ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ ഉളവാകുന്ന സാമൂഹിക വിഘടനം
എല്ലാരും ചെയ്യുന്നത് പോലെയോ, അതുമല്ലെങ്കിൽ സാധാരണമായി നടക്കുന്നത് പോലെയോ ചെയ്താൽ പരീക്ഷണം ഉണ്ടാവും എന്ന് തോന്നുന്നില്ല. നിരീക്ഷണം ഉണ്ടാവാമെങ്കിലും. എന്നാൽ, വ്യത്യസ്തമായോ, കടകവിരുദ്ധമായോ പ്രവർത്തിച്ചാൽ, പരീക്ഷണവും നിരീക്ഷണവും സാധ്യമായേക്കാം.
ഭാഷാ കോഡുകളുടെ കാര്യത്തിൽ ഈ എഴുത്തുകാരൻ പലപ്പോഴും ഒരു തലതിരിഞ്ഞ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പലപ്പോഴും, വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ ഉളവാകുന്ന സാമൂഹിക വിഘടനം ഈ വാക്ക് കോഡുകളുടെ ഞെട്ടിപ്പിക്കുന്ന ശക്തിയേയും ബലത്തേയും കുറിച്ച് കാര്യമായ ഉൾക്കാഴ്ച നൽകും. എന്നാൽ പ്രത്യേകമായി എടുത്ത് പറയേണ്ടത് ആരെയും അമർത്താനായി സാധാരണ ഗതിയിൽ വാക്ക് കോഡുകൾ ഈ എഴുത്തുകാരൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രകോപനപരമായ അന്തരീക്ഷത്തിൽ മാത്രമേ, ഈ ഒരു തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കാറുള്ളു.
അവയെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും സൂചിപ്പിക്കാം എന്ന് കരുതുന്നു. എന്നാൽ, ഒന്ന് രണ്ട് അനുഭവങ്ങൾ, ഇവിടെ പ്രസക്തമായവ, രേഖപ്പെടുത്താം.
'അവർ', 'ഇവർ' എന്ന വാക്കാണ് ഇവടെ പ്രതിപാദ്യവിഷയം. വിദ്യാർത്ഥി അദ്ധ്യാപകനെ ചൂണ്ടിക്കാണിച്ച്, അവർ എന്ന ഉപയോഗിച്ചാൽ, സാമൂഹിക അച്ചടക്ക കോഡുകളോട് താദാത്മ്യത്തിൽ കാര്യങ്ങൾ നീങ്ങും. ഫ്യൂഡൽ ഭാഷയിൽ ഉള്ള അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന് ബലംനൽകും.
എന്നാൽ, അദ്ധ്യപകൻ വിദ്യാർത്ഥിയെ ചൂണ്ടിക്കാട്ടി, ഇവർ എന്നോ അവർ എന്നോ പരാമർശിച്ചാൽ, എന്തോ ഒരു പിശക് ഉള്ളതായി അനുഭവപ്പെടാം.
ഇതേ പോലെതന്നെയാണ് അവൻ, അവൾ തുടങ്ങിയവാക്കുകളും. ഉചിതമായ ദിശയിൽ ഉപയോഗിച്ചാൽ, ബന്ധത്തിന് ബലം ഏറും. അനുചിതമായ ദിശയിൽ ഉപയോഗിച്ചാൽ, ബന്ധത്തിൽ വിഘടനം സംഭവിക്കും.
ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് യതോരു നിഴൽപോലും ഇങ്ഗ്ളിഷിൽ അറിവില്ലാ എന്ന് ഓർക്കേണം.
ഈ എഴുത്തുകാരൻ സ്വന്തം ഭാര്യയെ അവൾ എന്ന വാക്കിനാൽ പാരമർശിച്ച അനുഭവം ഇല്ലാ എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷിലെ She, Her, Hers തുടങ്ങിയ പദങ്ങൾ മലയാളത്തിൽ ഏത് വാക്ക് കോഡിലേക്കാണ് തർജ്ജമചെയ്യേണ്ടത് എന്ന ഒരു പ്രശ്നം പ്രശ്നമായിത്തന്നെ ഇരിക്കുന്നു, ഈ എഴുത്തുകാരന്.
എന്നാൽ പുറംലോകത്തിൽ, പ്രത്യേകിച്ചും, സർക്കാർ ഓഫിസുകളിൽ പോകുന്ന അവസരത്തിൽ, ഭാര്യയെ പരാമർശിക്കേണ്ടി വരുന്ന അവസരങ്ങളിൽ ഈ പ്രശ്നം ഒഴിവാക്കാൻ പറ്റാത്തരീതിയിൽ മുന്നിൽവരും.
ഭാര്യയെ പരാമർശിക്കുന്ന അവസരത്തിൽ അവർ, ഇവർ എന്ന പദം ആണ് ഉപയോഗിക്കുക. ഇത്, പലപ്പോഴും മുന്നിലിരിക്കുന്ന ഉദ്യോഗസ്ഥന് അരോചകമായി അനുഭവപ്പെടാറുണ്ട് എന്നാണ് തോന്നുന്നത്.
ഒരിക്കൽ, ഒരു ഉദ്യോഗസ്ഥന് കാര്യമായിത്തന്നെ വെറുപ്പ് വന്ന അനുഭവവും ഉണ്ടായതായി ഓർമ്മവരുന്നുണ്ട്. അയാളെ കൊച്ചാക്കാനാണ് ഇങ്ങിനെ അവർ, ഇവർ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് എന്ന് കരുതി അയാൾ പ്രതികരിച്ചതായും ഓർമ്മയുണ്ട്.
ഈ പ്രതികരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ, മറ്റൊരു സംഭവം ഓർമ്മവരുന്നു. ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപാണ്. ഈ എഴുത്തുകാരൻ ഒരു വ്യാപാരം നടത്തുന്ന അവസരമാണ്. ഏതാനും കുറച്ച് യുവ പ്രായക്കാരായ തൊഴിലാളികളും ഉണ്ട്. മുന്നിൽ നിൽക്കുന്നത്, മറ്റൊരു വ്യാപാരത്തിന്റെ ഉടമസ്ഥനാണ്. ആ ആൾ ചെറിയ ഒരു വിധേയത്വ ഭാവത്തിലാണ് നിൽക്കുന്നത്. ഈ എഴുത്തുകാരൻ, സ്വന്തം തൊളിലാളിയെ ചൂണ്ടിക്കാട്ടി, ഇവർ അവിടെ വന്ന് ആ കാര്യം ചെയ്തോളും എന്നോ മറ്റോ പറഞ്ഞു.
മറ്റെ തൊഴിൽ ഉടമ ആകക്കൂടി അന്ധാളിച്ച മാതിരി ആയിപ്പോയി. ഇതിന് പകരം ഇവൻ അവിടെ വന്ന് ആ കാര്യം ചെയ്തോളും എന്ന് പറഞ്ഞിരുന്നെങ്കിൽ, ആ തൊഴിലാളിയുടെ മേലും, അയാൾക്ക് അധികാരം നൽകുന്ന സ്വാഭാവിക അനുഭവമായിരിക്കുമായിരുന്നു.
ഈ വിധ കാര്യങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞത്, 'അവർ', 'ഇവർ' എന്ന് വാക്ക് പ്രയോഗം നടത്തുന്നതിന്റെ ആശയപരമായ ഉദ്ദേശവും, ഉദ്ദേശശുദ്ധിയും മറ്റും സൂചിപ്പിക്കാനാണ്. എന്നാൽ, ഇതിനെല്ലാം വ്യത്യസ്തമായ രീതിയിലാണ്, ഇവിടെ പ്രസക്തമായ വിഷയത്തിൽ ഈ വാക്ക്-പ്രയോഗം ഉപയോഗിക്കാൻ പോകുന്നത്.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന