ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
19. ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
ഈ ഉപഭൂഖണ്ടത്തിൽ, വെറും പകുതിയോളം മാത്രം ഇടത്ത് നിലവിൽ ഉണ്ടായിരുന്ന ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തിന്റെ ചിട്ടകളെക്കുറിച്ച് വ്യക്തമായിത്തന്നെ പലകാര്യങ്ങളും നേരിട്ട് അറിവ് ലഭിക്കാനുള്ള അവസരം ഈ എഴുത്തുകാരന് ഈ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.
ഇതിന് ഏറ്റവും കൂടുതൽ മുതൽക്കൂട്ട് നൽകിയതും, മുതൽക്കൂട്ടായി നിലനിന്നതും, ഈ എഴുത്തുകാരന്റെ മാതാവ് ആയ ആൾ മെഡ്രാസ് സംസ്ഥാന Civil Serviceൽ ഉള്ള ഒരു ഓഫിസർ ആയിരുന്നു എന്നുള്ളതാണ്. ഈ വ്യക്തിയുമായി ഈ എഴുത്തകാരന് പലവിധ അടപ്പക്കുറവും വ്യക്തി ജീവിതത്തിൽ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും, ഈ ഒരു അസാധാരണമായ ജീവിതാവസ്ഥ, ഈ എഴുത്തുകാരന് പലവിധ ഉൾക്കാഴ്ചകളും നൽകാൻ ഇടയായിട്ടുണ്ട്. ഇത് നിഷേധിക്കാൻ ആവാത്ത കാര്യമായി ഈ ജീവിതത്തിൽ നിലനിൽക്കുന്നു.
മെഡ്രാസ് സംസ്ഥാനം, മെഡ്രാസ് പ്രസിഡെൻസി, മലബാർ ഡിസ്ട്രിക്ക്റ്റ് എന്നൊക്കെയുള്ള കാര്യങ്ങൾ ചരിത്രപരമായി വളരെ അടുത്ത കാലത്തുള്ള കാര്യങ്ങൾ ആണെങ്കിലും, ഇന്ന് മലബാറിലെ പുതിയതും, നിലവിലുള്ളതും മറ്റുമായ തലമുറകൾക്ക് ഇവയെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടോ എന്നത് സംശയമാണ്.
എന്നാൽ, ഏതാണ്ട് 5000 മതുൽ 8000 വർഷങ്ങൾക്ക് മുൻപ് ഈ ഉപദ്വീപന് ഏതാണ്ട് വടക്ക് കിഴക്കായി സിന്ധുനദീതിരത്തിനും അപ്പുറത്തായി ഉണ്ടായിരുന്നു എന്ന് ഏറ്റ് പറയപ്പെടുന്ന വേദകാല സംസ്ക്കാരത്തെക്കുറിച്ച് പലർക്കും വൻ വിവരങ്ങൾ ഉണ്ട് എന്ന് അറിയുന്നു.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബൃട്ടിഷ് രാജവംശം തറപറ്റിച്ച കാലത്ത് (1858ന് ചുറ്റുപാടിൽ) മെഡ്രാസ് പ്രോവിൻസ് (Madras Province) എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ ഭൂപടമാണ് ആദ്യത്തെ ചിത്രം.
ഏതാണ്ട് ഈ പ്രദേശംതന്നെയാണ് മെഡ്രാസ് പ്രസിഡൻസിയായി പിന്നീട് അറിയപ്പെട്ടത് എന്ന് തോന്നുന്നു. തീർച്ചയില്ല. കറുത്ത നിറത്തിൽ കാണുന്നതിൽ മലബാറിന് താഴെയുള്ളത് തിരുവിതാംകൂർ രാജ്യവും, മലബാറിന് തൊട്ട് മകുളിൽ ഉള്ളത് മൈസൂർ രാജ്യവും ആണ് എന്നും തോന്നുന്നു.
1947ൽ ഈ പ്രദേശമാകെ ഹിന്ദി ഭരണകൂടം പിടിച്ചടക്കിയപ്പോൾ, രൂപപ്പെട്ട സംസ്ഥാനങ്ങളുടെ ഭൂപടമാണ് രണ്ടാമത്തേത്. ഈ രണ്ട് ഭൂപടത്തിലും മലബാർ മെഡ്രാസ് പ്രസിഡൻസിയുടേയും, പിന്നീട് മെഡ്രാസ് സംസ്ഥാനത്തിന്റേയും ഭാഗമായിരുന്നു.
ഒന്നിൽകൂടുതൽ വൻ ഗൂഢലോചനകളുടെ പ്രേരകശക്തിയാൽ മലബാറിനെ തിരുവിതാംകൂറുമായി കുഴച്ച് കേരളം എന്ന സംസ്ഥാനം സ്ഥാപിക്കുകയും, എല്ലാ വിധ ഭരണസംവിധാനങ്ങളും തിരുവിതാംകൂർ സർക്കാർ സംസ്ക്കാരത്തിന് അടിയറവെപ്പിക്കപ്പെടുകയും ചെയ്തു.
തിരുവിതാകൂറിലെ പലനല്ലകാര്യങ്ങളും മലബറിലേക്ക് പടർന്നില്ല. മറിച്ച് മോശമായത് പലതും പടർന്നു.
അതേ സമയം മലബാറിൽ ഏറ്റവും മികച്ചതും, യുദ്ധപ്പറമ്പിൽ ചുറ്റും ശത്രുപക്ഷം നിറഞ്ഞ് നിൽക്കുമ്പോഴും സ്വന്തം പക്ഷത്തിന്റെ Standard (പതാക) ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഗജവീരനെപ്പോലുള്ള മലബാറിലെ ഇങ്ഗ്ളിഷ് ഔദ്യോഗിക സർക്കാർ ഓഫിസർ പ്രസ്ഥാനം ഇതോടുകൂടി ഒറ്റപ്പെടലിലേക്ക് നീങ്ങി. പിന്നീട് ഇത് നിഷ്പ്രഭാവസ്ഥയിലേക്ക് സാവധാനം നീങ്ങി. കാരണം, വളർന്ന് പന്തലിച്ചിരുന്ന മതിൽക്കെട്ട് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായിരിക്കുന്നു. പോരാത്തതിന്, വേരുകൾ അറുത്ത് മാറ്റുന്നവർ അടിത്തട്ടിൽ കൂട്ടംകൂടിനിൽക്കുന്നു.
എന്നാൽ ഈ പ്രസ്ഥാനം തികച്ചും തേഞ്ഞ്മാഞ്ഞ് മറവിയിലേക്ക് മാഞ്ഞ് പോകുന്നുത് വരെ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെയും, അതിന് പിന്നീട് നേരിട്ടുള്ള ഇങ്ഗ്ളിഷ് ഭരണത്തിലൂടെയും കെടാതെ നിലനിർത്തിപ്പോന്നിരുന്ന ഇങ്ഗ്ളിഷ് ഭാഷയിലെ സമസ്താടിസ്ഥാനത്തിലൂന്നിനിന്നിരുന്ന (egalitarian-based) ആശയങ്ങളം നടപടിച്ചട്ടങ്ങളും, പെരുമാറ്റച്ചട്ടങ്ങളും പതറാതെ നിലനിർത്തിയ പല ഉദ്യോഗസ്ഥരെയും (ഓഫിസർമാരെ) ഈ എഴുത്തുകാരന് നേരിട്ടറിയാനോ, അതുമല്ലെങ്കിൽ അങ്ങിനെയുള്ളവരെക്കുറിച്ച് കേട്ടറിയാനോ അവസരം ലഭിച്ചിരുന്നു.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ