ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന വിവരങ്ങൾ
ശരിക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയത് 1999ആണ്. അപ്പോഴേക്കും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് സാങ്കേതികത അതിദൂരം മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞിരുന്നു.
ഇന്റർനെറ്റ് വ്യാപിച്ചിരുന്നു. ഈകോമേസ് (eCommerce) സൌകര്യം പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു.
ഈ അവരത്തിൽ ജീവിതത്തിൽ ഒരു പ്രത്യേകരീതിയിൽ ഉള്ള പരാജയങ്ങളുടെ പടുകുഴിയിൽപ്പെട്ടിരിക്കുന്ന അവസരത്തിലാണ് കമ്പ്യൂട്ടർ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ട് പ്രവർത്തന പരിചയം ലഭിച്ചത്. അത് ഒരു ഐടി വിഭാഗത്തിൽപ്പെട്ടതും യൂഎസ്സുമായി ബന്ധപ്പെട്ട തൊഴിൽ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ചെയ്യുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പരിശീലനപരിപാടിയായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാ എന്ന പ്രതിസന്ധി തരണം ചെയ്യുക എന്നുള്ളത് മാത്രമേ അന്ന് ഈ പരിശീലനത്തിൽ പങ്കെടുത്തപ്പോൾ ചിന്തയുണ്ടായിരുന്നുള്ളു. എന്നാൽ ഇത് കമ്പ്യൂട്ടറും ഇന്റർനെറ്റുമായി അതിഗംഭീരമായ ബന്ധം സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു.
മുകളിൽ സൂചിപ്പിച്ച പരിശീലനം ഒരു ഇങ്ഗ്ളിഷ് മാനസിക അന്തരീക്ഷത്തിൽ നടത്തപ്പെടേണ്ട ഒന്നായിരുന്നു. ഇങ്ഗ്ളിഷ് സംസാരിച്ചാൽ മറ്റുള്ളവർ ഇങ്ഗ്ളിഷിൽ തിരിച്ച് സംസാരിക്കും എന്നല്ലാതെ, ഒരു ഇങ്ഗ്ളിഷ് മാനസിക അന്തരീക്ഷം അവിടെ ഇല്ലായിരുന്നു. കേരളത്തിൽ തന്നെ.
ഇതിനാൽത്തന്നെ പലപ്പോഴും ഒരു ഫ്യൂഡൽ ഭാഷാ ചുവയിൽത്തന്നെ കാര്യങ്ങൾ നടന്നു. വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന കമ്പ്യൂട്ടർ ഉപയോഗം അത്ര പെട്ടെന്ന് പഠിച്ചെടുക്കരുത് എന്ന ഭാവം തന്നെ അവിടുള്ള പരിശീലകരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവരാരും മോശമനോഭാവക്കാരല്ല. നല്ല സൌമ്യ മനസ്കർ തന്നെ. എന്നാൽ ഈ നിഷേധ ഭാവം ഭാഷാപരമായ കോഡുകളുടെ നിയന്ത്രണത്താൽ വന്നതാണ്.
കമ്പ്യൂട്ടർ കീബോഡിൽ (keyboardൽ) F, J എന്ന ലിപികളുടെ കീയിന്മേൽ (keyയിന്മേൽ) മുകളിലോട്ട് ഉന്തിനിൽക്കുന്ന ഒരു ചെറിയ മുഴയുണ്ട് (protrusion ഉണ്ട്). ഇതിന്മേൽ വിരലുകൾ തട്ടിയാൽ, കീബോഡിൽ വിരലുകൾ യഥാസ്ഥാനത്ത് നിലയുറപ്പിക്കാൻ സഹായകരമാവും എന്ന കാര്യം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് അറിവുള്ളതാണ്. ഈ കാര്യംതന്നെ വളരെ സ്വകാര്യമായാണ് ഒരു പരിശീലകൻ വന്ന് പറഞ്ഞ് തന്നത്.
പോരാത്തതിന്, അക്ഷരങ്ങളെ Bold, Italics തുടങ്ങിയരീതിയിൽ അടയാളപ്പെടുത്താനും മറ്റും ഉള്ള Short-cut keys പറഞ്ഞതരാൻ പരിശീലകർക്ക് വളരെ മനോവിഷമം. കാരണം ഇത്രയേയുള്ളു. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന കാര്യങ്ങളാണ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല ബാഹ്യമായ കാര്യങ്ങളും. ആശാരിപ്പണിപോലയോ മോട്ടർ മെക്കാനിക്ക് പണിയോ പോലെയല്ല.
ഏതാണ്ട് 2002ൽ ഒരു പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പ്യൂട്ടർ പരീശീലന കേന്ദ്രത്തിന് ഉള്ളിൽ നിൽക്കുന്ന അവസരത്തിൽ, Adobe PageMaker പഠിപ്പിക്കുന്ന രീതി കണ്ടു. വളരെ വളഞ്ഞരീതിയിൽ. പരിശീലകനോട് സ്വകാര്യമായ ഈ രീതിയിൽ എന്തിനാണ് പഠിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ആ ആൾ പറഞ്ഞത്, ഈ പ്രകാരമാണ് :
"സാറിന് ഇവനെയൊന്നും മനസ്സിലായിട്ടില്ല. ഇവനൊക്കെ ഇത് പഠിച്ചാൽ പിന്നെ അവനും മാഷാണ്. പിന്നെ ഇവന്റെ അടുത്ത പണി എന്നെ പാരവെക്കലാണ്." (Please note: ഈ എഴുത്തുകാരനെ ആരും തന്നെ 'സാർ' എന്ന് സംബോധന ചെയ്യാൻ സാധാരണയായി പ്രചോദനം നൽകാറില്ല.)
ഈ പരിശീലകൻ പറഞ്ഞത് വാസ്തവമാണ്. അത് ആ ആൾക്ക് എന്തെങ്കിലും മാനസിക നിഷേധാത്മകത ഉള്ളത് കൊണ്ട് പറഞ്ഞതല്ല. ഭാഷാ കോഡുകൾ ഈ രീതിയിലാണ് ഈ നാട്ടിൽ വിളയാടുന്നത്. മനുഷ്യരെക്കൊണ്ട് വിളയാടിക്കുന്നത്.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന