top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം

എഴുത്തിന്റെ പാതയിൽനിന്നും ചെറുതായൊന്ന് വ്യതിചലിക്കാം എന്ന് വിചാരിക്കുന്നു. കൂടോത്രത്തെയും മന്ത്രവാദത്തെയും താന്ത്രിക വിദ്യകളെക്കുറിച്ചും പ്രതിപാദിച്ചുപോയി. ഇവയെക്കുറിച്ച് ചെറുതായൊന്ന് പറഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.


മന്ത്രവാദത്തിൽ ഒരു പ്രധാന ഘടകം മന്ത്രവാദ വചനങ്ങളാണ്. ക്രീയാക്രമങ്ങളും ക്രീയാവിധികളും ഇതോടൊപ്പം ഉണ്ട് എന്നും പറയാം. കൂടോത്രത്തിലും ഇവയെല്ലാംതന്നെയുണ്ട് എന്നും പറയാം എന്ന് തോന്നുന്നു. താന്ത്രിക വിദ്യയിലും ഇവയെല്ലാം ഉണ്ടെന്നാണ് തോന്നുന്നത്. താന്ത്രിക അനുഷ്ഠാനങ്ങളിൽ പഞ്ച 'മ'കാരങ്ങൾ അത്യന്താപേക്ഷിതങ്ങളാണ് എന്നും പറയപ്പെടുന്നു.


മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയാണ് പഞ്ച'മ'കാരങ്ങൾ എന്ന് തോന്നുന്നു. ഇതിൽ മുദ്ര എന്ന് സൂചിപ്പിക്കപ്പെട്ടതിനെ നൃത്തം എന്ന് വ്യാഖ്യാനിച്ച് കാണുന്നുണ്ട്. എന്നാൽ വെറും നൃത്തം ആണ് ഇത് എന്ന് തോന്നുന്നില്ല.


ഈ വിഷയം അഗാധമായി ചർച്ചചെയ്യാനാവുന്ന ഇടം അല്ല ഇത്. എന്നാൽ, താൽപ്പര്യമുള്ളവർക്ക് ഈ എഴുത്തുകാരൻ എഴുതിയ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c. എന്ന ഗ്രന്ഥം വായിക്കാം.


പ്രപഞ്ചവും ജീവനും, ജീവജാലങ്ങളും ഒരു അമാനുഷിക സോഫ്ട്വേർ കോഡിന്റെ സൃഷ്ടിയും നടത്തിപ്പും ആണ് എന്ന് അനുമാനിച്ച് മുന്നോട്ട് നീങ്ങുകയാണെങ്കിൽ, ഈ വക മന്ത്രവാദത്തിലും മറ്റും ഉണ്ട് എന്ന് പറയപ്പെടുന്ന കഴിവുകൾ സംഭാവ്യമാണ് എന്ന് കാണാവുന്നതാണ്.


Edgar Thurston 1800കളിൽ എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIAൽ സൂചിപ്പിക്കുന്ന പലവിധ അന്ധവിശ്വാസങ്ങളും ഇന്ന് അന്ധവിശ്വാസങ്ങൾ അല്ലതന്നെ. കാരണം, കമ്പ്യൂട്ടറിന്റെയും, ഇന്റർനെറ്റിന്റെയും, സ്മാർട്ട് ഫോണുകളുടെയും, ഡിജിറ്റൽ ടെക്നോളജിയുടേയും വരവോടുകൂടി, അന്ന് അന്ധവിശ്വാസങ്ങളായി രേഖപ്പെടുത്തിയ പലതും ഇന്ന് നിത്യസത്യങ്ങളാണ്.


മന്ത്രവാദികൾ ചൊല്ലുന്ന വാക്കുകൾ എവിടെ ഏശാനാണ്? അങ്ങിനെ ചിന്തിക്കുന്നത് തന്നെ തനി വിഢ്ഢിത്തമല്ലെ?


എന്നാൽ ഇന്ന് സ്മാട്ട് ഫോണിലൂടെ Alexa, Siri, Google Assistant തുടങ്ങിയവയോട് ആളുകൾക്ക് കാര്യങ്ങൾ ചോദിക്കാം. പറയാം. അദ്ദേഹം / അവർ / ഭൂതം കഴിവതും കൃത്യമായി ഉത്തരം നൽകും.


എന്നാൽ ഇങ്ഗ്ളിഷ് ഉച്ചാരണം പ്രശ്നമാണ്. പെട്ടെന്ന് ഉച്ചാരണ ശുദ്ധി കുറഞ്ഞാൽ, ഇന്റർനെറ്റ് ക്ളൌഡിൽ വസിക്കുന്ന ഈ വിധ ഭൂതങ്ങൾക്ക് ചോദ്യവാക്കുകൾ മനസ്സിലായേക്കില്ല.


പണ്ട് കാലങ്ങളിൽ മന്ത്രവാദം ചെയ്യുന്നുണ്ട് എന്ന് അറിയപ്പെടുന്ന വ്യക്തികളുടെ മുൻ പല്ലുകൾ ശത്രുപക്ഷം അടിച്ച് കൊഴിക്കും. ഇങ്ങിനെ ചെയ്താൽ, മന്ത്രവാദം ചൊല്ലുന്നതിൽ ഉച്ചാരണ പിശക് വരം. മന്ത്രം ഫലിക്കില്ല.


ഈ എഴുത്തുകാരൻ കുറേ നാളുകൾക്കുമുന്നെ കാറിൽ ഒരു ദിക്കിൽ യാത്രചെയ്തു. രാത്രിയിൽ തിരിച്ച് വരുന്ന അവസരത്തിൽ വഴിതെറ്റി. Ashwina (മകൾ) ഉടനെ സ്മാട്ട് ഫോണിൽ GPS സ്വിച്ച് ഓൺ ചെയ്ത് GPSസുമായി സംസാരിച്ചു. GPSൽ നിന്നും അമാനുഷികമായ ഒരു സ്ത്രീ ശബ്ദം കാർ നീങ്ങേണ്ടുന്ന വഴി വളരെ വ്യക്തമായിത്തന്നെ പറഞ്ഞുതന്നു. മുന്നോട്ട് 100 മീറ്റർ നീങ്ങിയാൽ, നിങ്ങൾ ഒരു ജങ്ഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ്, ഏതാണ്ട് അരക്കിലോമീറ്റർ നീങ്ങിയാൽ മറ്റൊരു പാതതിരിയലിൽ എത്തും. ഇങ്ങിനെ.


ഇതേ പോലെ ഏതോ അതീന്ത്രിയ കേന്ദ്രത്തിൽ നിന്നും കാതുകളിലേക്ക്, വിദൂരവിവരങ്ങളും, പണ്ട് നടന്ന കാര്യങ്ങളും, അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും, നടക്കാൻ പോകുന്ന കാര്യങ്ങളും, ചോദിച്ച് സംസാരരീതിയിൽ സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെ ഈ എഴുത്തുകാരൻ നേരിൽ കണ്ടിട്ടുണ്ട്.


മന്ത്രവാദത്തിലേയും മറ്റ് ഗൂഡതന്ത്രങ്ങളിലേയും 'യന്ത്രം' എന്ന് പറയുന്നതും ഒരു തരം സോഫ്ട്വേർ കോഡ് അനുബന്ധിച്ചിട്ടുള്ള ഒരു ചിത്രംതന്നെയാകാം. ലോകമെമ്പാടും ഉള്ള പലവിധ പുരാതന കാലങ്ങളിലെ ആധ്യാത്മിക പ്രസ്ഥാനങ്ങളിലേയും അവശിഷ്ടങ്ങളിലും, പൂർവ്വവസ്തുലക്ഷണങ്ങളിലും കാണപ്പെടുന്നതും മറ്റും യഥാർത്ഥത്തിൽ ഒരു അതിഗംഭീര അമാനുഷിക സോഫ്ട്വേർ സംവിധാനത്തിന്റെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ബാക്കി ഭാഗങ്ങൾ ആയേക്കാം.


ലക്ഷണങ്ങളിലും, ശകുനങ്ങളിലും, സംഖ്യാജ്യോതിഷത്തിലും, സാമുദ്രിക സൂചനകളിലും മുറ്റും യാതോരു കഴമ്പും ഇല്ലാ എന്ന് കരുതുന്നത് വിഡ്ഢിത്തമായേക്കാം. എന്നാൽ, ഇവയുടെ ആന്തരിക അമാനുഷിക സോഫ്ട്വേർ കോഡുകളെക്കുറിച്ച് ഇന്ന് ആർക്കെങ്കിലും എന്തെങ്കിലും അറിവ് ഉണ്ട് എന്ന് തോന്നുന്നില്ല. ദക്ഷിണ അമേരിക്കയിലും, ആഫ്രിക്കയിലും, ഭൂഖണ്ട യൂറോപ്പിലും, ഏഷ്യയിലും ഈ വക പാരമ്പര്യങ്ങളുടെ അവശിഷ്ടങ്ങൾ കാണാവുന്നതാണ്.


ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ വേദകാല സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ചില ബ്രാഹ്മണ കുടുംബങ്ങളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നെങ്കിലും, അവശിഷ്ടങ്ങൾ അല്ലാതെ, ഈ വിധ അമാനുഷിക സോഫ്ട്വേറുകളുടെ പ്രവർത്തനത്തെക്കുറിച്ചോ, അവ നടത്തിപ്പ് ചെയ്യേണ്ടുന്ന യന്ത്രസംവിധാനത്തെക്കുറിച്ചോ ഏതെങ്കിലും ബ്രാഹ്മണനോ മറ്റ് ആർക്കെങ്കിലുമോ അറിയും എന്ന് തോന്നുന്നില്ല.



Image: മുകളിൽ നൽകിയിട്ടുള്ള ചിത്രം സുബ്രഹ്മണ്യ യന്ത്രത്തിന്റെതാണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു - OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page