ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ സംവിധാനം നടപ്പാക്കാൻ
ഈ എഴുത്തുകാരന്റെ മാതാവ് മെഡ്രാസ് പ്രസിഡൻസിയുടെ ഒരു ഭാഗം മെഡ്രാസ് സംസ്ഥാനമായപ്പോൾ, Madras Civil Serviceൽ ഓഫിസർ ആവുകയും, 1956ൽ മലബാറിനെ ഒരു വൻ തട്ടിപ്പിലൂടെ തിരുവിതാംകൂറുമായി ബന്ധിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്തപ്പോൾ, കേരള സർക്കാർ സേവനത്തിലേക്ക് മാറുകയും ചെയ്തു.
ഈ സംഭവ വികാസം ഈ എഴുത്തുകാരന്, മൂന്ന് വ്യത്യസ്ത ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നൽകാൻ ഇടയായി.
ഒന്ന് മെഡ്രാസ് പ്രസിഡൻസിയെക്കുറിച്ചും, അതിൽ നിന്നും മെഡ്രാസ് സംസ്ഥാനം ഉത്ഭവിച്ചതിനെക്കുറിച്ചും.
രണ്ട്, മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ ജില്ലയെക്കുറിച്ചും, മലബാറിലെ ഇങ്ഗ്ളിഷ് ഭരണ യന്ത്രത്തെക്കുറിച്ചും.
മൂന്ന് തിരുവിതാംകൂറിലെ രാജഭരണത്തിന് കീഴിൽ ഉണ്ടായിരുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചും, അതിനുള്ളിലെ ഫ്യൂഡൽ കീഴ്വഴക്കങ്ങളെക്കുറിച്ചും.
തിരുവിതാംകൂറിൽ ഓഫിസർമാർക്ക് ഉയർന്ന ഇരിപ്പിടവും പീഠവും മറ്റും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.
എന്നാൽ അതിന്റെ ആവശ്യകത അവിടങ്ങളിൽ ഇല്ലയിരുന്നു. സർക്കാർ വകുപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ രാജകുടുംബം നേരിട്ട് നിയമനം ചെയ്യുന്ന വ്യക്തിയാണ്. ഈ വ്യക്തി ജാതീയമായും കുടുംബപരമായും ഉയർന്ന വ്യക്തിയായിരിക്കും.
മലയാളം വാക്കുകൾ വളരെ ഉച്ചനീചത്വത്തോടുകൂടിയാണ് ഈ വ്യക്തിക്ക് സംരക്ഷണം നൽകുക. ഉദാഹരണത്തിന്, കീഴുദ്യോഗസ്ഥൻ കമ്മീഷണറെ, കമ്മീഷണർ എന്നല്ല പരാമർശിക്കുക. മറിച്ച് കമ്മിഷണർഅദ്ദേഹം എന്നാണ് പറയുക.
സാർ എന്ന പദം പടിപടിയായുള്ള ഔദ്യോഗിക ശ്രേണിയിൽ ഉപയോഗിക്കപ്പെടും. ആരും സ്ഥാനപ്പേരല്ല ഉപയോഗിക്കുക. മറിച്ച്, സാർ എന്ന പദം വളരെ സൌകര്യപ്രദമായി ഉപയോഗിക്കും.
പൊതുജനവും ഈ സൌകര്യം സ്വയം തരംതാഴ്ത്തിക്കൊണ്ട് ഉപയോഗിച്ച്, കാര്യപ്രാപ്തി നേടും.
ഓഫിസിൽ ക്ളാർക്ക്മാരും, ഓഫിസറും ഒരേ നിലത്ത്, ഒരേ ഉയരം ഉള്ള കസേരകളിലാണ് ഇരിക്കുന്നതെങ്കിലും, പൊതുജനം, ഓഫിസർമാരെ നേരിട്ട് കാണുന്നത് പലരീതിയിൽ തടസ്സപ്പെടുത്തിയിരിക്കും.
ഒന്നുകിൽ കയറിവരുന്ന ആൾ ക്ളാർക്കിനേയും പ്യൂണിനേയും ആണ് കാണേണ്ടത്. ഇതായിരിക്കും കീഴ്വഴക്കം. ഓഫിസിറെ നേരിട്ട് കാണാൻ ശ്രമിച്ചാൽ, ക്ളാർക്കിനും പ്യൂണിനും ഇഷ്ടപ്പെടില്ല. അവരെ മറികടക്കുന്നതായി അവർ മനസ്സിലാക്കും.
ഓഫിസറുടെ മുറി പലപ്പോഴും അടച്ചിട്ടിരിക്കും, അരവാതിൽ കൊണ്ട്. പലപ്പോഴും അതിനുള്ളിൽ ഇരിക്കുന്ന ഓഫിസറെ കാണണമെങ്കിൽ പ്യൂണിന്റെയോ ക്ളാർക്കിന്റെയോ സമ്മതം ആവശ്യംവരും. ഇത് പ്യൂണിന്റേയും ക്ളാർക്കിന്റെയും സാമൂഹിക പദവിക്ക് താങ്ങും ശക്തിയും നൽകും.
ഓഫിസർക്കും സാധാരണക്കാരൻ അയാളെ നേരിട്ട് വന്ന് കാണുന്നത്, ഒരു തരം തരംതാഴ്ത്തൽ ആയി അനുഭവപ്പെടും. നേരിട്ട് കയറിവരുന്ന ആളോട് വളരെ പരുഷമായി, 'നിങ്ങൾ Sectionൽ ചെല്ല്' എന്ന് പറയും. ഇത് മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തിൽ ഒട്ടും തന്നെ ഇല്ലാത്ത ഏർപ്പാടായിരുന്നു.
ഇതാണ് തിരുവിതാംകൂറിലെ സർക്കാർ ഓഫിസ് സംവിധാനവും, സമ്പ്രദായവും.
എന്നാൽ മലബാറിൽ, ഓഫിസർ പീഠത്തിന് മുകളിൽ കസേരയിൽ ഇരിക്കുന്നത്, പൊതുജനത്തെ നേരിട്ട് കാണാൻ ഉള്ള ധൈര്യം നൽകാൻ മാത്രമല്ല. മറിച്ച്, കീഴ്ജീവനക്കാർക്കും ഈ ഇരിക്കുന്നത് ഒരു മേലുദ്യോഗസ്ഥനാണ് എന്ന തോന്നൽ നൽകാനുമാണ്.
കാരണം, മലബാറിയിൽ കീഴ്ജീവനക്കാരൻ മേലുദ്യോഗസ്ഥനെ സംബോധന ചെയ്യുന്നതും, പരാമർശിക്കുന്നതും, 'നിങ്ങൾ' എന്നോ 'ഇങ്ങൾ' എന്നോ ആണ്. തിരിച്ചും, കാര്യമായ തരംതാഴ്ത്തൽ ഉളവാകുന്ന വാക്കുകൾ ഓഫിസർമാർ ഉപയോഗിക്കില്ല. പലപ്പോഴും, ഇങ്ഗ്ളിഷിലെ വാക്യങ്ങൾ ഉപയോഗിക്കും. അതിൽ ആർക്കും ചേതം ഇല്ല. കാരണം, ഭരണയന്ത്രം സമത്വാധിഷ്ഠിത ഭാഷയായ ഇങ്ഗ്ളിഷിലാണ് നടക്കുന്നത്.
എന്നാൽ യാതോരു കുടുംബ മഹിമയും, ജാതീയമായ ഉയർച്ചയും കണക്കിൽ എടുക്കാത്ത സംവിധാനത്തിൽ ഒരു വ്യക്തി ഓഫിസിൽ ഒരു കസേരയിൽ ഇരുന്നാൽ, മറ്റ് ജീവനക്കാർക്ക് ഈ ഇരിക്കുന്നത്, 'ഓനാണോ', 'ഓരാണോ' എന്ന് തിരിച്ചറിയാനുള്ള ഭാഷോകോഡുകൾ ഇല്ലതന്നെ.
ഉയർന്ന പീഠം, ഓഫിസിലെ ഭരണയന്ത്രത്തിന് വ്യക്തമായ ദിശാ വിവരം നൽകാൻ ഉപകരി
ക്കും. ഇത് മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാത്തിൽ അത്യന്താപേഷിതമായിരുന്നു. ഇത് ഇല്ലായെങ്കിൽ ക്ലാർക്കിനും പ്യൂണിനും, പുറത്ത് നിന്നു വരുന്നവരോട്, ഓൻ അല്ലെങ്കിൽ അയാൾ അതുമല്ലെങ്കിൽ മൂപ്പര് ആടെ കുത്തിയിരിക്കുന്നുണ്ട് എന്ന് പറയാനുള്ള പ്രേരണവരും.
ഓഫിസർക്ക് കടലാസ് വിലപോലും ഇല്ലാ എന്നുള്ളതാവും ഫലം.
Image details: നൽകിയിട്ടുള്ള ചിത്രം ഇന്ത്യാ രാജ്യം രൂപികൃതമായപ്പോൾ, ദക്ഷിണ ഇന്ത്യയിൽ ആ
ദ്യം രൂപീകൃതമായ സംസ്ഥാനങ്ങളുടേതാണ്. ഇവയെ പിന്നീട് പലവിധ സ്ഥാപിതതാൽപ്പര്യങ്ങൾക്കും അനുസൃതമായി പുതുതായുള്ള സംസ്ഥാനങ്ങൾ രൂപീകരിച്ചു. Madras Stateതന്നെ മെഡ്രാസ് പ്രസിഡൻസിയിൽ നിന്നും വളരെ ചെറുതായാണ് കാണുന്നത്.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ