ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതുമറിക്കപ്പെടുന്നതെങ്ങിനെ
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ കടന്നുകയറിയാൽ ഉള്ള അവസ്ഥയെക്കുറിച്ച് കുറച്ച് കൂടി പറഞ്ഞിട്ട് തിരിച്ച് എഴുത്തിന്റെ പാതയിലേക്ക് വരാം എന്ന് കരുതുന്നു.
ദക്ഷിണേഷ്യയിൽ സമൂഹത്തിൽ വ്യക്തികൾ തട്ടുതട്ടായി വ്യത്യസ്ത ജനക്കൂട്ടങ്ങളായാണ് ജീവിക്കുന്നത്. വ്യക്തിക്ക് കഴിവുണ്ട് എന്നതിൽ കാര്യമില്ല. ഉദാഹരണത്തിന് ഒരു ഫർണിച്ചർ ഉൽപ്പാദനകേന്ദ്രത്തിലെ ഒരു ആശാരിക്ക് കാര്യമായ നൈപുണ്യവും തൊഴിൽ വേദിയിൽ പ്രതിഭയും
ഉണ്ട് എന്നത് കൊണ്ട് ആ ആളെ ആ കമ്പനിയുടെ ഏതെങ്കിലും ഉയർസ്ഥാനത്തിലേക്ക് നിയമിക്കും എന്ന് തോന്നുന്നില്ല.
സ്വകാര്യ ബസ്സുകളിൽ പുസ്തക വിൽപ്പനക്കാരെ കണ്ടിട്ടുണ്ട്. ചിലർ അതിഗംഭിര പദപ്രയോഗവും വാക്ക് സാമർത്ഥ്യവും ഉള്ളവരാണ്. നന്നായി പുസ്തകം വിൽക്കും. എന്നാൽ ഇവരെ ഈ പണിക്കേ വെക്കുള്ളൂ, സാധാരണ ഗതിയിൽ, അവരുടെ തൊഴിൽ ഉടമകൾ.
കാരണം, ഈ ഒരു വ്യക്തിയെ അങ്ങിനെ ഉയർത്തിയാൽ, അടിത്തട്ടിൽ ഉള്ള ഒരു ജനക്കൂട്ടത്തെത്തന്നെ ഉയരങ്ങളിലേക്ക് വലിച്ച് ഉയർത്തുന്ന സാമൂഹിക അനുഭവം സംജാതമാവാം.
വ്യക്തികൾ ഇങ്ഗ്ളിഷിൽ ഉള്ളത് പോലെ ആരോടും ഒരേ വാക്ക് കോഡുകളാൽ അല്ല ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഓരോ സാമൂഹിക തട്ടിലേയും വ്യക്തികൾ ആ തട്ടിലേയും, മറ്റ് തട്ടുകളിലേയും വ്യക്തികളോട് വ്യത്യസ്തവും വളരെ കൃത്യവുമായ വാക്ക് കോഡകളാൽ ആണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.
കീഴിൽ ഉള്ള ആളെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചാൽ, പലരിലും അനിഷ്ടവും, വിരോധവും, അറപ്പും ആണ് സംഭവിക്കുക.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ സാധാരണക്കാരിൽ ഈ വിധമുള്ള ഒരു വ്യത്യസ്തമായ തട്ടുകളെ ഭാഷാ കോഡുകൾക്ക് സൃഷ്ടിക്കാൻ ആവില്ല. അതിനാൽത്തന്നെ പലപ്പോഴും, പല വൻ കമ്പനികളിലും വ്യക്തിപരമായ കഴിവിനെ കണ്ടറിഞ്ഞ് ആളുകളെ അവർക്ക് അനുയോജ്യമായ നിലവാരങ്ങളിൽ നിയമിക്കാറുണ്ട്. ഏതാണ്ട് 20 വർഷം മുൻപ് വരെ, വാണിജ്യകമ്പനികളിൽ വിപണനത്തിൽ (Salesൽ) കാര്യക്ഷമത കാട്ടിയവർ കമ്പനിയുടെ മുകൾസ്ഥാനങ്ങളിൽ എത്തിച്ചേർന്ന സംഭവങ്ങൾ യാതോരു ആശ്ചര്യവുമായി ബന്ധപ്പെടുത്താതെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇവരിൽ പലരും ആ വക കമ്പനികളിൽ Salesman ആയി തൊഴിൽ ആരംഭിച്ചവരായിരിക്കും.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ 1990ഓടുകൂടി അവിടുത്തെ നിസ്സാര വേതനത്തിൽ മൂന്നാംലോക രാഷ്ട്രങ്ങളിൽ നിന്നും ITമേഖലയിൽ പലരും ജോലിക്ക് ചേർന്നു. ഐടി എന്ന സംഗതി വളരെ നിസ്സാരമായി പഠിച്ചെടുക്കാവുന്ന മേഖലയാണ്. കാരണം, വ്യക്തി തൊഴിൽ ചെയ്യുന്നത്, അതി ഗംഭീരമായ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന കമ്പ്യൂട്ടറുകളിലാണ്. നിസ്സാര കോഡ് വിന്യാസം തന്നെ അതിഗംഭീരമായ പ്രകടനങ്ങൾ വിക്ഷേപിക്കാൻ കഴിവുള്ള യന്ത്രങ്ങളാണ് കമ്പ്യൂട്ടറുകൾ.
ഇവിടെ ചിന്തിക്കേണ്ടുന്ന ഒരു കാര്യം ഐടി മേഖലയിൽ മാത്രമല്ല, മറ്റ് പലമേഖലകളിലും അതിഗംഭീര നൈപുണ്യം പ്രകടിപ്പിക്കാൻ കെൽപ്പുള്ളവർ ദക്ഷിണേഷ്യയിൽ ഉണ്ട്. ഉദാഹരണത്തിന്, കെട്ടിട നിർമ്മാണം, ഇരുമ്പ് കമ്പിവേല, ആശാരിപ്പണി തുടങ്ങി അനേകം കാര്യങ്ങൾ. എന്നാൽ, യൂഎസ്സിലെ ഐടി മേഖലയിലെ മുതലുടമകൾക്ക് മാത്രമേ നിസ്സാരവേതനക്കാരെ കൊണ്ടുവന്ന് അവരുടെ വ്യാപരങ്ങളിൽ വൻ ലാഭങ്ങൾ കൊയ്യാനുള്ള അവസരം കിട്ടിയുള്ളു. കാരണം, ഐടി എന്ന മേഖല വളരെ പുതിയതായിരുന്നു.
എന്നാൽ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയും സ്വാധീനവും ഉള്ള ഒരു മേഖലയായിരുന്നു ഇത്. ഈ വിദ്യ പുറംനാട്ടുകാർക്ക് യാതോരു മേൽനോട്ടവും ഇല്ലാതെ കൈമാറിയത്, പിന്നീട് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ അതിഗംഭീരമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചു.
അവരെ മൂക്കിൽ കയർ കെട്ടിയ മാതിരി, ലോകത്തിലെ പലവിധ പ്രശ്നങ്ങളിലേക്കും വലിച്ച് കൊണ്ടെത്തിച്ചു.
പോരാത്തതിന്, അധികം വൈകാതെ, ഐടി പ്രവർത്തനത്തിൽ നല്ല നൈപുണ്യം കാട്ടിയവരെ, അവിടങ്ങളിലെ പല ഐടി കമ്പനികളിലും ഉയർസ്ഥാനങ്ങളിൽ നിയമിച്ചു. ഇതെല്ലാം ഒരു ഇങ്ഗ്ളിഷ് സാമൂഹിക പശ്ചാത്തലത്തിൽ നിന്നും കണ്ട് കൊണ്ടാണ് ചെയ്തത്.
എന്നാൽ പുറംനാട്ടിൽ നിന്നും വന്നു കയറിയവർ ഫ്യൂഡൽ ഭാഷക്കാരാണ്. അവരുടെ സ്വന്തം നാട്ടിൽ തൊഴിൽ നൈപുണ്യമുള്ള ആളെ ആ പണിയിൽ പിടിച്ച് ബന്ധിപ്പിച്ച് വെക്കുകയാണ് ചെയ്യുക. കമ്പനിയുടെ മുകൾസ്ഥാനത്ത് സ്ഥാപിക്കില്ലതന്നെ.
ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കടന്നാൽ, ദുർഘടവും, മൂർച്ചയേറിയ മുള്ളുകളും, കൂർത്ത കല്ലുകളും, വൻ ഉയർച്ചത്താഴ്ചകളും, മാന്തുന്ന ഇലകളും മറ്റും നിറഞ്ഞ് നിൽക്കുന്ന ഒരു വനാന്തരീക്ഷത്തിൽ നിന്നും ഒരു ആന കരിമ്പിൻ തോട്ടത്തിൽ കടന്നുകയറിയത് പോലെയാണ്.
ചുറ്റും മധുരിക്കും കരിമ്പുകൾ. പ്രദേശമാകെ വളരെ നിരപ്പും, വെടിപ്പും. എന്നാൽ ആന ഒന്ന് അഴിഞ്ഞാടിയാൽ പിന്നെ ആ കരിമ്പിൻ തോട്ടത്തിന്റെ രൂപം ആകെ മാറും. കരിമ്പെല്ലാം ചവുട്ടി മെതിക്കപ്പെടും. നിലം ഉഴുതുമറിച്ചത് പോലെയാകും.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ