ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
04. ബുദ്ധിയും നൈപുണ്യവും സാമൂഹിക അന്തസ്സും എല്ലാവർക്കും ഉണ്ട് എന്ന ആദ്യമായി പ്രഖ്യാപിച്ചവർ
ബുദ്ധിയും നൈപുണ്യവും സാമൂഹിക അന്തസ്സും മറ്റും യാതോരു ജാതിക്കാരുടേയോ, ജനക്കൂട്ടങ്ങളുടേയും പാരമ്പര്യത്തിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്ന് ഈ ഉപഭൂഖണ്ടത്തിൽ ആദ്യമായി തെളിയിച്ചത് ഇങ്ഗ്ളിഷുകാരാണ്.
തിരുവിതാംകൂറിൽ London Missionary Societyയിലെ ഇവാഞ്ചലിസ്റ്റുകൾ നൂറ്റാണ്ടുകളായി മണ്ണിനോട് ബന്ധിക്കപ്പെട്ട് അടിയാനും, കുടിയാനും, അടിമയും മറ്റുമായി ജീവിതം നയിച്ചിരുന്നവരെ പഠിപ്പിച്ചെടുക്കാൻ മുതിർന്നപ്പോൾ, മേൽജാതിക്കാർ നൽകിയ ഉപദേശം, ഈ കൂട്ടർ മനുഷ്യന്റെ പൂർണ്ണമായ മാനസിക കഴിവുകൾ ഉള്ളവർ അല്ലാ, എന്നാണ്.
ഇങ്ങിനെ പഠിപ്പിച്ചെടുത്തിട്ട് യാതോരു ഗുണവും ഇല്ലാ എന്നായിരുന്ന അവർ പറഞ്ഞത്.
ഇവാഞ്ചലിസ്റ്റകൾ ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിന് കാര്യമായ ഊന്നൽ നൽകിയിരുന്നില്ല എന്നാണ് തോന്നുന്നത്.
ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. എന്നാൽ, കൃസ്ത്യൻ മിഷിനറി പ്രവർത്തനം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, അവർ ഭരിച്ചിരുന്ന ഇടത്ത് നിരോധിച്ചിരുന്നതിനാൽ, ഈ പ്രസ്ഥാനത്തെക്കുറിച്ച് ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നില്ല.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണമായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങിയവർക്ക് ലഭിച്ച ഇങ്ഗ്ളിഷ് പരിജ്ഞാനം ഇന്നും അവിശ്വസനീയമാം വിധം നിലവാരമുള്ളതായിരുന്നു. എന്നാൽ തലശ്ശേരി പോലുളള വളരെ ചെറിയ ഇടങ്ങളിലെ ഇത് കാര്യമായി സംഭവിച്ചുള്ളു.
വെറും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ യാതോരു വിദ്യാഭ്യാസമോ സാമൂഹിക അന്തസ്സോ ഇല്ലായിരുന്ന വീടുകളിൽ Oscar Wilde, Charles Dickens, Sir. Walter Scott, R L Stevenson, Bronte sisters തുടങ്ങി പല ആംഗ്ളേയ എഴുത്തുകാരുടേയും പേരുകളും, ഗ്രന്ഥങ്ങളും നിത്യപരിചയമുള്ള ഒരു ജനക്കൂട്ടം വളർന്നു വന്നു.
ഈ വക എഴുത്തുകാരുമായി ബന്ധപ്പെടുന്ന ആൾക്കൂട്ടങ്ങളിൽ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം സ്വന്തം നാട്ടിൽ പ്രചരിപ്പിക്കാനുള്ള താൽപ്പര്യം വന്നിട്ടുണ്ടാവാം. വസ്ത്രധാരണത്തിലും സാമൂഹിക അന്തസ്സിലും മാറ്റങ്ങൾ വന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്.
എന്നാൽ, ഈ വിധം സ്വന്തം ജാതിക്കാരായ ചെറുപ്പക്കാരിൽ മാനസിക മാറ്റം സംഭവിക്കുന്നത് സാമുദായിക നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവും എന്നത് തീർച്ചയാണ്. പ്രായത്താലും, തൊഴിൽപരമായും, കുടുംബ ബന്ധങ്ങളാലും, ജാതീയമായും മറ്റും താഴ്മയിൽ കുടുങ്ങിനിന്നിരുന്നവർ ഇങ്ങിനെ ഇങ്ഗ്ളിഷ് പഠിച്ച് ഇറങ്ങുന്നത് കണ്ടപ്പോൾ, സാമുദായിക നേതാക്കൾ ഏവരും ഇതിന് ഒരു പ്രതിവിധികണ്ടെത്തിയത്, ഒരു ബദൽ സംവിധാനം വളർത്തിയെടുത്ത് കൊണ്ടാണ്.
താഴ്മയിൽ കിടന്നിരുന്ന ജനങ്ങളെ ഉദ്ദരിപ്പിക്കണം എന്ന ചിന്ത ചരിത്രാതീത കാലം മുതൽ തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹിക പദവിയുള്ള കുടുംബക്കാരിൽനിന്നും പുരോഗമനവാദികളും, വിപ്ളവകാരികളും, സാമുദായിക പരിഷ്കർത്താക്കളും വിദ്യാഭ്യാസ പ്രചരണക്കാരും മറ്റും നാടുനീളം പൊട്ടിമുളച്ചു.
ഉദ്ദേശം ഏവരിലും ഒന്നുതന്നെ. താഴ്മയിൽനിന്നും ഇങ്ഗ്ളിഷ് പഠിച്ച് വളർന്നേക്കാവുന്ന ആളുകളെ ഫ്യൂഡൽ ഭാഷയിൽത്തന്നെ നിർത്തി, കുറേ വിവരവും മറ്റും നൽകുക. ഇവർ എത്രവളർന്നാലും, ഭാഷാ കോഡുകളുടെ പിടിയിൽനിന്നും സാമൂഹികമായി കാര്യമായി രക്ഷപ്പെടില്ലതന്നെ. ആ ഭാഷയിലെ ഉയരങ്ങളിലും താഴ്ച്ചകളിലും കാവ്യത്മക ഭംഗി കണ്ടെത്തുകയും, അതിനുള്ളിൽ കിടന്ന് വൻകിട സാമൂഹിക തത്വശാസ്ത്രങ്ങൾ ഉരുവിടുകയും ഇവർ ചെയ്യും. അത്രതന്നെ.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്