ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ ആവും
ഏതാണ്ട് ഒരു 30 വർഷം മുൻപ് വരെ Hollywoodൽ (അമെരിക്കൻ സിനിമാലോകത്തിൽ) നിന്നും പുറത്തു വന്നിരുന്ന സിമികൾക്ക് പലരീതിയിലും ഇങ്ഗ്ളണ്ടിലെ സംസ്ക്കാരത്തിനോട് താദാത്മ്യം പ്രകടിപ്പിക്കുന്ന സിനിമകളായിരുന്നു എന്നാണ് തോന്നുന്നത്.
USA(അമേരിക്ക) എന്ന രാജ്യം ഭൂഖണ്ട യൂറോപ്യന്മാർ രൂപീകരിച്ചതാണ് എന്ന് ചില വിഡ്ഢി ചരിത്രത്തിൽ എഴുതിക്കാണുന്നുണ്ടെങ്കിലും, വാസ്തവത്തിൽ, ഇങ്ഗ്ളിഷ് ദേശക്കാർ സ്ഥാപിച്ച അനവധി ആൾക്കൂട്ട വാസസ്ഥലങ്ങളിന്മേൽ ഒരു ചെറിയ യുദ്ധവിജയത്തിന്റെ ബലത്താൽ സ്വരൂപിച്ചെടുത്ത രാജ്യമാണ്. അതിനാൽത്തന്നെ അവിടുള്ള പൌരന്മാർ ഒട്ടുമിക്കതും ഇങ്ഗ്ളിഷുകാർ തന്നെയായിരുന്നു.
അതിനാൽത്തന്നെ വളർന്നുവന്ന രാജ്യം ഒരു ഗംഭീര ഇങ്ഗ്ളിഷ് രാജ്യം തന്നെയാണ്.
എന്നാൽ ഭൂഖണ്ട യൂറോപ്പുകാരും, ആഫ്രിക്കക്കാരും, ഏഷ്യക്കാരും, ദക്ഷിണ അമേരിക്കക്കാരും മദ്ധ്യകിഴക്കൻ ദേശക്കാരും ഇന്ന് USAലേക്ക് ഒരു വേലിയേറ്റം പോലെ കയറിക്കൂടുകയാണ്. അവിടെ എത്തിക്കഴിഞ്ഞാൽ അവരുടെ പ്രാദേശിക ദേശത്ത് അവരുടെ വ്യക്തിത്വത്തിന്മേൽ പിടികൂടിയിരുന്ന പല വിധ ചരടുകളും, കടിഞ്ഞാണുകളും മാഞ്ഞ് പോകും.
ഈ കൂട്ടരിൽ, വിചിത്രമെന്ന് പറയട്ടെ, കലർപ്പില്ലാത്ത അറബി ഭാഷ സംസാരിക്കുന്നവർ മാത്രമേ, ഇങ്ഗ്ളിഷ് ഭാഷയുമായി സ്വാഭാവികമായി താദാത്മ്യത്തിൽ ഉള്ളു എന്നാണ് തോന്നുന്നത്. കാരണം, കലർപ്പില്ലാത്ത അറബി ഭാഷയിൽ (pristine-Arabic) ഫ്യൂഡൽ ചുവ കുറവാണ് എന്ന് അറിയുന്നു.
ഈ പറഞ്ഞതിന്റെ അർത്ഥം ഇസ്ലാം മതക്കാർ ഈ വിധമാണ് എന്ന് തെറ്റിധരിക്കരുത്. കാരണം, ഒട്ടുമിക്ക ഇസ്ളാം വംശജരും ഫ്യൂഡൽ ഭാഷകൾ ദേശീയഭാഷയായിട്ടുള്ളവർ തന്നെയാണ്.
മാത്രവുമല്ല, കലർപ്പില്ലാത്ത അറബി ഭാഷ (pristine-Arabic) ഇന്ന് ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്നും അറിയില്ല.
ഇന്ന് Hollywoodൽ നിന്നും വരുന്ന സിനിമകളിൽ ഇങ്ഗ്ളണ്ടിന്റെ സാംസ്ക്കാരിക പാരമ്പര്യത്തോട് കൂറും കടപ്പാടും, താദാത്മ്യവും കാണിക്കുന്നവ കുറവാണ്. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ആണ് ഭാഷ എന്നതിനാൽ അവയ്ക്ക് ആ ഒരു പ്രത്യേകത നിലനിർത്താൻ ആവും. ഗുണമേന്മയില്ലാത്ത സിനിമകൾക്കും, ഇത് ബാധകമാണ്.
കുറച്ച് കാലം മുൻ ഈ എഴുത്തുകാരൻ പുതുതായി ഇറങ്ങുന്ന അമേരിക്കൻ ഇങ്ഗ്ളിഷ് ഗാനങ്ങളുടെ വരികൾ ശ്രദ്ധിച്ചു തുടങ്ങി. കാരണം, ഈ വക ഗാനങ്ങൾ ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്നവരെ പരിചയപ്പെടുത്തുക എന്നതായിരുന്ന ഉദ്ദേശം.
എന്നാൽ പെട്ടെന്ന് തന്നെ ശ്രദ്ധയിൽ വന്ന കാര്യം ഈ വക ഗാനങ്ങളിൽ പദ സമ്പത്ത് വളരെ കുറവാണ് എന്നതാണ്.
എന്നാൽ പാടുന്ന ആൾക്ക് അതിഗംഭീരമായ വ്യക്തിത്വം. ഇതിന് കാരണം ആലോചിച്ചപ്പോൾ കാര്യം മനസ്സിലായി. പല ഗായികമായും പാട്ട് എഴുത്തുകാരും കുടുംബപരമായി ഇങ്ഗ്ളണ്ടിനോട് കാര്യമായ ബന്ധമില്ലാത്തവരാണ്. എന്നാൽ അമേരിക്കയിൽ ജീവിക്കുന്നതിനാൽ ഇങ്ഗ്ളിഷ് ഭാഷ അവരിൽ കാര്യമായി വ്യക്തിത്വ വളർച്ച വരുത്തിയിട്ടുണ്ട്.
ഈ ഒരു വളർച്ച ഒരു പ്രതിഭയുടെ വളർച്ചയല്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ആരേയും ഉയർത്തി പ്രതിഷ്ഠിക്കും, എന്നതാണ് കാരണം. മാത്രവുമല്ല, ഇന്നുള്ള അതിഗംഭീരമായ സാങ്കേതികവിദ്യകളും ഇതിന് പിന്തുണനൽകും.
എന്നാൽ തനതായ ഇങ്ഗ്ളണ്ടിന്റെ പാരമ്പര്യ മഹിമ യാതോരു സാങ്കേതിക മഹിമയും ഇല്ലാതെ തന്നെ തിളങ്ങിനിൽക്കും.
വായനക്കാരിൽ ആർക്കെങ്കിലും ഇങ്ഗ്ളിഷ് ഭാഷ നന്നായി വായിക്കാൻ അറിയുമെങ്കിൽ, Oscar Wilde എഴുതിയ De Profundis എന്ന വളരെ ചെറിയ പുസ്തകത്തിന്റെ ഒരു ഡിജിറ്റൽ പുസ്തകം ഈ എഴുത്തിനോടൊപ്പം ചേർക്കുന്നു. ഡൌൺലോഡ് ചെയ്ത് വായിക്കുക. ഇങ്ഗ്ളിഷിന്റെ മൌലികമായ പദസൌന്ദര്യം കാണാം.
Oscar Wilde ഒരു മഹാത്മാവോ, ജീയോ, അദ്ദേഹമോ, അവരോ, ചേട്ടനോ, അങ്ങോ, അങ്ങുന്നോ, സാറോ, സാബോ, ഭായിയോ, ഇക്കയോ, സ്വാമിയോ, സ്വാമിജിയോ, തങ്ങളോ, അച്ചനോ, പിതാവോ ഒന്നുതന്നെയല്ല. വെറും Oscar Wilde. എന്നിട്ടും ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ ആവും എന്ന തെളിവ് കാണാം.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന