ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന ഗുണവും ദോഷവും
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ബഹുമാനം നൽകലും, നൽകാതിരിക്കലും വൻ മാനസികവും, സാമൂഹികവും ആയ പ്രശ്നങ്ങൾ ഉളവാക്കുന്ന കാര്യങ്ങളാണ്. ഇങ്ഗ്ളിഷ് ലോകത്തിന് ഈ വിഷയത്തെക്കുറിച്ച് മിക്കവാറും ഒന്നും തന്നെ അറിയില്ലാ എന്നുള്ളതാണ് വാസ്തവവും, അതികഠിനമായ അപകടാവസ്ഥയും.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഇന്ന് പല രാഷ്ട്രങ്ങളിലും സാമൂഹികവും, രാഷ്ട്രീയവും ആയ പ്രശ്നങ്ങളിൽ ഇടപെടുന്നത് തന്നെ ഈ ഗംഭീരമായ സംഗതിയെക്കുറിച്ച് യാതോരു അറിവും ഇല്ലാതെയാണ്. ഇത് അവരെ പലദിക്കിലും പലരീതിയിലുള്ള അപകടകരമായ വിഡ്ഢിത്തങ്ങളിലും, പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിലും ചെന്ന് എത്തിച്ചിട്ടുണ്ട്.
അവിടങ്ങളിൽ ഉള്ള രാഷ്ട്രീയ നയം ചമക്കുന്നവർ ആശ്രയിക്കുന്ന Politics and International Relationship എന്ന എക്കാഡമിക്ക് വിഷയത്തിന് ഈ ഫ്യൂഡൽ ഭാഷാ സംഗതിയെക്കുറിച്ചും ഭാഷാ കോഡുകളെക്കുറിച്ചും ഒന്നുംതന്നെ അറിയില്ല. എന്നാൽ ആ വിഷയത്തിൽ, കുറേ വഡ്ഢിത്ത പരമായ സാങ്കേതിക പദങ്ങളും, നിർവ്വചനങ്ങളും, വിവരണങ്ങളും മറ്റും വിദഗ്ദ്ധവിദ്യാഭ്യാസമെന്ന നിലയിൽ പഠിച്ച് ഇറങ്ങുന്നവർ അവരുടെ രാഷ്ട്രങ്ങളെ പലവിധ പടുകുഴികളിലും ഇന്ന് എത്തിച്ചിട്ടുണ്ട്.
ഈ മുകളിൽ പ്രസ്താവിച്ച വിഷയവുമായി പലതും പറയാനുണ്ട്. അവസരോചിതമായി അവയെപ്പറ്റി പറയാം.
ബഹുമാനിച്ച് കാര്യം നേടുക എന്നുള്ളത് മറ്റൊരു രീതിയിൽ പറഞ്ഞാൽ, സോപ്പിട്ട് കാര്യം നേടുക എന്നുള്ളതായി ഭവിക്കും. വിധേയത്വവും ചോദിക്കുന്നതെല്ലാം നൽകാനും തയ്യാറുള്ള ആളുകൾ പഴയകാല നായന്മാരെപ്പോലെയും, അവ നൽകാൻ കൂട്ടാക്കാത്തവരെ പുലയരും, പറയരും, പറിയരും ആക്കുന്ന അവസ്ഥ ഈ ബഹുമാനം നൽകൽ സാമൂഹിക പ്രത്യയശാസ്ത്രവുമായി പിരിഞ്ഞ് കിടക്കുന്നു.
ബഹുമാനം നൽകലിന്റെ അവിഭാജ്യമായി ബന്ധപ്പെട്ടുകിടക്കുന്ന വസ്തുതയാണ്, ബഹുമാനിക്കുന്ന ആൾക്ക് തിരിച്ച് തരംതാഴ്ത്തി സംസാരിക്കാനുള്ള അധികാരം നൽകൽ.
ഇത് തന്നെ ഒരു പ്രത്യേകതരം മനുഷ്യബന്ധ കോഡായി സാമൂഹിക ആകൃതിയേയും, ഘടനയേയും, രൂപശിൽപത്തേയും രൂപകൽപ്പനചെയ്യുന്നു.
പണ്ട് തിരുവിതാകൂറിൽ വച്ച്, ഒരു ആൾ സർക്കാർ ഉദ്യോഗസ്ഥനോട് അമിതമായ ബഹുമാനവും, ഭവ്യതയും, വിധേയത്വവും മറ്റും പ്രകടിപ്പിക്കുകയും, സാർ, സാർ എന്ന് നിരന്തരം ഉരുവിട്ട് കൊണ്ടിരിക്കുന്നതും കണ്ടു. ഈ ആളോട് ഇതുമായി ബന്ധപ്പെട്ട് ഒന്ന് സംസാരിച്ചപ്പോൾ, അയാൾ പറഞ്ഞത്, 'എന്റെ കാര്യം സാധിക്കാനാണ് ഞാൻ ഇങ്ങിനെ താഴുന്നത്. എന്റെ കാര്യം കിട്ടിക്കഴിഞ്ഞാൽ, സാറ് എനിക്ക് പോടാ പൂറെ എന്നാണ്'.
ഈ ആൾ പറഞ്ഞത് പ്രാദേശിക സാമൂഹിക പ്രത്യയശാസ്ത്രത്തിലെ അലിഖിത വരികളാണെങ്കിലും, 'സാറ്' പിന്നീട് 'പോടാ പൂറെ' എന്ന് ആവുന്നത് അത്രകണ്ട് എളുപ്പമുള്ള കാര്യമല്ല. കാരണം, സമൂഹത്തിൽ 'സാർ' എന്ന പദം പ്രചരിച്ചാൽ, അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ ഒതുങ്ങിനിൽക്കില്ല. മറിച്ച്, അതീവ സങ്കീർണ്ണതയുള്ള ഒരു സാമൂഹിക ആശയവിനിമയ വലയിൽ പെട്ട ഒരു കണ്ണിയായി നിലകൊള്ളും. ഒരു ഏകനായ ആൾക്കൊന്നും ഈ വലയിൽ കാര്യമായ വിഘടനം സൃഷ്ടിക്കാനാവില്ലതന്നെ.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്