ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
19. ഇങ്ഗ്ളിഷിനോടും, ഇങ്ഗ്ളണ്ടിനോടും മാനസികമായി കൂറില്ലാത്ത ഇങ്ഗ്ളിഷ് സാഹിത്യകാരന്മാരെക്കുറിച്ച്
ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിന് കാര്യമായ ഒരു മാനസികവും സാംസ്ക്കാരികവും ആയ ഉന്നമനസ്ഥാനം ഉണ്ട് എന്നാണ് പറയാനുള്ളത്. യാതോരു ഉച്ചനീചത്വങ്ങളും ഇല്ലാതെ മനുഷ്യർതമ്മിൽ സംസാരിക്കാം എന്നതിന് ഉപരിയായി, ഇങ്ങിനെ സംസാരിക്കുന്നവർക്ക് വ്യക്തിത്വപരമായും മാനസികമായും ഒരു വൻ സ്വാതന്ത്ര്യം അനുഭവപ്പെടും.
എന്നാൽ ഈ കാരണത്താൽ അല്ല ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ മഹിമ കാണുന്നത്. ഈ മഹിമ ഇന്ന് എഴുതപ്പെടുന്ന എല്ലാ ഇങ്ഗ്ളിഷ് രചനകൾക്കും കുറച്ചെങ്കിലും അവകാശപ്പെടാൻ ആവും.
ഇന്ന് ഇങ്ഗ്ളിഷ് സഹിത്യ രചനകൾ എഴുതുന്നവരിൽ വലിയ ഒരു പങ്ക് ആളുകൾ, പാരമ്പര്യമായി ഇങ്ഗ്ളിഷുകാരല്ല. മറ്റ് ഭാഷകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പല പഴുതും ഉപയോഗിച്ച് ഭാഷാപരമായോ, അതുമല്ലെങ്കിൽ, താമസ ദേശപരമായോ (place of domicile/residence) ഒരു കാലോ, അതുമല്ലെങ്കിൽ രണ്ടുകലുകളുമോ, ഇങ്ഗ്ളിഷിലേക്കും, അതുമല്ലെങ്കിൽ ഇങ്ഗളിഷ് രാഷ്ട്രങ്ങളിലേക്കും കടത്തിവച്ചിട്ടുള്ളവരാണ്.
ഇവരിൽ പലരും രണ്ടോ, അതിൽ കൂടുതലോ ഭാഷകളിൽ ജീവിക്കുന്നവരാണ്. ഇവരിൽ പലർക്കും, ഇങ്ഗ്ളിഷിനോട് കാര്യമായ കൂറോ, കടപ്പാടോ, കൃതജ്ഞതയോ ഇല്ല എന്നുള്ളത് വാസ്തവമാവാം. ഒരു വിശാലമായ മാനസിക സൌകര്യം ആവശ്യമുള്ളപ്പോൾ ഇങ്ഗ്ളിഷിലേക്ക് കടുക്കുക. അതല്ല, മറ്റുള്ളവരുടെ അടിയാളത്തം അനുഭവിച്ച് ആസ്വദിക്കാനാണ് തോന്നുന്നത് എങ്കിൽ സ്വന്തം പ്രാദേശിക ഭാഷയിലേക്ക് കടക്കുക. ഇതാണ് ഇവരുടെ നിത്യ പദ്ധതി.
പുറത്ത് നിന്നും ഇങ്ഗ്ളിഷിലേക്ക് കടന്നവർ, ഇന്ന് ഇങ്ഗ്ളിഷിന്റെ നിർമ്മല സ്വഭാവം കലക്കി കുളമാക്കിവച്ചിട്ടുണ്ട്, ഇന്ന്. ഹാസ്യം, നർമ്മസംഭാഷണം, വാദപ്രതിവാദം, ഘോരമായ ആശയതർക്കങ്ങളിലുംമറ്റും, സ്വന്തം പ്രാദേശിക ഭാഷകളിലെ അസഭ്യവാക്കുകളും, മാനസികമായി കുത്തി പരിക്കേൽപ്പിക്കുന്നതുമായ ഒരു വൻ സാംസ്ക്കാരിക സമ്പത്ത് കാര്യമായിത്തന്നെ ഇന്ന് ഈ കൂട്ടർ, ഇങ്ഗ്ളിഷിന് മുതൽക്കൂട്ടായി നൽകിയിട്ടുണ്ട്.
യാതോരു തെറിവാക്ക് പ്രയോഗങ്ങളും ഇല്ലാതെ, ആശയപരമായ ഗംഭീരമായ ഒരു വൻ സാഹിത്യ ശേഖരം തന്നെയാണ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം. വായനക്കാരനെ പിടിച്ചുനിർത്താനായി യാതോരുവിധ ലൈംഗിക സൂചനകളോ, മറ്റ് രീതിയിൽ മനസ്സിനെ തെറ്റായ രീതിയിൽ മദിപ്പിക്കുന്ന യാതോരു കാര്യങ്ങളും ഇല്ലാതെ തന്നെ ഒരു വൻ വാക്ക് സമ്പത്ത് എങ്ങിനെ കെട്ടിപ്പടുത്തു എന്നുള്ളത് തന്നെ ഒരു മഹാത്ഭുതമാണ്.
മാത്രവുമല്ല, മനുഷ്യനെ പലവിധത്തിലുള്ള ബഹുമാന അടിയാളത്ത അപരാധ ബോധത്തിൽ കുടുക്കാതെയും, പഠിപ്പിക്കാതെയും, ഉള്ള ഇങ്ഗ്ളിഷ് സാഹിത്യ കൃതികൾ ഇന്ത്യൻ സാഹിത്യകാരന്മാർ എഴുതുന്നുണ്ടാവാം. തീർച്ചയില്ല. എന്നിരുന്നാലും, ആ എഴുത്തപകാരും, പലരീതിയിൽ, അവരുടെ പ്രാദേശിക സാമൂഹിക അന്തിരീക്ഷത്തോട് പ്രതിപ്രവർത്തിക്കുന്നവരാകാം.
ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്, ഈ വക അടിയാളത്ത - ബഹുമാന സങ്കൽപ്പങ്ങളെക്കുറിച്ച് യാതോരു ധാരണയുമില്ലായിരുന്നു എന്നതാണ്, അതിന്റെ ഏറ്റവും വലിയ മഹത്വം. ഈ മാനസികാവസ്ഥയാണ് മറ്റുള്ളവർ അനുഭവിച്ചറിയേണ്ടത്. ഇത്, ഒറ്റപ്പെട്ട വ്യക്തികൾ മാത്രം അനുഭവിച്ചറിഞ്ഞത് കൊണ്ട് യാതോരു കാര്യവും ഇല്ലതന്നെ. സമൂഹത്തിൽ മുഴുവനായും പരക്കണം.
ഈ അവസരത്തിൽ ഈ ബഹുമാന അടിയാളത്തത്തെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചിട്ട് മുന്നോട്ട് നീങ്ങാം.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്