top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം കൊണ്ടെത്തിക്കുന്നത് എവിടെ

QUOTE: എന്നാൽ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഏഎസ്സ്കാർക്ക് നല്ല വിവരമുണ്ട് എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. END OF QUOTE


ഇതാണ് അടുത്ത വിഷയം. ഐഏഎസ്സ്കാർക്കും ഉദ്യോഗസ്ഥർക്കും വൻ വിവരം ഉണ്ടോഎന്നതാണ്, ഇവിടെ അറിയാതെ പ്രതിപാദ്യവിഷയമായി പോയിരിക്കുന്ന അടുത്ത കാര്യം.


ഈ രാജ്യത്ത് ഏറ്റവും കുറവ് വിവരവും കഴിവും ബുദ്ധിപരമായ പ്രവർത്തനവും പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റക്കുറവും ഉള്ള രണ്ട് കൂട്ടർ ഉദ്യോഗസ്ഥരും, അദ്ധ്യാപകരും ആണ് എന്ന് പലരിൽനിന്നും ഈ എഴുത്തുകാരന് അഭിപ്രായം ലഭിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തോട് കാര്യമായി എതിരൊരഭിപ്രായം ഇല്ലെങ്കിലും, ഈ എഴുത്തുകാരന് മറ്റൊരു തിരിച്ചറിവും ലഭിച്ചിട്ടുണ്ട്.


ഈ രാജ്യത്ത് ഏറ്റവും മൂല്യമേറിയ വിവരവും, കഴിവും ബുദ്ധിപരമായ പ്രവർത്തനവും മറ്റുംമറ്റും ഉള്ളവരും, ഈ കൂട്ടരിൽ ഉണ്ട് എന്നത്. എണ്ണത്തിൽ വളരെ കുറവാണ് എങ്കിൽക്കൂടി.


ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ്, 1984ലെ ഐഏഎസ് ബാച്ചിൽ പെട്ട ഒരു ഐഏഎസ്സുകാരനോട് ഏതാനും മാസങ്ങൾ വളരെ അടുത്ത് പെരുമാറാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. ഇദ്ദേഹം പഞ്ചാബ് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു.


ഈ എഴുത്തുകാരന് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്റെ വിസ്തൃതമായ സീമകളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാൽ, ഇദ്ദേഹത്തിന്റെ വിവരവിജ്ഞാന വിസ്തൃതിയെക്കുറിച്ച് വളരെ പെട്ടന്ന് തന്നെ ഒരു ധാരണ ലഭിക്കാൻ കഴിഞ്ഞു. ഇങ്ഗ്ളിഷ് സാഹിത്യത്തിൽ ഇത്രമാത്രം വായിച്ചുള്ള വിവരവും, ഇതിനാൽത്തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചും, ഇങ്ഗ്ളിഷ് സാമൂഹികവും, ഭരണപരമായും ഉള്ള കീഴ്വഴക്കളെക്കുറിച്ചും അറിവുള്ള മറ്റൊരു വ്യക്തിയെ ഈ എഴുത്തുകാരന് പരിചയമില്ലതന്നെ.


ഹിന്ദിയിലും, പഞ്ചാബിയിലും ഇദ്ദേഹത്തിന് ഉള്ള അറിവുകളെക്കുറിച്ച് ഒരു ധാരണലഭിക്കാനായില്ല. എന്നാൽ, ഇന്ത്യയെക്കുറിച്ച് മൂല്യമേറിയ പല വിവരങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട് എന്ന ഒരു ഹേതു, ഇദ്ദേഹം പറയാതെ തന്നെ ലഭിച്ചിരുന്നു.


എന്നാൽ ഈ വിധ വിവരങ്ങൾ അതീവ ആപത്ത് ചെയ്യുന്നകാര്യങ്ങളാണ്, ഫ്യൂഡൽ ഭാഷകളിൽ.


ഫ്യൂഡൽ ഭാഷകളിൽ, ഓരോ തൊഴിലിനും, ആ തൊഴിൽ മേഘലയിൽ ഒരു നിലവാരം ഉണ്ട്. ആ നിലവരത്തിന് അനുസൃതമായ വിവരവും കഴിവും മാത്രം ഉള്ളതാണ് അഭികാമ്യം. ഉദാഹരണത്തിന്, ലോറി ക്ളീനർക്ക്, ക്ളീനർക്ക് ആവശ്യമുള്ള വിവരവും കഴിവും മാത്രമേ പാടുള്ളു. ലോറി ഡ്രൈവർക്കും, തഥൈവ.


തൊഴിൽ നിലവാരത്തിന് അതീതമായുള്ള വിവരം ആപത്ത് ചെയ്യും. ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വ ബന്ധ കണ്ണികൾക്ക് ബലം നൽകുന്നത്, ഓരോ കണ്ണിയിലേയും വ്യക്തിക്ക് ആ കണ്ണിയിൽ നിറയാനുള്ള വിവരവിജ്ഞാന കഴിവകളെ ഉള്ളു എന്നതാണ്. അതിൽ കൂടുതൽ വിവരവിജ്ഞാന കഴിവുകൾ നിറഞ്ഞുനിന്നാൽ, ആ വ്യക്തി ആ കണ്ണിക്കുള്ളിൽ നിൽക്കാൻ പറ്റില്ല.


ഫ്യൂഡൽ ഭാഷകളിൽ ഇങ്ങിനെയുള്ള വ്യക്തികളെ തരംതാഴ്ത്തി കീഴ്ജാതിക്കാരനാക്കും, മറ്റുള്ളവർ.


മുകളിൽ സൂചിപ്പിച്ച ഐഏഎസ്സുകാരനും ഈ വിധ ആപത്തിൽ പെട്ടുപോയി.


കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിലും അതുപോലുള്ള മറ്റ് നിരപ്പുള്ള ഭാഷകളിലും മാത്രമേ, ഏത് നിലവാരത്തിലുള്ളവരിലും ഏത്ര വിവരവും കഴിവും, മറ്റും ഉണ്ടായാലും യാതോരു പ്രശ്നവും ഇല്ലാതെതന്നെ, ആ സമൂഹത്തിന് ഉൾക്കൊള്ളാൻ ആവുള്ളു.


ഇന്ത്യയിലെ ഐഐഎസ്സും, പാക്കിസ്ഥാനിലെ CSSഉം (Central Superior Servicesഉും) ബൃട്ടിഷ്-ഇന്ത്യയിൽ ഉണ്ടായിരുന്ന ICSൽ (Imperial Civil Serviceൽ) നിന്നും രൂപം കൊണ്ടതാണ് എന്ന് പറയാമെങ്കിലു, അത് 'വെ', ഇത് 'റെ' എന്നത് മാതിരി തന്നെയായണ് ഗുണമേന്മയുടെ കാര്യത്തിൽ. കഴിവും ബുദ്ധിയും, വിവരവും, തത്ത്വദീക്ഷിതയും, സത്യസന്ധതയും, മറ്റും മറ്റും ഉള്ളവർ പാക്കിസ്ഥാനിലേയും, ഇന്ത്യയിലേയും ഈ വക സർക്കാർ കാഡറുകളിൽ ഉണ്ട് എന്ന് നിഷേധിക്കുന്നില്ലെങ്കിലും, സർക്കാർ സംവിധാനങ്ങളും, കീഴ്വഴക്കങ്ങളും, മറ്റും, ഇങ്ഗ്ളിഷിലെ സമത്വാധിഷ്ഠിതമായ രൂപത്തിൽ നിന്നും മാറി വെറും ഫ്യൂഡൽ രീതിയിലുള്ള, പൊതുജനങ്ങളെ തരംതാഴ്ത്തുകയും, സ്വന്തം സ്ഥാനമാനങ്ങൾ പടുത്തുയർത്തുകയും ചെയ്യുക എന്നുള്ള രീതിയിലേക്ക് മാറിയിട്ടുണ്ട്.


ഇങ്ങിനെയുള്ള ഒരു അന്തരീക്ഷത്തിൽ, അതിഗംഭീരമായ ഇങ്ഗ്ളിഷ് പരിജ്ഞാനം, സമത്വാധിഷ്ഠിതമായ ചിന്താഗതി, അമിതവിവരം, കഴിവ് എന്നാല്ലാം ഒരു അധികപ്പറ്റായി നിലനിക്കും. ആൾ എത്രനല്ല മനുഷ്യനാണെങ്കിലും, പുകഞ്ഞപുള്ളിയായിത്തന്നെ കാണപ്പെടും. ഒന്നുകിൽ ഈ ആൾ സ്വന്തം നിലയിൽ പുറത്ത് ചാടണം. അല്ലെങ്കിൽ ആ ആളെ പുറത്ത് ചാടിക്കും.


ഇങ്ങിനെ പുറത്ത് ചാടിക്കപ്പെട്ട അവസ്ഥയിലാണ്, മുകളിൽ സൂചിപ്പിച്ച ഐഏഎസ്സുകാരനെ ഈ എഴുത്തുകാരൻ പരിചയപ്പെട്ടത്. ഇദ്ദേഹം അന്ന് സൂചിപ്പിച്ച പലകാര്യങ്ങളിൽ ചിലത് ഞെട്ടിപ്പിക്കാൻ സാധ്യതയുള്ളവയായിരുന്നു.


ഉദാഹരണത്തിന്, പോലീസുമായുള്ള ഏറ്റുമുട്ടൽ മരണങ്ങൾ (Police encounter deaths). ഇത് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രവർത്തന നയം തന്നെയായിരുന്നു എന്ന് തോന്നുന്നു.


ഇവിടെ പ്രസക്തമായുള്ള കാര്യം ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് ഭഗൽസിങ്ങിന്റെ പേര് പറയുന്നുണ്ട്. അതുപോലെ വേറെയും ചിലരുടെ പേരുകൾ പറയപ്പെടുന്നുണ്ട്. ഇവരെല്ലാംതന്നെ സ്വന്തം നിലയിൽ അക്രമങ്ങൾ ചെയ്തവരാണ്. ഈ ഉപഭൂഖണ്ടത്തിലെ ജനങ്ങൾ സംഘടിച്ച് ഇങ്ഗ്ളിഷ് ഭരണം നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ, ഒരു നിമിഷം പോലും ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം നലിനിൽക്കില്ലായിരുന്നു.


യാത്രാവണ്ടികളിലേക്ക് ബോംബ് എറിയുക, ട്രെയ്ൻ പാളംതെറ്റിച്ച് മറിച്ചിടുക തടുങ്ങിയ കാര്യങ്ങളോട് ജനങ്ങൾക്ക് എത്രകണ്ട് യോജിപ്പുണ്ടായിരുന്നു എന്ന് തീർച്ച പറയാൻ ആവില്ല. ആൾ അപായം ഉണ്ടായ ബോംബ് ഏറുകളിൽ ഇക്കൂട്ടർ ജനങ്ങളുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ട അവസരവും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷ് ഭരണം വിട്ട് പോയ ദിക്കിൽ സ്ഥാപിതമായ പാക്കിസ്ഥാനിലും, ഇന്ത്യയിലും, ഒന്നും രണ്ടുമല്ല, ഭഗത്ത് സിങ്ങുകൾ രൂപം കൊണ്ടത്. മറിച്ച്, ബലൂചിസ്ഥാൻ, കാശ്മീർ, പഞ്ചാബ്, ബീഹാർ, ബെങ്ഗോൾ, ആസാം, തൃപുര, മിസോറാം, തെലുങ്കാനാ, തുടങ്ങി എല്ലായിടുത്തും, ആയിരക്കണക്കിന് വിപ്ളവകാരിയകളാണ് സൃഷ്ടിക്കപ്പെട്ടത്. അവർക്ക് ആർക്കെങ്കിലും വ്യക്തമായി ഒരു നല്ലരാജ്യം സൃഷ്ടിക്കാൻ ആവുമോ എന്നുള്ളത് സംശയമാണ്.


എന്നാൽ, ഇവരെ നേരിട്ട പാക്കിസ്ഥാൻ - ഇന്ത്യൻ സായുധ സേനകൾ, ഇവരോട് ഇങ്ഗ്ളിഷ് ഭരണം കാട്ടിയ മനുഷ്യത്വവും കോടതികയറ്റലും മറ്റും നടത്താൻ മിനക്കെടാറില്ലാ എന്നുള്ളതാണ് വാസ്തവം. കൈയിൽക്കിട്ടിയാൽ കഥകഴിക്കും. സ്ത്രീജനങ്ങളെ പിടിച്ചുകൊണ്ടുപോകും. പിന്നീട് അവർ ഏറ്റുമുട്ടലിൽ മരിക്കും.


ബെങ്ഗോളിലെ നെക്സൽ നേതാവായിരുന്ന ചാരുമജുംധാറിനെ പോലീസ് സ്റ്റേഷനിൽ വച്ച് അടിച്ച് കൊല്ലുകയാണ് ചെയ്തത് എന്നാണ് തോന്നുന്നത്. മൃത്ദേഹം കാണാൻ പോലും, ആരെയും അനുവദിക്കാതെ, കത്തിച്ചുകളയുകയാണ് ചെയ്ത്.


ഈ വിധ വിപ്ളവങ്ങൾക്കൊന്നും ഈ നാടിനെ ഇങ്ഗ്ളണ്ട് ആക്കാൻ ആവില്ലതന്നെ. സായുധ വിപ്ളവം അല്ല വേണ്ടത്, മറിച്ച്, അതിനേക്കാൾ വിപ്ളവ കഴിവുകൾ ഉള്ള കറപുരളാത്ത ഇങ്ഗ്ളിഷാണ് ഇവിടെ വരേണ്ടത്. ചാരു മജുംധാറിന്റെ ആളുകൾ ഭൂജന്മികളേയും, പോലീസുകാരേയും കൊന്നതിനാണ്, പോലീസ് മജുംധാറിനെ അടിച്ച് കൊന്നത്. വാക്കുകൾ 'നീ', 'എടാ', എന്നൊക്കെ ആയാൽ, അടിച്ച് കൊല്ലാൻ എളുപ്പമാണ്.


ദീപ്ക്ക് എന്ന് പേരുള്ള മജുംധാറിന്റെ ഉറ്റ തോഴനെ പോലീസ് സ്റ്റേഷനിൽ വച്ച് അതിഗംഭീരമായി വേദനിപ്പിച്ച്, മജുംധാറിന്റെ ഒളിവ് സ്ഥാനം ജൂലൈ 16, 1972ന് പോലീസുകാർ കണ്ടെത്തുകയായിരുന്നു.


എന്നാൽ ഇവിടെ എടുത്ത് പറയേണ്ടത് ഇങ്ഗ്ളിഷ് ഭരണം അതിക്രൂരമായിരുന്നു എന്ന് കൊട്ടിഘോഷിക്കുന്നവരുടെ യഥാർത്ഥരുപം അതികഠിനമാണ്.


നേരത്തെ സൂചിപ്പിച്ച ഐഏഎസ്സ് ഓഫിസർ പുകഞ്ഞ് നിന്നില്ലായിരുന്നെങ്കിൽ ഈ രാജ്യത്തിലെ ഉദ്യോഗസ്ഥനിലവാരങ്ങളിൽ ഏതാണ്ട് ഏറ്റവും മുകളിൽ നിൽക്കുമായിരുന്ന വ്യക്തിയായിരുന്നു. ഈ തലതിരിഞ്ഞ എഴുത്തകാരന് പരിചയപ്പെടാനായത് ഇദ്ദേഹത്തിന്റെ കൈയിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടാണ് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്.



1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page