ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ
26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്
വടക്കേ മലബാറിന്റെ പഴമയിൽ ഉള്ള വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തി, കുറേ വർഷങ്ങൾക്ക് മുമ്പ്, തികച്ചും കൽപ്പിതകഥയായി നിർമ്മിച്ച ഒരു സിനിമയുണ്ട്. ആ സിനിമയിൽ, ചന്തു എന്ന കഥാ പാത്രത്തിന്റ മനോവേദന ഇതാണ്. കളരി കുരിക്കളായ തന്റെ പിതാവ് മലയനോട് അഭ്യാസ പ്രകടനത്തിൽ തോറ്റു. പ്രശ്നം തോറ്റതല്ല, മറിച്ച് അത് മലയനോടാണ് എന്നതാണ്. സാമൂഹികമായി ഉന്നതിയിൽ ഉള്ള വല്ലവരോടെ, ബൃട്ടിഷുകാരോടോ, എന്തിന് ഉപഖണ്ട യൂറോപ്പിലെ ആരോടെങ്കിലുമോ ആയിരുന്നെങ്കിൽ, പുറത്ത് പറയുന്നതിൽ പ്രശ്നമില്ല. മറിച്ച്, തോറ്റത് മലയനോടാണ്.
ഫ്യൂഡൽ ഭാഷകളിലെ കോഡുകളിലൂടെ നോക്കിയാൽ, തോറ്റത്, 'അവനോടാണ്'. 'അദ്ദേഹത്തോടോ', ‘ഓലോടോ' (മലബാറി), 'ഓരോടോ' (മലബാറി) അല്ല.
ഈ ഉപഭൂഖണ്ടത്തിന്റ വടക്കൻ ദേശങ്ങളിൽ അരങ്ങേറിയതായി വിശ്വസിക്കപ്പെടുന്ന രാമായണത്തിലും, മഹാഭാരതത്തിലും ഫ്യൂഡൽ ഭാഷാ കോഡുകളുടെ വിളയാട്ടം നിത്യസത്യമായി പലയിടത്തും കാണാവുന്നതാണ്. ഇങ്ങിനെ നോക്കിയാൽ, ഈ പുരാണങ്ങൾ സാമൂഹിക ശാസ്ത്രവിജ്ഞാനത്തിന്റെ ശക്തമായ ഉറവിടങ്ങളാണ്.
മഹാഭാരതത്തിൽ നിന്ന്:
പാഞ്ചാലിയുടെ മൂത്തമകനാണ് കർണ്ണൻ. എന്നാൽ, മാതാവ് കർണ്ണനെ ജനന സമയത്ത് തന്നെ ത്യജിക്കുന്നു. പിന്നീട് കർണ്ണൻ വളരുന്നത് താഴ്ന്ന തൊഴിൽകാരന്റെ വളർത്ത് മകനായിട്ടാണ്.
കർണ്ണൻ പിന്നീട് പരശുരാമന്റെ ശിഷ്യത്വംവരിക്കുകയും, ആയോധനകലയിൽ ലോകൈക നിലവാരത്തിൽ അഗ്രഗണ്യനാവുകയും ചെയ്തു.
പാഞ്ചാലിയുടെ മറ്റ് അഞ്ച് മക്കളും, അവരുടെ വകയിൽ സഹോദരങ്ങളായ കൌരവരും ദ്രോണാചാര്യരുടെ കീഴിൽ ആയോധന കലകളിൽ അതീവ നൈപുണ്യം നേടുകയും ചെയ്തു.
ഇവരുടെ ആയോധന കലയിലുള്ള നൈപുണ്യം ഒരു പൊതു പരിപാടിയിൽവച്ച്, ദ്രോണാചാര്യർ പ്രദർശിപ്പിക്കുന്നു. അർജ്ജുനന്റെ അമ്പെയ്ത്തിലുള്ള നൈപുണ്യം കണ്ട് ജനം ഞെട്ടി. തികച്ചും അതീന്ത്രീയ വിജ്ഞാനം ഉൾക്കൊള്ളുന്ന മാതിരിയായിരുന്നു അർജ്ജുനന്റെ നൈപുണ്യം.
യാതോരു ക്ഷണവും ഇല്ലാതെ കർണ്ണൻ ഈ പ്രദർശനവേദിയിലേക്ക് കയറി വരുന്നു. തന്റെ അമ്പെയ്ത്തിലും മറ്റ് ആയുധകലകളിലും ഉള്ള നൈപുണ്യം പദർശിപ്പിക്കുന്നു.
ദേവാവതാരമായ പരശുരാമനാണ് കർണ്ണന്റെ ഗുരു. ദിവ്യായുധ പരിശീലനമാണ് കർണ്ണന് ലഭിച്ചത്. കർണ്ണന്റെ നൈപുണ്യം അതിഗംഭീരം. കർണ്ണൻ അർജ്ജുനനെ പരസ്യമായി ഒരു ആയോധന കലാ മത്സരത്തിന് വെല്ല് വിളിക്കുന്നു
ഇത് ഗുരുതരമായ പ്രശ്നമാണ്. കർണ്ണന് അർജ്ജുനനുമായി മത്സരിക്കാൻ താൽപ്പര്യം ഉണ്ട്. എന്നാൽ രാജകുമാരനായ അർജ്ജുനൻ ആരോടാണ് മത്സരിക്കേണ്ടത്?
'അവന്' 'അദ്ദേഹത്തോട്' പരസ്യമായി മത്സരിക്കാൻ താൽപ്പര്യമാണ്. എന്നാൽ 'അദ്ദേഹത്തിന്' 'അവനോട്' മത്സരിക്കുന്നതിൽ എന്ത് നേട്ടം? ജയിച്ചാൽ, അത് കൊണ്ട് വലിയ കാര്യമില്ല. തോറ്റാലോ, മലയനോട് തോറ്റ ചന്തുവിന്റെ പിതാവിന്റെ കാര്യത്തേക്കാൾ അബദ്ധമാകും നിലവാരം.
അവിടെ സന്നിഹിതനായിരുന്ന കൃപാചാര്യർ, കർണ്ണന്റെ ഉത്സാഹത്തെ ശരിക്കുംതന്നെ തണുപ്പിച്ചു. 'നീ ആരാണ്?' 'നിന്റെ കുലമേതാണ്?' 'നീ ഏത് രാജവശംത്തിൽ നിന്നുമാണ്?'
ഭാഷാകോഡുകളോട് പിണഞ്ഞുകിടക്കുന്ന ധർമ്മനീതികൾ പ്രകാരം, രാജരക്തമോ, അതിന് തുല്യമായ സാമുഹിക മഹിമയോ ഉള്ള വ്യക്തിത്വത്തിനെ രാജകുമാരനുമായി മത്സരിക്കാനാവുള്ളു.
കീഴ്ജാതിക്കാരനായ വളർത്തച്ചനും, ജനങ്ങളും 'നീ'യെന്ന് സംബോധന ചെയ്യുന്നവൻ, ജനം 'അങ്ങ്', 'താങ്കൾ', 'സാർ' 'ഇങ്ങൾ' (മലബാറി) എന്നെല്ലാം സംബോധന ചെയ്യുന്ന ആളുമായി ഒരു മത്സരം അനുവദിക്കുന്നത് അഭികാമ്യമല്ല. ഇങ്ഗ്ളിഷിൽ ആരെയും 'You' എന്ന് സംബോധന ചെയ്യുകയും, 'He/She' എന്ന് പരാമർശിക്കുകയും ചെയ്യുന്നത് കൊണ്ട്, ഈ മുകളിൽ നൽകിയ കഥ ഇങ്ഗ്ളിഷുകാർക്ക് എത്രത്തോളം മനസ്സിലാകും എന്നത് ചിന്തിക്കാവുന്നതേയുള്ളു.
ഇങ്ഗ്ളിഷ് ധർമ്മ ശാത്രങ്ങൾക്കും, മനശാസ്ത്രങ്ങൾക്കും മറ്റ് സാമൂഹിക ശാസ്ത്രങ്ങൾക്കും ഈ വക കാര്യങ്ങളെക്കുറിച്ച് വെറും തുച്ഛമായ വിവരമേ ഉള്ളു എന്നുള്ളതാണ് വാസ്തവം.
വെറും ഒരു 'ചെക്കൻ' / 'ചെറുക്കൻ' ആയ ഒരുത്തൻ വന്ന് രാജകുമാരനോട് മത്സരിക്കാൻ ധൈര്യം കാട്ടിയത്, ധിക്കാരപരമായ തെമ്മാടിത്തം (കുരുത്തക്കേട്: മലബാറി) തന്നെയാണ്. ഭീമൻ കർണ്ണനെ തെരുവ് നായ എന്ന രീതിയിൽ പരാമർശിക്കുന്നു.
സാമൂഹികമായി നാറിപ്പോയ, അമാനുഷിക കഴിവുകളുള്ള കർണ്ണനെ രക്ഷിക്കാൻ കൌരവ രാജകുമാരനായ ദുര്യോദനൻ മുന്നോട്ട് വരുന്നു. കർണ്ണനെ ജനമധ്യത്തിൽ വച്ച് അംഗരാജ്യത്തിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു.
ഭാഷാ കോഡുകളിൽ അതിശക്തമായ മലക്കം മറിച്ചിൽ സംഭവിക്കുന്ന ചെയ്തിയാണ് ഇത്. ദുര്യോദനന്റെ ധൈര്യം അതിഗംഭീരം തന്നെ.
'മഹാ പർവ്വതങ്ങളുടേയും, മഹാനദികളുടേയും, മഹാന്മാരുടേയും, രാജാക്കളുടേയും ഉത്ഭവസ്ഥാനത്തിനും, കുലത്തിനും പ്രസക്തിയില്ലാ എന്നല്ലെ ധർമ്മനീതികൾ അനുശാസിക്കുന്നത്?', എന്ന് ദുര്യോദനൻ ഗുരുവിനോട് ചോദിക്കുന്നു.
ഭാഷാ കോഡുകളുടെ പിന്നിൽ നിന്ന് നിഗൂഡമായി പ്രവർത്തിക്കുന്ന അതീന്ത്രിയ കോഡുകളിൽ കർണ്ണന് സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നു. അർജ്ജുനനുമായി മത്സരിക്കാം.
1. പക്ഷപാതപരമായ ഒരു നിയമം
2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം
3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ
4. അസഭ്യത്തിന്റെ ദിശാഘടകാംശം
5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്
6. ധൈര്യമല്ലാത്ത ധൈര്യം
7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം
8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ
9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ
10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്
11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്
12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം
13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ
14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ
15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത
16. ഉള്ളുതുറക്കുന്നതിലെ ആപത്ത്
17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം
18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ
19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?
20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത
21. സൌകര്യങ്ങൾ നൽകിയാലുള്ള വിന
22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ
23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?
24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ
25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത
26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്
27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം
28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം
29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം
30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും
31. വാക്കുകളുടെ ബാഹുല്യം
32. ഭാഷയും മുഖഭാവവും
33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത
34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്
35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ
36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ
37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ
38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ
39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ
40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ
41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്
42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്
43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു
44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ
45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്
46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം
47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ
48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും
49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു
50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ
51. ഈ എഴുത്തിനെക്കുറിച്ച്