ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ ഭരണയന്ത്രം ഈ ഉപഭൂഖണ്ടത്തിൽ
ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായ ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷുകാരാണ്, അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ (egalitarian) ഭരണയന്ത്രം ജനങ്ങൾക്കായി രൂപകൽപ്പന ചെയ്തത്.
ഭരണത്തിന് മുന്നിൽ പൌരന്മാർ സമന്മാരാണ് എന്ന് ഇന്നുള്ള ഇന്ത്യൻ ഭരണഘടനയിൽ സ്വർണ്ണലിപികളിൽ എന്നവണ്ണം ലിഖിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭരണഘടനയും ഭരണ സംവിധാനങ്ങളും ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെടുന്നതോടുകൂടി, ഈ സ്വർണ്ണലിപികൾ മാറി, നാറുന്ന ലിപികളിലേക്ക് കാര്യങ്ങൾ നീങ്ങുംഎന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.
ഇങ്ങിനെയൊരു പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ധാരണ British-Indiaയിലെ ഇങ്ഗ്ളിഷ് ഓഫിസർമാർക്ക് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. എന്നിരുന്നാലും, എന്തോ ഒരു പന്തികേട് സാമൂഹിക ആശയവിനിമയത്തിൽ ഉണ്ട് എന്ന് അവർക്ക് ബോധോദയം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.
ഇവിടെ പ്രശ്നമായി വന്നത്, അന്നേവരെ, നാട്ടിലെ പ്രമാണി കുടുംബങ്ങളുടെ ഒരു കുലത്തൊഴിൽ തന്നെയായിരുന്നു അധികാരിപ്പണി എന്നതാണ്. അവരെ നിയന്ത്രിക്കാനോ, അവർക്ക് മാനുഷിക മൂല്യങ്ങളെക്കുറിച്ച് ധാരണനൽകാനോ, മനുഷ്യാവകാശങ്ങളെക്കുറിച്ച് ചോദിക്കാനോ ആർക്കും ആവില്ലതന്നെ.
കീഴ്ജാതിക്കാരായി നിർവ്വചിക്കപ്പെട്ടിരുന്ന, വംശങ്ങളെ വിവിധ നിലവാരത്തിലുള്ള മൃഗങ്ങളെപ്പോലെതന്നെയായിരുന്നു അധികാരി വർഗ്ഗം കണക്ക് കൂട്ടിയിരുന്നത്. വാക്കുകൾ പലപ്പോഴും, ഈ നാട്ടിൽ ഇന്നുള്ള മനുഷ്യർ പലരും നായയെ ആട്ടിപ്പായിക്കാൻ ഉപയോഗിക്കുന്ന തരത്തിൽ ഉള്ളവായായിരുന്നു.
ഇഞ്ഞ് പോട്വാനേ (നീ പോടാ), ഇഞ്ഞി പോട്വാളെ (നീ പോടി) എന്ന രീതിയിൽതന്നെയാണ് നായന്മാർക്ക് കീഴിലായി അകപ്പെട്ട് പോയ വംശങ്ങളെ ഏത് കുട്ടിഅധികാരി വീട്ടുകാരും നിലനിർത്തിയിരുന്നത്.
William Logan എഴുതിയതാണ് എന്ന് പൊതുവെ കരുതപ്പെടുന്ന Malabar Manualൽ നായന്മാർക്ക് കീഴിൽ അകപ്പെട്ട് പോയ ജനവംശങ്ങളെക്കുറിച്ച്, ആകെയുള്ളത് ഒരു തരം തരംതാണ ജീവിവംശങ്ങൾ എന്നരീതിയിൽ ഉള്ള സൂചനമാത്രമേ ഉള്ളു.
(ഈ ഗ്രന്ഥം ഈ എഴുത്തുകാരൻ കാര്യമായി ഒന്ന് പരിശോധിച്ചപ്പോൾ, ഈ ഗ്രന്ഥത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ Malabar District Collector ആയിരുന്ന William Logan നേരിട്ട് എഴുതിയിരിക്കാൻ സാധ്യതയുള്ളു എന്നാണ് കണ്ടത്.
മറ്റ് മിക്ക ഭാഗങ്ങളും ഈ നാട്ടിലെ കുട്ടി അധികാരിവംശക്കാരുടെ വക്താക്കളുടെ താൽപ്പര്യങ്ങൾ ആരൊക്കെയോ കലർത്തിയ എഴുത്തുകൾ ആണ്.
വ്യക്തിയുടെ സാമൂഹിക നിലവാരമോ, ജാതിയോ, കുടുംബ മഹിമയോ ഒന്നുംതന്നെ നോക്കാതെ, വെറും വ്യക്തിയുടെ വ്യക്തിത്വത്തിലെ ഗുണമേന്മയെ മാത്രം കണക്കിൽ എടുത്ത് ഭരണയന്ത്രത്തിൽ ഒരു വൻ ഗുണമേന്മയുള്ള ഓഫിസർമാരുടെ ഒരു കൂട്ടത്തെ നെയ്തെടുക്കുക എന്നുള്ളതായിരുന്നു ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് കോളോണിയൽ ഭരണാധിപന്മാരുടെ മുന്നിൽ വന്നുപെട്ട ലക്ഷ്യം.
ഇത് ഒരു ചില്ലറക്കാര്യമല്ല. കാരണം. ബഹുമാനിക്കാത്തവരോട് യാതോരു മര്യാദകളും തമ്മിൽത്തമ്മിൽ നൽകാൻ കൂട്ടാക്കാത്ത ഒരു ജനക്കൂട്ടത്തിൽപെട്ടവരെ, അവരുടെ പാരമ്പര്യവും സാമൂഹികവും മറ്റുമായ കീഴ്വഴക്കങ്ങളിൽനിന്നും, വെറികളിൽനിന്നും, വെപ്രാളങ്ങളിൽനിന്നും, മോചിപ്പിച്ചെടുത്ത്, ചുറ്റും കവചം നെയ്ത്, ഇങ്ഗ്ളിഷിലെ മാന്യമായ പെരുമാറ്റങ്ങളും വാക്കുകളും, മാത്രം കൈമുതലായുള്ള ഒരു പറ്റം ഓഫിസർമാരെ രൂപകൽപ്പന ചെയ്യുക.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു അതിവിപ്ളവ പാർട്ടിയിലെ ഒരു സംസ്ഥാനമന്ത്രിയോട് ഈ നാട്ടിലെ ഉദ്യോഗസ്ഥരിലെ അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോൾ (ടി.വി. ചാനൽ മുഖാമുഖം), ആ വിപ്ളവ വായാടി പറഞ്ഞത് ഓർമ്മവരുന്നു QUOTE: സാക്ഷാൽ ദേവേന്ദ്രൻ വന്നാലും ഇവിടുള്ള അഴിമതി നിർത്താൻ ആവില്ല. END OF QUOTE
സാക്ഷാൽ ദേവേന്ദ്രന് പോലും പറ്റാത്തതായിരുന്നോ, ഇങ്ഗിളിഷ് ഭരണപക്ഷത്തിന് സാധിച്ചത്? അതോ, ദേവേന്ദ്രൻ അവരോടൊപ്പം തന്നെയായിരുന്നുവോ?
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ