ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
ലോകത്തിലെ പലവിധ വ്യവസായങ്ങളും തുടങ്ങുന്നതും, നടത്തുന്നതും മറ്റും ആളുകൾ ഔപചാരിക കോളെജുകളിൽനിന്നും സ്ക്കൂളുകളിൽനിന്നും ലഭിച്ചവിവരവും വിജ്ഞാനവും ഉപയോഗിച്ചാണ് എന്ന് തോന്നുന്നില്ല. അങ്ങിനെ ചെയ്തവരും ഉണ്ടാവാം. എന്നാൽ പൊതുവായി തോന്നുന്നത്, ഔപചാരിക വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിട്ടുള്ള അനേകകാര്യങ്ങളിൽ ഏതെങ്കിലും വളരെ സൂക്ഷ്മമായ ഒരു അംശമായിരിക്കും പലപ്പോഴും പലവിധ തൊഴിലുമായോ, വ്യാപാരവുമായോ, വ്യവസായവുമായോ ബന്ധമുണ്ടാകുള്ളു.
കൂടെപഠിച്ചവരിൽ ചിലർ MSc. കഴിഞ്ഞ് സാങ്കേതിക വസ്തുസംബന്ധമായ ഉന്നതമായ സർക്കാർ സ്ഥാനത്തിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അവർ ചെയ്യുന്ന തൊഴിലിന് സാങ്കേതിമായ, വളരെ തുച്ഛമായ വിവരമേ ആവശ്യം കണ്ടുള്ളു. അത് പലപ്പോഴും സാമാന്യ വിവരമുള്ള പലർക്കും ഏതാനും മാസങ്ങൾകൊണ്ട് പഠിച്ചെടുക്കാനാവുന്നതേയുള്ളു.
ഇതുമായി ബന്ധപ്പെട്ട മറ്റ് ഒരു നിരീക്ഷണം പിന്നീട് സൂചിപ്പിക്കാം.
സാങ്കേതിക വിജ്ഞാനം ആവശ്യം ഉള്ള പല വ്യവസായങ്ങളും തുടങ്ങിയവർക്ക് അതിനായുളള വിവരം പലപ്പോഴും സ്വന്തമായി സ്വരുപിച്ചതോ, അതുമല്ലെങ്കിൽ പറഞ്ഞ്കേട്ടും, കണ്ടും, ചെയ്ത് പരിചയിച്ചും, ലഭ്യമായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും, സാങ്കേതിക വിജ്ഞാന ഉപദേശക വിദഗ്ദ്ധർക്ക് കൺസൾട്ടേഷൻ ഫീസ് നൽകിയും, മറ്റ് വ്യവസായങ്ങളിൽ ജോലിചെയ്തും, വ്യത്യസ്ത കാര്യങ്ങളിൽ വൈദഗ്ദ്ധ്യം ഉള്ളവർ തമ്മിൽ പങ്കാളിത്തത്തോടും മറ്റുമാണ് പലരും സ്വന്തമായി പലപ്പോഴും വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപിക്കുന്നത്.
അല്ലാതെ 10 മുതൽ 20 വർഷം നീണ്ടുനിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന വിവരം ഉപയോഗിച്ചല്ലതന്നെ.
ഓരോ സംരംഭകർക്കും ആവശ്യമുള്ള സാങ്കേതിക വിവരം വായിച്ചും, പഠിച്ചും ഉയർത്താനുള്ള പലവേദികളും നിലവിലുണ്ട്. പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ അറിയാമെങ്കിൽ പലപ്പോഴും സാങ്കേതിക വിജ്ഞാനത്തിലേക്കും, സാങ്കേതിക വിവരങ്ങൾ നൽകുന്ന ഇടങ്ങളിലേക്കും കൂടുതൽ സൌകര്യപ്രദമായി ബന്ധപ്പെടാനാവുമായിരുന്നു.
ഇന്ന് ഇൻർനെറ്റും കുറച്ച് ഇങ്ഗ്ളിഷ് പരിചയവുമുണ്ടെങ്കിലും ഇത് സൌകര്യപ്പെടും. പ്രാദേശിക ഭാഷകളിലും സാങ്കേതിക ജ്ഞാനം അനവധി ലഭ്യമാണ്. എന്നാൽ ഈ വക വിജ്ഞാനങ്ങൾക്ക് പലപ്പോഴും തർജ്ജമക്കാരന്റെ കണ്ണുകടിയോ അതുമല്ലെങ്കിൽ പരിമിതികളോ അനുബന്ധിച്ചിരിക്കാൻ സാധ്യതയുണ്ട്.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്