ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പ്രതികരിക്കാൻ യാതോരു പഴുതും ഇല്ലാതാക്കുന്ന അവസ്ഥ
കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് മൂന്ന് ഉദാഹരണമായുതകുന്നതും (illustrative) കൂടുതൽ ഉൾക്കാഴ്ചനൽകുന്നതുമായ (insightful) സംഭവങ്ങൾ വിവരിക്കാം.
ആദ്യത്തേത് വളരെ നിസ്സാരം എന്നുതോന്നുന്ന ഒരു സംഭവ ദൃശ്യമാണ്. ഏതാണ്ട് 1990ൽ, തമിഴ് നാട്ടിലെ ഒരു വൻ വ്യവസായശാലയിൽ, അവിടുള്ള ലെയ്ബർ ഓഫിസറെ ഒരു വ്യാപാര വിഷയവുമായി ബന്ധപ്പെട്ട് സന്ദർശിക്കാനായി ഈ എഴുത്തുകാരൻ പോയിരുന്നു.
ആ ആളെ കണ്ട് കഴിഞ്ഞ്, തിരിച്ചുവരുന്ന അവസരത്തിൽ ഗെയ്റ്റ് പാസ് തിരിച്ച് നൽകാനും, കമ്പനി വിട്ടുപോകുന്ന സമയം രേഖപ്പെടുത്താനും ആയി ഗെയ്റ്റ് സെക്യൂറിറ്റി മുറിയിൽ (Security roomൽ) കയറി.
സെക്യൂറിറ്റി മുറിയിൽ മുപ്പത് വയസ്സോളം തോന്നിക്കുന്ന ഒരു സെക്യൂറിറ്റിക്കാരനെ ഉണ്ടായിരുന്നുള്ളു.
ആ അവസരത്തിൽ ഏതാണ്ട് 20 വയസ്സ് തോന്നിക്കുന്ന, ആ കമ്പനിയിലെ തൊഴിലാളിയായ, വനിത, സെക്യൂറിറ്റി മുറിക്ക് അടുത്ത് വന്ന് കമ്പനിയിൽ കയറിവന്ന സമയ വിവരം രേഖപ്പെടുത്തി കമ്പനിയിലേക്ക് പോകുകായിരുന്നു.
ആ അവസരത്തിൽ സെക്യൂറിറ്റിക്കാരൻ ആ വനിതയോട്, നീ, എടീ, എന്നാടി തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ച് കൊണ്ടും, ചെറുതായുള്ള ലൈംഗിക സൂചനകൾ ഉള്ള തരംതാഴ്ത്തുന്ന വാചകങ്ങൾ ആ വനിതയോട് ഉപയോഗിച്ചു.
സാധാരണ ഗതിയിൽ ഈ സെക്യൂറിറ്റിക്കാരൻ ബഹുമാനിക്കേണ്ടുന്ന ഒരു വനിതയോട് ഈ വക സൂചനകളോടൊപ്പം ഈ വക വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ചാൽ, ജോലി വരെ പോകൻ സാധ്യതയുളള വാക്കുകളാണ് ഉപയോഗിക്കപ്പെട്ടത്.
എന്നാൽ, തൊഴിലാളി വനിത, ഈ ആളെ 'അണ്ണാ' എന്നാണ് തിരിച്ച് സംബോധന ചെയ്തത്. ഈ ബഹുമാനിക്കൽ സ്ഥനത്ത് ഉള്ള ആളോട് ആ വനിതയ്ക്ക് മറുത്തൊന്നും പ്രതികരിക്കാനാവില്ലതന്നെ.
ആ വനിതയ്ക്ക് വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പ്രതികരിക്കാൻ യാതോരു പഴുതും 'നീ', എന്ന ഒരു വാക്ക് പ്രയോഗം ഇല്ലാതാക്കുന്നുണ്ട്.
അതല്ലാ, പ്രതികരിക്കണം എന്നുണ്ടെങ്കിൽ, ബഹുമാന സ്ഥാനങ്ങളെല്ലാം കാറ്റിൽപ്പറത്തി, ആ വനിത, സെക്യൂറിറ്റിക്കാരനോട് തിരിച്ച് നീ എന്ന് ഉപയോഗിക്കണം. തനിതെമ്മാടിത്തവും അധികപ്രസംഗവും ആവുന്ന ഏർപ്പാടാണ് ഇത്.
ഇങ്ങിനെ പ്രതികരിക്കുന്ന വനിത, യതോരു മര്യാദയും ഇല്ലാത്ത ആളും, പരുക്കൻ പെരുമാറ്റക്കാരിയും ആയി മാറും.
ഈ സംഭവ ദൃശ്യത്തെ ചില കോർപ്പറെയ്റ്റ് കമ്പനികളുടെ ഉന്നത ഓഫിസുകളിലും, നേരത്തെ സൂചിപ്പിച്ച BPO ഓഫിസിൽ കണ്ടതുമായ തൊഴിൽകാരുടെ പെരുമാറ്റങ്ങളുമായി ബന്ധപ്പെടുത്തി, ഈ എഴുത്തുകാരൻ സാമ്യപ്പെടുത്തിനോക്കുകയാണ്.
ഫ്യൂഡൽ ഭാഷകൾ ഉപയോഗിക്കുന്ന സെക്യൂറിറ്റിക്കാരുടെ ഭാഷാ നൈപുണ്യം മറ്റ് തൊഴിൽകാരുടെ മേൽ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും അനുവദിക്കുന്നതിലെ വ്യത്യാസം.
ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അനുവദിക്കാത്ത, ഇങ്ഗ്ളിഷ് സംസാരിക്കുന്ന തൊഴിൽകാരുടെ മേൽ സെക്യൂറിറ്റിക്കാർക്ക് കാര്യമായി മേൽക്കോയ്മയില്ലതന്നെ.
അതേ സമയം ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അവരെ കെട്ടൂരിവിട്ടാൽ, അവർ മേൽക്കോയ്മയിൽ എത്തിച്ചേരുകയും, അവരുടെ കീഴിൽ വാക്ക്-കോഡുകളിൽ അകപ്പെട്ടുപോകുന്നവരെ അവർ തേജോവധം ചെയ്യുകയും ചെയ്യും.
ഈ സെക്യൂറിറ്റിക്കാരുടെ ഫ്യൂഡൽ ഭാഷാ മേൽക്കോയ്മ യഥാർത്ഥത്തിൽ, ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം പടരാതിരുന്ന ഇടത്തെല്ലാം, ഇവിടുണ്ടായിരുന്ന ജന്മികുടുംബക്കാരും, കുട്ടിരാജാക്കന്മാരും, തമ്പുരാക്കളും, ഭൂജന്മികളും ഉപയോഗിച്ച ഭാഷയും വാക്കുകളും തന്നെയാണ്.
അടിയാളിയായി വന്നുപെടുന്ന വനിതകളോട് ഈ വിധം തന്നെയാണ് ഈ കൂട്ടർ പെരുമാറിയത്. മലബാറിയിൽ ഇവരോട് സംസാരിക്കുന്നത് തന്നെ 'എന്താളെ', 'ഇന്റെ' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച്, തരംതാഴ്ത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയിക്കും.
വ്യക്തിത്വത്തിന്റെ അഗാധതയിൽ തുളച്ച് കയറി മുറിവേൽപ്പിക്കുകയും, വ്രണം വരുത്തുകയും, മനസ്സിന്റെയും ശരീരത്തിന്റെയൂം ഉള്ളറകളിൽ ഉൾപരിവർത്തനം ചെയ്യാനും മാത്രം കെൽപ്പുള്ള ഈ വിധ ചോദ്യശരങ്ങളുടെ മുൾമുനയെ തടുത്തുനിർത്താൻ ഒരുപാധിയേയുള്ള. ആ ഭാഷ അറിയാതിരിക്കുക.
കമ്പ്യൂട്ടറിൽ വൈറസ്സിന് കടക്കാനുള്ള ഉപാധി നൽക്കാതിരിക്കുന്നത് പോലെയാണ് ഈ വിധ സാത്താനിക ഭാഷകൾ അറിയാതിരിക്കുന്നത്.
ഇനി, രണ്ട് ഉദാഹരണമായുതകുന്നതും (illustrative) കൂടുതൽ ഉൾക്കാഴ്ചനൽകുന്നതുമായ (insightful) സംഭവങ്ങൾ കൂടി നൽകാം. അവ കുറച്ച് കൂടി അഗാധതയിലേക്ക് ചിന്തയെ നയിക്കുന്നവയായിരിക്കാം.
1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ
3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും
4. ബുദ്ധിയും നൈപുണ്യവും സാമൂഹിക
5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത
6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം
7. അദ്ധ്യാപനത്തിന്റെ പരിമിതികൾ
8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ
10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം
11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം
12. പരിമിതമായ സാങ്കേതിക വിജ്ഞാനം
13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും
14. ഒരു വെളിപാട്
15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത
16. യാതോരു പ്രസക്തിയില്ലാത്തതും
17. തരിശായ ബിരുദങ്ങൾ
19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും
20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത
21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന
23. ആഴമില്ലാത്ത വാചക കസർത്തുകൾ
24. വികലമായ ലളിത പെരുമാറ്റങ്ങൾ
25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ
26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന
28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം
31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ
33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്
34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ
35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ
36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്
37. വെറും പത്ത് മിനിറ്റുകൊണ്ട്
38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്
39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ
40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന
41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ
43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി
45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും
46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി
48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്