top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം പകർത്തിയത്

നായന്മാരെ പല പഴയകാല ഗ്രന്ഥങ്ങളിലും ശൂദ്രർ എന്ന് നിർവ്വചനം ചെയ്യപ്പെട്ട് കാണുന്നുണ്ട്. ഉദാഹരണത്തിന് വി. നാഗം അയ്യ എഴുയിത Travancore State Manual, REV. SAMUEL MATEER എഴുതിയ NATIVE LIFE IN TRAVANCORE, Edgar Thurston എഴുതിയ ഗ്രന്ഥങ്ങളിൽ, William Logan എഴുതിയ Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങളിൽ എല്ലാംതന്നെ ഈ ഒരു വിവരം വ്യക്തമായിത്തന്നെ നൽകിക്കാണുന്നുണ്ട്. എന്നാൽ Malabar Manualലിൽ മറ്റൊരു വിചിത്ര സൂചനകൂടി നൽകിക്കാണുന്നുണ്ട്.


നിപോളിലെ (Nepalളിലെ) Newars ഗോത്രവർഗ്ഗക്കാരും (tribals) Canara തീരത്തുള്ള Nayar ഗോത്രവർഗ്ഗക്കാരും തമ്മിൽ ആശ്ചര്യകരമായ ഗോത്രസംസ്ക്കാര സാമ്യം കാണപ്പെടുന്നതായി Mr. Forgusson, Dr. Buchanan Hamilton തുടങ്ങിയ ഗവേഷകർ സൂചിപ്പിച്ചതായി പറയുന്നു.


ഇവരുടെ ശ്രദ്ധയിൽ വന്നത് രണ്ട് മുഖ്യകാര്യങ്ങളാണ്. ഒന്ന് ഇവർ രണ്ട് കൂട്ടരുടേയം കെട്ടിടനിർമ്മാണ ശിൽപകലയിൽ (architectureറിൽ) ഉള്ള സാമ്യതയായിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്, ഈ രണ്ട് ഗോത്രവർഗ്ഗക്കാരിലും കണ്ട അവരുടെ സ്ത്രീജനങ്ങളുടെ ജീവിതശൈലിയാണ്.


Newars ഗോത്രവർഗ്ഗക്കാരുടെ കാര്യം ഇവിടെ പറയാനാവില്ല. എന്നാൽ നായർ സ്ത്രീകളുടെ കാര്യത്തിൽ അന്ന് പല വിദേശീയരിലും വളരെ ശ്രദ്ധജനിപ്പിച്ച കാര്യം അവരുടെ വൈവാഹിക ജീവിതത്തിൽ, അന്നത്തെ മറ്റ് പരിഷ്കൃത ജനക്കൂട്ടങ്ങളിൽ നിന്നും ഉള്ള വ്യക്തമായ വ്യത്യാസം ആയിരുന്നു.


ബ്രാഹ്മണ നമ്പൂതിരിമാരിൽ ജേഷ്ടൻ നമ്പൂതിരിക്ക് സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിക്കാം. ഇളയവർക്ക് സ്ത്രീബന്ധം നായർ വീടുകളിൽ ആണ് എന്ന് സൂചിപ്പിച്ച് കാണുന്നു. ഇവർക്ക് നായർ വീടുകളിൽ ഔപചാരികമായ ഒരു സംബന്ധം എന്ന ചടങ്ങിന് വിധേയമായി അവിടുള്ള ഒരുസ്ത്രീയുമായി ഒന്നിച്ച് ജീവിക്കാം. ഈ ഒരു ബന്ധത്തിന്, വളരെ പരിമിതമായ സാമുദായിക സാധുതമാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഈ ബന്ധംപലപ്പോഴും, വളരെ ഹ്രസ്വകാല ദൈർഘ്യം മാത്രം ഉള്ളതായിരുന്നു.


മാത്രവുമല്ല, നമ്പൂതിരിമാർ നായർ ഗൃഹങ്ങളിൽ വിരുന്നിന് വന്നാൽ, അവർക്ക് താൽപ്പര്യം തോന്നുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാനും അവകാശം ഉണ്ട് എന്നും സൂചിപ്പിച്ച് കാണുന്നു. ഇങ്ങിനെയൊരു കാര്യത്തിന്റെ സൂചന ചന്ദുമേനോൻ എഴുതിയ ഇന്ദുലേഖയിൽ ഉണ്ട് എന്ന് ഒരാൾ പറഞ്ഞതായി ഓർക്കുന്നു.


ഈ വിധം ഉള്ള ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പിതാവുമായും, പിതാവിന്റെ കുടുംബവുമായും യാതോരു ബന്ധവും ഉണ്ടാവില്ല. മാത്രവുമല്ല, നായർ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ വ്യത്യസ്ത നമ്പൂതിരിമാരുമായി ഈ വിധമുള്ള ബന്ധം ഉണ്ടാവാം.


ഇന്ന് കാണുന്ന പോലുള്ള ഒരു അറപ്പുളവാക്കുന്ന കാര്യം അല്ലായിരുന്നു ഇത്. കാരണം, ബന്ധം ദിവ്യവ്യക്തിത്വം സാമൂഹികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയോടാണ്. ഫ്യൂഡൽ ഭാഷാകോഡുകളുടെ മാസ്മരിക കഴിവുകൾ മനസ്സിലാക്കിയാൽ ഈ പറഞ്ഞതിലെ ഹേതു മനസ്സിലാകും. ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ എല്ലാവരും എഴുന്നേറ്റ് നിന്ന് ദാസ്യഭാവം പ്രകടിപ്പിക്കുന്നു. ആ വ്യക്തിയോടുള്ളു ബന്ധം വ്യക്തമായും ദിവ്യത്വം പകർത്തുന്ന കാര്യമാണ്. അതേ സമയം യാതോരു ബഹുമാനവും ലഭിക്കാത്ത, വിലകുറഞ്ഞ, ദാസ്യവൃത്തിക്കാരനോട് ബന്ധം സ്ഥാപിച്ചാൽ, ഭാഷാകോഡുകൾ ആ ബന്ധം സ്ഥാപിച്ച വ്യക്തിയെ കോഴിക്കാട്ടം കണക്കെയാക്കിക്കളയും.


ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന ബ്രഹ്മതാളത്തെക്കുറിച്ചും, അതിന് വിപരീതമായുള്ള അപസ്വരതാളത്തെക്കുറിച്ചും, ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലതന്നെ.


ഈ മുകളിൽ പറഞ്ഞ വിവരം നായർമാർ ഏത് രീതിയിലാണ് സ്വീകരിക്കുക എന്ന് പറയാൻ ആവില്ല. എന്നാൽ ഇവിടെ എടുത്ത് പറനയാള്ള കാര്യങ്ങൾ ഇവയാണ്. നായർമാർക്ക് കീഴിൽ പല ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു. നായർമാർ ബ്രാഹ്മണ കുടുംബങ്ങളുടെ മേൽനോട്ടക്കാരായി നിലനിൽക്കുമ്പോൾ, അവർക്ക് കീഴിൽ ഉള്ള ജനക്കൂട്ടങ്ങൾ വ്യത്യസ്ത നിലവാരങ്ങൾ ഉള്ള ഹീന ജാതിക്കാരായിരുന്നു. അവരുടെ അഭിപ്രായത്തിന് പുല്ല് വില പോലും അവരുടെ മുകളിൽ ഉള്ള ജനക്കൂട്ടങ്ങൾ നൽകിയിരുന്നില്ല എന്നതാവാം വാസ്തവം. ഈ കീഴ് ജാതിക്കാരിൽ പലരുടേയും ജീവിത നിലവാരം വളരെ തരംതാണതായിരുന്നു എന്നതും കണക്കിൽ എടുക്കേണ്ടകാര്യമാണ്.


കാരണം, ഹീനജാതിക്കാരായി കരുതപ്പെട്ടിരുന്ന ജനക്കൂട്ടങ്ങൾ ഗംഭീര സാമൂഹിക നിലവാരത്തിൽ ജീവിക്കുകയും, അതേ സമയം നായർമാർ ഒരുതരം അസന്മാർഗ്ഗികമായ ജീവിത ശൈലിയിൽ ജീവിക്കുകയും ആയിരുന്നു എന്ന രീതിയിൽ മുകളിൽ നൽകിയ വിവരം മനസ്സിലാക്കരുത്.


മറ്റൊരു കാര്യം നായർമാർ പഴയകാല നാഗന്മാർ എന്ന പ്രാകൃത ഗോത്രവർഗ്ഗക്കാരാവാം എന്നും കേരളോൽപ്പത്തിയെന്ന് വ്യാജ ചരിത്രപുസ്തകത്തിൽ സൂചിപ്പിക്കുന്നു എന്നും നാഗം അയ്യ പറന്നുണ്ട്. എന്നിരുന്നാലും, നായർമാരുടെ തുടക്കം ശൂദ്രരിൽ നിന്നുമാകാം എന്നും സൂചിപ്പിക്കപ്പെടുന്നു.


ഇവിടെ എടുത്ത് പറയേണ്ടുന്നകാര്യം ശൂദ്രരിൽ കാലാകാലങ്ങളായി ഈ വിധം ബ്രാഹ്മണ രക്തം കടന്നുകയറിയതിനാൽ, അവരുടെ രക്തത്തിലും, സന്താന പരമ്പരയിലും (bloodlineനിലും) ബ്രാഹ്മണ രക്തം തന്നെയാകും കാര്യമായിട്ടുള്ളത്.


ഇവിടെ എടുത്ത് പറയേണ്ടുന്ന മറ്റൊരുകാര്യം ഉണ്ട്. ദിവ്യനായ വ്യക്തിയുടെ സന്തതി ഉദരത്തിൽ വന്നാൽ, ദിവ്യനായ വ്യക്തി എന്ന വിവരം ജീവന്റെ സോഫ്ട്വേർകോഡുകളിൽ സ്വാധീനം ചലുത്തും. ഉദരത്തിൽ ഉള്ള സന്തതിയിൽ ഈ വിവരം പോസിറ്റിവ് ആയ രൂപകൽപ്പനകൾ സംഭാവ്യമാക്കും.


ഇത് പലരീതിയിലാണ്. സാമൂഹികമായി ഈ വിവരം പരക്കുന്നതിലും, അതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉയർന്ന വാക്ക് കോഡുകളും ഈ വിവരം മനസ്സിൽ പതിപ്പിക്കുന്ന ഉയർന്ന മാനസികാവസ്ഥയും മറ്റും ഇതിൽ സ്വാധിനം ചലുത്തും.


ഇതിന് വിപരീതമായ നിലവാരമുള്ള വ്യക്തിയുടെ സന്തതിയാണ് ഉദരത്തിൽ എന്ന ചിന്ത വന്നാലും, സാമൂഹികമായ് അറിവ് ലഭിച്ചാലും, നിഷേധാത്മാകമായ കോഡ് വിന്യാസം ആണ് ചെലുത്തുക. ഈ വിധം ഉള്ള മാസ്മരിക കോഡുകൾ ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകളിൽ ഇല്ലതന്നെ. ഇതിനെക്കുറിച്ച് കൂടുതലായി പിന്നീട് പറയാം.


ഈ വിഷയം യഥാർത്ഥത്തിൽ അതീവ സങ്കീർണ്ണമായ ഒരു സംഗതിയാണ്. ഇതിലേക്ക് ഇപ്പോൾ കടന്നാൽ, എപ്പോഴാണ് തിരിച്ച് എഴുത്തിന്റെ മുഖ്യപാതയിൽ എത്തുക എന്ന് അറിയില്ല. അതിനാൽ, അങ്ങോട്ടേക്ക് പോകുന്നില്ല.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page