top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

19. മുദ്രകളിൽ അന്തർലീനമായിരിക്കുന്ന അദൃശ്യ സോഫ്ട്വേർകോഡുകൾ

വെറും അർത്ഥശൂന്യം എന്ന് തോന്നുന്ന ചിത്രങ്ങൾക്ക് വൻ കഴിവുകൾ ഉണ്ടോ? QR Code എന്ന സംവിധാനം ഉണ്ട് എന്ന് തെളിയിക്കുന്നു.


താൽപ്പര്യമുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള QR Code നിങ്ങളുടെ സ്മാട്ട്ഫോണിലെ Scanner ഉപയോഗിച്ച്, ഒന്ന് സ്കാൻ ചെയ്ത് നോക്കുക. ആ QR Codeനുള്ളിലെ അദൃശ്യമായ കോഡുകൾ നിങ്ങളെ ഏത് ചാനലിലേക്കാണ് എത്തിക്കുക എന്ന് നോക്കുക.


കണ്ണുകൾ കൊണ്ട് കാണുന്നതും, കാതുകൾകൊണ്ട് കേൾക്കുന്നതും, സ്പർശനം കൊണ്ട് ബന്ധപ്പെടുന്നതും, മൂക്ക് കൊണ്ട് വാസനിക്കുന്നതും, നാവ് കൊണ്ട് രുചിക്കുന്നതും, മസ്തിഷ്ക സോഫ്ട്വേറിനുള്ളിൽ (Brain Softwareറിനുള്ളിൽ) ശക്തമായ കോഡുകൾ പ്രവേശിപ്പിക്കും എന്നുള്ളത് വാസ്തവം തന്നെ. ഇവയുടെ പ്രവർത്തനം മനസ്സിനേയും, മനുഷ്യവ്യക്തിത്വത്തേയും എവിടേക്കെല്ലാം എത്തിവലിക്കും എന്നുളളത് ഇന്നുള്ള വിരസമായ ശാസ്ത്രത്തിന് അറിവില്ല എന്ന് ധരിക്കാം.


എന്നാൽ, പഞ്ചേന്ത്രിയങ്ങൾക്കും അതീതമായുള്ള ഇന്ദ്രിയങ്ങൾ ഇല്ലാ എന്ന് എങ്ങിനെ ഉറപ്പിച്ച് പറയും.


മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിറങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവയെ മനുഷ്യന് ഇന്ന് വിഭാവനം ചെയ്യാനാകുമോ?


1970കളിൽ ഈ എഴുത്തുകാരൻ Alleppeyയിൽ (ആലപ്പുഴയിൽ) താമസിക്കുന്ന കാലത്ത്, വീട്ടിൽ Cooking Gas ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ അന്ന് ഇത് ലഭ്യമായിരുന്നുള്ളു.


ദേവർകോവിൽ അന്ന് ഉലകത്തിന്റെ അറ്റത്തുള്ള കുഗ്രാമമാണ്. യാതോരു പുകയും ഇല്ലാതെയും, മൺചട്ടികളെ കരിപിടിപ്പിക്കാതെയും കത്തുന്ന തീ ലോകത്തിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ, ദേവർകോവിൽലിൽ ആർക്കും വിശ്വാസം വരുന്നില്ല.


ശുദ്ധ നുണ പറയുന്നതിനും ഒരു അതിരില്ലെ?


ഒരു കൈ അഭയമുദ്രയും, മറ്റൊരു കൈ ദണ്ഡഹസ്ത മുദ്രയും പ്രദർശിപ്പിച്ച് നിൽക്കുന്ന നടരാജ വിഗ്രഹം കണ്ടിട്ടില്ലേ? ഈ വക മുദ്രകൾക്ക് ഹൈന്ദവ (ബ്രാഹ്മണ) പരമ്പരാഗതമായ വ്യാഖ്യാനങ്ങൾക്ക് അപ്പുറം മറ്റെന്തെങ്കിലും കഴിവുകൾ കണ്ടേക്കുമോ? ഈ വക മുദ്രകൾ ലോകത്തിൽ പല പാരമ്പര്യങ്ങളിലും ഉണ്ട് എന്നാണ് കാണുന്നത്. ഷാമനിസ്റ്റിക്ക് പ്രതിഭാസങ്ങളിലും കഴിവുറ്റ ഈ വിധ പലതും ഉണ്ട് എന്ന് തോന്നുന്നു. ശിവന്റെ കൈകൾക്ക് വളയായുള്ളത് നാഗമാണ്. ഇതിലും അസാധാരണമായ മറ്റെന്തെങ്കിലും സൂചനകണ്ടേക്കുമോ?


പൂജകളിലും ഹോമങ്ങളിലും, മന്ത്രവാദങ്ങളിലും മുദ്രകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.


ആദ്ധ്യാത്മിക വിവരങ്ങൾക്ക് സാധാരണമായി അറിയപ്പെടുന്ന വ്യാഖ്യാനവും (Common understanding), അതേ സമയം വളരെ പരിമിതമായ എണ്ണം ആളുകൾക്ക് മാത്രം (esoteric) അറിയുന്ന വ്യാഖ്യാനവും ഉണ്ട് എന്നുള്ളത് വാസ്തവമായേക്കാം.


ഈ ഒരു വാസ്തവം വിശുദ്ധ ഖുർആനിന് (Holy Qur'anനിന്) പോലും ഉണ്ട് എന്നാണ് അറിയുന്നത്.


പഞ്ച മകാരങ്ങളിലെ മത്സ്യം മാംസം എന്നിവയും വെറും വാക്യാർത്ഥങ്ങളിൽ ഒതുങ്ങിനിന്നേക്കില്ല. മദ്യം എന്നതും അതുപോലെതന്നെയാകാം. മൈഥുനം ലൈംഗികതയെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു. ലൈംഗിക പ്രവർത്തനങ്ങളിൽ അതിശക്തമായ അമാനുഷിക സോഫ്ട്വേർ കോഡുകളുടെ പ്രവർത്തനം നടക്കുന്നുണ്ട് എന്നത് വാസ്തവംതന്നെ.


യഥാർത്ഥത്തിൽ ഈ വിധ കോഡുകളെ ഉജ്ജീവിപ്പിച്ച് കൊണ്ട് പലവിധ മാറ്റിമറിക്കലുകൾ മനുഷ്യനുമായും ജീവനുമായും പ്രപഞ്ച യാഥാർത്ഥ്യവുമായും ബന്ധപ്പെട്ടുകിടക്കുന്ന, മായായവനികയ്ക്ക് അപ്പുറത്തുള്ള അതീന്ത്രിയ സോഫ്ട്വേർ അരങ്ങിൽ നടത്താനായേക്കാം.


മനസ്സിലെ വിചാരങ്ങൾ മാത്രമല്ല, മറിച്ച് വികാരങ്ങളും രൂപകൽപ്പന ചെയ്യുന്നത് മസ്തിഷ്കത്തിലൂടെയും, ബാഹ്യമായ ഏതോ അദൃശ്യമായ അതീന്ത്രിയ സോഫ്ട്വേർ സങ്കേതത്തിലും നിന്ന് സ്പന്ധിക്കുന്ന കോഡുകളാവാം.


മനുഷ്യമനസ്സിന് മറ്റ് മനുഷ്യമനസ്സുകളെ അദൃശ്യമായ സംവിധാനങ്ങളിലൂടെ സ്വാധീനിക്കാനും, അവയിൽ വൈകാരിക മാറ്റങ്ങൾ വരുത്തുവാനും ആവും, എന്നത് ഈ എഴുത്തുകാരന് നേരിട്ടുള്ള അനുഭവംതന്നെയാണ്. എന്നാൽ, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ചോ, അതിനെ എങ്ങിനെയാണ് നിയന്ത്രിക്കേണ്ടത് എന്നതിനെക്കുറിച്ചോ, യാതോരു എത്തുംപിടിയും ഇല്ലതന്നെ. പരിധിയില്ലാത്ത ശക്തിയുള്ള ഈ വക യന്ത്രങ്ങൾ അപര്യാപ്തമായ നൈപുണ്യത്തോടുകൂടി ഉപയോഗിക്കുന്നതും, തൊട്ടുകളിക്കുന്നതും, ഡ്രൈവിങ്ങ് വശമില്ലാതെ വൻ ലോഡ് കയറ്റിവച്ചിട്ടുള്ള വാണിജ്യവാഹനം ഓടിക്കാൻ ശ്രമിക്കുന്നത് പോലെയാണ്. നിയന്ത്രണം കിട്ടില്ല. അപകടമാണ്.



1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page