ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ ബഹുമാനം നൽകില്ലല്ലോ!
ഇവിടെ പറയാൻ ഉദ്ദേശിച്ചകാര്യം മറ്റൊന്നായിരുന്നു. എത്തിയത് ഈ ദിക്കിലും.
ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ പൌരൻ സർക്കാർ ഓഫിസിൽ പോയി തന്റെ വ്യാപാര സംബന്ധമായി ആവശ്യമുള്ള ലൈസൻസുകളെക്കുറിച്ച് ആരായുന്നു. ഈ വിധ കാര്യങ്ങൾ നിർവ്വഹിക്കേണ്ടുന്ന ഓഫിസ് ജീവനക്കാരനുമായി സംസാരിക്കുന്നു.
രണ്ട് പക്ഷവും You, He, She എന്നെല്ലാം തന്നെ.
ഈ കയറിവന്ന പൌരന് അങ്ങ് ലൈസൻസുകൾ അത്ര എളുപ്പത്തിൽ നൽകിയാൽ, ഈ ആൾ നൊടിയിടെ കൊണ്ട് 'അവനിൽ' നിന്നും 'അദ്ദേഹം' ആവുമല്ലോ എന്ന ഒരു വേവലാതി, സർക്കാർ ഓഫിസ് തൊഴിലാളിക്ക് മനസ്സിൽ ഉദിക്കാനുള്ള യാതോരു കോഡും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.
കാര്യങ്ങൾ വളരെ നേരെയും, യാതോരു വിധ കാപട്യവും ഇല്ലാതെ നടത്തപ്പെടും. നൽകാവുന്ന ലൈസൻസാണെങ്കിൽ അത് നൽകപ്പെടും.
ഫ്യൂഡൽ ഭാഷക്കാരൻ ഓഫിസറോ, ഈ വിഷയവുമായി ബന്ധപ്പെട്ട കീഴ്ജീവനക്കാരനോ ആയാൽ, കാര്യങ്ങൾ വ്യത്യസ്തമാണ്.
ഈ ആളെ നേരിട്ട് പോയി സംസാരിക്കാൻ ഒരുമ്പെട്ടാൽ, വന്ന ആൾ എത്രത്തോളം ബഹുമാനത്തോടും, അടിയാളത്ത ഭാവത്തോടും നിന്നാൽ അത്രയും നല്ലത്. ഫ്യൂഡൽ ഭാഷക്കാരനായ സർക്കാർ ഓഫിസ് തൊഴിലാളി പ്രതാപം അവകാശപ്പെടുന്ന സ്ഥാനക്കാരനാണ്.
'സാർ' ഓ 'മാഡം' ഓ. വിചിത്രം എന്ന് പറയട്ടെ അമിതവാക്കുകൾ ഉണ്ട് എന്ന് അവകാശപ്പെടുന്ന ഫ്യൂഡൽ ഭാഷകളിൽ ഈ രണ്ട് വാക്കും ഇങ്ഗ്ളിഷിലെ You, He You, She വാക്കുകളായും പോരാത്തതിന് പേരിന് പിന്നിൽ ചേർക്കേണ്ടുന്ന സ്ഥാനചിഹ്നവുമാണ്. ഇവിടെ 'മാഡം' എന്ന വാക്കിന് യഥാർത്ഥത്തിൽ ഈ വിധം ഉപയോഗിക്കുന്നതിൽ കഠിനമായ ഒരു പോരായ്മയുണ്ട്.
അത് ഇതാണ്. മാഡം (Maadam) എന്ന വാക്ക് ഇങ്ഗ്ളിഷിലെ 'Madam' എന്നവാക്കിനെ ഫ്യൂഡൽ ഭാഷയിലേക്ക് തർജ്ജമ ചെയ്തതാണ് എന്ന് കരുതാവുന്നതാണ്. ഈ 'Madam' ഇങ്ഗ്ളിഷിലെ 'Sir' എന്ന പദത്തിന്റെ സ്ത്രീലിംഗം ആണ്.
ഇങ്ഗ്ളിഷിൽ Sir എന്ന പദം രണ്ട് വ്യത്യസ്ത അർത്ഥത്തോടുകൂടിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇങ്ഗ്ളണ്ടിൽ രാജവിൽനിന്നും / റാണിയിൽനിന്നും Knighthood ലഭിച്ചവരുടെ പേരിന് മുന്നിൽ Sir എന്ന ബഹുമാന പദം നൽകപ്പെടും. ഇന്ന് ഡോക്ടറെയ്റ്റ് കിട്ടുന്നവർ 'Dr.' എന്ന പദം പേരിന് മുന്നിൽ വെക്കുന്നത് മാതിരി. എന്നാൽ ഇങ്ഗ്ളിഷ് Knighthood വളരെ വളരെ കുറച്ച് പേർക്കേ ലഭിക്കാറുള്ളു. ഡോക്ട്രെയ്റ്റ് അതുപോലെയല്ല. അത് സിനിമാ ടിക്കറ്റ് പോലെയാണ് ഇന്ന്. ക്യൂനിന്ന് പൈസ കൊടുക്കുന്നവർക്കെല്ലാം കിട്ടിയേക്കാം. ഈ വ്യത്യാസം നിലനിൽക്കുന്നു.
ഇങ്ഗ്ളിഷിൽ Sir/Madam എന്ന വാക്കിന്റെ ഉപയോഗം You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളെ ബാധിക്കുകയോ, അവയെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് വലിക്കുകയോ ഇല്ല.
എന്ത് മാനുഷിക വികാരങ്ങളെയും നിർവ്വചിക്കാൻ അനവധി വാക്കുകൾ ഉണ്ട് എന്ന് അവകാശപ്പടുന്ന ഫ്യൂഡൽ ഭാഷകൾക്ക് യഥാർത്ഥത്തിൽ മനുഷ്യർ തമ്മിൽ മാന്യമായി ആശയവിനിമയം ചെയ്യാനുള്ള വാക്കുകൾ ഇല്ല എന്നുള്ളതാണ് വാസ്തവം. അത് കൊണ്ടാണ് ഇങ്ഗ്ളിഷ് വാക്കുകളായ 'Sir', 'Madam' എന്നിവയെ തർജ്ജമ ചെയ്ത്, വികൃതമാക്കി, ഉച്ചാരണ പിശകും കയറ്റി ഉപയോഗിക്കുന്നത്, വേണ്ടാത്തിടത്തെല്ലാം ഒട്ടിച്ച് വച്ച് ഉപയോഗിക്കുന്നത്.
വ്യക്തിയുടെ പേരിനും, You, Your, Yours, He, His, Him, She, Her, Hers എന്നിവയ്ക്കെല്ലാം ഈ വാക്കുകൾ ഉപയോഗിക്കപ്പെടുന്നു. ഫ്യൂഡൽ ഭാഷകളിൽ ഉള്ള വാക്കുകൾ മതിയാകുന്നില്ല എന്ന് ഒരു സൂചന ഇത് നൽകുന്നു.
എന്നാൽ പ്രാദേശിക ഭാഷയിലെ പോരായ്മകളെ മറച്ചുവെക്കാനായി ഈ വിധ തരംതാണം ചെയ്തികൾ ചെയ്യുമ്പോൾ, കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തം ഒന്ന് സൂചിപ്പിക്കാം. കൂടുതൽ ശക്തമായി പറയാവുന്ന കാര്യമല്ല.
'Madam' എന്ന വാക്ക് ഒരു വ്യക്തിയുടെ പേര് പോലെ ഇങ്ഗ്ളിഷിൽ ഉപയോഗിക്കുന്നത് ഒരു പേരുദോഷം വരുത്തുന്ന ഏർപ്പാടാണ്. ഈ ഉപയോഗം ഇങ്ഗ്ളിഷിൽ Slang എന്നാണ് വിശേഷിപ്പിക്കാറ്.
കാര്യം ഇത്രമാത്രമേയുള്ളു: വേശ്യാലയം നടത്തിപ്പുകാരികളായ സ്ത്രീകളെ (Brothel Matrons) വിശേഷിപ്പിക്കുന്ന പേര് വിളിയാണ് 'Madam' എന്ന് ഇങ്ഗ്ളിഷിൽ.
ശ്രദ്ധിക്കുക, കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishൽ) 'Sir', 'Madam' എന്നിവ പേരിന് പിന്നിലോ, പേരായോ ഉപയോഗിക്കാറില്ല.
ഇങ്ഗ്ളിഷിൽ അപക്വമായ വിവരം ഉള്ള വിദ്വാന്മാർ ഈ വിഡ്ഢിത്തം ഇന്ന് മിക്ക ഫ്യൂഡൽ ഭാഷകളിലും യാതോരു ബോധവുമില്ലാതെ ഇറക്കി, സ്ക്കൂളിലും കോളെജിലും, സക്കാർ / സ്വാകാര്യ സ്ഥാപനങ്ങളിലും മറ്റും കയറ്റിവിട്ടിട്ടുണ്ട്. ഈ വിധ വാക്ക് പ്രയോഗം ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർ ഉപയോഗിക്കാറില്ല. വനിതയെ സൂചിപ്പിച്ച് പേര് ഉപയോഗിക്കുന്ന അവസരത്തിൽ 'Mrs.' / 'Miss.' എന്ന മാന്യമായ പദങ്ങൾ ഉണ്ട്. (ഇവ പേരിന് മുന്നിലാണ് ഉപയോഗിക്കേണ്ടത്.)
അല്ലാതെ അഭിസാരികമാരെ ഓർമ്മപ്പെടുത്തുന്ന വാക്കിന്റെ ആവശ്യം ഇല്ലതന്നെ. എന്നാൽ നിലവാരം ഉള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ചങ്കുറപ്പുളളവർ ഇന്ന് ഈ ഉപഭൂഖണ്ടത്തിൽ കുറഞ്ഞ് കുറഞ്ഞ് വരികയാണ്.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ