top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ പിന്നാംപുറം.

തീയ്യന്മാരുടെ കാര്യത്തിൽ എന്നത് പോലെതന്നെ നായന്മാരുടെ കാര്യത്തിലും മലബാർ പ്രദേശങ്ങളിൽ ഒരു ഇരട്ട ഭാവം ഉണ്ടായിരുന്നു എന്നാണ് കാണുന്നത്. തെക്കെ മലബാറിലെ നായന്മാരോട് വടക്കേ മലബാറിലെ നായന്മാർക്ക് ഒരു പൊതുവായുള്ള അയിത്തം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. വടക്കേ മലബാറിലെ നായർ സ്ത്രീകൾ തെക്കേ മലബാറിലെ നായന്മാരോട് വിവാഹബന്ധം നടത്തുന്നത്, വടക്കേ മലബാറിൽ വിലക്കപ്പെട്ടിരുന്നു എന്നാണ് സൂചിപ്പിച്ച് കാണുന്നത്. ഈ വിലക്കിനെ ധിക്കരിച്ചാൽ, ജാതിയിൽ നിന്നും ഭ്രഷ്ടമാക്കപ്പെടും പോലും.


ഇങ്ങിനെയുള്ള പലതരം വിചിത്ര അയിത്തങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച സംഭവവികാസങ്ങൾ എന്താണ് എന്ന് അറിയില്ല. എന്നാൽ, പൊതുവെ ആളുകൾ തക്കംപാർത്ത് മുകൾ ജാതിയിലേക്ക് ചാടിക്കയറുന്ന സ്വഭാവം ഉണ്ടായിരിന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട്. മാത്രവുമല്ല, പുറം നാടുകളിൽ നിന്നും വരുന്നവർ, കഴിവതും ഒരു ഉയർന്ന ജാതിക്കാരായി പുതിയ നാട്ടിൽ പ്രത്യക്ഷപ്പെടാൻ പലപദ്ധതികളും ഇട്ടിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം. ഇതിൽ, തിരുവിതാംകൂറിൽ സുറിയാറി ക്രിസ്ത്യാനികളും, യഹൂദന്മാരും വൻ ബുദ്ധിയും കുരുട്ടു ബുദ്ധിയും കാട്ടിയതായി കാണുന്നുണ്ട്.


തെക്കേമലബാറിലേയും വടക്കേമലബാറിലേയും നായന്മാരും തിരുവിതാംകൂറിലെ നായന്മാരും തമ്മിൽ എങ്ങിനെയാണ് ഉയർച്ചത്താഴ്ചാനിലവാരങ്ങൾ തീരുമാനിക്കാറ് എന്ന് അറിയില്ല. എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ Factory തുടങ്ങുന്നകാലങ്ങളിൽ അങ്ങിനെയൊരു ബന്ധത്തിന്റെ സൂചന വലുതായി കാണുന്നില്ല. കാരണം, ഭൂമിശാസ്ത്രപരമായ കാരണങ്ങളും, പൊതുവെ വിദൂരങ്ങളിലേക്ക് ഉള്ളയാത്രയിൽ ഉള്ള അപകടങ്ങളും തന്നെ.


നായന്മാരുടെ വ്യക്തമായ ആഢ്യത്വത്തിന് പിന്നിൽ പ്രവർത്തിച്ചത് അവരിലെ ബ്രാഹ്മണ ബന്ധമാണെങ്കിലും, ഇതിന്റെ ഭൌതികമായ ഫലം ഭാഷാകോഡുകളിലൂടെ അനവധി ജാതിക്കാരെ അവർക്ക് കടിച്ച് നിർത്താനായി എന്നുള്ളതാണ്. ഭാഷാകോഡുകളിലൂടെയുള്ള കടിച്ചുനിർത്തൽ യഥാർത്ഥത്തിൽ വന്യമൃഗങ്ങൾ കടിച്ചുനിർത്തുന്നത് പോലെയാണ്. ഇരുമ്പാണി ദേഹത്ത് അടിച്ചുകയറ്റുന്നത് പോലെയാണ് ഈ വന്യമൃഗങ്ങളുടെ കടി. കടിയിൽ പെട്ടാൽ, അനങ്ങാൻപറ്റിയെന്ന് വരില്ല.


ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ ഒരു ഉൾനാടൻ പ്രദേശത്ത് ഉള്ള ഒരു വിപ്ളവ പാർട്ടി നേതാവിന്റെ വീട്ടിൽ ഒരു ആവശ്യത്തിന് പോയിരുന്നു. വിപ്ളവ നേതാവ് നായർ ആണ്. ആ ആൾ വളരെ മാന്യമായാണ് പെരുമാറിയത്. എന്നാൽ ആ ആളുടെ ഭാര്യ വളരെ ആഢ്യത്വമുള്ള സ്ത്രീയായിരുന്നു. വീടിന് പുറത്ത് അധികമൊന്നും പോയി പരിചയമുള്ള ആളല്ല ഇത് എന്ന് വ്യക്തം. യാതോരു മുൻ പരിചയവുമില്ലെങ്കിലും മുന്നിൽ കയറിവന്ന് സംബോധന ചെയ്തത് ഇഞ്ഞി എന്നാണ്.


നേതാവിനും ഭാര്യക്കും ചുറ്റുമായി കുറെ ചെറുപ്രായക്കാരായ അണികളും ഉണ്ടായിരുന്നു. അവരെയെല്ലാം നേതാവും ഭാര്യയും ഇഞ്ഞി എന്ന് തന്നെയാണ് സംബോധന ചെയ്തിരുന്നത്.


ഈ വിധമുള്ള സാമൂഹിക കോഡുകളിലെ പിടിത്തവും അമർത്തലും, കടിച്ചിട്ടിടലും മറ്റും യാതോരു കമ്മ്യൂണിസ്റ്റ് ആശയപ്രസ്ഥാനത്തിനും തൊടാനാവില്ല എന്നുള്ളത് തന്നെയാണ് വാസ്തവം.


ഇവിടെ ചെറുതായൊന്നും പാതയിൽനിന്നും വിട്ട് സംസാരിക്കേണ്ടിയിരിക്കുന്നു.


നന്നായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന കുറച്ച് പേർ. അവർ മറ്റുള്ളവരെ കാര്യമായി ഗൌനിക്കുന്നില്ല. ഇത് മറ്റുള്ളവരിൽ കാര്യമായ വിരോധം വളർത്തുന്നു. ഇത് എന്ത് കൂട്ടരാണ്? മനുഷ്യപ്പറ്റില്ലത്ത വർഗ്ഗം. എന്നെല്ലാം തോന്നാം. എന്നാൽ വാസ്തവും നേരെ മറിച്ചാണ്. സ്വന്തം ഭാഷയിലെ സ്വഭാവങ്ങൾ ഒന്ന് അവലോകനം ചെയ്താൽ അറിവ് ലഭിക്കും, സ്വന്തം ഭാഷയിലെ വാക്കുകളും വാക്യങ്ങളും കടിക്കുന്നതും കുത്തുന്നതും പോലുള്ളവയാണ് എന്ന്. വകതിരിവും, ഗുണദോഷവിവേചന കഴിവും, വിവേകവും ഉള്ളവർ കഴിവതും വിട്ടു നിൽക്കും.


ഈ പാതയിലേക്ക് കൂടുതൽ പോകുന്നില്ല.


നായർമാരുടെ പഴയകാല ആഢ്യത്വത്തിന്റെ ഒരു ഉദാഹരണമാണ് കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിലെ കാര്യം പറഞ്ഞത്. എന്നാൽ ഇത് എല്ലാ ജനവിഭാഗങ്ങളിലും ഉള്ള കാര്യം തന്നെയാണ്.


തെക്കേമലബാറിലേയും വടക്കേമലബാറിലേയും, തിരുവിതാകൂറിലേയും, മറ്റും നായന്മാർ ഒരേ ജനക്കൂട്ടമായിരിക്കേണം എന്നില്ല. എന്നാൽ ഇവരിൽ എല്ലാരിലും പൊതുവായി കാണുന്ന പലതും കണ്ടേക്കാം. പോരാത്തതിന് ഹൈദ്രാലി, ടിപ്പു (Sultan Tipu) എന്നിവർ മലബാറിലൂടെ പടയോട്ടം നടത്തിയ അവസരങ്ങളിൽ നായന്മാരുടെ ഒരു വൻ ജനക്കൂട്ടം തന്നെ തിരുവിതാംകൂറിലേക്ക് ജീവരക്ഷാർത്ഥം സ്ഥലംമാറിയിരുന്നു എന്നും കാണുന്നു.



നായന്മാരിൽ തന്നെ പല തട്ടുകളും ഉണ്ട്.


നായന്മാർക്ക് പുരാതന കാലത്തിലെ നാഗന്മാരുമായി ബന്ധമുണ്ട് എന്ന് പറയപ്പെട്ടും കാണുന്നുണ്ട് എന്ന് സൂചിപ്പിച്ച് കഴിഞ്ഞു. നാഗാരാധന പഴയ കാല നായർ വീടുകളിൽ (തറവാടുകളിൽ) ഒരു വളരെ പ്രത്യക്ഷമായ കാര്യമായിരുന്നു. പല ഗൃഹങ്ങളിലും മൂർഖൻ പാമ്പ് കുടുംബസമേതം താമസിക്കുമായിരുന്നു. അവരെ വീട്ടിലെ വളരെ ബഹുമാനപ്പെട്ട അന്തേവാസികളായിത്തന്നെയായിരുന്നു കണ്ടിരുന്നത്. അന്നുള്ള സ്വത്ത് വിൽപ്പന / കൈഅവകാശം മാറൽ / സ്വത്ത് ദാനം / അനന്തര അവകാശികൾക്ക് വീതംവെക്കൽ തുടങ്ങിയകാര്യങ്ങളുടെ രേഖകളിൽ ഈ സർപ്പങ്ങളുടെ കാര്യവും വളരെ വ്യക്തമായും വളരെ ഗൌരവത്തോടും കൂടി രേഖപ്പെടുത്തുമായിരുന്നു. അവർക്ക് യാതോരുവിധ പ്രശ്നങ്ങളും വരരുത് എന്നുള്ളത് ഒരു സാമൂഹിക ചട്ടം തന്നെയായിരുന്നു.


വളരെ കീഴ് ജാതിക്കാരായ പുലയർ പറയർ തുടങ്ങിയവർ സർപ്പങ്ങളെ വെട്ടിമുറിച്ചും, അമ്പെയ്തും കൊല്ലുമായിരുന്നെങ്കിലും, ആ വിവരം നായന്മാർ അറിഞ്ഞാൽ പ്രശ്നംതന്നെയായിരുന്നേക്കാം.


നാഗം എന്ന തിരുനാഗ സർപ്പം മൂർഖനല്ല എന്ന് പറഞ്ഞും കേൾക്കുന്നുണ്ട്. എന്നാൽ, ചരിത്രരേഖകളിൽ മൂർഖൻ കുടുംബത്തെ വ്യക്തമായിത്തന്നെ സൂചിപ്പിച്ച് കാണുന്നുണ്ട്.


ഇന്ന് നായന്മാരുടെ ഇടയിൽ ഈ വിധമുള്ള നാഗാരാധന ഇല്ലാ എന്ന് പറയാം. നായന്മാർക്ക് പഴയകാല സാമൂഹിക മഹിമയും ഇന്നില്ല എന്നും കൂട്ടിച്ചേർക്കാം.


മുകളിൽ നൽകിയിട്ടുള്ളത് ഒരു ആഢ്യത്വമുള്ള ഒരു നായർ തറവാട്ടുകാരി സ്ത്രീയുടെ ചിത്രം Native Life in Travancore എന്ന ഗ്രന്ഥത്തിൽ നൽകിയിട്ടുള്ളതാണ്. ഈ വിധം അണിഞ്ഞൊരുങ്ങി നിത്യവും നിൽക്കണമെങ്കിൽ കാര്യമായി പുറത്തെങ്ങും പോകാൻ പറ്റില്ലതന്നെ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page