ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
24. വികലമായ ലളിത പെരുമാറ്റങ്ങൾ
ഇത് പോലെ തന്നെ ഇന്ത്യയുടെ ഒരു മുൻ പ്രസിഡന്റിന്റെ ലളിത പെരുമാറ്റവും ചിത്രീകരിക്കപ്പെട്ടു. ഈ ചിത്രീകരണത്തിലും, എന്താണ് ലളിത പെരുമാറ്റം എന്ന് കണ്ടെത്താനായില്ല. ചുറ്റും നിൽക്കുന്നവർ ബഹുമാനത്തോടും, ആദരവോടും, കൂടി അടിയാളത്തം പ്രകടിപ്പിക്കുന്നു. ഈ വിധ അടിയാളത്തവും ആദരവും, ബഹുമാനവും അവർ നൽകുന്നില്ലായെങ്കിൽ, മുൻ പ്രസിഡന്റ് അപമാനിക്കപ്പെടും.
ഇതും, ബൃട്ടിഷ് പ്രധാന മന്ത്രിക്ക് തീവണ്ടിയിൽ സീറ്റ് നൽകാതെ ഇരിക്കുന്ന ബൃട്ടിഷുകാരുടെ പെരുമാറ്റവും തമ്മിൽ എന്താണ് ബന്ധം?
ഈ എഴുത്തുകാരൻ സ്കൂളിലും കോളെജിലും പഠിക്കുന്ന കാലത്ത്, ശ്രദ്ധിച്ച ഒരു കാര്യം, ഈ വിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ യഥാർത്ഥത്തിൽ പഠിപ്പിച്ചും, പരിശീലിച്ചും വിടുന്നത്, ഒരു ആധുനിക ഫ്യൂഡൽ സാമൂഹിക അന്തരീക്ഷമാണ്.
അദ്ധ്യാപകരെ ബഹുമാനിക്കുക. അവർ വരുമ്പോൾ എഴുന്നേൽക്കുക. അവരെക്കുറിച്ച് ബഹുമാന വാക്കുകൾ ഉപയോഗിക്കുക.
അവർ തിരിച്ച്, വിദ്യാർത്ഥികളെ 'നീ', 'താൻ', 'ഇയാൾ', 'നിങ്ങൾ', 'എടാ', 'എടി', 'എടോ' തുടങ്ങിയ വാക്കുകളാൽ മനസികമായി അടിയാളപ്പെടുത്തും.
ഈ എഴുത്തുകാരൻ പഠിച്ചത് മിക്കവാറും തിരുവിതാംകൂറിൽ ആയിരുന്നതിനാൽ, 'നീ', 'ഇഞ്ഞ്', 'ഇഞ്ഞി', 'ഇജ്ജ്' തുടങ്ങിയ വാക്കുകളുടെ പ്രഹരം അമിതമായി അദ്ധ്യാപകരിൽ നിന്നും അനുഭവിച്ചില്ല. അവിടെ അന്ന് പലപ്പോഴും പല അദ്ധ്യാപകരും ഉപയോഗിച്ചത് 'താൻ', 'ഇയാൾ', 'നിങ്ങൾ' എന്നല്ലാമായിരുന്നു. ഇന്ന് തിരുവിതാംകൂറിൽ കാര്യങ്ങൾ എങ്ങിനെയാണ് എന്ന് അറിയില്ല.
ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർമ്മവരുന്നു. ഏതാണ്ട് പതിനഞ്ച് വർഷം മുൻപ് മലബാറിലെ ഒരു യുവതി ബിഎഡ് എടുക്കാനായി തിരുവിതാകൂറിൽ ഒരു സ്വകാര്യ കോളജിൽ ചേർന്നു.
ഈ പഠനത്തിന്റെ ഭാഗമായി, ഈ കോളെജിനോട് അനുബന്ധിച്ചുള്ള സ്കൂളിൽ ടീച്ചറായി പരീശീലനം നടത്തണം. ആ അവസരത്തിൽ സ്കൂകൾ മാനേജ്മെറ്റ് നൽകിയ നിർദ്ദേശം, വിദ്ധ്യർത്ഥികളെ 'നീ' ('ഇഞ്ഞി') എന്ന് സംബോധന ചെയ്യരുത് എന്ന്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇന്ന് ഓർമ്മവരുന്നില്ല.
എന്നാൽ ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത്, തിരുവനത്തപുരത്ത് പതുതായി ആരംഭിച്ച ഒരു മെഡിക്കൽ -എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ കോച്ചിങ്ങ് കേന്ദ്രത്തിൽ ഒരു സംഭവം നടന്നത് അറിഞ്ഞിരുന്നു. യുവാവായ അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്തു. വിദ്യാർത്ഥി എഴുന്നേറ്റ് നിന്ന്, 'നിങ്ങൾ' എന്നെ 'നീ' എന്ന് വിളിച്ച് പോകരുത്' എന്ന് താക്കീത് നൽകി. വിദ്യാർത്ഥി പിന്നീട് എഞ്ചിനിയറിങ്ങ് സീറ്റ് ലഭിച്ച് എഞ്ചിനിയറായി. അദ്ധ്യാപകനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തത്, വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്തതിനേക്കാൾ ഭയങ്കര മാനസിക ആക്രമണമാണ്, അന്ന് തിരുവിതാംകൂറിൽ. ഇന്ന് മലബാറിലും അതുപോലെ തന്നെയാണ്. കാരണം, മലബാറി മാഞ്ഞ് മലയാളം കയറിവന്നു.
അദ്ധ്യാപകരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തിൽ ഉള്ള പ്രശ്നം പറയാം. അദ്ധ്യാപകർ ഇതുവഴി സ്വമേധയാ സാമൂഹിക ജന്മിത്വസ്ഥാനത്തിലേക്ക് നീങ്ങും. പണ്ടുള്ള നായർമാരുടെ അവസ്ഥ. വിദ്യാർത്ഥികളിൽ ചിലർ ഡോക്ടർമാരും, സർക്കാർ ഉദ്യോഗസ്ഥരും മറ്റും ആകും. അവർ സാമൂഹിക അടിയാളത്തത്തിൽ നിന്നും അതുവഴി മുക്തിനേടും.
എന്നാൽ ഒരു വൻ ഭൂരിപക്ഷം വിദ്ധ്യാർത്ഥികളും, പ്രാദേശിക ഭാഷാ കോഡുകളിൽ പൊതുവായി ബഹുമാനമില്ലത്ത ഇടത്ത് കുടുങ്ങിനിൽക്കും.
ഇക്കൂട്ടർ സ്വന്തമായി ബഹുമാനം സ്വരൂപിച്ചെടുക്കാൻ പലവിധ അഭ്യാസങ്ങളും പ്രകടിപ്പിച്ച് ജീവിക്കേണ്ടിവരും. ഇത് സമൂഹത്തിൽ ആകപ്പാടെ ഒരു കോലാഹലാന്തരീക്ഷമാണ് സൃഷ്ടിക്കുക. ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഇവിടെ പ്രസക്തമായ ചോദ്യം, അദ്ധ്യാപകർ 'നീ', 'അവൻ', 'അവൾ', 'എടാ', 'എടീ', തുടങ്ങിയ വാക്കുകൾ വിദ്ധ്യാർത്ഥികളുടെ മേൽ ചാർത്തുന്നു. ഈ വിദ്യാർത്ഥികൾ ഈ വക വാക്കുകൾ ആരുടെ മേലാണ് ചാർത്തേണ്ടത്?
ഈ വിധ വാക്കുകൾ ചാർത്താനായി അവർ മറ്റുള്ളവരെ കണ്ടെത്താൻ മെക്കെടും. ഇത് സമൂഹത്തിൽ ശാന്തതയല്ല വരുത്തിത്തീർക്കുക. ഇതും സങ്കീർണ്ണമായ ഒരു വിഷയമാണ്. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്