ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത മൂല്യങ്ങളോടുകൂടി പടർന്ന് പിടിച്ചാൽ ഉളവാകുന്ന സാമൂഹിക സൌകുമാര്യത
ഒരു സാമാന്യം ഉയർന്ന നിലവാരമുള്ള ലോഡ്ജിൽ, രണ്ടോ മൂന്നോ പേർ ഒരു മുറിയിൽ താമസിക്കുന്നു.
അവരിൽ ഒരാൾ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ സ്വന്തം കിടക്ക വിരിപ്പ് വിരിച്ച്, കട്ടിലും ചുറ്റുപാടും നല്ല വൃത്തിയായി വെക്കുന്നു. എന്നാൽ മറ്റ് രണ്ട് പേരും, കിടക്കയും വിരിപ്പും, കട്ടിലും ചുറ്റുപാടുകളും അതേ പോലെ അലങ്കോലപ്പെട്ട നിലയിൽ വച്ച് തൊഴിൽ സ്ഥലത്തേക്ക് പോകുന്നു.
വൈകുന്നേരം, മൂന്നു പേർക്കും അവരുടെതായ സുഹൃത്തുക്കൾ സന്ദർശകരായി ഉണ്ടാവും.
ഇതിൽ ആദ്യത്തെ ആൾക്ക് മുറിയുടെ മൊത്തമായ അലങ്കോലപ്പെട്ട കിടപ്പിൽ അസ്വാസ്ഥ്യം തോന്നും. എന്നാൽ മറ്റുള്ളവർക്ക് അങ്ങിനെയൊരു പ്രശ്നം ഇല്ലതന്നെ.
അതിനാൽ, ആദ്യത്തെ ആൾ മറ്റുള്ളവരോട്, അവരുടെ കിടക്കകൾ വൃത്തിയാക്കിവെക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. അവർ തലയാട്ടുന്നു. എന്നാൽ അവർ ഒന്നും തന്നെ ചെയ്യുന്നില്ല.
മറ്റുള്ളവർ രണ്ട് പേരും അവരുടെ തൊഴിൽ സ്ഥലങ്ങളിലേക്ക് നീങ്ങിയതിന് ശേഷം ആദ്യത്തെ ആൾ മറ്റ് രണ്ട് പേരുടേയും കിടക്കകൾ വിരിച്ച് വൃത്തിയാക്കി വെക്കുന്നു.
വൈകുന്നേരും സ്വന്തം സുഹൃത്തുക്കളുമായി തിരിച്ചെത്തുന്ന മറ്റ് രണ്ട് പേർക്കും, അവരുടെ സ്ഥാനത്ത് വന്ന് വൃത്തിയും വെടിപ്പും നൽകുന്ന മാനസിക സൌകുമാര്യത മനസ്സിലാകുന്നു.
തുടർന്ന് ആദ്യത്തെ ആൾ മറ്റ് രണ്ട് പേരോടും, ഈ കാര്യക്ഷമത സ്വന്തമായി തുടരാൻ ആവശ്യപ്പെടുന്നു. അവർ ഇത് പാലിക്കുന്നു. സാവധാനം, മുറിയിൽ നല്ലവെടിപ്പും വൃത്തിയും വരുന്നു.
ഈ മുകളിലെ ചിത്രീകരണം ചെറുതായെങ്കിലും, ഈ നാട്ടിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരത്തോട് ഉപമിക്കാവുന്നതാണ്.
നന്നായി ഇങ്ഗ്ളിഷ് അറിയുന്ന ഏവർക്കും പെട്ടെന്ന് തന്നെ തിരിച്ചറിയാനാവുന്ന കാര്യമാണ്, ആളുകൾ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും, സംസാരിക്കുന്നതും ഒരു ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ നിന്നുമാണെങ്കിൽ, ഈ നാട്ടിൽ പലയിടത്തും ഉള്ള കോലാഹലങ്ങളും, ഒച്ചപ്പാടുകളും, ഉന്തലും തളളലും മറ്റും മാഞ്ഞുപോകും എന്നത്.
സ്വാകര്യ ബസ്സിൽ നിന്നും ഇറങ്ങുമ്പോഴും, കയറാൻ നോക്കുമ്പോഴും, ഒച്ചയുണ്ടാക്കുന്ന ബസ്സ് ജീവനക്കാരും, ബസ്സിൽ കറയുന്ന അവസരത്തിൽ യാതോരും മര്യാദയും മുൻഗണനാക്രമം സമ്മതിച്ച് കൊടുക്കാതെയും ഉന്തിക്കയറുന്ന യാത്രക്കാരും, മറ്റും ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രത്യക്ഷമായ പ്രതിഫലനങ്ങളാണ്.
സർക്കാർ ഓഫിസുകളിൽ കയറിച്ചെന്നാൽ കുറച്ച് വ്യക്തിത്വത്തോട് കൂടി സംസാരിക്കുന്നവരെ വെപ്രാളപ്പെടുത്താനുള്ള ആഗ്രഹം ഓഫിസ് ജീവനക്കാരിൽ മായും. അത് പോലെതന്നെ ഞെട്ടിച്ച് നിൽക്കാനുള്ള പ്രവണത പൊതുജനത്തിലും കുറയും.
പോലീസുകാർക്ക് നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടി തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കാനും വാക്കുകൾ ഇല്ലാതാവും.
വ്യക്തമായ ഉച്ചനീചത്വം വകവെക്കാതെയോ, അത് ഇല്ലാതെയോ വ്യക്തികൾ തമ്മിൽ ഇടപഴകുമ്പോഴാണ് ഫ്യൂഡൽ ഭാഷകളിൽ സ്വരച്ചേർച്ചക്കുറവ് സംഭവിക്കുന്നത്. ഇതിനെ മറികടക്കാൻ രണ്ട് മാർഗ്ഗങ്ങളിൽ ഒന്ന് ഞെട്ടിപ്പിക്കാൻ കഴിവുള്ള അധികാര വർഗ്ഗമാണ്. അതിന് പകരം, കമ്പ്യൂട്ടറും ഇന്റർനെറ്റ് സൌകര്യങ്ങളും ഉപയോഗിച്ച് പലതും, ആളുകൾ തമ്മിൽ നേരിട്ട് ഇടപഴകാതെ നടത്തിയാലും പ്രശ്നം കുറയും. എന്നാൽ, ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ലതന്നെ.
ഈ ഉപഭൂഖണ്ടത്തിൽ വന്ന പല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും പലപ്പോഴും കാര്യം മനസ്സിലാക്കൻ പ്രയാസം വന്നിരുന്നു. വ്യക്തികൾ വളരെ പെട്ടെന്ന് പ്രകൃതം മാറുന്നതും, പ്രത്യക്ഷമായി യാതോരു കാരണവുമില്ലാതെ തമ്മിൽ ആക്രോശിച്ച് അക്രമാസക്തമാകുന്നതും നിത്യ കാഴ്ചയായിരുന്നു.
രണ്ട് പേരിൽ ഒരാളെ ഒരു മൂന്നാമൻ വന്ന്, അവൻ എന്നും മറ്റേയാളെ അവർ എന്നും പരാമർശിച്ചാൽമതി, ആദ്യത്തെ രണ്ട് പേരിൽ മനസ്വാസ്ഥ്യക്കുറവും വിശ്വാസ വഞ്ചനയും, പിന്നിൽ നിന്ന് കുത്തലും മറ്റും പ്രകോപിക്കപ്പെടാൻ.
വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും പിരിക്കാനും, തിരിക്കാനും, മുകളിൽനിന്ന് താഴോട്ടും, തിരിച്ചും തലകുത്തിമറിക്കാനും മറ്റും കോഡുകൾ ഇല്ലാത്ത ഭാഷയായ ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിലെ സ്വാർത്ഥമായ ഉദ്ദേശം ഇതാണ്: യാതോരു മഹാനോ, ദിവ്യനോ, സ്വാമിജിയോ, വിപ്ളവകാരിയോ, പാതിരിയോ, തങ്ങളോ നിത്യോപദേശം നൽകാതെ തന്നെ സമൂഹത്തിൽ ശാന്തതയും കാര്യക്ഷമതയും പടരും എന്നതാണ്. ഇങ്ങിനെയുള്ള ഒരു സമൂഹം തേടി, കഴിഞ്ഞ നൂറ്റാണ്ടിലെ ഇങ്ഗ്ളണ്ടിനെ തേടി പോകേണ്ടതില്ല. മറിച്ച് ഇവിടെതന്നെ ഇത് സംഭാവ്യമാകും.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന