ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
15. ഈ പ്രദേശത്ത് സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി കൊണ്ടുവരുന്നതിന് മുൻപ്
ടിപ്പു സുൾത്താൻ മലബാറിലെ നായന്മാരോട് ഈ വിധം പ്രഖ്യാപിച്ചതായി രേഖപ്പെടുത്തിക്കാണുന്നു:
QUOTE from MALABAR MANUAL: and since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind. END OF QUOTE
ഉദ്ദരണി: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ വയൽപാടങ്ങളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഉദ്ദരണിയുടെ അന്ത്യം
മുകളിൽ നിൽകിയിട്ടുള്ള ഉദ്ദരണി ടിപ്പു സുൾത്താൻ - Tipu Sulthaan (Sultan Tipu - സൾട്ടൻ ടിപ്പു) മലബാറിലൂടെ പടയോട്ടം നടത്തിയതുമായി ബന്ധപ്പെട്ട കാര്യമാണ് എന്ന് തോന്നുന്നു.
ഈ ഉദ്ദരണി വായിച്ചാൽ, ടിപ്പു സുൾത്താൻ ഒരു സമൂഹിക പരിഷ്കർത്താവായിരുന്നു എന്ന ഒരു തോന്നൽ വന്നേക്കാം. എന്നാൽ, ടിപ്പു സുൾത്താന്റെ പടയോട്ടം ഒരു സാമൂഹിക പരിഷ്ക്കരണം പദ്ധതിയായിരുന്നില്ലതന്നെ. മറിച്ച് അതിഗംഭീര വേദനാ ജനകങ്ങളായ അനുഭവങ്ങൾ ഹിന്ദു (ബ്രാഹ്മണ) മതസ്ഥരിലും, അമ്പലവാസികളിലും, അവരുടെ അനുയായികളായ നായന്മാരിലും, അവരോട് കൂറ് കാട്ടിയ കീഴ് ജനക്കൂട്ടങ്ങളിലും വന്ന ഒരു സംഭവമായിരുന്നു ടിപ്പു സുൾത്താന്റെ പടയോട്ടം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
എഴുത്തിന്റെ പാത യഥാർത്ഥത്തിൽ വടക്കേ മലബാറിലെ മരുമക്കത്തായ തീയ്യന്മാരിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശം എങ്ങിനെയാണ് ഏശിയത് എന്ന ഇടമാണ്. ഈ പ്രദേശത്ത് നിന്നും നമ്പൂതിരിമാരുടേയും, അമ്പലവാസികളുടേയും നായന്മാരുടേയും ചുറ്റുപാടുകളിലേക്ക് നീങ്ങി, സാമൂഹികമായി ഉയർന്നവർ എന്ന് ചരിത്രത്തിൽ പറയപ്പെടുന്നവരിലെ ആഢ്യത്വവും, ആചാരാനുഷ്ഠാനങ്ങളും എടുത്ത് പറഞ്ഞത്, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ എന്താണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് പറയാനാണ്.
എന്തായിരുന്നു ഇവിടുള്ള യാഥാർത്ഥ്യം എന്നത് പറഞ്ഞാലെ, ഇവിടെ ഉദയസൂര്യനെപ്പോലെ ഉദിച്ച് വന്ന ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റുള്ളു. ചരിത്രപരമായ സംഭവങ്ങൾ യാതൊന്നും രേഖപ്പെടുത്തുന്ന ഒരു പദ്ധതി ഈ നാട്ടിൽ ഇല്ലായിരുന്ന് എന്ന പറയാം എന്ന് തോന്നുന്നു. ഉദാഹരണത്തിന്, നായർ തറവാടുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ പലദിക്കിലും കാണാം. ഇവയുടെ പഴമയെക്കുറിച്ച് യാതോരു രേഖയും എഴുതിവച്ചതായി കാണില്ല. മറിച്ച്, ആകെയുള്ളത് തലമുറകൾ കൈമാറിവന്ന ഐതിഹ്യങ്ങൾ മാത്രമായിരിക്കും. ഐതിഹ്യങ്ങളെ ചരിത്രമായി കാണാൻ എത്രകണ്ട് പറ്റും എന്ന് അറിയില്ല.
മലബാറിൽ ബ്രാഹ്മണരും, അമ്പലവാസികളും, നായന്മാരും, മുരമക്കത്തായ തീയന്മാരും, മക്കത്തായ തീയന്മാരും, കൂടാതെ, മാപ്പിളമാർ എന്ന മലബാറി മുസ്ളിമുകളും, പ്രാദേശിക ക്രിസ്ത്യാനികളും, തിരുവിതാംകൂറിൽ നിന്നും മതംമാറിവന്ന ക്രിസ്ത്യാനികളും, ഉണ്ടായിരുന്നു. പോരാത്തതിന്, താഴ്ന്ന ജാതിക്കാർ എന്ന് വിശേഷിക്കപ്പെടുന്ന കുറേ ജനക്കൂട്ടങ്ങൾ വേറെയും ഉണ്ടായിരുന്നു.
മലബാറി മുസ്ളിമുകളെ മലബാറിൽ മാപ്പിളമാർ എന്നാണ് വിളിക്കുന്നത്. എന്നാൽ മാപ്പിള എന്ന വാക്ക് തിരുവിതാംകൂറിൽ ഉപയോഗിക്കുന്നത് സുറിയാനി ക്രിസ്ത്യാനികൾക്കാണ്. ചരിത്രപരമായി മലബാറും തിരുവിതാംകൂറും യാതോരു ബന്ധവും ഇല്ലാതിരുന്ന കാലത്ത് ഈ ഒരു അർത്ഥവ്യത്യാസം ആരും കാര്യമായി അറിഞ്ഞിരിക്കില്ല. ഇന്നും ഈ വ്യത്യാസം എന്നാൽ നിലനിൽക്കുന്നുണ്ട്, ആരും എടുത്ത് പറയുന്നില്ലെങ്കിലും.
മരുമക്കത്തായ തീയ്യന്മാരിൽ തലശ്ശേരി കണ്ണൂർ പ്രദേശത്തുള്ളവരിൽ പലർക്കും ഇങ്ഗ്ലിഷ് ഭരണത്തിന്റെ പ്രകാശം ഗുണകരമായി ഏറ്റിരുന്നു എന്നാണ് തോന്നുന്നത്.
അതിലേക്ക് കടക്കുന്നതിന് മുൻപായി, മലബാറിലെ പറിയന്മാരിൽ പെട്ടവരിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒടിയന്മാരെക്കുറിച്ച് ഒന്ന് പറഞ്ഞിട്ട് മുന്നോട്ട് നീങ്ങാം എന്ന് കരുതുന്നു. കാരണം, ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്ത് നേരിട്ട നൂറുകണക്കിന് സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.
ഒരു തരം ഗുരുതരമായ ദുർമന്ത്രവാദം ആയിരുന്നു ഇത്. ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ വ്യക്തമായി പലതും എഴുതാം.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള