ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
8. ഔപചാരിക വിദ്യാഭ്യാസത്തിന് അതീതമായുള്ള നൈപുണ്യങ്ങൾ
ഒരു രീതിയിൽ നോക്കിയാൽ, Varunaയ്ക്ക് വിദ്യാഭ്യാസപരമായി ലഭിച്ചിരുന്ന മാനസികാന്തരീക്ഷം ഇന്ത്യയിൽ ഏറ്റവും ചിലവേറിയ സ്ക്കൂളുകളിൽ ലഭിച്ചിരുന്നതിന് തുല്യമോ, അതുമല്ലെങ്കിൽ അതിനേക്കാൾ ഉയർന്നതോ ആയിരുന്നു. ഏതാണ്ട് 2 ലക്ഷം രൂപയോളം മാസം ഫീസ് ഉള്ള സ്കൂളുകൾ ഇന്ത്യയിൽ ഉണ്ട്.
തനതായ ഇങ്ഗ്ളിഷ് മാത്രമുള്ള അന്തരീക്ഷം. അനവധി ഇങ്ഗ്ളിഷ് Board Gameമുകളിൽ വൈദഗ്ദ്ധ്യം. Chessൽ പ്രാവീണ്യം. Playing Cardsൽ Trumps, Rummy തുടങ്ങിയ പലതിലും, കാര്യമായ വൈദഗ്ദ്ധ്യം.
ഇന്ത്യയിൽ ഏതാനും നാടുകളിൽ താമസിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽതന്നെ ഏതാണ്ട് 40000ൽ കൂടുതൽ ദൂരം ഇരുചക്രവാഹനത്തിൽമാത്രം യാത്രചെയ്തിട്ടുണ്ട്.
ഇങ്ഗ്ളിഷ് Nursery Rhymeമുകൾ ഏതാണ്ട് 150 എണ്ണം ഒരു വയസ്സാകുന്നതിന് മുന്നേ തന്നെ മനപ്പാഠമാക്കിയിരുന്നു. English Fairytaleകൾ പലതും അറിയാം. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിലെ പല കൃതികളും നാന്നായി പരിചയം ഉണ്ട്. നാലുവയസ്സാകുന്നതിന് മുന്നെ തന്നെ ഏതാണ്ട് 450ൽ പരം ഇങ്ഗ്ളിഷ് സിനിമകൾ കണ്ടിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽത്തന്നെ ഇങ്ഗ്ളിഷ് പരിശീലകയായി പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് ഗാനങ്ങൾ നന്നായി പാടും. ഇങ്ഗ്ളിഷിൽ മോശമില്ലാത്ത രീതിയിൽ പ്രസംഗിക്കും.
ഗണിതത്തിൽ CBSEയിലെ ഏതാണ്ട് ആറാംക്ളാസിലേത് വരെ നന്നായി അറിയാം പ്രായം ഒമ്പത് ആയിരുന്നപ്പോൾ. ശാസ്ത്ര വിഷയങ്ങളിൽ ചിലത് എട്ടാം ക്ളാസ് വരേയുള്ള കാര്യങ്ങൾ വെറുതെയെന്നമട്ടിൽ പഠിച്ചിട്ടുണ്ട്.
കായികമായി നല്ലകഴിവുണ്ട്. വളരെ ലളിതമായ ചില ജിംനാസ്റ്റിക്ക് കാര്യങ്ങൾ അറിയാം. മോശമില്ലാത്ത രീതിയിൽ നീന്തും. ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം കാര്യമായ പദ്ധതിയിടൽ ഇല്ലാതെ തന്നെ ഓടാനാകും. ഏതാണ്ട് അഞ്ച് വയസ് പ്രായമുള്ള അവസരത്തിൽ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന ആൺകുട്ടികളോടൊപ്പം ഒന്നര കിലോമീറ്റർ ദൂരം ഓടിയപ്പോൾ, അവരെല്ലാവരേയും വളരെ പിന്നിലാക്കി Varuna മുന്നിൽ ഓടിയെത്തി.
കമ്പ്യൂട്ടറിൽ കാര്യമായ വൈദ്ഗ്ദ്ധ്യം. കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ നല്ല വേഗത. Adobe PageMakerൽ പുസ്തകങ്ങൾ ഡിസൈൻചെയ്യാനാകും. വെബ് ഡിസൈൻ ചെയ്യാനാകും. Payment Gateway Integration ചെയ്യാൻ കഴിയും.
ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, ഈ എഴുത്തുകാരന്റെ ഒരു പുസ്തകം ഓൺലൈനായി വിൽപ്പനയ്ക്ക് 2004ൽ വെക്കാൻ ഒരുമ്പെട്ടപ്പോൾ, അന്ന് വെബ് ഡിസൈൻ ചെയ്തത്, കമ്പ്യൂട്ടർ സൈൻസിൽ MSc. ഉള്ള ആളായിരുന്നു. ഈ ആൾക്ക് Payment Gateway Integration എത്ര ശ്രമിച്ചിട്ടും ചെയ്യാൻ ആയില്ല. PayPalഎന്ന Payment Gatewayയെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ല.
പിന്നീട് Bangaloreലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ, അവർ സേവന ചാർജ്ജായി 20000 രൂപ ചോദിച്ചു.
ഇതിന് ശേഷം, കോഴിക്കാടുള്ള (Calicutൽ ഉള്ള) ഒരു സോഫ്ട്വേർ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി വെറും പതിനഞ്ച് മിനിറ്റ് നേരം കൊണ്ട് ഇത് ചെയ്ത് തന്നു. ആ കമ്പനി അതിന് 150 രൂപ സേവന ചാർജ്ജായി വാങ്ങിച്ചു, 2004ൽ.
കീറാമുട്ടിപോലെ മാസങ്ങളോളം വെപ്രാളപ്പെടുത്തിയ കാര്യം വെറും 15 മിനുറ്റുകൊണ്ട് ചെയ്തു എന്നതിൽനിന്നും MSc., BTech പോലുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുടെ പൊള്ളത്തരം മനസ്സിലാക്കേണ്ടതാണ്.
ഏതാണ്ട് ഒമ്പത് വയസ്സ് പ്രായം ഉള്ളപ്പോൾ Varuna, C+, Visual Basic, MySql തുടങ്ങിയ കാര്യങ്ങളും പരിചയപ്പെട്ടു തുടങ്ങി.
ഇനിവേണ്ടുന്ന വിദ്യാഭ്യാസം ഈ വക കാര്യങ്ങളെ ശക്തിപ്പെടുത്തലാണ്.
എന്നാൽ, ഈ വക കാര്യങ്ങൾ യാതോരു വിധ വിദ്യാഭ്യാസ പദ്ധതിയിലൂടെയും പഠിച്ചെടുത്തതാണ് എന്ന് തോന്നുന്നില്ല. കാരണം, ഔപചാരികമായി നിത്യേനെ ഈ വക കാര്യങ്ങൾ പഠിച്ചിരുന്നെങ്കിൽ ഇവയിൽ കാര്യമായി ദൂരം Varuna മുന്നിട്ടിരുന്നിരിക്കും. ഇതിന് പകരം യാതോരു മുൻ കരുതലും ഇല്ലാതെ വെറുതെ ഇരിക്കുന്ന അവസരങ്ങളിൽ ചെയ്ത കാര്യങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്.
ഈ എഴുത്തുകാരന്റെ അഭിപ്രായത്തിൽ മുകളിൽ നൽകിയ എല്ലാത്തിനേക്കാളും ഗുണമേന്മയുള്ള കാര്യങ്ങൾ മറ്റ് ചിലതായിരുന്നു. ഒന്ന് ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള പ്രാവീണ്യവും, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ആശയവിനിമയ കോഡുകൾ ഉപയോഗിച്ചുള്ള പരിചയവും. അതായത്, Mr., Mrs., Miss തുടങ്ങിയ വാക്കുകൾ യാതോരു സങ്കോചമോ, വേവലാതിയോ ഇല്ലാതെയും, അധിഗപ്രസംഗം എന്ന ധ്വനിയും ഇല്ലാതെയും ഉപയോഗിക്കാനുള്ള മാനസികാവസ്ഥ.
രണ്ട് മലയാളവും, മലബാറിയും ഒട്ടും തന്നെ അറിയില്ല.
മൂന്ന്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ സാത്താനിക ഭാഷകളിലെ യാതോരു സിനിമയോ ടിവി സീരിയലോ കണ്ടിട്ടില്ല.
നാല്, യാതോരു ടീച്ചർമാരുടേയും കീഴിൽ പരിശീലിച്ചിട്ടില്ല.
എന്നാൽ, ഈ വിദ്യാഭ്യാസ പദ്ധതിക്ക് കാര്യമായ ഒരു പരാജയ ഘടകം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.
1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ
2. അൽപന് ഐശ്വര്യംലഭിച്ചാൽ
3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു
4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ
5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്
6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ
7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം
8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള
9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ
10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്
11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ
12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം
13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം
14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം
15. താന്തോന്നിയുടെ ചില തോന്നലുകൾ
16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ
17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ
18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന
19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ
20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്
21. ആളുടെ സാമൂഹിക നിലവരാം നോക്കി
22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ
23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ
24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ
25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ
26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള
27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ
28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ
29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്
30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും
31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ
32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്
33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ
34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം
35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ
36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന
37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം
38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം
40. അകത്തു കത്തിയും പുറത്തു പത്തിയു
41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ
42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ
43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ
44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു
45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം
46. മലബാർ വിശേഷങ്ങൾ
47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം
48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ
49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ
50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ