ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
ഇങ്ഗ്ളിഷ് ഭാഷയിലുള്ള സിനിമകൾ കാണുമ്പോൾ, അവയിൽ ഈ നാട്ടിലെ പ്രാദേശികരിൽ നിന്നും വളരെ വ്യത്യസ്തരായ മനുഷ്യവ്യക്തിത്വം കാണാനാവും.
പ്രാദേശിക ഭാഷകളിൽ ഉള്ള സിനിമകൾ ഈ എഴുത്തുകാരൻ കണ്ടിട്ട് ഇരുപത് വർഷത്തോളം ആയി. അതിനാൽത്തന്നെ അവ ഇന്ന് പ്രതിനിധീകരിക്കുന്ന മനുഷ്യവ്യക്തിത്വവും മറ്റും എന്താണ് എന്ന് അറിയില്ല. എന്നാൽ പണ്ട് കണ്ടവ വച്ച് പറയുകയാണെങ്കിൽ അവയിൽ കാണുന്ന കഥാപത്രങ്ങൾ ഒരു പ്രത്യേക തരത്തിലുള്ളവയായിരുന്നു. ഒരു വൻ നായകനോ, അല്ലെങ്കിൽ നായികയോ. ഈ വ്യക്തിക്ക് ചുറ്റും വ്യക്തമായിത്തന്നെ വ്യക്തിത്വധ്വംസനം ലഭിച്ചിട്ടുള്ള പലരും. ചിലർ കോമളികളും മറ്റും.
ഇത് വാസ്തവത്തിൽ ഈ നാട്ടിലെ മിക്ക ആൾക്കൂട്ട ബന്ധങ്ങളിലും കാണപ്പെടുന്ന തരത്തിൽത്തന്നെയുള്ളതാണ്.
Hollywoodസിനിമകൾ ഇന്ന് രചിക്കുന്നവർ മിക്കവരും പാരമ്പര്യമായി ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, ഇങ്ഗ്ളിഷിലേക്ക് കടന്നുവന്നിട്ടുള്ളവരാണ്. അതിനാൽ തന്നെ ആ ഒരു ന്യൂനത ഈ സിനിമകളിൽ പണ്ട് കാലങ്ങളിൽ ചെറുതായും ഇന്ന് അധികരിച്ചും ഉണ്ടാവാം. ഇതും തീർച്ചയില്ല.
ഈ ഒരു പ്രശ്നം Varunaയുടെ മനോധാരയിൽ കാര്യമായ ഒരു സ്വാധീനം ചലുത്തുന്നത് വളരെ ശക്തമായിത്തന്നെ തടയാൻ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രസ്താവിക്കാൻ ആകും എന്ന് തോന്നുന്നു. ഇവരോട് സംസാരിക്കാൻ തുടങ്ങുന്ന അവസരത്തിൽ തന്നെ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ പല കഥകളും മറ്റും നിത്യവും പറഞ്ഞുകൊടുക്കുമായിരുന്നു. പ്രത്യേകിച്ചും ഭക്ഷണം നൽകുന്ന അവസരങ്ങളിൽ.
ഇങ്ങിനെ കഥകൾ പറഞ്ഞകൊടുക്കുന്നത്, ഈ വിധ കഥകളുടെ കാര്യവിവരം ഇല്ലാത്ത, അടുത്ത് നിന്നും കാണുന്ന മറ്റൊരു വ്യക്തിക്ക് ഇതിൽ കാര്യമായ ഒരു സംഗതി ഉള്ളതായി തോന്നില്ലായിരിക്കാം. കാരണം, മലയാളത്തിളും മറ്റ് ഇന്ത്യൻ മൃഗീയ ഫ്യൂഡൽ ഭാഷകളിലും, ഇതു പോലുളള കഥകൾ ഉണ്ട് എന്നതാവും ധാരണ.
എന്നാൽ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്മാരായ Oscar Wilde, Somerset Maugham, Charles Dickens, Sir Walter Scott, R. L. Stevenson, O. Henry, Mark Twain, Enid Blyton തുടങ്ങി പലരും എഴുതിയ കഥകളിലെ ചെറുതും വലുതും ആയ കഥകളും നുറുങ്ങ് കഥകളും പറയുമ്പോൾ മനസ്സിൽ മെനയുന്നത് അതി ഗംഭീരമായ മനുഷ്യവ്യക്തിത്വ ചട്ടക്കൂടുകളാണ്. ഈ വിധ ആഖ്യാനങ്ങളിൽ തിളങ്ങിനിൽക്കുന്ന മനുഷ്യവ്യക്തിത്വവും സാമൂഹികാന്തരീക്ഷവും ഇന്ത്യൻ മൃഗീയ ഭാഷകളിൽ, സോഷ്യലിസവും കമ്മ്യൂണിസവും വിളിച്ച് കൂവുന്ന യാതോരും വിപ്ളവപ്രസ്ഥാനത്തിനും, ദേശഭക്തിയും, സ്വാതന്ത്ര്യ സമരവും മറ്റും കൊട്ടിഘോഷിക്കുന്ന മറ്റ് പ്രസ്ഥാനക്കാർക്കും വിഭാവനം ചെയ്യാനോ, സമൂഹത്തിലും മനുഷ്യമനസ്സിലും രചിക്കാനോ ആവില്ലതന്നെ.
ഈ വിധം അന്ന് പറഞ്ഞ് കൊടുത്തിരുന്ന കഥകളിൽ ഏറ്റവും ഹൃദയഹാരിയും, ഹൃദയഭേദകവും ആയിരുന്നത് Oscar Wildeന്റെ The Happy Prince എന്ന കഥയാണ് എന്ന് ഓർക്കുന്നു. വേണമെങ്കിൽ വെറും ഒരു നാടോടിക്കഥയോ യക്ഷിക്കഥയോ (fairy-tale) ആയി നിർവ്വചിക്കാനാവുന്ന ഒരു കഥായാണ് ഇത്. എന്നാൽ ഈ കഥയിലെ പലവരികളിലും ഒളിഞ്ഞുകിടക്കുന്ന അഗാധമായ ആശയപ്പരപ്പുകൾ ഉള്ളിൽത്തട്ടുന്ന രീതിയിൽ നുളളിയെടുത്ത് മൃദുലമായ ഇങ്ഗ്ളിഷ് വാക്കുകളിൽ പറഞ്ഞുകൊടുത്താൽ, കേൾക്കുന്ന ആളിൽ ആളിക്കത്തുന്നതും, ആഞ്ഞടിക്കുന്നതുമായ തിരമാലകൾ മനസ്സിൽ ഉദിക്കും.
ഇങ്ഗ്ളിഷ് വാക്കുകൾ കൊണ്ട് അമ്മാനമാടാനുള്ള കഴിവ് ഈ എഴുത്തുകാരന് ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ കഴിവും ഉപയോഗിച്ച് തന്നെയാണ് ഈ വിധ കഥകൾ പറഞ്ഞ് കൊടുക്കാറ്.
അന്ന് ശ്രദ്ധയിൽ പെട്ട ഒരു കാര്യം സൂക്ഷമായി ഉന്നംവച്ച്, തിരഞ്ഞെടുത്ത് ഉപയോഗിക്കുന്ന ചെറിയ പദങ്ങൾ ആശയ ദിശയിൽ സൃഷ്ടിക്കുന്ന അതിഗംഭീരമായ തിരിവുകളെക്കുറിച്ചും സ്ഥാനചലനങ്ങളെക്കുറിച്ചും ആയിരുന്നു.
ഉള്ളിന്റെ ഉള്ളിൽ ഘനമേറിയ വൈകാരികവിക്ഷോഭങ്ങളെ, പാറക്കല്ലുകൾ നീക്കുന്നത് മാതിരി ഈ വിധ ചെറുവാക്കുകൾക്ക് ആകാശത്തോളവും, വേണമെങ്കിൽ അങ്ങ് ആഗാധ ആഴങ്ങളിലേക്കും വീശിയെറിയാൻ ആവും എന്നത്.
ഇവിടെ വായനക്കാരൻ പ്രത്യേകമായും മനസ്സിലാക്കേണ്ടത്. ഈ എഴുത്തുകാരന്റെ വ്യക്തിത്വമോ, പരാജയങ്ങളോ, വിജയങ്ങളോ ഒന്നുംതന്നെയല്ല ഈ വിധ കഥകളിൽ പ്രതിനിധീകരിച്ചിരുന്നത്. മറിച്ച്, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷമാണ് വാക്കുകളിലൂടെ പ്രിതഫലിപ്പിക്കാൻ ശ്രമിച്ചത്. വെറും വാക്കുകളാണെങ്കിലും, മനുഷ്യവ്യക്തിത്വത്തിൽ കൊടുങ്കാറ്റൂതുന്ന രീതിയിൽ ഇവ ആഞ്ഞടിക്കും. നൂറ്റാണ്ടുകളായി ഉറഞ്ഞ് കൂടിയിരിക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷകൾ മെനയുന്ന മനുഷ്യവ്യക്തിത്വ ധ്വംസനം, ഈ ആഴിത്തിരമാലയുടെ പ്രഹരമേറ്റ് നിലംപരിശാകും.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന