ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ
34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്
കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ച സംഭവവികാസം ഇവിടെ കുറിച്ചിടുകയാണ്. ബൃട്ടിഷ് കീരീടാവകാശിയായ പ്രിൻസ് ചാൾസിന്റെ മുൻ പത്നിയായിരുന്ന ഡയന രാജകുമാരി (Princess Diana) ഒരു അപകടത്തിൽ പെട്ട് അന്തരിക്കുന്നു.
Princess Diana
Photo owner: Auguel
This image is licensed under the Creative Commons Attribution-Share Alike 4.0 International license. (https://en.wikipedia.org/wiki/File:Princess_Diana_at_Accord_Hospice_colorized.png)
വ്യക്തിപരമായി പറയുകയാണെങ്കിൽ, ഈ സംഭവം ഒരു വൻ തലവേദനതന്നെ ഒഴിവായ പ്രതീതിയായിരുന്നു. കാരണം, ഇംഗ്ളിഷ് സംസ്ക്കാരത്തിലേക്ക് ഇരച്ച് കയറിവന്നുകൊണ്ടിരിക്കുന്ന പലതരം നിഷേധകരമായ കാര്യങ്ങളും ശരിക്കും തന്നെ ഈ വ്യക്തിയെ ഗ്രസിച്ചിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ ജനിച്ച് വളർന്നതിന്റെ ശാരീരികവും മാനസികവും ആയ വ്യക്തിത്വം ഇവരിൽ നിഴലിച്ചിരുന്നു.
പുറം ഭാഷക്കാരോട് അടുത്തിടപഴകുമ്പോൾ, സംഭവിക്കുന്ന വ്യക്തിത്വധ്വംസനത്തെക്കുറിച്ച് യാതോരു അറിവും ഇവർക്കില്ലായിരുന്നു എന്ന് പെരുമാറ്റത്തിലും, മറ്റും വ്യക്തമായിരുന്നു.
പുറം ഭാഷക്കാരുടെ നിഷേധാത്മകമായ കഴിവ് ഭാഷാകോഡുകളിൽ പലപ്പോഴും കാണാവുന്നതാണ്.
ഇവരുടെ മരണം ഒരു വൻ വാർത്താ സംഭവമായിരുന്നു. എല്ലാ പത്രക്കാരും അവർക്ക് ആവുന്ന വിവരവും വിവരക്കേടും വച്ച് വൻ ലേഖനങ്ങളും ഉപദേശങ്ങളും നൽകിക്കൊണ്ടിരുന്നു. മലയാളത്തിലും ഇത് സംഭവിച്ചിരുന്നു.
മലയാളത്തിൽ ചില ലേഖനങ്ങൾ വായിച്ചപ്പോൾ, ഇവരെ പരാമർശിക്കുന്നത് 'അവൾ' എന്നും, ഇവർക്ക് വ്യക്തിപരമായി പല ഉപദേശങ്ങളും നൽകുന്ന വാക്കുകളിൽ 'നീ' എന്ന് സംബോധന ചെയ്തും കണ്ടിരുന്നു, അന്ന്.
എന്നാൽ ഇങ്ങിനെയുള്ള തരംതാഴ്ത്തുന്ന എഴുത്തുകൾ വായിച്ചാൽ പലപ്പോഴും ഈ എഴുത്തുകാരുടെ നിലവരക്കുറവാണ് പ്രതിഫലിച്ച് കാണുക.
ഈ വിഷയം ഈ എഴുത്തുകാരൻ, March of the Evil Empires: English versus the feudal languages എന്ന പുസ്തകത്തിൽ ഒരു ഇടത്ത് പ്രതിപാദിച്ചിരുന്നു. പ്രതിപാദ്യത്തിൽ ഇങ്ങിനെ എന്തോ സൂചിപ്പിച്ചാതായി ഓർമ്മവരുന്നു:
QUOTE: "പത്രമാപീസുകളിൽ, അവരുടെ പത്രമുടമകളുടേയും, മേലുദ്യോഗസ്ഥരുടേയും കീഴിൽ പലതരം വാക്ക് കോഡുകളിലൂടെയുള്ള തരംതാഴ്ത്തലുകളിലും പെട്ട് ഉഴലുന്നവരാണ് ഇവർ. മാത്രമുമല്ല കേരളത്തിലെ ഏതെങ്കിലും ചെറുകിടെ സർക്കാർ ഓഫിസിൽ പോയി ഒരു എളിയ ഉദ്യോഗസ്ഥനെപ്പോലും 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്യാനുള്ള മാനസിക കെൽപ്പുള്ളവരും അല്ല ഇവർ. ഇങ്ങിനെയുള്ള ആളാണ് ബൃട്ടിഷ് രാജകുമാരിയെ 'നീ' എന്ന് സംബോധന ചെയ്യുന്നത്". END OF QUOTE
ഈ ഗ്രന്ഥത്തിന്റെ കരട് രൂപം മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലെ ആദരേണ്യസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി വായിച്ചതിന് ശേഷം, പത്രക്കാരെക്കുറിച്ച് മുകളിൽ സൂചിപ്പിച്ച കാര്യം 100 ശതമാനവും ശരിയാണ് എന്ന് പറയുകയുണ്ടായി.
പോരാത്തതിന് മറ്റൊരു പത്രപ്രവർത്തകൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
ആ ആൾ പറഞ്ഞത് ഇപ്രകാരമാണ്:
QUOTE: സ്ഥാപനത്തിനുള്ളിൽ പത്രമുടമകൾ ഞങ്ങളെ ഒരു തരം 'വാടാ, പോടാ' എന്ന രീതിയിലാണ് കാണുന്നത്. എന്നാൽ, ഈ പത്രത്തിലെ പത്രപ്രവർത്തകരാണ് എന്ന് പറഞ്ഞാൽ, പുറലോകത്ത് ഞങ്ങൾക്ക് വൻ ബഹുമാനമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ, ഈ തൊഴിൽ വിട്ട് പോകാനും ആകില്ല. END OF QUOTE
മുകളിൽ പറഞ്ഞ സംഭാഷണങ്ങൾ ഏതാണ്ട് 15 വർഷത്തിന് മുൻപ് സംഭവിച്ച കാര്യങ്ങളാണ്. ഇപ്പോഴത്തെ കാര്യം എങ്ങിനെയാണ് എന്ന് അറിയില്ല.
1. പക്ഷപാതപരമായ ഒരു നിയമം
2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം
3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ
4. അസഭ്യത്തിന്റെ ദിശാഘടകാംശം
5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്
6. ധൈര്യമല്ലാത്ത ധൈര്യം
7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം
8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ
9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ
10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്
11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്
12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം
13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ
14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ
15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത
16. ഉള്ളുതുറക്കുന്നതിലെ ആപത്ത്
17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം
18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ
19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?
20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത
21. സൌകര്യങ്ങൾ നൽകിയാലുള്ള വിന
22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ
23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?
24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ
25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത
26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്
27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം
28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം
29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം
30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും
31. വാക്കുകളുടെ ബാഹുല്യം
32. ഭാഷയും മുഖഭാവവും
33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത
34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്
35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ
36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ
37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ
38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ
39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ
40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ
41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്
42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്
43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു
44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ
45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്
46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം
47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ
48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും
49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു
50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ
51. ഈ എഴുത്തിനെക്കുറിച്ച്