ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
ഇന്ത്യയുടെ ഔപചാരിക ചരിത്രം വായിച്ചിട്ട് ഏതാണ്ട് 25 വർഷമെങ്കിലും ആകും. എന്നാൽ അന്ന് വായിച്ച ഔപചാരിക ചരിത്രത്തിന്റെ ആത്മാംശം ഇന്ന് ഒന്ന് കൂടി ഊക്കോടെയാണ് വിദ്യാർത്ഥികളും ജനങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് എന്നാണ് തോന്നുന്നത്.
ഇന്ത്യയുടെ ഔപചാരിക ചരിത്രം പരിശുദ്ധ കളവാണ് എന്ന് പറയാനുള്ള കരുത്തില്ല. എന്നാൽ അത് അങ്ങിനെതന്നെയാണ് എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ചരിത്രം എഴുതുന്നവർക്ക് കാര്യമായ സാമൂഹിക വിവരം ഇല്ലാ എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരു ചരിത്രപുസ്തകത്തിൽനിന്നും മറ്റൊരു ചരിത്രപുസ്തകത്തിലേക്ക് എന്നത് മാതിരിയാണ് ചരിത്രവിവരങ്ങൾ പടരുന്നത് എന്നാണ് തോന്നുന്നത്.
ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് എഴുതിയിട്ടുള്ളതിന്റെ ചേതന പലപ്പോഴും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ മുകൾപ്പരിപ്പിൽ സ്പർശ്ശിച്ചുകൊണ്ടുള്ള ഒരു ഓട്ടവും നടത്തവും ആണ് എന്നാണ് പലപ്പോഴുംതോന്നിയിട്ടുള്ളത്.
ഇങ്ഗ്ളണ്ടിലെ ചരിത്രം എഴുതുന്ന അതേപോലെ ഈ ഉപഭൂഖണ്ടത്തിലെ ചരിത്രം എഴുതുന്നതിൽ കാര്യമായ അബദ്ധമുണ്ട്.
ഇങ്ഗ്ളണ്ടിലെ സാധാരണ ജനത്തിന്റെ വ്യക്തിത്വവും സമൂഹിക അന്തസ്സും ഉള്ളവരല്ല ഈ ഉപഭൂഖണ്ടത്തിലെ സാധാരണ ജനം. ജനം തന്നെ പലതട്ടാണ്. പൊതുവായുള്ള ഒരു ജനസമൂഹമല്ല ഇവിടങ്ങളിൽ ഉണ്ടായിരുന്നത്. തമ്മിൽത്തമിൽ പൊരുതി തമ്മിൽത്തമ്മിൽ മറിച്ചിടാനും, താഴെവീണ ജനക്കൂട്ടങ്ങളെ ചവിട്ടിമെതിക്കാനും ഉത്സാഹമുള്ള ഒരു പ്രദേശത്തിലെ വെറും രാജാക്കന്മാരുടെ കുറെ വിഡ്ഢി യുദ്ധങ്ങളുടെ കഥകൾ എഴുതിവെക്കുന്നത് വായിക്കുന്നതിൽ എന്തെങ്കിലും ഗുണകരമായ ചരിത്ര പഠനം ഉണ്ട് എന്ന് തോന്നിയിട്ടില്ല.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിവച്ച കാര്യങ്ങൾ കാണാതെ വെറും വിഡ്ഢിത്തങ്ങൾ എഴുതിവച്ച് അവരെ തറപറ്റിക്കുന്ന കാര്യങ്ങളാണ് ഇന്നത്തെ ഔപചാരിക ചരിത്രം എന്ന് തോന്നുന്നു.
ജനക്കൂട്ടങ്ങൾ തമ്മിൽതമ്മിലും വ്യക്തികൾ തമ്മിലും പലതരം വെപ്രാളങ്ങൾ ഉളവാക്കുന്ന ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യാതോരു കുടുംബ മഹിമയോ ജാതീയമായ മഹിമയോ കണക്കിൽ എടുക്കാതെ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു ഓഫിസർ കൂട്ടത്തെ സൃഷ്ടിക്കുന്ന അവസരത്തിൽ അതിന് ഏറ്റവും ബലവും താങ്ങും ഉയർച്ചയും നൽക്കാനായി ചെയ്ത ഭൌതികമായ കാര്യം ഓഫിസർമാർക്ക് ഇരിക്കാനായി ഒരു ഉയർന്ന പീഠമോ, അതുമല്ലെങ്കിൽ ഒരു ഉയർന്ന രംഗപീഠമോ, Stageഓ , platformഓ, ഓഫിസിൽ ആദ്യം ഉണ്ടാക്കിവെക്കുക എന്നതാണ്.
കാരണം, എളിമയോടുകൂടി പെരുമാറുന്നവരുടെ പെരടിക്ക് കയറുന്ന ഭാഷാ സംസ്ക്കാരമുള്ള ജനങ്ങൾക്ക് നേരിട്ട് ഓഫിസർമാരെ വന്ന് കാണാം. ഗുമസ്തരേയും (ക്ലാർക്ക്മാരേയും) ശിപായിമാരേയും (പ്യൂണുമാരേയും) പോയികണ്ട് പാദസേവചെയ്യേണ്ട കാര്യമില്ല.
ഈ ഒരു ഓഫിസ് ഇരിപ്പിട ഘടനാ സമ്പ്രദായം ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന ഇടങ്ങളിലാണ് ഉണ്ടായിരുന്നത്. ഇങ്ഗ്ളിഷ് ഭരണത്തിന് പുറത്തുള്ള നാട്ടുരാജ്യങ്ങളിൽ ഇങ്ങിനെയൊരുകാര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ട് പലതും അടുത്ത എഴുത്തിൽ നൽകാം.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ