ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
പലദിക്കിലും Varunaയെ കൂടെ കൊണ്ടുപോകുന്നതിനാൽ അവരുടെ ലോക പരിചയം വളരെ പെട്ടെന്ന് വളർന്നുവെന്ന് പറയാം. ആൾകൂട്ടങ്ങളും, വാഹന പ്രവാഹവും, നിരത്തുകളും, സർക്കാർ ഓഫിസുകളും കാണുന്നതോടൊപ്പം മനസ്സിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി എന്ന് പറയാമെങ്കിലും, കാണുന്ന കാര്യങ്ങൾ മിക്കവയും അസുഖകരമായ (eyesore) വസ്ത്തുക്കളായിരുന്നു എന്നാണ് ഈ എഴുത്തുകാരന്റ വ്യക്തിപരമായ അഭിപ്രായം.
സുഖരമായ സാമൂഹികാന്തരീക്ഷമോ, സൌമ്യമായ അന്തരീക്ഷമുള്ള സർക്കാർ ഓഫിസുകളോ, മനസ്സിന് ആനന്ദമുളവാക്കുന്ന ദൃശ്യങ്ങളോ ആൾക്കൂട്ടങ്ങളോ അല്ല എവിടെയും. ഇത് ഇന്നും വാസ്തവംതന്നെയാണ്.
കേരളത്തിലേയും ഇന്ത്യയിലേയും മിക്ക വിനോദ സഞ്ചാര (tourism) പ്രോത്സാഹന ചിത്രങ്ങളിൽ താഴ്വരകളും പുഴകളും വയലുകളും, വനങ്ങളും, ആനക്കൂട്ടങ്ങളും, കായലുകളും നക്ഷത്ര ഹോട്ടലുകളും മറ്റും ചിത്രീകരിക്കപ്പെടുന്നവയിൽ, ചുറ്റുമുള്ള സാധാരണക്കാരായ കേരളീയരെയോ, ഇന്ത്യക്കാരെയോ ഉൾപ്പെടുത്താറില്ല. കാരണം, പ്രാദേശിക ആൾക്കൂട്ടങ്ങളും മറ്റും അവയുടെ തനയായ രൂപത്തിൽ, യാതോരു ചമയങ്ങളും ഇല്ലാതെ ഈ വക ചിത്രങ്ങളിൽ കയറിക്കൂടിയാൽ, ടൂറിസം പ്രോസ്താഹന ചിത്രങ്ങൾ അരോചകമാവും.
ഇന്ന് വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ ചിത്രീകരിക്കുന്ന മിക്ക ചിത്രങ്ങളും ഇങ്ഗ്ളണ്ടിനെ കടത്തിവെട്ടുന്നവയാണ്. എന്നാൽ, ഈ വക ചിത്രങ്ങൾ കൽപ്പിതവും കപടവും ആണ്. എന്നാൽ ഇങ്ഗ്ളണ്ടുമായി ബന്ധപ്പെടുത്തി കാണുന്ന ചിത്രങ്ങൾ സ്വാഭാവികമായിട്ടുള്ളവയാണ്.
എന്നാൽ യാത്ര എന്നുള്ളത് മിതമായിട്ടാണെങ്കിൽ മനസ്സിന് നല്ലത് തന്നെ.
അതേ സമയം സാമൂഹിക ദൃശ്യങ്ങളുടെ വിരസതമാറിയത് മറ്റൊരു കാര്യത്തിലൂടെയാണ്. വളരെ ചെറുപ്പത്തിൽത്തന്നെ Varunaയ്ക്ക് അനവധി ഇങ്ഗ്ളിഷ് സിനിമകൾ കാണാനുള്ള അവസരം നൽകി. Star TV ആണ് അതിന് കൂടുതലും സൌകര്യം നൽകിയത്. മറ്റ് ചാനലുകളും ഉണ്ടായിരുന്നു എന്ന് ഓർമ്മവരുന്നു. എന്നാൽ അവയുടെ പേര് ഇന്ന് ഓർമ്മ വരുന്നില്ല.
ഇവർ നിത്യേനെ ഇങ്ഗ്ളിഷ് ചിത്രങ്ങൾ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ കണ്ടിട്ടുണ്ട്. കാരണം ഏതാണ്ട് മൂന്ന് വയസ്സ് കഴിഞ്ഞ ഒരു അവസരത്തിൽ കണ്ട ചിത്രങ്ങളുടെ ഒരു പേര് എണ്ണിത്തട്ടപ്പെടുത്തിയപ്പോൾ, ഏതാണ്ട് 400ന് അടുത്ത് വന്നപ്പോൾ എണ്ണൽ നിർത്തി.
ഇങ്ങിനെ അമിതമായി ചിത്രങ്ങൾ കാണുന്നത് നല്ലതാണോ?
ഇതിന് വ്യക്തമായി ഉത്തരം പറയണമെങ്കിൽ കുറെ കാര്യങ്ങൾ പറയേണ്ടിവരും. എന്നാൽ ഹ്രസ്വമായി പറയുകയാണെങ്കിൽ, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ചിത്രങ്ങൾ ഇന്ത്യയിൽ ഇരുന്ന് കൊണ്ട് കാണുമ്പോൾ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷവുമായി കാര്യമായി മനസ്സ് അടുപ്പത്തിൽ എത്തും. ഇക്കാര്യം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ ഇത് വ്യക്തമായും ഒരു പോസിറ്റിവ് കാര്യമാണ്.
മാത്രവുമല്ല, വളരെ ചെറുപ്പത്തിൽത്തന്നെ വൻ കാര്യങ്ങളെക്കുറിച്ച് സ്വഭാവികമായി ചിന്തിക്കാനുളള ഒരു മാനസികാന്തരീക്ഷം വളർന്നുവരും. Varunaയ്ക്ക് വെറും രണ്ട് വയസ്സുള്ളപ്പോൾ ഇവരുമായി ഈ വകചിത്രങ്ങളിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ചർച്ചചെയ്തതായി ഓർമ്മയുണ്ട്.
കുട്ടിയല്ലെ, കുഞ്ഞനല്ലെ, എന്നൊന്നും ഇല്ലാത്ത അന്തരീക്ഷത്തിൽ മനസ്സിന് കാര്യമായ വളർച്ചവരും എന്നാണ് പറയാനുള്ളത്. അതേ സമയം പ്രായമുള്ളവരെ തരം താഴ്ത്തി നിലനിർത്തിയിരിക്കുന്ന സാമൂഹികാന്തരീക്ഷം ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അങ്ങിനെയുള്ള ഇടങ്ങളിൽ വച്ച് ഈ വക പ്രായമുള്ള വ്യക്തികൾക്ക് മാനസികപക്വതയോടും, ആത്മവിശ്വാസത്തോടും കൂടികാര്യങ്ങൾ സംസാരിക്കാൻ ആവില്ല എന്നാണ് കണ്ടറിഞ്ഞത്.
അത് അവരുടെ കുറ്റമോ കുറവോ അല്ല. മറിച്ച്, ആ അന്തരീക്ഷം അതുമാത്രമേ അനുവദിക്കുള്ളു.
ഗുണനിലവാരമുള്ള ഇങ്ഗ്ളിഷ് സിനിമകൾ കാണുന്നത് കൊണ്ട് മനസ്സിനെ നല്ലതാക്കുന്ന പലതും ലഭിക്കും. ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മാനസികവും ശാരീരികവും ആയും വ്യക്തിത്വം അതിഗംഭീരമാണ്.
എന്നാൽ ഈ വിഷയത്തെക്കുറിച്ച് കുറച്ച് കൂടി പറയേണ്ടിയിരിക്കുന്നു.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന