top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ തടയാനുള്ള തന്ത്രം

കൊല്ലവർഷം 661ൽ (1486 A.D.), വേണാട് രാജ്യം (ഇന്നുള്ളള തിരുവനന്തപുരത്തിന് - Trivandrum - ചുറ്റ്പാട്) ജയസിംഹ ദേവൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. താഴെക്കിടയിൽ നിന്നിരുന്ന ഏതാനും ഇടംകൈ ജാതിക്കാർക്ക് സൌകര്യപ്രദമായി ജീവിക്കാൻ ആവാത്ത അവസ്ഥവന്നു. ഉയർന്ന ജാതിക്കാർ അവരെ കഠിനമായി പീഡിപ്പിച്ചു. കഠിനമായി ശക്ഷിച്ചു. ദേശ ദേവതകളെ ആരാധിക്കാൻ അനുവദിച്ചില്ല. പോരാത്തതിന് അവർക്ക് അവരുടെ പരാതികൾ രാജാവിന്റെ അടുത്ത് പോയി അറിയിക്കാനും ആവില്ല. കാരണം, താഴ്ന്നവരെ അടുപ്പിച്ചാൽ രാജാവിനും അവരിലെ നിഷേധകത്വം പകരും.


എന്നാൽ രാജാവ്, അവരുടെ നാട്ടിൽ വന്നപ്പോൾ, ഇവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും, മറ്റ് പരാതികളും നേരിട്ട് അറിയിക്കാനുള്ള സൌകര്യം ചെയ്ത്കൊടുത്തു.


രാജാവ് ആനപ്പുറത്ത് എഴുന്നള്ളി. ആനപ്പുറത്തിരിക്കുന്ന രാജാവിനോട് ഇവർ അവരുടെ പരാതികൾ അറിയിച്ചു. ആനപ്പുറത്തിരുന്നാൽ നിഷേധകത്വം പകരില്ല എന്ന ഒരു വിവരം ഒരു അന്ധവിശ്വാസം എന്നരൂപത്തിൽ സമൂഹത്തിൽ നിലനിന്നിരുന്നു. പോരാത്തതിന്, ആനയുടെ നിറം കറുപ്പാണ്. കറുപ്പ് നിറത്തിന് നിഷേധകത്വത്തെ വലിച്ചെടുക്കാനും ആവും (ആഗിരണം ചെയ്യാനാവും) എന്ന വിശ്വാസം പലദിക്കിലും ഉണ്ടായിരുന്നു.


എന്നാൽ താഴെക്കിടയിൽ ഉള്ളവർ നിഷേധകത്വം (negativity) പകരുന്നവരും (conduct) വികിരണം (radiate) ചെയ്യുന്നവരും ആണ് എന്ന് ഒരു തോന്നലും (sensation), ഉൾക്കാഴ്ചയും (insight), ജീവിതാനുഭവവും (life-experience) മിക്ക ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും ഉണ്ട് എന്നാണ് തോന്നുന്നത്.


എന്നാൽ താഴ്ന്നവർ വളരെ വ്യക്തമായും സ്വമനസ്സാലെയും തങ്ങൾ താഴ്ന്നവരാണ് എന്ന് സ്വന്തം മനസ്സിൽ ഉൾക്കൊളളുന്നവർ ആണെങ്കിൽ പലപ്പോഴും ഇക്കൂട്ടർ നിഷേധകത്വത്തിന്റെ മൂർത്തീകരണം ആവില്ല. മറിച്ച്, അവർ, അവർ ബഹുമാനിക്കുന്നവരെ പൊന്തിച്ചുവെക്കുന്നവരും, അതിനായിത്തന്നെ അത്യന്താപേക്ഷിതരും ആയി നിലകൊള്ളും.


അവർ ബഹുമാനിക്കുന്നവർക്ക് എന്ത് വിധേയത്വവും നൽകാൻ തയ്യാറുള്ള ഒരു ജനക്കൂട്ടമായി നിലകൊള്ളുന്നവരെ മുകളിൽ ഉള്ളവർ പാലൂട്ടിവളർത്തും. ഇതാണ് ഈ നാട്ടിൽ പണ്ട് മുതലുള്ള വ്യക്തമായ സാമൂഹിക തത്വശാസ്ത്രം.


ഉദാഹരണത്തിന്, ഏതാണ്ട് 1800കളുടെ അന്ത്യകാലം വരെ ഉയർന്ന ജാതിക്കാരും സാമൂഹിക മഹിമയുള്ളവരുമായ നമ്പൂതിരിമാർക്ക്, നായന്മാർ അവരുടെ വീട്ടിനുള്ളിൽ പലവിധ സ്വാതന്ത്ര്യങ്ങളും നൽകിയിരുന്നു. വീട്ടിലെ സ്ത്രീകളുമായി അവർക്ക് ഹ്രസ്വകാലം നിലനിൽക്കുന്നതോ, അതുമല്ലെങ്കിൽ ദീർഘകാലം നിലനിൽക്കുന്നതോ ആയ സംബന്ധം എന്ന ബന്ധം അനുവദിച്ചിരുന്നു. വീട്ടിലെ സ്ത്രീകളുമായി നമ്പൂതിരിമാർക്ക് ഈ വിധമുള്ള ഒരു പുരുഷബന്ധം ഇന്ന് കാണുമ്പോൾ അരോചകമായിത്തോന്നുമെങ്കിലും, അക്കാലങ്ങളിൽ ഇത് ഒരു വൻ അനുഗ്രഹമായിത്തന്നെയാണ് നായന്മാരുടെ ഇടയിലും പൊതുവായി സമൂഹത്തിലും കാണപ്പെട്ടിരുന്നത്.


ഇതിന് പിന്നിൽ വെറും ഭൌതികമായിത്തന്നെ കാണാവുന്ന പല ഗുണങ്ങളും ഉണ്ട് എന്നുള്ളത് വ്യക്തംതന്നെ. എന്നാൽ ഇന്ന് ഭൌതികമായി കാണാൻ പ്രയാസമുള്ള പലവിധ പോസിറ്റിവ് ഗുണങ്ങളും ഈ വിധ അടുപ്പങ്ങളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവികത. ആപേക്ഷികമായി ദിവ്യത്വമുള്ള വ്യക്തി സ്പർശിച്ചാലും, അടുപ്പംകാണിച്ചാലും, ദർശിച്ചാലും, നോക്കിക്കണ്ടാലും, മറ്റെ വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന അമാനുഷിക (supernatural) സോഫ്ട്വേർ കോഡുകളിൽ ചില പ്രത്യേക ഇടങ്ങളിൽ മൂല്യങ്ങളിൽ ഏറ്റം സംഭവിക്കും. യാഥാർത്ഥ്യത്തിന് പിന്നിൽ സ്ഥിതിചെയ്യുന്ന Virtual arenaയിൽ പലവിധ ഗുണകരമായ സ്ഥാനചലനങ്ങൾ സംഭവിക്കും. അവയുടെ ഫലം ഭൌതിക ജീവിതത്തിലും ഭൌതിക യാഥാർത്ഥ്യത്തിലും അനുഭവപ്പെടാം.


അതേ അവസരത്തിൽ നായർ സ്ത്രീകളെ താഴെ ജാതിക്കാരായ ഏതെങ്കിലും സ്ത്രീയോ പുരുഷനോ, വെറും പേര് വിളിച്ചാൽമതി, അസഹ്യമായ തരംതാഴ്ത്തലും അപമാനിക്കലും ആയി അനുഭവപ്പെടും, അങ്ങിനെ വിളിക്കപ്പെട്ട നായർ സ്ത്രീക്കും ആ ആളുടെ വീട്ടുകാർക്കും. നേരത്തെ സൂചിപ്പിച്ച അമാനിഷിക (supernatural) സോഫ്ട്വേർ കോഡുകളിലും Virtual arenaയിലും നിഷേധാത്മകമായ മൂല്യചോഷണവും, സ്ഥാനചലനവും സംഭവിക്കാം.


തിരുവിതാംകൂറിൽ നായർ പെൺകുട്ടികൾക്ക് പണ്ട് കാലങ്ങളിൽ അവരുടെ പേരിന് പിന്നിൽ 'അമ്മ' എന്ന ഒരു സ്ഥാനനാമം നൽകുന്ന ഒരേർപ്പാട് ഉണ്ടായിരുന്നു. ഇത്, താഴെ ജാതിക്കാരുടെ വെറും പേര് വിളിയാൽ ഉളവാകുന്ന നിഷേധകത്വത്തെ തടയാൻ ഉപകരിച്ചിരിക്കും എന്ന് തോന്നുന്നു. പുരുഷന്മാർക്ക്, നായർ, പിള്ള, നമ്പിയാർ തുടങ്ങിയ സ്ഥാനനാമങ്ങൾ പേരിന് പിന്നിൽ അനുബന്ധിപ്പിച്ചിട്ടുണ്ടാവും. ഇന്ന്, സാർ, മാഷ് എന്നെല്ലാം ഉപയോഗിക്കുന്നത് മാതിരി.


ഈ വിധ കാര്യങ്ങൾ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലാണ് സംഭാവ്യം. ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകളുള്ള ഭാഷാ അന്തരീക്ഷങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ വിധ അനുമാനങ്ങളും സൂചനകളും, വാദങ്ങളും ശുദ്ധ വിഡ്ഢിത്തമാണ് എന്നാണ് തോന്നുക. എന്നാൽ, ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഇന്നും ഫ്യൂഡൽ ഭാഷകളുടെ ക്രൌര്യത്തെക്കുറിച്ചും, അവയുടെ രാക്ഷസഭാവത്തെക്കുറിച്ചും യാതോരു അറിവും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page