top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

1. സർക്കാർ ഓഫിസറെ നേരിട്ട് സമീപിക്കണം എന്ന സംവിധാനം

പൊതുജനത്തിൽ പെട്ട ആൾ ഓഫിസറെ പോയി കാര്യപ്രാപ്ത്തിക്കായി നേരിട്ട് കാണുന്നതിൽ ഉള്ള സാമൂഹിക വീക്ഷണത്തിലെ പ്രശ്നം ഇതാണ്: ഓരോ വ്യക്തിക്കും അടിയിൽ പടിപടിയായി ആളുകളുടെ ഒരു നിരതന്നെയില്ലെങ്കിൽ, ബഹുമാനമെന്ന ഭക്തി-ആദരവ്, കയറിവരുന്ന വ്യക്തിയുടെ മനസ്സിൽ പതിക്കില്ല.


തിരുവിതാംകൂറിൽ സാർ എന്ന സംബോധന ഒരളവുവരെ, ബഹുമാനത്തെ തീർച്ചയാക്കുകയും ഉറപ്പാക്കുകയും ചെയ്യുമെങ്കിലും, ഈ സാർ എന്ന പദം പ്യൂൺ സാറിനും, ക്ളാർക്ക് സാറിനും ഒരേ പോലെ അവകാശപ്പെട്ടതാകയാൽ, നേരിട്ട് കയറിവരുന്ന ആൾക്ക് ഓഫിസർസാറും ഇതുപോലൊരു സാറാണ് എന്ന തോന്നൽ വന്നേക്കാം. ഇതിനാൽത്തന്നെ തിരുവിതാംകൂർ ഭരണയന്ത്രത്തിൽ ഓഫിസറെ നേരിട്ട് വന്ന് സാധാരണ പൌരൻ സമീപിക്കുന്നത് അത്ര ഇഷ്ടപ്പെടുന്നകാര്യമല്ലായിരുന്നു.


ഇവിടെയാണ്, പൊതുവെ ബൃട്ടിഷ്-മലബാറിന്റെ ഔപചാരിക ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്ന, ഓഫിസറെ നേരിട്ട് വന്ന് കാണണം, കീഴെയുള്ളവരെ വന്ന് കാണേണ്ടുന്ന കാര്യം ഇല്ല എന്നതിലെ അതിഗംഭീര, വ്യത്യാസം.


ഈ ഒരു സമ്പ്രദായത്തെ പിടിച്ചു നിർത്തിയിരുന്നത്, Direct recruit ഓഫിസർമാരുടെ ഇങ്ഗ്ളിഷ് മാനസികാവസ്ഥയാണ്. ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം, ഈ ഓഫിസർമാർ തമ്മിൽ ഇങ്ഗ്ളിഷിലാണ് സാധാരണയായി ആശയവിനിമയം നടത്താറുള്ളത് എന്നത് ഒരു പരമാർത്ഥം ആണെങ്കിലും, അവരിൽ മിക്കവരും പ്രാദേശിക ഭാഷാ സാമൂഹിക അന്തരീക്ഷത്തിൽത്തന്നെ ജീവിക്കുന്നവരാണ്. ഇതിനാൽതന്നെ ഇവരുടെ വ്യക്തിത്വത്തിൽ ഒരു ഉഭയഭാവനയും (ambivalanceഉം) സാമൂഹിക വീക്ഷണത്തിൽ ഒരു ഇരട്ടഭാവവും (dichotomyയും) ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പിന്നീട് കടന്നേക്കാം.


തിരുവിതാംകൂറിൽ പ്യൂണും, ക്ളാർക്കും, ഓഫിസറും തമ്മിൽ, ഇന്നുള്ള ഇന്ത്യൻ ഭരണയന്ത്രം പോലെയായിരുന്നു എന്നാണ് തോന്നുന്നത്. ഭാഷാവിവരത്തിലും, സാമൂഹിക വീക്ഷണത്തിലും, പെരുമാറ്റത്തിലും, വ്യക്തിബന്ധ ഭാഷാ കോഡുകളിലും, മറ്റും മിക്കവാറും ഒരേതരക്കാരാണ് ഈ മൂന്ന് കൂട്ടരും. എല്ലാ രീതിയിലും, സർക്കാർ തൊഴിലുകാർ മേൽനോട്ടക്കാരും, സാധാരണ ജനം അവരുടെ കീഴ്-ജീവികളും, എന്ന ഭാവം ഉള്ളവർ.


എന്നാൽ മലബാറിലെ ഇങ്ഗ്ളിഷ് ഭരണ യന്ത്രത്തിൽ Direct recruit ഓഫിസർമാർ ഇങ്ഗ്ളിഷ് സമത്വാധിഷ്ഠിത സാമൂഹിക വീക്ഷണമുള്ളവരും, അവരുടെ കീഴിൽ തനി ഉച്ചനീചത്വ ഭാഷാ വിവരം മാത്രം ഉളള കീഴ്ജീവനക്കാരും. എന്നാൽ ജനത്തിന് രണ്ടാമത്തെകൂട്ടരെ നേരിടേണ്ട ആവശ്യം കുറവാണ് എന്ന് പറയാം.


എന്നാൽ, എല്ലായിടത്തും എല്ലാനിലയിലും സ്വന്തമായി നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള ചിലരെ കണ്ടേക്കാം. ഉദാഹരണത്തിന്, മലബാറിലെ സർക്കാർ യന്ത്രത്തിൽ നല്ല ഇങ്ഗ്ളിഷ് അറിയുന്ന ക്ളാർക്കുമാർ കണ്ടേക്കാം. എന്നാൽ അതുകൊണ്ട് യാതോരു കാര്യവുംഇല്ലതന്നെ. കാരണം, അവർ എല്ലാ ക്ളാർക്കുമാരെയും, മറ്റെല്ലാവരേയും ഒന്നായി മൂടുന്നതും, ബന്ധിപ്പിക്കുന്നതായ ഒരു പുതപ്പിൽ ഒരു കണികമാത്രം ആയി നിലനിൽക്കും.


അവർക്ക് മറ്റ് ക്ളാർക്ക്മാരെപ്പോലെയെ പെരുമാറാനും പ്രവർത്തിക്കാനും ആവുള്ളു.


വളരെ വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പട്ടാളത്തിലെ ഒരു കമ്മിഷൻണ്ട് ഓഫിസർ ഇതുപോലൊരു വിവരം നൽകുകയുണ്ടായി.


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും സാധാ പട്ടാളക്കാരനായി ചേരുന്ന ചിലർക്ക് നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉണ്ടാവും. എന്നാൽ ഓഫിസർമാർ അവർക്ക് ഇങ്ഗ്ളിഷ് ഉപയോഗിക്കാൻ അവസരം നൽകില്ല. കാരണം, അവർ ഹിന്ദിയിലെ തൂ (നീ), ഉസ് (അവൻ) ആണ്. അവർക്ക് ഇങ്ഗ്ളിഷ് ഉപയോഗിക്കാൻ അവസരം നൽകിയാൽ, അവർ ഇങ്ളിഷിലെ Youയും Heയും ആയി ഉയരും.


അങ്ങിനെ സംഭവിച്ചാൽ, വാക്ക്-കോഡുകളിലെ വിണ്ണിൽ വസിക്കുന്ന ഓഫിസർക്ക് ഒരു ശക്തിക്ഷയം സംഭവിക്കും. ഫ്യൂഡൽ ഭാഷകളിൽ, ഇന്ത്യൻ പട്ടാള ഓഫിസർ ഒരു ദിവ്യ മായായവനികയ്ക്ക് അപ്പുറത്ത്, തിരുനാഗത്തളയിട്ട് സംഹാരനൃത്തമാടുന്ന നടരാജ ശിവരൂപത്തെപ്പോലെയും, സാധ പട്ടാളക്കാരൻ ഈ ശിവരൂപത്തിന്റെ തൃപ്പാദത്തിന് കീഴിൽ അനന്തമായി അമർന്നിരിക്കുന്ന അപസ്മാരപുരുഷനെപ്പോലെയും ആണ്.



എന്നാൽ വാസ്തവം ഈ ഉപമയ്ക്ക് ഉള്ളിൽ ഒതുങ്ങി നിൽക്കില്ല. വാക്ക് കോഡുകൾക്ക് ശിവനെ സ്പർശിക്കാൻ ആവില്ല. പട്ടാള ഓഫിസറെ സ്പർശിക്കാൻ ആവും. ഓഫിസർ അമർത്തിപ്പിടിച്ചിരിക്കുന്നത് അപസ്മാരപുരുഷനെ അല്ല, മറിച്ച്, സർക്കാർ തൊഴിൽ തേടി പട്ടാളത്തിൽ ചേർന്ന പ്രാദേശികനെയാണ്. ഈ ഒരു വ്യത്യാസം ഒരു വിഘടന രഹസ്യം ഉൾക്കൊള്ളുന്ന ഒരു വ്യത്യാസം തന്നെയാണ്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page