top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും, കൂട്ടക്കൊലയും മറ്റും

തിരുവിതാംകൂറിൽ ഒടിയന്മാരെക്കുറിച്ച് വായിച്ചതായി ഓർക്കുന്നില്ല. എന്നാൽ, കാണിക്കർ പോലുള്ള ചില ജനങ്ങളെ ഉയർന്ന ജാതിക്കാർക്ക് ഭയമായിരുന്നു എന്ന് കാണുന്നു. കാരണം അവർക്ക് ചില വിധ താന്ത്രിക വിദ്യ അറിയും എന്ന ധാരണ കൊണ്ടാവാം. അതുമല്ലെങ്കിൽ ചില ഗൂഡോത്ര സേവ അവർ ചെയ്യാറുണ്ട് എന്ന ധാരണ കൊണ്ടാവാം.


മലബാറിൽ ഓടിയന്മാർ എന്നത് ഒരു സാമൂഹിക വാസ്തവം തന്നെയായിരുന്നു. ഇത് പോലുള്ള വ്യത്യസ്തതരത്തിലുള്ള പലതും, മെഡ്രാസ് പ്രസിഡൻസിയുടെ പലദിക്കിലും ഉണ്ടായിരുന്നു എന്നാണ് കാണുന്നത്.


ഇങ്ഗ്ളണ്ടിൽ നിന്നും, ബൃട്ടണിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും വന്നിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ യുവാക്കളായ ഉദ്യോഗസ്ഥർക്ക് മലബാറിൽ അവർ നേരിട്ട് കണ്ടറിഞ്ഞ പലതും ശരിക്കും മനസ്സിലായിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ ഉപദ്വീപിന്റെ വടക്ക് ഭാഗത്ത് ഇതേ കമ്പനി ഭരിച്ചിരുന്ന ചിലയിടങ്ങളിൽ സ്ത്രീകളെ ജീവനോടുകൂടി ആചാരവിധിപ്രകാരം കത്തിച്ചു ചാമ്പലാക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഇത് തികച്ചും ആശ്ചര്യകരമായ ഒരു ആചാരമായാണ് അവർക്ക് അനുഭവപ്പെട്ടത്. എന്നാൽ നാട്ടുകാർക്ക് ഇതിൽ കാര്യമായ ആശ്ചര്യമൊന്നും കണ്ടില്ല.


കീഴ്ജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ ഉയർന്ന ജനക്കൂട്ടങ്ങൾ അകറ്റിനിർത്തിയിരുന്നതിനാൽ അവരുടെ കാര്യങ്ങൾ മുകൾ ജനക്കൂട്ടങ്ങൾക്ക് കാര്യമായി അറിവില്ലായിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ പ്രാദേശിക ഭാഷാകോഡുകളുടെ അറപ്പുളവാക്കുന്ന കോഡുകൾക്ക് അതീതമായി ഇങ്ഗ്ളിഷുകാർക്ക് നിൽക്കാൻ സാധിച്ചിരുന്നതിനാൽ, അവർ സാമൂഹികമായി വളരെ ആഴത്തിൽ ഉള്ളവരുടെ കാര്യങ്ങൾ വളരെ അടുത്ത് തന്നെ പോയി പഠിച്ചറിഞ്ഞിരുന്നു. ഇങ്ങിനെയുള്ളവരുടെ കൂട്ടത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു Edgar Thurston. ഇദ്ദേഹത്തിന്റെ Castes and tribes of Southern India, Omen and Superstitions of Southern India തുടങ്ങിയ ഗ്രന്ഥങ്ങൾ ഇക്കാര്യത്തിന് തെളിവായി നിൽക്കുന്നു.


കുരുതി, തെയ്യം, തിറ, മുത്തപ്പൻ വെള്ളാട്ടം തുടങ്ങിയ കാര്യങ്ങളും, ചാത്തൻ സേവ, പരദേവത, അസുരപുത്രൻ, ഗുളികൻ, യക്ഷി, കാളി തുടങ്ങിയ അനവധി അതീന്ത്രിയ അസ്തിത്വങ്ങളെക്കുറിച്ചും വെള്ളാട്ടം, കൊടിയേറ്റം, വരവ്, കുരുതി, ദേവതകളെ ആവഹിക്കൽ, തീയാട്ട്, എന്നിവയെല്ലാമിനെക്കുറിച്ചും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ പലർക്കും വ്യക്തമായ ധാരണ എന്തെങ്കിലും ലഭിച്ചിരുന്നുവോ എന്ന് അറിയില്ല. ഇവരുടെ പലഗ്രന്ഥങ്ങളിലും Devil Worship എന്ന വാക്യപ്രയോഗം ഉപയോഗിച്ച് കാണുന്നുണ്ട്. ഇത് എന്തിനെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി അറിയില്ല.


കീഴ് ജനക്കൂട്ടങ്ങളുടെ ദേവതകളെക്കുറിച്ചും മറ്റും വ്യക്തമായിത്തന്നെയോ, അവ്യക്തമായോ, ഉയർന്ന ജാതിക്കാർ അവജ്ഞകലർത്തിയാകാം ഇങ്ളിഷുകാർക്ക് പറഞ്ഞുകൊടുക്കാൻ സാധ്യത. എന്നാൽ, മുകളിൽ നൽകിയിട്ടുള്ള ആചാരങ്ങളിൽ ചിലത് നായർ തറവാടുകളുടെ കുടുംബ പാരമ്പര്യങ്ങളുമായി ഇടകലർന്ന് കിടക്കുന്നതായി കാണുന്നുണ്ട്. ഇതിനുള്ള കാരണം പലതുമാവാം. ഒന്ന് കീഴ് ജാതിക്കാർ അവരുടെ മേൽ മേൽക്കോയ്മയുള്ള നായർമാർക്ക് ഈ വിധ അവകാശങ്ങൾ നൽകിയതാവാം. അതുമല്ലെങ്കിൽ ഇവയിൽ പലതും പ്രാകൃത നാഗന്മാരുടേയോ, ശൂദ്രരുടേയോ പാരമ്പര്യങ്ങളിൽ പെട്ടവയാകാം. അതുമല്ലെങ്കിൽ നായന്മാർ ഇവ കൈ അവകാശപ്പെടുത്തിയത് ആവാം.


മുകളിൽ സൂചിപ്പിച്ച ആചാരാനുഷ്ഠാനങ്ങളിൽ എല്ലാം തന്നെ ബ്രാഹ്മണ മതമായ ഹൈന്ദവമതത്തിന്റെ ഭാഗമാണ് എന്ന് തോന്നുന്നില്ല. പലതും, ലോകത്തിന്റെ പല ഭാഗങ്ങളിൽ അനേക നൂറ്റാണ്ടുകൾക്ക് മുന്നെതന്നെ ഉണ്ടായിരുന്നതും, ഇന്നും ഉള്ളതുമായ ഷാമനിസം എന്ന ആത്മീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് തോന്നുന്നു.


വേദങ്ങളെക്കുറിച്ച് നേരിട്ടുള്ള അറിവില്ലാത്തതിനാൽ കൂടുതൽ പറയാൻ ആവില്ല. എന്നാൽ, അധർവ്വ വേദത്തിൽ കൂടോത്ര തന്ത്ര മാന്ത്രിക വിദ്യകൾ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. വേദങ്ങൾ ബ്രാഹ്മണരുടെ കൈയിലാണ് വന്ന് പെട്ടത്. അതിനാൽത്തന്നെ അവർക്ക് ഈ വിധ പദ്ധതികളുമായി ഒട്ടും ബന്ധമില്ലായെന്ന് പറയാം എന്ന് തോന്നുന്നില്ല. കൂടോത്ര തന്ത്ര മാന്ത്രിക വിദ്യകൾ യൂറോപ്പിലും പണ്ടുകാലം മുതൽക്കെ ഉണ്ടായിരുന്നു. അതിന് അവിടെ പറയപ്പെടുന്ന പേർ വിച്ച്ക്രാഫ്റ്റ് (Witchcraft) എന്നാണ്. ഇതിന് ഇങ്ഗ്ളണ്ടിൽ കാര്യമായ സ്വാധീനം ചിരകാലമായി നിലനിന്നിരുന്നോ എന്ന് അറിയില്ല. യൂറോപ്പും ഇങ്ഗ്ളണ്ടും തമ്മിൽ കാര്യമായ ബന്ധക്കുറവ് ചരിത്രകാലം മുതൽ നിലനിന്നിരുന്നു.


താന്ത്രിക വിദ്യകൾ അറിയും എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ചില കീഴ്ജാതിക്കാരെ ഉയർന്ന ജനക്കൂട്ടങ്ങൾക്ക് അറപ്പിനോടൊപ്പം ഭയവുമായിരുന്നു. എന്നിരുന്നാലും, പലപ്പോഴും ഉയർന്ന ജാതിക്കാർ (ബ്രാഹ്മണർവരെ) അവർക്ക് ജീവിതത്തിൽ എന്തെങ്കിലും കഠിനമായ പ്രശ്നം വരുന്ന അവസരങ്ങളിൽ കീഴ്ജാതിക്കാരുടെ ഷാമനിസ്റ്റിക്ക് ദേവതകളെ വന്ന് പ്രസാധിപ്പിക്കാൻ ശ്രമിക്കാറുണ്ട് എന്ന് Edgar Thurstonന്റെയോ മറ്റോ എഴുത്തിൽ വായിച്ചതായി ഓർക്കുന്നു.


ഷാമനിസ്റ്റിക്ക് ദേവതകൾ, ഈ എഴുത്തകാരന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ, ഒരു ഗംഭീര പ്രതിഭാസം തന്നെയാണ്. ഇവയെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.



ഇങ്ഗ്ളിഷ് ഭരണത്തിന് നേരിടേണ്ടിവന്ന ഒരു പ്രശ്നം ചില ജാതിക്കാർ, (വളരെ ഉയർന്ന ജാതിക്കാർ ആവണമെന്നില്ല) ചില കീഴ് ജാതിക്കാരെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങളായിരുന്നു. ഉദാഹരണത്തിന്, Toda അല്ലെങ്കിൽ Badaga എന്ന ജാതിക്കാർ ചില അവസരങ്ങളിൽ ഗൂഡോത്രം ചെയ്യുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്ന കുറുമ്പന്റെ കാട്ടിലുള്ള ഒറ്റപ്പെട്ട കുടിൽ രാത്രിയിൽ വന്ന് വളഞ്ഞ്, അതിലുള്ള എല്ലാവരെയും കൂട്ടക്കൊല ചെയ്യുകയും, കുടിലിനെ കത്തിച്ചുകളയുകയും ചെയ്തിരുന്നു.


ഇങ്ഗ്ളിഷ് ഭരണം ഈ കൂട്ടക്കുരുതിയിലെ പ്രതികളെ പിടികൂടാൻ ശ്രമിച്ചാലും, കോടതിയിൽ സമർപ്പിക്കാനാവുന്ന വ്യക്തമായ തെളിവുകൾ അവർക്ക് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട വിവരം ഉള്ളവർ ഒരക്ഷരം ഉരിയാടില്ല. കുറ്റവാളികളെ പിടികൂടിയാലും, അവരെ ശിക്ഷിക്കാനുതകുന്ന തെളിവില്ലാത്തതിനാൽ കോടതി അവരെ വെറുതെ വിടും.


ചെറുകുട്ടികളെ വാങ്ങിച്ച് കൊണ്ട് വന്ന് വളർത്തി, ഒരു പ്രത്യേക പ്രായം ആവുന്ന അവസരത്തിൽ ഗ്രാമ ദേവതയ്ക്ക് ബലിഅർപ്പിക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. കന്യകളെ ആവശ്യമുള്ള കുരുതികളും അർപ്പണങ്ങളും ഉണ്ടായിരുന്നു.



ചില കുരുതികളിൽ ആൾക്കൂട്ടങ്ങൾ മദ്യപിച്ച് അട്ടഹസിച്ച് ബലിനൽകപ്പെടുന്ന വ്യക്തിയെ വെട്ടിനുറുക്കുന്നു. മെഡ്രാസ് പ്രസിഡൻസിയുടെ പല ഭാഗങ്ങളിലെ കാര്യമാണ് പറഞ്ഞത്.


നൂറുകണക്കിന് ജാതികളും അവർ തമ്മിൽ വ്യത്യസ്തങ്ങളായ അവകാശങ്ങളും മറ്റും. ചിലത് ബ്രാഹ്മണ മതം. ചിലത് ഷാമനിസം. ചിലത്, രണ്ടും കൂടിക്കലർന്നത്. ഇതിനെല്ലാം അപ്പുറത്തും കീഴിലുമായി തനി പ്രാകൃത വിശ്വാസങ്ങളും ബീഭത്സകമായ വിശ്വാസ പദ്ധതികളും. ഇവയെക്കുറിച്ചെല്ലാം കൂടുതൽ അറിയാനായി, ഈ രണ്ട് ഗ്രന്ഥങ്ങൾ വായിക്കാം.


Castes and tribes of Southern India,


Omens and Superstitions of Southern India


ഇത്രയും എഴുതിയത്, മലബാറിലെ ഒടിയന്മാരെക്കുറിച്ച് എഴുതുന്നതിന് മുൻപ് ഒരു ആമുഖമെന്ന രീതിയിലാണ്. ഇനി ഒടിയൻ എന്ന പ്രതിഭാസത്തെക്കുറിച്ച് പറയാം.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page