top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

15. താന്തോന്നിയുടെ ചില തോന്നലുകൾ

സർക്കാർ ജോലിക്ക് ഇന്ന് പിഎസ് സി പരീക്ഷകളിലൂടെയും, ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും പരീക്ഷിക്കപ്പെടുന്ന വിവരം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ട് എന്ന് തോന്നുന്നില്ല.


താന്തോന്നിയുടെ തോന്നലാണെങ്കിലും, ഈ തോന്നലിൽ ചില കാര്യങ്ങൾ ഉണ്ടായേക്കാം.


സർക്കാർ തൊഴിൽ എന്നത് സർക്കാർ ഓഫിസുകളിൽ ഇരുന്ന് ജനങ്ങൾക്ക് വേണ്ടുന്ന തൊഴിലുകൾ ചെയ്യുക എന്നുള്ളതാണ്, മിക്കതും. വളരെ ഉയർന്ന ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മാത്രമേ നയപരമായ കാര്യങ്ങളുമായി ബന്ധപ്പെടേണ്ടതുള്ളു.


ജനങ്ങളുമായി സമ്പർക്കം പുലർത്തേണ്ടുന്ന ഉദ്യോഗസ്ഥർക്ക് നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് അറിഞ്ഞിരിക്കേണം എന്നത് അഭികാമ്യം മാത്രമല്ല, മറിച്ച് നിർബന്ധവുമാണ്. ഇതിന്റെ പിന്നിൽ നിൽക്കുന്ന കാരണങ്ങൾ ഒന്നിൽകൂടുതൽ ഉണ്ട്.


ഒന്ന് മാന്യമായി ജനങ്ങളോട് പെരുമാറാനും, തിരിച്ച് ജനങ്ങൾക്ക് സ്വന്തം അന്തസും വ്യക്തിത്വവും നിലനിർത്തി തിരിച്ച് സംസാരിക്കാനും, കാര്യങ്ങൾ ചർച്ചചെയ്യാനും പറ്റുന്ന ഭാഷകൾ അല്ല ഫ്യൂഡൽ ഭാഷകൾ. പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയോട് വ്യക്തിത്വം കൈവിടാതെ കാര്യങ്ങൾ ചർച്ചചെയ്താൽ, മലയാളം സ്ക്കൂളിൽ വിദ്യാർത്ഥി അദ്ധ്യാപകനോട് ഇതേ മാതിരി കാര്യങ്ങൾ ചർച്ചചെയ്തത് പോലെയാകും. ഫ്യൂഡൽ ഭാഷകളിൽ വിദ്യാർത്ഥി തനി തെമ്മാടിയായിത്തന്നെ പരിഗണിക്കപ്പെടും. 'ഞാർ സാർ, നീ വിദ്യാർത്ഥി' സൂചന സ്വീകരിക്കാതെ വിദ്യാർത്ഥി വിവരം പ്രകടിപ്പിച്ചാൽ, അത് ഫ്യൂഡൽ ഭാഷകളിൽ അദ്ധ്യാപകർക്ക് താങ്ങാനാവില്ല.


ഇത് വിദ്യാർത്ഥിയുടേയോ, അദ്ധ്യാപകന്റെയോ പിടിപ്പ് കേടല്ല. മറിച്ച്, ഭാഷാകോഡുകൾ അങ്ങിനെയാണ് ലിഖിതപ്പെടുത്തിയിട്ടുള്ളത്.


സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് അറിയുമെങ്കിൽ, അവർക്ക് തമ്മിൽത്തന്നെ പലവിധ, ബഹുമാന, അടിയാളത്ത മനോഭാവങ്ങളുടെ ചരടുവലികൾ ഇല്ലാതെ തന്നെ, സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും ആവും. അല്ലായെങ്കിൽ, അവർക്ക് ഇടയിലും, ഈ വിധ പ്രശ്നങ്ങൾ വന്നുചേരും. കീഴ്ജീവനക്കാരൻ കൂടുതൽ വിളയുന്നു. അവനെ ഒന്ന് ഒതുക്കിയേ തീരൂ എന്നത് ഒരു പ്രശ്നം.


വേറൊരു പ്രശ്നം, പൌരൻ വന്ന് ഒരു സംഗതിയുടെ കാതൽ ആരായുന്ന അവസരത്തിൽ, അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മറ്റൊരു നിലവാരത്തിലുള്ള ഉദ്യോഗസ്ഥനോട് ചോദിക്കാനും, പലപ്പോഴും മാനസിക തടസ്സവും, ആധിയും വരാം. ബഹുമാനം നൽകുകയെന്ന ഇടപാട്, മറ്റൊരാളോട് അടിയാളത്തം പരസ്യമായി പ്രകടിപ്പിക്കുകയെന്നത് ആകുമ്പോൾ, അതിന് കളമൊരിക്കാതിരിക്കലാണ് നല്ലത് എന്ന് മനസ്സിൽ തോന്നും. പോരാത്തതിന്, വ്യക്തമായ അടിയാളത്തം പ്രകടിപ്പിക്കാത്ത കീഴ്ജീവനക്കാരനോട് ചർച്ചചെയ്യാനും മാനസിക വിരക്തിവരാം. ഓരോ സംഭാഷണവും, ബഹുമാന-അടിയാളത്തത്തിന്റെ പ്രകടനമാണ് ഈ വിധ സംവിധാനങ്ങളിൽ. പ്രവർത്തിയുടെ കാര്യക്ഷമത എന്നത് ഒരു ലക്ഷ്യമേ അല്ല.


കാര്യം അന്യേഷിച്ചുവന്ന പൌരനോട് എന്തെങ്കിലും ഒരു വിഡ്ഢിത്തം പറഞ്ഞ്, അയാളെ തിരിച്ചയക്കാൻ നോക്കും.


ഇതിനേക്കാളെല്ലാം പ്രശ്നമായിട്ടുളളത്, മറ്റ് സർക്കാർ വകുപ്പുകളിലെ ഏതെങ്കിലും ഓഫിസിലേക്ക് ഫോൺമുഖേനെയോ, നേരിട്ട് പോയോ കാര്യങ്ങൾ ആവശ്യപ്പെടാനോ, അതുമല്ലെങ്കിൽ, ആ ഓഫിസിലെ ജീവനക്കാരെ എന്തെങ്കിലും കാര്യം അറിയിക്കാനോ, അവരുമായി സംസാരിച്ച് മുന്നിൽ കാണുന്ന ഒരു പ്രശ്നത്തെ നേരിടാനോ, ഉദ്യോഗസ്ഥന് വലിയ മനോ വിഷമം അനുഭവപ്പെടും.


സർക്കാർ ഓഫിസ് തൊഴിലാളിക്ക് പ്രശ്നം ഇല്ലതന്നെ. കാര്യങ്ങൾ നടന്നാലെന്ത് നടന്നില്ലെങ്കിൽ എന്ത്? എന്നാൽ പൊതുവായുള്ള ആശയവിനിമയം ഇങ്ഗ്ളിഷിൽ ആകുമ്പോൾ, സംസാരിക്കാൻ തന്നെ സൌകര്യം കൂടും. ആശയവിനിമയത്തിന് വളരെ മിനുസമുള്ള പാതകൾ ആണ് ഇങ്ഗ്ളിഷ് സൌകര്യപ്പെടുത്തുന്നത്.


ഇവിടെ എടുത്ത് പറയേണ്ടുന്നത്, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ആണ് ഇവിടെ ഉദ്ദേശിച്ചത്. ഇന്ന് മലയാളത്തിലെ അടിയാളത്ത-ബഹുമാന കോഡുകൾ കലർത്തി പഠിപ്പിക്കപ്പെടുന്ന ഇങ്ഗ്ളിഷ് അല്ല ഉദ്ദേശിച്ചത്.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page