ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ
49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു
പ്രവാചകനായ മുഹമ്മദ് ദൃഷ്ടാന്തീകരിച്ച ഇസ്ലാമും ഫ്യൂഡൽ ഭാഷകളിൽ അനുഭവസിദ്ധമായ ഇസ്ലാമും തമ്മിലുള്ള അന്തരത്തെ ചിത്രീകരിക്കുന്ന ഒരു സംഭവവിവരണം ഇവിടെ നൽകാം.
ഈ കഥ ഈ എഴുത്തുകാരനോട് പറഞ്ഞത് ഒരു മുസ്ലീം വ്യക്തിതന്നെയാണ്. ഇതിലെ മുഖ്യ കഥാപാത്രത്തോട് അതീവ ആരാധ്യമനോഭാവത്തോട് കൂടിയാണ് ആ ആൾ ഈ കഥ പറഞ്ഞത്.
കോഴിക്കോട് പട്ടണത്തിൽ നിന്നും ഏതാണ്ട് 85 കിലോമീറ്റർ കിഴക്ക് ഉള്ള ഒരു ചെറിയ ഗ്രാമമായിരുന്നു കുറ്റ്യാടി എന്ന പ്രദേശം. കഥയുടെ കാലഘട്ടം ഏതാണ്ട് 60കൾ ആണ് എന്ന് തോന്നുന്നു. ഇന്ന് കുറ്റ്യാടിയും കോഴിക്കോടും തമ്മിൽ ഏതാണ്ട് 50 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു.
കുറ്റ്യാടിക്കടുത്ത് ഒരു മുസ്ലിം ഭൂജന്മിയുണ്ടായിരുന്നു. ആ ആളുടെ പേരിന് പിന്നിൽ സാഹിബ് എന്ന സ്ഥനാനാമവും ഉണ്ടായിരുന്നു. ഈ സ്ഥാനനാമം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് അറിയില്ല.
നിർത്താതെ തേങ്ങ പറിക്കാനും മാത്രം ഭൂസ്വത്ത് ഉള്ള അതിഗംഭീര സമ്പത്തുള്ളവ്യക്തിയായിരുന്നു ഈ ആൾ. ഒരു പ്രാദേശിക രാജാവിന്റെ സാമൂഹിക അധികാരം ഈ വ്യക്തിയിൽ സാധാരണക്കാർ കണ്ടിരുന്നു. ഇവിടെ ചെറുതായൊന്ന് സൂചിപ്പിക്കാനുള്ളത്, ഈ വ്യക്തിയുടെ അമിത സമ്പത്ത് മറ്റ് ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിൽ കലാശിക്കില്ല എന്നുള്ളതാണ്. ഇത് ഈ ഉപഭൂഖണ്ടതിന്റെ സ്വഭാവം.
കുറ്റ്യാടി അങ്ങാടി വെറും ഏതാനും ചെറിയ പീടികൾ ഉള്ള, ചുറ്റും വയലുകൾ ഉള്ള ഒരു പ്രദേശം. ഒരു നാൾ ഈ സാഹിബ് അങ്ങാടിയിൽ വന്നു.
പീടികകളിൽ ഇരിക്കുന്ന ആളുകൾ എല്ലാവരും, തലയിലെ കെട്ടഴിച്ച് വിധേയ ഭാവത്തിൽ എഴുന്നേറ്റ് നിന്നു. എന്നാൽ ഒരു പീടികയിൽ പുതുതായി ആ പ്രദേശത്ത് വന്നിരുന്ന ഒരു മുസ്ലിം വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. ഈ വ്യക്തി എഴുന്നേറ്റില്ല. ഈ വ്യക്തിയുടെ ഭാവം തികച്ചും മൌലികമായ ഇസ്ലാം പ്രകാരം ആയിരുന്നു എന്ന് തോന്നുന്നു. മറ്റൊരു വ്യക്തിയോട് വിധേയത്വം കാണിക്കേണ്ടുന്ന കാര്യമില്ലതന്നെ. രണ്ട് പേരും ഇസ്ലാം.
വിധേയത്വവും ബഹുമാനവും ഫ്യൂഡൽ ഭാഷാ സമൂഹത്തിലേ ഏറ്റവും ബലവത്തായ അടയാളങ്ങളാണ്. ഇത് പ്രതീക്ഷിക്കപ്പെടും. നൽകപ്പെടും. വളരെ അപൂർവ്വമായി ഇവ നിഷേധിക്കപ്പെടുന്ന അവസരങ്ങൾ വളരെ കൃത്യമായി മനസ്സിൽ അടയാളപ്പെടുത്തും.
സാഹിബ് ഒറ്റനോട്ടത്തിൽ വിധേയത്വം നൽകാത്ത ഈ ആളെ ശ്രദ്ധിച്ചു. ആ ആളുടെ അടുത്തേക്ക് പോയി വിശേഷങ്ങൾ ചോദിച്ചു.
ആളുകൾ ഞെട്ടി. നാട്ടിലെ സർവ്വശക്തനായ വ്യക്തിയോട് ഈ പുതിയ ആൾ യാതോരു വിധേയത്വവും പ്രകടിപ്പിക്കാതെ പെരുമാറുന്നു. സംസാരിക്കുന്നു.
ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. ഈ വ്യക്തി സാഹിബിന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നു. സാഹിബിന്റെ വീട്ടിൽ പോയി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.
പിന്നെ അതിലും ഗംഭീര വാർത്ത. സാഹിബും ഈ വ്യക്തിയും കൂറുകൂടി കച്ചവടം തുടങ്ങിയിരിക്കുന്നു. കല്ലായിയിൽ മരത്തടി വ്യാപാരം. സാഹിബ് കാര്യമായി പണം ഇറക്കിയിട്ടുണ്ട്. ഈ ആൾ അയാളുടെ സർവ്വസ്വത്തും മുതൽമുടക്കിയിട്ടുണ്ട്. ഈ ആൾ ഇപ്പോൾ നാട്ടിലെ പ്രമാണിയെപ്പോലെയാണ്.
പിന്നെ വന്നത് പൊട്ടിത്തെറി പോലുള്ള വാർത്തയാണ്. കുത്തി ഒഴുകിവന്ന മഴവെള്ളത്തിൽ, കല്ലായിപ്പുഴയിൽ സൂക്ഷിച്ചുവച്ചിരുന്ന മരത്തടി മൊത്തം ഒഴുകിപ്പോയി. സാഹിബിന് നഷ്ടമായത് സമ്പത്തിന്റെ നിസ്സാരമായ ഒരു വിഹിതം. മറ്റേ ആളുടെ സ്വത്തിൽ സർവ്വതും വെള്ളത്തിൽ ഒലിച്ചുപോയി.
ഈ കഥ പറഞ്ഞ വ്യക്തി, കഥ അവസാനിപ്പിച്ചത് ഇപ്രകാരമാണ്: പിന്നുള്ള ദിവസങ്ങളിൽ അങ്ങാടിയിൽ സാഹിബ് വരുമ്പോൾ ആദ്യം എഴുന്നേൽക്കുന്നത് ഈ ആളായിരിക്കും. അയാൾ പൂർണ്ണമായും സാഹിബ്ബിന്റെ ദാസ്യനും ആശ്രിതനും ആയി മാറിയിട്ടുണ്ടായിരുന്നു.
ഇവിടെ പറയാനുള്ളത്, ബഹുമാനവും വിധേയത്വവും പ്രതീക്ഷിക്കപ്പെടുന്നിടത്ത് ലഭിച്ചില്ലെങ്കിൽ, മനുഷ്യ മനസ്സിൽ വിഷം കയറും എന്നുള്ളത്, ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രവർത്തനത്താലാണ്. സമത്വവാദം (egalitarianism) പ്രോത്സാഹിപ്പിക്കുന്ന യാതോരു തത്വസംഹിതയ്ക്കും മതത്തിനും ഈ ഭാഷാ കോഡുകളുടെ ബലത്തെ നിയന്ത്രിക്കാനോ തടയാനോ ആകില്ലതന്നെ. വേദാന്തങ്ങളും ധർമ്മതീതികളും, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും മറ്റും ഇവയുടെ മുന്നിൽ തികച്ചും അർത്ഥശൂന്യവും നിഷ്പ്രഭവും ആവുന്നു.
1. പക്ഷപാതപരമായ ഒരു നിയമം
2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം
3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ
4. അസഭ്യത്തിന്റെ ദിശാഘടകാംശം
5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്
6. ധൈര്യമല്ലാത്ത ധൈര്യം
7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം
8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ
9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ
10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്
11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്
12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം
13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ
14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ
15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത
16. ഉള്ളുതുറക്കുന്നതിലെ ആപത്ത്
17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം
18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ
19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?
20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത
21. സൌകര്യങ്ങൾ നൽകിയാലുള്ള വിന
22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ
23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?
24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ
25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത
26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്
27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം
28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം
29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം
30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും
31. വാക്കുകളുടെ ബാഹുല്യം
32. ഭാഷയും മുഖഭാവവും
33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത
34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്
35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ
36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ
37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ
38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ
39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ
40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ
41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്
42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്
43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു
44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ
45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്
46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം
47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ
48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും
49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു
50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ
51. ഈ എഴുത്തിനെക്കുറിച്ച്