, Judicious (കാര്യബോധത്തോടുകൂടി)ആയും തീരുമാനങ്ങൾ എടുക്കാനും കെൽപ്പുണ്ടോ എന്നുള്ളതും പ്രശ്നമായേക്കാം.


ഇതിന് പകരം അവൻ/അവൾ ബഹുമാനിച്ചില്ലാ എന്നതാണ് ഏറ്റവും വലതായി മനസ്സിൽ പുകയുന്ന വികാരം എങ്കിൽ, ഈ ആളുടെ കൈയിൽപ്പെട്ട ആളുടെ അധോഗതി തന്നെ.


അക്കാലത്ത് ടെലിഗ്രാഫ് പത്രത്തിൽ വന്ന ഒരു ചിത്രം ഈ ലിങ്കിൽ കാണാവുന്നതാണ്.


ഈ എഴുത്തുകാരൻതന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് കാലും മുൻപ് എഴുതിയ British sailors in Indian stinking jails! നോക്കുക.


ഈ സംഭവത്തിന് വളരെ അടുത്തായി കാണുന്ന മറ്റൊരു സംഭവവും ഓർമ്മയിൽ വരുന്നു. ISRO Spy case.


 


1. പക്ഷപാതപരമായ ഒരു നിയമം


2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം


3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ


4. അസഭ്യത്തിന്റെ ദിശാഘടകാംശം


5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്


6. ധൈര്യമല്ലാത്ത ധൈര്യം


7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം


8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ


9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ


10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്


11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്


12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം


13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ


14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ


15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത


16. ഉള്ളുതുറക്കുന്നതിലെ ആപത്ത്


17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം


18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ


19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?


20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത


21. സൌകര്യങ്ങൾ നൽകിയാലുള്ള വിന


22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ


23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?


24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ


25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത


26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്


27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം


28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം


29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം


30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും


31. വാക്കുകളുടെ ബാഹുല്യം


32. ഭാഷയും മുഖഭാവവും


33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത


34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്


35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ


36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ


37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ


39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ


40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ


41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്


42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു


44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ


45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്


46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം


47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ


48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും


49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു


50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


51. ഈ എഴുത്തിനെക്കുറിച്ച്


bottom of page