top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ

നായർമാരിൽ ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ് ഉണ്ടായിരുന്നത്. നാലുകെട്ടും നടുമുറ്റവും മറ്റുമുള്ള തറവാടുകൾ ഇവരിലെ സാമ്പത്തിക ശേഷിയുള്ള ഇവരിൽത്തന്നെയുള്ള ഉയർന്ന ജാതിക്കാരിൽ ഉണ്ടായിരുന്നു എന്ന് അറിയുന്നു.


ഈ വിധ തറവാടുകളിൽ ചിലതിൽ നാഗാരാധനയ്ക്കായുള്ള ഒരു സർപ്പക്കാവും സ്ത്രീകൾക്ക് കുളിക്കാനുള്ള കുളവും വീടിനോട് തൊട്ടുതന്നെ ഉണ്ടാവും.


നായന്മാരുടെ വീടുകൾക്ക് പുറത്ത് നിന്ന് നോക്കിയാൽ ഗംഭീര ആഢ്യത്വവും സ്ത്രീ സ്വാതന്ത്ര്യവും മറ്റും. കാരണം, വീടിന് അടുത്ത് വരുന്ന ഏത് കീഴ് ജാതിക്കരനേയും 'ഇഞ്ഞി' എന്ന് ഈ സ്ത്രീകൾക്കും, പുരഷന്മാർക്കും സമ്പോധന ചെയ്യാം. (പ്രായവും തൊഴിൽ നൈപുണ്യവും മറ്റും ഒന്നുംതന്നെ കണക്കിൽ എടുക്കേണ്ടതില്ല). ഈ വീടുകളെ കീഴ്ജാതിക്കാർക്ക് ഒഴിവാക്കാനും പറ്റില്ല. കാരണം സാമൂഹികാധികാരം ഈ വീടുകളിലാണ് ഉണ്ടായിരുന്നത്. കീഴ്ജാതിക്കാർ തമ്മിൽ കലഹിച്ചാലും, ഈ വീട്ടുകാരാണ് അന്നത്തെ 'പോലീസ് കോൺസ്റ്റബ്ളും ഹെഡ്കോൺസ്റ്റബ്ളും'.


സർപ്പക്കാവുകളിലേക്ക് ഉള്ള പ്രവേശനത്തിലും, എത്രത്തോളം അടുത്ത് നിൽക്കാം എന്നുംമറ്റുമുള്ള കാര്യത്തിൽ അയിത്തവുമായി ബന്ധപ്പെട്ട വ്യത്യസ്ത ദൂരങ്ങൾ തന്നെ ജാതി അടിസ്ഥാനത്തിൽ ഉണ്ടായിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.


ഈ വിശ്വാസവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു ആത്മീയ കാര്യമായിരുന്നു വൃക്ഷാരാധന എന്നും അറിയുന്നു. ചില ആത്മീയഅംശം ഉള്ളതായി കണക്കാക്കപ്പെടുന്ന വൃക്ഷങ്ങളുടെ ചുവട്ടിൽ നിത്യവും വിളക്ക് കൊളുത്തുന്ന ഒരു നിത്യചര്യ ഈ എഴുത്തുകാരൻ ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് മലബാറിലെ ഒരു വടക്കൻ പ്രദേശത്ത് കാണുകയുണ്ടായി. ഇന്നും ഇവ നിലനിൽക്കുന്നുണ്ടാവാം. ഈ വിധമുള്ള ആരാധന പലപ്പോഴും, വൃക്ഷങ്ങളെ, മരങ്ങളെ കശാപ്പ് ചെയ്യാനായി ചുറ്റിനടക്കുന്ന, വെട്ടുമര കച്ചവടക്കാരിൽ നിന്നും രക്ഷിക്കാറുണ്ട്. കാരണം, പലപ്പോഴും നാട്ടിലെ സാമൂഹിക മഹിമയുള്ളവരുടെ ആരാധനാ വൃക്ഷമായിരിക്കും ഇവ.


എന്നാൽ വയനാട്ടിലും മറ്റുമുള്ള കാട്ടുമരങ്ങൾക്ക് യാതോരും സംരക്ഷണവും ഈ വിധ മുള്ള വിശ്വാസങ്ങൾ നൽകിയില്ല എന്ന് ഇവിടെ കൂട്ടിച്ചേർക്കാം. കാരണം, അവിടുള്ള വനവാസികളെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ 1947ൽ ഇന്ത്യയിലെ പൌരന്മാരാക്കിയതോടുകൂടി, അവർ മിക്കവരും മലയാളത്തിലെ ഏറ്റവും താഴ്ന്ന വാക്ക് കോഡുകളിലേക്കാണ് കണ്ണിയാക്കപ്പെട്ടത്. Forest Departmentറ്റിലെ (വനംവകുപ്പിലെ) ഏറ്റവും താഴ്ന്ന ശിപായിമാർവരെ ഇവരിലെ മൂപ്പന്മാരെ വരെ നീ, എടാ, എടീ, അവൻ, അവൾ തുടങ്ങിയ വാക്കിലേക്കാണ്, യാതോരു സങ്കോചവും ഇല്ലാതെ നിർവ്വചിച്ചത്. ഇതിന്റെ ഭീകരാവസ്ഥ അടിച്ചേൽപ്പിക്കാനായി ഈ വനവാസികളെ നിർബന്ധിച്ച് മലയാളം പഠിപ്പിക്കുകയും ഉണ്ടായി. ഈ വിധമുള്ള ജനക്കൂട്ടങ്ങളുടെ വസ്തുവകകൾക്കും, ദേഹത്തിനും, മനസ്സിനും, മരങ്ങൾക്കും പുല്ല് വിലയെ ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗം നൽകുള്ളു എന്ന് ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചാൽ മനസ്സിലാകും.


കഴിഞ്ഞ എഴുത്തിൽ ആഢ്യത്വമുള്ള ഒരു നായർ സ്ത്രീയുടെ ചിത്രം നൽകിയിരുന്നു. ഇങ്ങിനെയുള്ള ആൾ മിക്കവാറും ആ തറവാട്ടിലെ തറവാട്ടമ്മയായിരിക്കാം. ഈ ആൾക്ക് കീഴിലായി അനവധി സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരിക്കാം. നായർ സ്ത്രീകൾക്ക് വൻ സാമൂഹിക പദവിയും, ഇഷ്ടമുള്ള ഏത് പുരുഷനുമായി ബന്ധംസ്ഥാപിക്കാനുള്ള വ്യക്തിപരമായുള്ള അധികാരം ഉണ്ടായിരുന്നു എന്നെല്ലാം പലയിടത്തും എഴുതിക്കണ്ടിട്ടുണ്ട്. ഇവയെല്ലാം ഭാഷാകോഡുകൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ബന്ധങ്ങളെയും ബന്ധനങ്ങളെയും പറ്റി യാതോരു വിവരവും ഇല്ലാതെയുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മനോധാരകൾ മാത്രമാവാം.


കാരണം, തറവാട്ടമ്മയ്ക്ക് വീട്ടിനുള്ളിൽ കാര്യമായ അധികാരങ്ങൾ ഉണ്ടെങ്കിലും തോന്നുന്നത് പോലെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമൊന്നും ഉണ്ടാവില്ലാ എന്നുള്ളത് വാസ്തവമാകാം. ഈ വീടുകളിൽ പുറത്തിറങ്ങിനടക്കാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന അനവധി സ്ത്രീകൾ ഉണ്ടാവും. ആവർത്തന വിരസമായ വീട്ടു ജോലികൾ മാത്രം നിത്യവും ചെയ്ത് ജീവിക്കുന്നവർ.


നായർ സ്ത്രീകൾക്ക് ഏത് നമ്പൂതിരി / നായർ പുരുഷനുമായി ബന്ധം മാറിമാറി സ്ഥാപിക്കാം എന്നത് തന്നെ ശരിയായിരിക്കില്ല. കാരണം, പലപ്പോഴും, ഇവരുടെ മാതാവിന്റെ സഹോദരന്മാരോ അതുമല്ലെങ്കിൽ സ്വന്തം സഹോദരന്മാരോ ആയിരിക്കാം പലപ്പോഴും ഈ വിധമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.


Native Life in Travancoreൽ ഈ വിധമുള്ള ഒരു സംഭവം പറയുന്നുണ്ട്: മാന്യനും കാഴ്ചക്ക് നല്ല വ്യക്തിത്വവും ഉള്ള ഒരു നായർ യുവാവ് ഒരിക്കൽ Rev. Samuel Mateerന്റെ അടുത്ത് വന്ന് ഹൃദയം പൊട്ടുമാറ് നിലവിളിക്കുന്നു. കാരണം ഇതാണ്: സ്വന്തം ഭാര്യയുടെ വീട്ടിൽ കയറിച്ചെന്നപ്പോൾ ഭാര്യയുടെ സഹോദരന്മാർ ഈ ആളെ തടഞ്ഞു. ഞങ്ങളുടെ സഹോദരിക്ക് മറ്റൊരു ആളെ ഞങ്ങൾ എടുത്തിട്ടുണ്ട്. ഇനി മുതൽ താൻ ഇതും പറഞ്ഞ് ഇവിടെ വരേണ്ട.


ഭാര്യയെ മാത്രമല്ല, സ്വന്തം മക്കളെ പോലും ഇനിമുതൽ കാണാൻ പറ്റില്ല എന്നത് ആ യുവാവിന് സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു.


അമിത വ്യക്തിത്വവും വിവരവും മറ്റും കാണിച്ച്, ഭാര്യയുടെ സഹോദരന്മാരിലും അമ്മാവന്മാരിലും അങ്കലാപ്പ് സൃഷ്ടിച്ചാൽ, അവർ ഭാര്യയെ മറ്റൊരാൾക്ക് കാഴ്ചവെക്കുന്നത് കാണേണ്ടി വന്നേക്കാം. പതുങ്ങിയും, വണങ്ങിയും നടന്നാൽ നല്ലത്.




ചിത്രം : 1800കളുടെ അന്ത്യത്തിൽ എടുത്ത ചിത്രമാണ് - ഒരു നായർ തറവാട്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page