top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം

ഭൂപടത്തിൽ Calicut Empire (Calicut - കോഴിക്കോട് - സാമ്രാജ്യം) ദക്ഷിണ മലബാറും കഴിഞ്ഞ്, വേണാട് (തിരുവിതാംകൂർ) പ്രദേശംവരെ അടക്കിവാഴുന്നതായി കാണുന്നു. ഈ ഭൂപടം ആരാണ് വരച്ചത് എന്ന് അറിയില്ല. വാസ്തവം പറയുകയാണെങ്കിൽ, ഭൂഖണ്ട യൂറോപ്യന്മാരും ഇങ്ഗ്ളിഷുകാരും വരുന്ന അവസരത്തിൽ Calicut ഒരു കൊച്ച് പ്രദേശംതന്നെയായിരുന്നു. Palghat (പാലക്കാട്) പോലും അതിന്റെ അധികാരപരിധിക്ക് അപ്പുറമായിരുന്നു.


പോരാത്തതിന്, Calicutന് തൊട്ട് തെക്കായുള്ള വള്ളുവനാട്, (കോഴിക്കോടിന്റെ തെക്കേ അറ്റം മുതൽ പൊന്നാനി വരെയുള്ള പ്രദേശം) Calicutന് പുറത്തായിരുന്നു. വള്ളുവനാട്ടിലെ തിരുനാവായായിലെ നാവാ മുകുന്ദ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന മമാങ്കം ഉത്സവത്തെക്കുറിച്ച് വായനക്കാരൻ കേട്ടിട്ടുണ്ടാവും. ആ നാട് വള്ളുവനാട് രാജവിന്റെ പ്രദേശമായിരുന്നു.


വള്ളുവനാട് എന്ന പ്രദേശംതന്നെ ഏറനാട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. വ്യക്തമായി ഇവയുടെ ചരിത്രപരമായ അതിരുകൾ അറിയില്ല. എന്നാൽ കൊച്ചുകൊച്ച് വരേണ്യ കുടുംബക്കാർ വൻ ജനക്കുട്ടങ്ങളെ തട്ടുതട്ടായുള്ള അടിമത്തത്തിൽ വച്ച് വിലസുന്നു. ആരും മോശക്കാരല്ല. നല്ലവരും അല്ല. ഭാഷാ കോഡുകൾക്ക് അനുസൃതമായി ജീവിക്കുന്നു.


വളളുവനാടിന് തെക്കായുള്ള Cochinനും (പെരുംപടപ്പും) Calicutന്റെ അധികാര പരിധിക്ക് അപ്പുറത്തായിരുന്നു.


വടക്കെ മലബാറിലേയും, തെക്കേ മലബാറിലേയും ജനം എന്ന് ചരിത്രപരമായി എപ്പോഴും സൂചിപ്പിക്കപ്പെടുന്നത്, ബ്രാഹ്മണരേയും അമ്പലവാസികളേയും, നായന്മാരേയും മാത്രമാണ്. ഇതിൽതന്നെ അമ്പലവാസികളെ കാര്യമായി സൂചിപ്പിച്ച് കാണുന്നില്ല എന്നാണ് അനുഭവം. കൃത്യമായി അറിയില്ല.


നായന്മാർക്ക് നേരെ കീഴിൽ വടക്കെ മലബാറിൽ മരുമക്കത്തായ തീയന്മാർ ഉണ്ടായിരുന്നു. തെക്കേ മലബാറിൽ മക്കത്തായ തീയ്യന്മാർ എന്ന മറ്റൊരു ജനക്കൂട്ടവും ഉണ്ടായിരുന്നു. ഇവർ രണ്ട് കൂട്ടരേയും കുറിച്ച്, William Logan എഴുതി എന്ന് പറയപ്പെടുന്ന Malabar Manualൽ വളരെ ചെറിയ സൂചനകൾ മാത്രമേയുള്ളു. Tellicherryയിലെ (തലശ്ശേരിയിലെ) English Factoryയിലെ പട്ടാളത്തിൽ നായന്മാരും തീയ്യന്മാരും ഉണ്ടായിരുന്നു എന്ന് സൂചന കാണുന്നുണ്ട്. ഇങ്ഗ്ളിഷ് പക്ഷം തീയ്യന്മാരെ പട്ടാളത്തിൽ ചേർത്തത് തന്നെ സാമൂഹികമായി വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവാം.


ആ ഗ്രന്ഥത്തിൽ വ്യക്തമായും നായന്മാർ എഴുതിയാതാണ് എന്ന് വിശ്വസിക്കാവുന്ന ദിക്കുകളിലെല്ലാം നായന്മാരുടെ മഹത്വമാണ് പറയുന്നത്. അതേ സമയം William Loganതന്നെയാണ് എഴുതിയത് എന്ന് മനസ്സിലാക്കാവുന്ന ഭാഗങ്ങളിൽ നേരെ വിപരീതമായും നായന്മാരെക്കുറിച്ച് എഴുതിക്കാണുന്നു.


തീയ്യന്മാരിൽ ചെറിയ ഒരു ശതമാനം പേർ സാമ്പത്തിക ശേഷിയും സ്വത്തും ഉള്ളവരായിരുന്നു എന്ന് തോന്നുന്നു. കാരണം, പണപ്പയറ്റ് എന്ന അത്ഭുത സാമൂഹിക ബാങ്കിങ്ങ് സമ്പ്രദായത്തിൽ നായന്മാരും ചില തിയ്യകുടുംബാംഗങ്ങളും ഒന്നിച്ച് പങ്ക് ചേരാറുണ്ടായിരുന്നു എന്ന് ആ ഗ്രന്ഥത്തിൽ സൂചിപ്പിച്ച് കാണുന്നു. ഇങ്ഗ്ളിഷ് ഭരണത്തിൽ ഓഫിസർമാരായി ചേരുന്നവർ ഈ ഇടപാടിൽ പങ്കെടുക്കുന്നത് ഇങ്ഗ്ളിഷ് ഭരണം നിരോധിച്ചിരുന്നു. കാരണം, ഇങ്ങിനെയുള്ള പദ്ധതികളിൽ പങ്കെടുക്കുന്ന ഓഫിസർമാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള പക്ഷപാതരാഹിത്യത്തിൽ വിട്ടുവീഴ്ചകൾ വന്നുചേരും എന്ന് മനസ്സിലാക്കിയത് കൊണ്ട്.


തീയ്യന്മാർക്ക് കീഴിൽ ഉള്ള അനവധി ജനസമൂഹങ്ങളെക്കുറിച്ച് വളരെ ചെറിയ സൂചനമാത്രമേയുള്ള. ചെറുമാരെ കുറിച്ചും, മറ്റ് അടിമ ജനങ്ങളെക്കുറിച്ചും കുറിച്ചിയരെക്കുറിച്ചും, കുറുമ്പരെക്കുറിച്ചും ചെറുതായും മൊത്തമായും സൂചനയുണ്ട്. അത്രമാത്രം.


ഇത്രയും കാര്യം ഇവിടെ പ്രസ്താവിച്ചത്, ഇന്ത്യ എന്നാ മാഹാരാജ്യത്തിന്റെ മാഹാചരിത്രം വായിക്കുന്ന ആൾ മനസ്സിലാക്കേണ്ടുന്ന ചെറിയ കാര്യങ്ങളെ ശ്രദ്ധയിൽ പെടുത്താനാണ്. ഇന്ത്യൻ ഭൂപടത്തിൽ വ്യക്തമായി കാണാൻ പോലും പറ്റാത്ത മലബാറിലെ കാര്യം ഇതാണ്. ഇങ്ങിനെ നോക്കുമ്പോൾ, ഈ ഉപഭൂഖണ്ടം മുഴുവാനായും നോക്കിയാൽ എത്ര എത്ര കൊച്ചുകൊച്ച് പ്രദേശങ്ങൾ ആണ് തമ്മിൽ പോരിട്ടുകൊണ്ട് നൂറ്റാണ്ടുകളോളം ഇവിടെ ഉണ്ടായിരുന്നത് എന്ന് കാണാം.


വിജയനഗർ സാമ്രാജ്യവും, മുഗൾ സാമ്രജ്യവും, മഗദ സാമ്രാജ്യവും, ഡെൽഹിയിലെ അടിമ സുൾത്താന്മാരുടെ സാമ്രാജ്യവും മറ്റും എടുത്ത് പറയുമ്പോൾ, ശ്രദ്ധയിൽ പെടാത്ത കാര്യം, ഈ ഓരോ സാമ്രാജ്യത്തിലും എല്ലായിടത്തും തമ്മിൽ പോരിട്ടുകൊണ്ടിരിക്കുന്ന അനവധി കൊച്ചുകൊച്ച് രാജ്യങ്ങളും, അനവധി ജനക്കൂട്ടങ്ങളെ അടിമത്തത്തിൽ അമർത്തിവച്ചിരിക്കുന്ന ആഭിജാത്യം പേറുന്ന കുലീന കുടുംബങ്ങളും ഉണ്ടായിരുന്നു.


ഈ വിധ കുലീന കുടുംബങ്ങളുടെ ചവറ്റുകൊട്ടകളിലും കുപ്പത്തൊട്ടികളിലും അകപ്പെട്ടുപോയ ജനക്കൂട്ടങ്ങളുടെ കാൽച്ചങ്ങലകൾ അടിച്ചുടച്ചത്, ചരിത്രത്തിൽ ആദ്യമായി ചെയ്തത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. ഇക്കാര്യം വിമോചനം ലഭിച്ച ഓരോ തട്ടിന്റെയും മുകൾത്തട്ടുകാർക്ക് വെപ്രാളം നൽകിയ കാര്യം തന്നെയാകാം.


മലബാറിൽ മൊറോക്കൻ (Moroccan) വംശജനായ ഹൈദർ അലിയും, മകനായ ടിപ്പുവും ഇതേ കാര്യം ഒരു ഓട്ടപ്പന്തയം എന്ന രീതിയിൽ ചെയ്തിട്ടുണ്ട് എന്ന് പറയാമെങ്കിലും, ഇവരുടെ ചെയ്തികളിൽ വൻ വേദനാ ജനകങ്ങളായ സംഭവങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവരുടെ ചെയ്തികൾ സാമൂഹിക ഘടനയെ വെറുതെ മലക്കം മറിക്കുന്ന തരത്തിൽ ഉള്ളതും, പക്വമായ സാമൂഹിക പുനർആവിഷ്ക്കരണ പദ്ധതികൾ ഇല്ലാത്തതുമായിരുന്നു എന്നാണ് കാണുന്നത്.


Social Engineering എന്നുള്ളത് വളരെ സങ്കീർണ്ണതകൾ ഉള്ള വിഷയമാണ്. അതിനായുള്ള അഗാധമായ വിവരം ഉൾകൊണ്ടിരുന്ന ആരെയും ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷത്തിന്റെയും സാമൂഹിക ആശയ വിനിമയത്തിൽ വ്യക്തിക്ക് അവകാശപ്പെട്ട അന്തസ്സിനേയും കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ കാണാമായിരുന്നു.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page