top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

03. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ ലെയ്ബൾ ഇല്ലാതെ പരോപകാരം ചെയ്യുന്നതിലെ നഷ്ടം

പ്രീഡിഗ്രി കഴിഞ്ഞ് കുറച്ച് നാൾ (1978-79) കുഗ്രാമത്തിൽ വന്ന അവസരത്തിൽ ഏതാണ്ട് ഏഴാം ക്ളാസിൽ പഠിക്കുന്ന ഒരു ആളെ പരിചയപ്പെട്ടു. പിതാവിന് മധ്യ കിഴക്കൻ രാജ്യത്ത് ചെറുകിട തൊഴിലാണ്. സംസാരിക്കുന്നതിന് ഇടയിൽ ഇങ്ഗ്ളിഷിന്റെ മഹിമയെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിച്ചു. ഏതെല്ലാം രീതിയിൽ നിസ്സാരമായിത്തന്നെ ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധം സ്ഥാപിക്കാം എന്ന് ഹേതുക്കൾ നൽകി.


ചില പുസ്തകങ്ങൾ കാണിച്ച് കൊടുത്തു.


പ്രദേശമാണെങ്കിൽ അങ്ങ് ദുനിയാവിന്റെ അറ്റത്ത് എന്ന് പറയുന്ന പോലുള്ള കുഗ്രാമം.


ഈ ആൾ ഈ ദിശയിലേക്ക് കാര്യമായിത്തന്നെ നീങ്ങിയെന്നാണ് മനസ്സിലായത്. വിദേശത്ത് നിസ്സാര ജോലിചെയ്യുന്ന പിതാവ്, ഈ എഴുത്തുകാരൻ പറഞ്ഞ വസ്ത്തുതകളുടെ വാസ്തവികത നിത്യേനെ കൺമുൻപിൽ കണ്ട് പരിചയമുള്ള കാര്യമായിരിക്കും. ഇങ്ഗളിഷിന്റെ മഹിമ.


ഈ എഴുത്തുകാരൻ ഡിഗ്രി പഠനം കഴിഞ്ഞ് കുഗ്രാമത്തിൽ ഏതാനും മാസങ്ങൾ തിരിച്ച് വന്ന് തങ്ങിയപ്പോൾ, ഈ ആളിൽ നിന്നും അറിഞ്ഞത്, അയാൾ നഗരത്തിലെ കോളെജിൽ പഠിക്കുകയാണ് എന്ന്.


കോളെജിൽ ഇങ്ഗ്ളിൽ ഉപന്യാസ മത്സരം വന്നിരിക്കുന്നു. വിഷയം പറഞ്ഞുതന്നു. ഈ ഉപന്യാസം ഒന്ന് എഴുതിത്തരണം. അന്നാണെങ്കിൽ കമ്പ്യൂട്ടർ എന്ന മഹാതാന്ത്രിക ഇന്ദ്രജാല ആയുധം കൈവശം ഇല്ല. എന്നിരുന്നാലും തന്നെ, സൂചിപ്പിച്ച വിഷയത്തിൽ ഒരു ഉപന്യാസം ഇങ്ഗ്ളിഷിൽ എഴുതിക്കൊടുത്തു.


ഈ ആൾ ആ ഉപന്യാസത്തിൽനിന്നും എന്തെല്ലാമോ എടുത്ത് കോളെജ് ഉപന്യാസമത്സരത്തിൽ എഴുതി. പിന്നീട് അറിഞ്ഞത്, കോളെജിൽ ഇങ്ഗ്ളിഷ് ഉപന്യാസത്തിൽ ഒന്നാം സ്ഥാനം ഈ ആൾ കരസ്ഥമാക്കി എന്നതാണ്. കുഗ്രാമത്തിലെ വ്യക്തി നഗരത്തിലെ മറ്റുള്ളവരെ പിന്തള്ളി മുന്നേറിയത് ഒരു വൻ സംഭവമായിരിക്കേണം.


ഇത് പോലെ പലരുടേയും ജീവതത്തിൽ, വൻ വിജയങ്ങൾക്ക് പിന്നണിയിൽ ഈ എഴുത്തുകാരൻ നിന്നിട്ടുണ്ട്. മുഖ്യമായും ഈ വിധ സഹായങ്ങൾ നൽകുന്നതിൽ വലിയമനപ്രയാസം ഇല്ലാത്തത്, അവരാരും മത്സരിക്കുന്ന ലക്ഷ്യങ്ങൾ ഒന്നും തന്നെ ഈ എഴുത്തുകാരന് ഇല്ലാ എന്നുള്ളതാണ്.


ജീവിതത്തിൽ പലരും പലവിധ ചെറുകിടവും വൻകിടവും എന്ന് നിർവ്വചിക്കപ്പെടുന്ന വിജയങ്ങൾ മുന്നിൽ നിരത്തി, തനിക്ക് ഇതൊന്നും നേടാനായില്ലല്ലോ എന്ന ഭാവം കാണിച്ചിട്ടുണ്ട്, ഈ എഴുത്തുകാരനോട്.


എന്നാൽ ഈ വിധമുള്ള ഒരു ഭാവത്തിന്റെ പാളിച്ച, ഈ ആളുകളുടെ ജീവിത ലക്ഷ്യങ്ങൾ ഒന്നും തന്നെ ഈ എഴുത്തുകാരന് ഇല്ലാ എന്നുള്ളതാണ്.


ആരുമായും ഇടപഴകുമ്പോൾ, ഇങ്ഗ്ളിഷിലുള്ള മാനസിക കോഡുകൾ മനസ്സിൽ വച്ചാണ് പലപ്പോഴും പെരുമാറുക. ഫ്യൂഡൽ ഭാഷകളിൽ വൻ ശക്തിക്ഷയം നൽകുന്ന ഒരു ഏർപ്പാടാണ് ഇത്. എന്നാൽ പുറം ലോകത്തിൽ വലിയ പ്രശ്നം ഈ മനോഭാവം നൽകാറില്ല. എന്നിരുന്നാലും, പിന്നണിയിൽ പലരും, കുടുംബക്കാർ അടക്കം, പിന്നിൽനിന്നും കുത്തുന്നത് (stabbing in the back - പാരപണിയുക) പ്രശ്നമാകാറുണ്ട്. ഇതിനെക്കുറിച്ച് പിന്നീട് വിവരിക്കാം.


നേരത്തെ പ്രതിപാദിച്ച വ്യക്തിയെ ഒരു വിദേശ രാജ്യത്ത് വച്ച് കാണുവാൻ ഇടായായി. ആ അവസരത്തിൽ ഈ വ്യക്തി ആ രാജ്യത്ത് ചെറുകിട തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരേക്കാൾ സാമാന്യം നല്ല നിലവാരമുള്ള തൊളിലിലാണ്. ഇങ്ങിനെ ആപേക്ഷികമായി കാണുമ്പോൾ, വൻതൊഴിലുകാരനാണ്. എന്നാൽ, ഈ ആപേക്ഷിക വീക്ഷണം മാത്രമല്ല ലോകത്തിൽ ഉള്ളത്. വേറെയും ആപേക്ഷികതകൾ ഉണ്ട്.


വർഷം ഏതാണ്ട് 1999 ആണ്. ഈ എഴുത്തുകാരന്റെ ഒരു എഴുത്തിന്റെ കരട് രൂപം ചില വിദേശീയരെ കാണിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തിൽ ഈ ആൾക്ക് കാര്യമായിത്തന്നെ സഹായിക്കാൻ ആവും.


കരട് രൂപം ഈ ആൾക്ക് വായിക്കാൻ കൊടുത്ത്, എന്നിട്ട് കാര്യം ആവശ്യപ്പെട്ടു.


ഗംഭീരമായ പ്രതികരണമാണ് ലഭിച്ചത്. "നീ ആരാ എന്നാ നിന്റെ വിചാരം?" പ്രതികരണം ഇങ്ഗ്ളിഷിലായിരുന്നു. കാരണം, സംഭാഷണം ഇങ്ഗ്ളിഷിലായിരുന്നു. 'നീ' എന്ന വാക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നത് ശരിയാണെങ്കിലും, ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന അവസരത്തിൽ, സ്വരത്തിൽ നിന്നും, മുഖഭാവത്തിൽനിന്നും മറ്റ് വൈകാരിക അടയാളങ്ങളിൽ നിന്നും, 'നീ' ആണോ, 'നിങ്ങൾ' ആണോ, 'സാർ' ആണോ ഉദ്ദേശിച്ച പദം എന്നത് ഗ്രഹിച്ചെടുക്കാനാവുന്നതാണ്.


നൽകിയ കരട് രൂപം വയിച്ച്, ഈ വ്യക്തി ആകെ മാനസികമായി അലങ്കോലപ്പെട്ടത് മാതിരി. ഓഫിസ് ശിപായി ഐഏഎസ് കാരനെ കടത്തി വെട്ടാൻ ഭാവിച്ചത് മാതിരിയുള്ള ഒരു പെരുമാറ്റം.


ഇങ്ഗളിഷിൽ യാതോരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തതും, വ്യക്തമായ ഒരു വൻ തൊഴിൽ സ്ഥാനം വഹിക്കാത്തതും ആയ ഒരു വ്യക്തി ഇങ്ഗ്ളിഷിൽ ഒരു ഗ്രന്ഥം എഴുതിയത് തന്നെ ഒരു തരം തോന്യാസം എന്ന രീതിയിലാണ് പിന്നെ കണ്ട പെരുമാറ്റം. ഫോണിലൂടെ കുറെ അധിക്ഷേപം നൽകി.


പിന്നീട് ഒരു വർഷത്തിന് ശേഷം, ഈ വ്യക്തിയെ കണ്ടപ്പോൾ, "ആ എഴുതിയ വിവരങ്ങൾ ഒന്നുംതന്നെ എനിക്ക് അറിയാത്ത കാര്യങ്ങൾ അല്ല. ഇതേ കാര്യം തന്നെ ഞാൻ തൊഴിൽ ചെയ്യുന്ന യൂണിവേസിറ്റിയുടെ ഒരു പ്രസദ്ധീകരണത്തിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഞാനും എഴുതിയിട്ടുണ്ട്," എന്ന് ഈ എഴുത്തുകാരനോട് ഈ ആൾ പറഞ്ഞു.


ഈ എഴുത്തുകാരൻ എഴുതിയ കരട് രൂപം അപ്പോഴേക്കും, ഒരു മുഴുവൻ ഗ്രന്ഥമായി ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. ഗ്രന്ഥത്തിന്റെ പേര്: March of the Evil Empires: English versus the feudal languages. പല വെബ് സൈറ്റുകളിൽ നിന്നും ഡൌൺചെയ്യാനാവും. ഈ ലിങ്ക് നോക്കുക:


Google Search ഈ ഗ്രന്ഥത്തിനെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനെ ഒരു Decoy ഉപയോഗിച്ച്, തകിടം മറിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.


Google Searchൽ March of the ev എന്ന് മാത്രം എഴുതിയാൽ, March of the Evil Empire എന്ന് പ്രത്യക്ഷപ്പെടും. അത് ക്ളിക്ക് ചെയ്താൽ, ഈ ഗ്രന്ഥവുമായി യാതോരു ബന്ധവുമല്ലാത്ത ദിക്കിലേക്ക് Search resultsനീങ്ങും. പലരും അതോടെ ഈ ഗ്രന്ഥം കണ്ടെത്താനാവാതെ, മറ്റ് പലകാര്യങ്ങളും കണ്ട് അവയിൽ മനസ്സ് പതിപ്പിക്കും. എന്നാൽ March of the Evil Empires (പിന്നിൽ ഒരു 's' ചേർത്തിരിക്കേണം) എന്ന് വ്യക്തമായി എഴുതിയാൽ ഈ ഗ്രന്ഥം കണ്ടെത്താൻ ആവും.


വർഷങ്ങൾക്ക് ശേഷം, ദേവർകോവിൽ ഗ്രാമത്തിൽ എത്തിച്ചേർന്ന അവസരത്തിൽ, ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് പഠിപ്പിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ, മുകളിൽ സൂചിപ്പിച്ച വ്യക്തിയോട് താൻ Mr. Devൽ നിന്നും ഇങ്ഗ്ളിഷ് പരിശീലനം നേടുന്നുണ്ട് എന്ന് സംഭവവശാൽ പറയുകയുണ്ടായി, മറ്റു ചിലരുടെ സാന്നിധ്യത്തിൽ വച്ച്. അപ്പോൾ ഈ വ്യക്തി പറഞ്ഞുവത്രെ 'ഓന്റെടുത്ത്ന്നോ? ഓന്റടുത്ത് ആരാ ഇങ്ഗ്ളിഷ് പഠിക്കാൻ പോകുക?


മുകളിൽ നൽകിയ വാക്യത്തിൽ ഭാഷാ കോഡുകളുടെ ഒരു വിളയാട്ടം ശ്രദ്ധിക്കാവുന്നതാണ്.


1. ഓന്റെടുത്ത് നിന്നാണ് പഠിക്കുന്നത്.


2. ഓരെടുത്ത്ന്നാ (അവരുടെ /അദ്ദേഹത്തിന്റെ) പഠിക്കുന്നത്.


ആദ്യത്തേത് പഠനം പരിഹാസ്യമാക്കും.


രണ്ടാമത്തേത് പഠനത്തെ പവിത്രമാക്കും.


ഇങ്ഗ്ളിഷിൽ ഈ വിധം ഒരു വൈവിധ്യം ഇല്ലതന്നെ.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന


bottom of page