top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ

എഴുത്ത് പാതവിട്ടല്ല നീങ്ങുന്നത്. മറിച്ച്, പാതയിൽത്തന്നെ വളരെ മുന്നിലേക്ക് എടുത്ത് ചാടിയാണ് നീങ്ങുന്നത്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ, എന്തെങ്കിലും ഒന്ന് തൊട്ടുപോയാൽ, ഇലക്ട്രോൺ ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നത് പോലെയാണ്. ഒരു ചെറിയ കുത്ത്, ഒരു Football മൈതാനം പോലെ അങ്ങ് വലുതാവും.


ഏതായാലും ഇത്രയും എത്തിയ സ്ഥിതിക്ക്, കുറച്ച് കൂടി ദൂരം മുന്നോട്ട് നീങ്ങി, അതിന് ശേഷം പഴയ സ്ഥാനത്തേക്ക് പോകാം.


ഇങ്ഗ്ളിഷുകാർ ഇവിടെ വിഘടിപ്പിച്ചാണ് ഭരിച്ചത് എന്ന് ഔപചാരിക ചരിത്രകാരന്മാർ ആണയിട്ട് പറയും. ഒരു ചെറുപ്പക്കാരനായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥൻ, ഒരു രസകരമായ വാക്യപ്രയോഗം ഫൈലിൽ എഴുതി: Divide and rule! ഇതിന്റ പശ്ചാത്തലം പിന്നീട് പ്രതിപാദിക്കാം.


British Labour Party 1945ൽ ബൃട്ടണിൽ അധികാരത്തിൽ വന്നു. അവരുടെ പ്രഖ്യാപിത നയം ബൃട്ടിഷ് സാമ്രാജ്യത്തെ തറപറ്റിക്കും എന്നതായിരുന്നു. പ്രധാന മന്ത്രിയായ Clement Atlee, ബൃട്ടിഷ് സാമ്രാജ്യത്തിലെ ഓരോ പ്രദേശവും അയാൾക്കോ മറ്റ് പാർട്ടിക്കാർക്കോ ഇങ്ഗ്ളണ്ടിലെ കോളെജുകളിൽ വച്ച് പരിചയമുള്ള തദ്ദേശവാസികൾക്കോ അതുമല്ലെങ്കിൽ ഇങ്ഗ്ളണ്ടിൽ മറ്റ് രീതിയിൽ കറങ്ങിനടന്നിരുന്നവർക്കോ വീതിച്ച് കൊടുത്തു. ഇതിന് വൻ തിടുക്കം തന്നെ ഈ ആൾ കാട്ടി. കാരണം, ഏതാനും വർഷത്തിനുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് വരും. അതോടെ ഭരണം നഷ്ടപ്പെടും.


Nagam Aiya എഴുതിയ Travancore State Manualൽ പറയുന്നത്, 1900കളിൽ ഈ ഉപഭൂഖണ്ടത്തിൽ ഏതാണ്ട് 2000ത്തിൽ കൂടുതൽ രാജാക്കൾ ഉണ്ടായിരിക്കും എന്നാണ്. പലർക്കും പണിപോയെങ്കിലും, അവർക്കെല്ലാം മാന്യമായി ജീവിക്കാനുള്ള മാസ പെൻഷൻ ഇങ്ഗ്ളിഷ് ഭരണം നൽകിയിരുന്നു.


1947ൽ മുഹമ്മദ് അലി ജിന്നക്കും നെഹ്റുവിനും ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ വീതിച്ച് കൊടുക്കപ്പെട്ടു.


ഇവർക്ക് ബൃട്ടിഷ് ഇന്ത്യയേയും (Madras, Calcutta, Bombay പ്രസിഡൻസികൾ) വീതിച്ച് കൊടുക്കപ്പെട്ടു.


എന്നാൽ, ബൃട്ടിഷ് ഇന്ത്യക്ക് തൊട്ടായി അനവധി കൊച്ചുകൊച്ച് രാജ്യങ്ങൾ ഉണ്ടായിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന്റെ തണലിൽ യാതോരു സാമാധാനക്കുറവും ഇല്ലാതെ നിലനിന്നിരുന്ന ഈ രാജ്യങ്ങൾക്ക് പറയത്തക്ക പട്ടാളം പോലും ഇല്ലായിരുന്നു. കാരണം, ആരും ആക്രമിക്കാൻ സാധ്യതയില്ല. ആരെങ്കിലും അതിന് ഒരുമ്പെട്ടാൽ, അതിനെ ഇങ്ഗ്ളിഷ് ഭരണം നേരിടും.


1947ൽ പെട്ടെന്ന് പ്രശ്നം ഗുരുതരമായി. ജിന്നയും നെഹ്റും അവർക്ക് കിട്ടിയ രാജ്യത്തിന് തൊട്ടുള്ള എല്ലാ കൊച്ചു രാജ്യങ്ങളെയും പിടിച്ചടക്കാൻ തയ്യാറായി. ഇങ്ങ് തെക്ക് തിരുവിതാംകൂറും, അങ്ങ് വടക്ക് കാശ്മീരും അടക്കം പല പ്രദേശങ്ങളും നെഹ്രുവിന്റെ പട്ടാളത്തിന്റെ ഭീഷണിയിൽ വന്നു. ഇതേ പോലെ കാശ്മീരും ബലൂചിസ്ഥാനും അങ്ങിനെയുള്ള പല പ്രദേശങ്ങളും ജിന്നയുടെ പട്ടാളത്തിന്റ ഭീഷണിയിലും വന്നു. അപ്പുറത്തുള്ള പ്രദേശങ്ങളെക്കുറിച്ച് കാര്യമായ വിവരം ഈ എഴുത്തുകാരന് ഇല്ല.


തിരുവിതാംകൂർ രാജാവ് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്തും എന്ന് പ്രഖ്യാപിച്ചെങ്കിലും, നെഹ്റുവിന്റെ കീഴിലുള്ള പട്ടാളം കൊട്ടാരത്തിൽ കയറിയാലുള്ള പ്രശ്നം ആലോചിച്ചിട്ടുണ്ടാവാം.


കാശ്മീരിലേക്ക് ജിന്നയുടേയും, നെഹ്റുവിന്റേയും കൈവശമുള്ള പട്ടാളം ഇരച്ച് കയറി.


ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങൾ ഒരു വൻ വർഗ്ഗീയ കലാപത്തിൽ കത്തിയെരിഞ്ഞു. 10 ലക്ഷം പേർ തമ്മിൽ വെട്ടിമുറിക്കപ്പെട്ടും, കുത്തിമുറിവേൽപ്പിക്കപ്പെട്ടും, ജീവനോടെ കത്തിക്കപ്പെട്ടും മരിച്ചു. സ്ത്രീജനങ്ങളെ പല പക്ഷക്കാരും പിടിച്ചുകൊണ്ട് പോയി. നിലവിളിച്ച് ഓടിവന്ന ചില ആളകുളെ തിരിച്ച് നാട്ടിലേക്ക് പോയിട്ടില്ലാത്ത ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാർ അവരുടെ കീഴിലുള്ള പട്ടാളത്തെ ഉപയോഗിച്ച് രക്ഷിച്ചു.


പുതുതായി പിറക്കുന്ന രണ്ട് രാജ്യങ്ങളിലേയും രാഷ്ട്രീയ നേതാക്കൾക്ക് യാതോരു മാനസിക പ്രശ്നവും ഇല്ലാ എന്നുവേണം കരുതാൻ. കാരണം ഏതാണ്ട് 100 വർഷക്കാലം കൊണ്ട് ഇങ്ഗ്ളിഷ് ഭരണകൂടം പടിപടിയായി വളർത്തിക്കൊണ്ടുവന്ന ഭരണയന്ത്രവും, പട്ടാളവും, പോലീസും, മറ്റ് ആയിരക്കണക്കിന് സൌകര്യങ്ങളും അവരുടെ കൈകളിൽ വെള്ളിത്തളികയിൽ (Silver platterൽ) എന്നപോലെ വന്നു ചേരുകയാണ്.


ഇങ്ങിനെയൊക്കെയാണ് പാക്കിസ്ഥാനും ഇന്ത്യയും 1947 ഓഗസ്റ്റിൽ പിറന്നത്.


ഇത് കുറേകാലത്തോളം രണ്ട് രാജ്യത്തിലും വൻ വിപ്ളവങ്ങൾക്ക് തുടക്കം കുറിച്ചു. ബലൂജിസ്ഥാനിൽ ഇന്നും പല വിപ്ളവങ്ങളും നടക്കുന്നുണ്ട് എന്നാണ് സൂചന. കൂടുതൽ അറിയില്ല. പശ്ചിമ പാക്കിസ്ഥാന് എതിരായി കിഴക്കൻ പാക്കിസ്ഥാനിൽ വിപ്ളവം ഇന്ത്യൻ ഭരണത്തിന്റെ പിന്തുണയോടുകൂടി ഉയർന്നു. ആ രാജ്യം രണ്ടായി.


ഇന്ത്യയിൽ ഏറ്റവും ഗംഭീരമായ വിപ്ളവം നടന്നത് ഒന്ന് പഞ്ചാബിലാണ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ തടിച്ച് കൂടിയ സ്വാതന്ത്ര്യ പടയാളി വിപ്ളവകാരികളുമായി ഇന്ത്യൻ പട്ടാളം ഏതാണ്ട് രണ്ടാഴ്ചയോളം പൊരുതി. അവരിൽ മിക്കവരെയും വെടിവെച്ചും, അല്ലാതെയും കൊന്നു. അവരുടെ നേതാവിനേയും കൊന്നു.


Picture below: Freedom fight in Punjab crushed by the Indian army



വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, ആസാം, നാഗാലാണ്ട് എന്നിവിടങ്ങളിലും പതിറ്റാണ്ടുകളോളം വിപ്ലവങ്ങൾ നടന്നു, ജനം ജീവിതം മടുത്ത്, അവസാനം പൊതുധാരയിലേക്ക് വന്നു.


പശ്ചിമ ബംഗാളിൽ അതീവ ദാരിദ്ര്യത്തിൽ പെട്ടുപോയ ജനങ്ങൾ നക്ക്സൽബാരിയെന്ന ഗ്രാമത്തിൽ നിന്നും സായുധ വിപ്ളവം ആരംഭിച്ചു. അവരെ ബംഗാൾ പോലീസ് നിർദ്ദയും അടിച്ച് തമർത്തി.


ഒരു ബഗൽസിങ്ങിനെക്കുറിച്ച് ഇന്ന് ചരിത്രപുസ്തകങ്ങൾ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിൽ, ആയിരക്കണക്കിന് അതുപോലുള്ള എടുത്തുചാട്ട വിപ്ളവകാരികൾ ജനിക്കുകയും വെടിയും അടിയും ഏറ്റ് മരിക്കുകയും ചെയ്യുന്നുണ്ട്, ഈ മൂന്ന് രാജ്യങ്ങളിൽ, ഇന്നും.


ഇന്ന് മൂന്ന് രാഷ്ട്രങ്ങൾ ഈ ഉപദ്വീപിൽ രൂപീകൃതമായിട്ടുണ്ട്. പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ്. ഇവർ മൂവരും കോടാനുകോടി രൂപ ചിലവിൽ പട്ടാളത്തേയും, നാവിക പടയേയും, വ്യോമസേനയേയും നിലനിർത്തുന്നുണ്ട്. ബൃട്ടിഷ്-ഇന്ത്യയിൽ ഉണ്ടായിരുന്ന സമാധാനം ഇന്ന് ഈ ഉപദ്വീപിൽ ഇല്ല.


വൻ ആയുധകോപ്പുകൾ വാങ്ങിക്കുന്ന അവസരങ്ങളിൽ, ഉദ്യോഗസ്ഥമേധാവികളും, പട്ടാള മേധാവികളും, കോടാനുകോടി രൂപ കമ്മിഷനായി വാരിക്കൂട്ടുന്നില്ല എന്ന് യാതോരു ഉറപ്പും ഇല്ല, ഈ മൂന്ന് രാജ്യങ്ങളിലും. മൂന്ന് രാജ്യങ്ങളും ഈ കാര്യത്തിൽ ഒരേ തരക്കാരും, തമ്മിൽ സഹകരിക്കുന്നവരും ആണ്.


മൂന്ന് രാജ്യങ്ങളിലേയും പട്ടാള ഓഫിസർമാർ അവരുടെ സന്തതികളെ ഇങ്ഗളിഷ് രാഷ്ട്രങ്ങളിലേക്ക് നിശബ്ദമായി കടത്തിവിടുന്നു. അവരെ കുറ്റം പറയാൻ ആവില്ല. കാരണം, ഇന്നുള്ള മിക്ക വായാടി വിപ്ളവ നേതാക്കളും ഇത് തന്നെയാണ് ചെയ്യുന്നത്.


ഇന്ത്യയെ ഇങ്ഗ്ളിഷുകാർ വിഭജിച്ചു എന്ന് വിളിച്ചുകൂവുന്നതിലുള്ള വഡ്ഢിത്തം ഈ മുകളിൽ പറഞ്ഞ വസ്തുതകളിൽ കാണാവുന്നതാണ്.


ഈ പറഞ്ഞ ചരിത്രവിവരങ്ങൾ വളരെ വേഗത്തിലുള്ള രീതിയിലാണ് മുകളിൽ എഴുതിയിട്ടുള്ളത്. ഇവയിലേക്ക് കൂടുതൽ ആഴത്തിൽ പിന്നീട് കടക്കാൻ ഉദ്ദേശിക്കുന്നുണ്ട്.



Image details: ഉപദ്വീപന്റെ വടക്കൻ പ്രദേശങ്ങളിൽ നടമാടിയ വർഗ്ഗീയകലാപത്തിന്റെ ചിത്രങ്ങളിൽ ഒന്ന്.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page