ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ
47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ
പൊതുവായിപ്പറഞ്ഞാൽ, ദൈവത്തെ 'നീ' എന്നാണ് സംബോധന ചെയ്ത് കാണുന്നത്. അതിൽ ദൈവത്തിന് പരാതിയില്ലാ എന്ന് അനുമാനിക്കാം. കാരണം, ഈ വിധ വാക്ക് കോഡുകൾ ദൈവത്തെ ബാധിക്കില്ലാ എന്ന് തോന്നുന്നു. സമുദ്രത്തെ ചാട്ടവാറ് കൊണ്ട് പ്രഹരിച്ചാൽ, സമുദ്രത്തിന് അത് ഏശില്ലാ എന്നത് പോലെ.
അതേ സമയം 'അങ്ങ്' എന്ന വാക്കും ഉപയോഗിച്ച് കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയില്ല. മുത്തപ്പൻ വെള്ളാട്ടത്തെ ആരും 'നീ' എന്ന് സംബോധന ചെയ്ത് കണ്ടില്ല. ഇങ്ങിനെ ചെയ്യാറുണ്ടോ എന്ന് അറിയില്ല.
ഇങ്ഗ്ളിഷിൽ ദൈവത്തെ പരാമർശിക്കുമ്പോൾ He, Him എന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ H വലിയക്ഷരത്തിലാണ് എഴുതുക. ഈ കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ വന്നത് ഏത് സ്വാധീനത്തിൽ നിന്നും ആണ് എന്ന് അറിയില്ല.
ബ്രാഹ്മണമത (ഹൈന്ദവ മത) ദൈവങ്ങളെ 'നീ' എന്ന് തന്നെയാണ് പ്രാർത്ഥനയിൽ സംബോധന ചെയ്യാറ് എന്നാണ് അറിയുന്നത്. യഥാർത്ഥത്തിൽ ഈ 'നീ' എന്ന സംബോധന ആത്മ മിത്രത്തോടുള്ള സംബോധന പോലെയാണ്. മാനസിക അടുപ്പത്തിന്റെയും സ്നേഹ ബന്ധത്തിന്റേയും പ്രതീകാത്മകതയാകാം. എന്നാൽ ഈവിധമുള്ള സംബോധന മനുഷ്യർ തമ്മിലുള്ള പ്രണയങ്ങളിൽ ദിശാഘടകാംശം നിയന്ത്രിക്കാനിടയുണ്ട്.
സംസ്കൃതത്തിന് കാര്യമായ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവയുണ്ട് എന്നതിനാൽ, ഹൈന്ദവ ആദ്ധ്യാത്മിക നേതാക്കളും ദിവ്യവ്യക്തികളും ഇതിന് അനുസൃതമായാണ് ഗുരു-ശിക്ഷ്യബന്ധം വിളർത്തിയത് എന്ന് തോന്നുന്നു.
ആരാധനാ മൂർത്തികളുടെ പേരിന് മുന്നിലായി 'ശ്രീ' എന്ന പദം പലപ്പോഴും ഉപയോഗിച്ച് കാണുന്നുണ്ട്.
കൃസ്ത്യൻ മതം യഥാർത്ഥത്തിൽ ഒരു പടിഞ്ഞാറൻ ഏഷ്യൻ മതമായതിനാൽ, ഈ ഫ്യൂഡൽ ഭാഷകളുടെ സ്വാധീനമുണ്ടായിരുന്നില്ലെ എന്നൊരു സന്ദേഹം. വിശുദ്ധ ബൈബിൾ (പഴയ നിയമം Old Testament) ഹീബ്രുവിലാണ് എഴുതപ്പെട്ടത് എന്നാണ് തോന്നുന്നത്.
യഹൂദന്മാരുടെ മതവിശ്വാസങ്ങളുമായി ബൈബിൾ പഴയനിയമത്തിന് കാര്യമായ ബന്ധമുണ്ട് എന്ന്തോന്നുന്നു. യഹൂദരുടെ പാരമ്പര്യ ഭാഷയായ ഹീബ്രുവിന് ഫ്യൂഡൽ പരിവേഷമാണോ, അതോ പരന്ന കോഡുകളാണോ ഉള്ളത് എന്ന് അറിയില്ല. എന്നാൽ, അവരുടെ ഭാഷാ കോഡുകൾ അവരുടെ ചരിത്രത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
യഹൂദരുടെ ലോകൈകമായിട്ടുള്ള അനുഭവത്തെ വിലയിരുത്തണമെങ്കിൽ അവരുടെ പാരമ്പര്യ ഭാഷയിലെ കോഡുകൾ കൂടി പരിശോധിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പാലസ്ത്തീൻ പ്രദേശം യഹൂദന്മാർ കൈയ്യേറി ഇസ്റായേൽ എന്ന രാജ്യം ഉണ്ടാക്കുന്നതിന് മുൻപ്, യഹൂദരെ ഏറ്റവും കൂടുതൽ വെറുപ്പോട് കൂടി വീക്ഷിച്ചിരുന്നത് യൂറോപ്പിലെ ജനതയായിരുന്നു. ഇതിന്റെ കാരണം അറിയില്ല. ഭാഷാ കോഡുകൾ പരിശോധിച്ചാൽ, കാരണം മിക്കവാറും വ്യക്തമായി ദൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.
ഈ എഴുത്തുകാരൻ വളരെ ചെറുപ്പകാലത്ത്, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയുടെ ചുറ്റുപാടുകൾ ചെറുതായി അനുഭവിച്ചറിഞ്ഞിരുന്നു. ഇത് ആങ്ഗ്ളോ-ഇന്ത്യൻ ക്രിസ്ത്യാനികളുടെ സാമീപ്യത്തിൽനിന്നുമാണ്. ഇന്ന് ഇങ്ങിനെ ഒരു സാമൂഹിക പ്രസ്ഥാനം തന്നെ ഈ നാട്ടിൽ നിന്നും തുടച്ച് മാറ്റപ്പെട്ടിട്ടുണ്ട്.
കൃസ്ത്യാനികൾ ലോകത്തിന്റെ പലദിക്കിലും ഉണ്ട്. ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റി നിലവിൽ ഉണ്ടോ എന്ന് അറിയില്ല. അനുഭവം വച്ച് പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും ഇങ്ഗ്ളിഷിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും തമ്മിൽ മാനസിക ഭാവത്തിൽ വലിയ ബന്ധം ഇല്ലാ എന്നാണ് തോന്നുന്നത്.
മലയാളത്തിൽ യേശുവിനെ 'അവൻ' എന്നാണ് ആദ്ധ്യാത്മിക വേദികളിൽ പരാമർശിക്കുന്നത് എന്നാണ് തോന്നുന്നത്. എന്നാൽ, പൊതുവേദികളിൽ ഈ ഒരു വാക്ക് പ്രയോഗം അനുചിതമായേക്കാം. യേശുവിനോട് പ്രാർത്ഥിക്കുമ്പോഴും, 'നീ' എന്നാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.
'നിങ്ങൾ' എന്ന പ്രയോഗം അതീവ അരോചകമാകും. എന്നാൽ 'അങ്ങ്' എന്ന പ്രയോഗത്തിൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു.
1. പക്ഷപാതപരമായ ഒരു നിയമം
2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം
3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ
4. അസഭ്യത്തിന്റെ ദിശാഘടകാംശം
5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്
6. ധൈര്യമല്ലാത്ത ധൈര്യം
7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം
8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ
9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ
10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്
11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്
12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം
13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ
14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ
15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത
16. ഉള്ളുതുറക്കുന്നതിലെ ആപത്ത്
17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം
18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ
19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?
20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത
21. സൌകര്യങ്ങൾ നൽകിയാലുള്ള വിന
22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ
23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?
24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ
25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത
26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്
27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം
28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം
29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം
30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും
31. വാക്കുകളുടെ ബാഹുല്യം
32. ഭാഷയും മുഖഭാവവും
33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത
34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്
35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ
36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ
37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ
38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ
39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ
40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ
41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്
42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്
43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു
44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ
45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്
46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം
47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ
48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും
49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു
50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ
51. ഈ എഴുത്തിനെക്കുറിച്ച്